തൊങ്ക താണി മന്‍ തെലയോരം കണ്ടേ
കോല പമ്പില്‍ കാല്‍ പാവടിയും ഉണ്ടേ
കുന്നിയില കമ്പിളില്‍ പുള്ളില്ലാ മൂവുണ്ടേ
തുടനെഞ്ചില്‍ ഇടിയുണ്ടേ കൊടിതുട്ടും പാട്ടുണ്ടേ
ഇരകാട്ടം കാണാന്‍ കന്നെത്താനുണ്ടേ..
തന്നത്താന്‍ പാടിരസിക്കുന്നോ അന്തപ്പാ. എന്നുവന്നു?
പ്രൊഫസ്സറോ? സ്കില്ലൊക്കെ മറക്കാതിരിക്കാന്‍ ഒന്നു പ്രാക്റ്റീസിയതാ, വന്നിട്ട് കുറേ ദിവസമായി, ഇപ്പ പോകാറായി. ചാണ്ടിച്ചേട്ടാ ലാണ്ട് മട്ടണ്‍ കറിക്ക് ബള്‍ക്ക് ഓര്‍ഡര്‍ എത്തിയിട്ടുണ്ട്.
അവിടെയൊക്കെ മട്ടണ്‍ കിട്ടുമോ അന്തപ്പാ, അതോ ഒക്കെ ലാംബ് തന്നേ?
ങേ അപ്പോ മട്ടണല്ലേ ലാംബ്? ഞാന്‍ കരുതി രണ്ടും ഒന്നാണെന്ന്. എന്തായാലും ഞാന്‍ ചുവന്ന മാംസം നിര്‍ത്തിയതുകൊണ്ട് വാങ്ങിച്ചിട്ടില്ല.
ലാംബ് മൂത്തതാണ് മട്ടണ്‍. ഒരു വയസ്സില്‍ താഴെയുള്ള ആട്ടിനെ വെട്ടിയാല്‍ അത് ലാംബ്. ആടു മൂത്തെങ്കില്‍ ഇറച്ചി മട്ടണ്‍. ഇവിടെയൊക്കെ ആട് വളര്‍ന്ന് പെറ്റുകൂട്ടി വയസ്സാകുമ്പോഴല്ലേ വെട്ട്. സായിപ്പിനത് പഥ്യമല്ല. അതോണ്ട് കൂടുതലും ലാംബ്രട്ടായാ. കിഡ് ആന്‍ഡ് ചെവി എന്നും ചിലര്‍ വിളിക്കും ലാംബ്മട്ടന്മാരെ.
ഓ മൂപ്പിളമപ്രശ്നമാ അല്ലീ? അറബി നാട്ടില്‍ രണ്ടും വെട്ടും. മൂത്താടും കുഞ്ഞാടും. ഞാന്‍ ഇത് വാങ്ങിക്കാത്തോണ്ട് അറിയത്തില്ല. ചെമ്മരിയാടിന്റെ ഇറച്ചി താല്പ്പര്യമില്ല അവിടങ്ങളിലെന്ന് കേട്ടിട്ടുണ്ട്. അതെന്തരോ ആട്ട്, ആട്ടിറച്ചിയെല്ലാം നമ്മക്ക് മട്ടണ്‍ തന്നെ, സായിപ്പും അങ്ങനെ വിളിച്ചാ മതി, ആട്ടിനെ ഇണക്കാന്‍ തുടങ്ങിയത് നമ്മളാണെങ്കില്‍ പേരും നമ്മള്‍ തന്നെ ഇട്ടോളും. അല്ല പ്രൊഫസറേ, വേറൊരു സംശയം.
ബലിയാട് എങ്ങനെ സ്കേപ്പ് ഗോട്ട് എന്നായി ഇംഗ്ലീഷില്‍?
ജൂതന്മാരുടെ ആചാരമനുസരിച്ച് ഒരു ആടിനെ കുറ്റപാപങ്ങളെല്ലാം ചുമത്തി കൂട്ടത്തില്‍ നിന്നും തല്ലിയോടിക്കുമായിരുന്നു. ബലി സംഗതി വേറേ വരും. അങ്ങനെ വേറാരൊക്കെയൊ ചെയ്ത പാപത്തിന്റെ പേരില്‍ എസ്കേപ്പ്- എന്തരെ സ്കേപ്പ്, എക്സൈല്‍ ചെയ്യപ്പെട്ട ആട്- ആണ് സ്കേപ്പ് ഗോട്ട്. നമുക്കൊന്നും ആട്ടിനെ ആട്ടിവിടുന്ന പരിപാടി ഇല്ലാത്തതുകൊണ്ട് ആരുടെയോ ദേവപ്രീതിക്കായി ബലികൊടുക്കപ്പെടുന്ന ആട് ഈ റോളില്‍ കേറിയതാണ്.
പൊതി റെഡി സാറേ.
അന്തപ്പാ ഇവിടൊക്കെ തന്നെ ഉണ്ടല്ല്, ഞാന്‍ പോണ്.
12 comments:
തൊങ്ക താണി മന്‍ തെലയോരം കണ്ടേ
കോല പമ്പില്‍ കാല്‍ പാവടിയും ഉണ്ടേ
കുന്നിയില കമ്പിളില്‍ പുള്ളില്ലാ മൂവുണ്ടേ
തുടനെഞ്ചില്‍ ഇടിയുണ്ടേ കൊടിതുട്ടും പാട്ടുണ്ടേ
ഇരകാട്ടം കാണാന്‍ കന്നെത്താനുണ്ടേ..
അണ്ണാ ആ നാദിര്‍ഷാടെ കഞ്ഞീ പാറ്റ ഇടല്ലേ...!!!
ലാമ്പും മട്ടനും തമ്മിലുള്ള വിത്യാസം കുറച്ചുനാള്‍ മുമ്പാണ് അറിഞ്ഞത്. അതിനു ശേഷം ഒരു പാര്‍ട്ടിക്ക് പോയപ്പോള്‍ അവിടത്തെ മെനുവില്‍ ലാമ്പും മട്ടനും ഉണ്ടായിരുന്നു. വെയിറ്ററിനോട് ഇതിന്റെ വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോള്‍ അങ്ങേര്‍ കുഴങ്ങിപ്പോയി. അയാള്‍ ഷെഫിനോട് പോയി ചോദിച്ചിട്ട് പറഞ്ഞത് രണ്ടും ഒന്നു തന്നെയാണ്, പേര് മാറ്റികൊടുക്കുന്നതാണെന്നാണ്. :-)
എന്റെ അതിഭയരങ്കമായ അറിവില്‍,
നമ്മുടെ ഇന്ത്യാ പാകിസ്താന്‍ ഡെഫനിഷനില്‍
ലാമ്പ് ചെറിയ ആടല്ല, ചെറിയ ചെമ്മരിയാടാണ്. മട്ടണ്‍ നമുക്ക് ചെറുതും വലുതുമായ ഗോട്ടാണ്. സായിപ്പിന്റെ ഡെഫനിഷനില്‍ ഗോട്ട് വന്നിട്ടന്നെയില്ല്ല ഇപ്പോഴും.
രണ്ടിന്റേം ഫ്ലേവര്‍ ടെക്സച്ചര്‍ ഒക്കെ വിത്യാസ്യാണ്. ന്യൂസിലന്റ് ചെമ്മരിയാടാണ് ഏറ്റവും നല്ലത്. അതാണ് സായിപ്പിനു പഥ്യം ഉള്ള റാക്ക് ഓഫ് ലാമ്പ്. സായിപ്പ് പൊതുവേ മൂത്ത ഇറച്ചികള്‍ കഴിക്കില്ല. (അല്ലെങ്കില്‍ കാടന്‍ സായിപ്പാവണം). ഈ മൂത്ത ചെമ്മരിയാടിനെ റാം മീറ്റെന്ന് പറഞ്ഞ് ആഫ്രിക്കക്കാരൊക്കെ കഴിക്കും.
പക്ഷെ നമ്മുടെ ആളോള്‍ക്ക് ലാമ്പിന്റെ മട്ട് മണം ഇഷ്ടമല്ല. ചെമ്മരിയാടിന്റെ മീറ്റിനു ഈ മണമുണ്ട്.
സായിപ്പ് ഗോട്ട് മീറ്റ് അല്ലെങ്കില്‍ മട്ടണ്‍ പൊതുവേ കഴിക്കില്ല. സയന്‍ഫീല്‍ഡ് ഇഷ്ടമാണെങ്കില്‍ ഒരു എപ്പിഡോസ് തന്നെയുണ്ട് ഈ മട്ടണ്‍ കഴിക്കാന്‍ പാട് പെടുന്ന സയന്‍ഫീല്‍ഡിനെക്കുറിച്ച്. ഗോട്ട് അല്ലെങ്കില്‍ മട്ടണ്‍ ഹാര്‍ഡ് മീറ്റാണ്. നമ്മള്‍ക്ക് അതാണ് ഇഷ്ടം. നമ്മടെ മസാലയൊക്കെ പിടിച്ച് കൂക്കറില്‍ രണ്ട് വിസില്ലൊക്കെ വെച്ച് ഇളക്കാന്‍ അതാണ് നല്ലത്, കാരണം ഗോട്ട് മീറ്റിന്റെ ഒറിജിനല്‍ ഫ്ലേവര്‍ അത്ര സ്റ്റ്രോങ്ങ് അല്ല. ലാമ്പാകട്ടെ (മൂത്തത്) എത്ര ഫ്ലേവറൈസ് ചെയ്താലും അതേത് രാജ്യത്ത് വളര്‍ത്തപ്പെടുന്നോ ആ ഫ്ലേവര്‍ പോലും സ്റ്റ്രോങ്ങാണ്. സായിപ്പ് ശരിക്കും മീറ്റിന്റെ ഫ്ലേവറാണ് നോക്കാ. നമ്മളൊക്കെ ഏത് മീറ്റും മസാലകളില്‍ പൊതിയുന്നതുകൊണ്ട് മീറ്റിന്റെ ഫ്ലേവര്‍ അറിയാറു പോലുമില്ല. ടെക്സ്ച്ചര്‍ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ.
പൊതുവേ മിഡില്‍ ഈസ്റ്റില്‍ ( മേഡിറ്ററേനിയന്‍ കുസീനില്‍)ലാമ്പും ഗോട്ടും കഴിക്കും എന്ന് വായിചിട്ടുണ്ട്. അമേരിക്കയില്‍ ഏഷ്യയില്‍ നിന്നു ഇമ്മിഗ്രേഷന്‍ കൂടിയതില്‍ പിന്നെ മട്ടണു ഒരല്പം ഡ്ദിമാന്റ് കൂടി. അതുകൊണ്ട് ഇപ്പോള്‍ ഇവിടത്തെ
ഫാമിലൊക്കെ ഷീപ്പിനോടൊപ്പം ഗോട്ടും വളര്‍ത്താറുണ്ട്. ആടാവുമ്പോള്‍ പുല്‍ത്തകടിയും ട്രിം ആയിക്കിട്ടും പിന്നെ മീറ്റും വില്‍ക്കാം. അങ്ങിനെ റ്റൂ പക്ഷി കിട്ടുന്നതുകൊണ്ട് ഇങ്ങിനെ ചെറിയ ചെറിയ സ്ഥലങ്ങള്‍ ഉള്ളവരും ആടിനെ വളര്‍ത്തുന്ന പതിവ് കൂടുതലായി.
കിടാവ്, കിടാരി, കന്നാലി എന്നിങ്ങനെ മാടുകളുടെ ജീവിതചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളുള്ളതുപോലെ ആടിന്‍റെ ജീവിതത്തിലും മൂന്നു ഘട്ടങ്ങളുണ്ടെന്നും ഇവയിലെ ഇറച്ചികള്‍ക്ക് വ്യത്യസ്തപേരുകളാണെന്നും കേള്‍ക്കുന്നു.
അമേരിക്കയില്‍ ലാംബും മട്ടണും തിരിച്ചറിയാന്‍ എളുപ്പാ. സ്റ്റോപ്പ് ആന്‍ഡ് ഷോപ്പില് കിട്ടണത് ലാംബ്. പട്ടേലുഭായിസാബ് അവിടുന്നുവാങ്ങി ഒരുകൊല്ലം ഫ്രീസറില്‍ വെച്ചിട്ട് വില്‍ക്കുമ്പോള്‍ അത് മട്ടണ്‍.
ലാംബിക്കൊരു അനുബന്ധം-
ഷാര്‍ജയില്‍ കഴിഞ്ഞ ബലി പെരുന്നാളിന് തലേന്ന് കണ്ട കാഴ്ച്ച:
ഒരു ലാന്‍സറില്‍ 5 പാക്കിസ്ഥാനികള്‍ നിറഞ്ഞിരുന്നു പോകുന്നു.പുറകിലിരിക്കുന്ന 3 പച്ചകളുടെ മടിയില്‍ മുട്ടനൊരു മുട്ടനാട്.
മുട്ടനാടിനെ സമ്മതിക്കണം,പക്കിസ്ഥാനികളുടെ മുശുക്ക് നാറ്റവും സഹിച്ച് ഇരിക്കുന്നല്ലോ....
ഇന്ചി ചേച്ച്യ്യേ....... ആകെ കണ്ഫ്യൂഷ്യസ് ആയി..... :-)
(പയ്യന്‍സേ, അതായത്, ഇഞ്ചി പറഞ്ഞതെന്തെന്നാല്‍, നമുക്ക് ‘മട്ടണ്‍’ = ആട്; സായിപ്പിന് ‘മട്ടണ്‍’ = ചെമ്മരിയാട്. ഇനി ഒരാവര്‍ത്തി കൂടി വായിച്ചാല്‍ എല്ലാം തെളിഞ്ഞുവരും.)
ഇന്ത്യയിലും, കശ്മീരുള്‍പ്പെടെയുള്ള ഹിമാലയപ്രാന്തങ്ങളില്‍ മട്ടണ്‍ ചെമ്മരിയാടുതന്നെയെന്നു തോന്നുന്നൂ ഇഞ്ചീ.
(ഇതൊക്കെ വായിച്ച് എനിക്ക് ആടുബിരിയാണിക്കു വിശക്കുന്നു)
ഞാന്‍ മനസ്സിലാക്കിയടത്തോളം “ആട്” എന്ന് മലയാളത്തില്‍ ഉപയോഗിക്കുന്നത് ചെമ്മരിയാടും (ഷീപ്പ്) കോലാടും (ഗോട്ട്-നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന) ഒക്കെ ഉള്‍പ്പെടുന്ന വര്‍ഗത്തിനാണ്. അപ്പോള്‍ ആന്റണി പറഞ്ഞതില്‍ തെറ്റില്ലല്ലോ!
കൂടെ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരനും ആന്റണി പറഞ്ഞതു തന്നെ പറഞ്ഞു. ഇളം ചെമ്മരിയാടിന്റെ ഇറച്ചി ലാംബ്,മുതുക്കന്‍ ചെമ്മരിയാടിന്റേത് മട്ടണ്‍. കൂടാതെ കോലാടിന്റെ കുട്ടിയെ “‘കിഡ്” എന്നാണു വിളിക്കുന്നതെന്നും. “കിഡ്ഡിങ്ങ്” എന്ന വാക്കു തന്നെ ആട്ടിന്‍കുട്ടിയുടെ കൂത്താട്ടത്തില്‍ നിന്നും വന്നതാണെന്നും പറഞ്ഞുതന്നു.
അനോനീ... ആട്ട് പോസ്റ്റ് നന്നായി.
രാധേയന്‍ കലക്കി!!
ആ സ്റ്റാര്‍ടിങ്... നല്ല സുഖമുള്ള വരികള്‍
തുടക്കത്തിലുള്ള സ്പൂണറിന്റെ പാട്ട് രസികൻ
ലാമ്പും മട്ടനും തമ്മിലുള്ള വ്യത്യാസം ഇപ്പോഴാ അറിയുന്നത്. ഇനിയും അഭിപ്രായങ്ങൾ വരുമോന്നു നോക്കട്ടെ
അങ്ങനെ ഒരുപാട് ചോദ്യ ചിന്ഹങ്ങളുമായി വായും പൊളിച്ചു നോക്കി നിന്നിരുന്ന ആ പ്രശ്നത്തിനു(?) പരിഹാരമായി ലേ...
ഇതു കൊള്ളാം..
"തൊങ്ക താണി മന്‍ തെലയോരം കണ്ടേ..."
- പെണ്‍കൊടി..
Post a Comment