മദിരവിലോല ദയാലോ...
പറയൂ.
ഒരു സംശയം
ചുമ്മ ചോദിക്ക്.
ഫോണിപ്പറ്റൂല്ലാ.
എന്നാ വയ്യിട്ട് വാ.
എന്തരോ കേക്കണമെന്ന് പറഞ്ഞല്ല്?
ടേ, ഈ ലേറ്റന്റ് ഹോമോസെക്ഷ്വാലിറ്റി എന്നൊന്ന് ഉണ്ടല്ലേ?
ഉണ്ടെന്നാണ് വയ്പ്പ്, എനിക്ക് കൂടുതല്‍ അറിയില്ല.
അതെപ്പ സര്‍ഫസ് ചെയ്യാം?
തീയറിറ്റിക്കലി, എന്നു വേണേലും, കുഴീലോട്ട് കാലു നീട്ടുമ്പോഴും. ഒരിക്കലും തോടു പൊളിച്ചില്ലെന്നും വരാം.
എനിക്കത് ഗേ ഫീലിങ്ങ്സ് സര്‍ഫസ് ചെയ്തോന്ന് ഒരു ഭയമെടേ.
ങേ? അതിനാണോ പേര്‍സണല്‍ ആയിട്ട് കാണണമെന്ന് പറഞ്ഞത്? എഴിച്ച് മാറിയിരി ലങ്ങോട്ട്.
തമാശകളിക്കല്ലേ. ഞാന്‍ വളരെ സീരിയസ്സ് ആയിട്ട് കാര്യം പറഞ്ഞു വരുമ്പോ...
എന്തേ പെട്ടെന്ന് അങ്ങനെ തോന്നിയത്? മാദക സ്വപ്നങ്ങളില്‍ പുരുഷന്മാര് വരുന്നോ?
ഛേയ് അങ്ങനൊന്നുമില്ല. ടോ, എന്താന്നറിയില്ല അടുത്തകാലത്തഅയിട്ട് ബാര്‍ബര്‍ തലയിലും മുഖത്തുമൊക്കെ തൊടുമ്പോള്‍ നല്ല സുഖം.
ഇതാണോ? എടാ ഊളാ, ഷേവ് ചെയ്യിക്കുന്നതും മുടി വെട്ടിക്കിട്ടുന്നതും എല്ലാര്ക്കും സുഖമല്ലേടാ?
ഇതങ്ങനല്ല. പണ്ട് ഇങ്ങനെ അല്ലാരുന്നു. ഉം.. ഐ ഫീല്‍ ഗുഡ് ഇന്‍ സം ഡിഫറന്റ് വേ നൗ.
ബാക്കി ആരു തൊട്ടാലും അങ്ങനെ തന്നേ?
അത്.. അറിയില്ല.
അറിയൂല്ലേ? അതെന്തര്?
വേറേയാരും ഈയിടെ തൊട്ടത് ഓര്‍മ്മയില്‍ വരുന്നില്ല, കുറേ ശവം ഹാന്‍ഡ് ഷേക്കുകള്‍ അല്ലാതെ.
അപ്പ അതു തന്നെ കാര്യം.
ഏത് ലേറ്റന്റ്...
കുന്തം. ലേറ്റന്റും പേറ്റന്റുമൊന്നുമല്ല, നിന്നെ ആരും തൊടാറില്ല. മനുഷ്യന് പാക്ക് ആനിമല്‍ അല്ലേ, മറ്റൊന്ന് തൊട്ടാലേ അവനു സമാധാനമുള്ളൂ.
ശാസ്ത്രീയമായിട്ട് അങ്ങനെ ആണോ? അതോ നിന്റെ ഒരൂഹമോ?
ടേ, ശാസ്ത്രത്തിനതൊക്കെ പണ്ടേ അറിയാം. ഒരു സ്പര്‍ശത്തിനു ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ കഴിയും, പക്ഷേ സ്പര്‍ശനം അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് വില്ക്കാന് വയ്ക്കാന്‍ കഴിയില്ലല്ലോ. നിന്റെ ഹൃദയമിടിപ്പ് താളത്തിലാക്കാന്‍, നിന്റെ വ്യാകുലമനസ്സിനെ സുഖപ്പെടുത്താന്‍ നിന്നെ ആളുകള്‍ തൊടണം.
അപ്പോല്‍ ഭയക്കാനില്ല അല്ലേ?
ഭയക്കണം. നീ ഇങ്ങനെ ഒറ്റയ്ക്കായതിനെ ഭയക്കണം. ടച്ച് എന്ന ബേസിക്ക് നീഡ് ലൈംഗിക ദാഹമായി തെറ്റിദ്ധരിച്ച് ആളുകള്‍ വേശ്യാലയങ്ങളില്‍ എത്തിപ്പെടാറുണ്ട്. നീയാകട്ടെ ഏതോ മനശ്ശാസ്ത്രി തീയറി വായിച്ചു ആശയക്കുഴപ്പത്തിലുമായി. പോയി ആരെയെങ്കിലും തൊട്, കെട്ടിപ്പിടി, പാര്‍ക്കില്‍ ഓടിപ്പിടിത്തം കളി, ഒരു മസ്സാജ് നടത്തിക്ക്, റെസ്ലിങ്ങ് നടത്ത്, പഞ്ചഗുസ്തി പിടി. നിന്റെ വണ്ടി വരെ എന്റെ തോളില്‍ കയ്യിട്ട് നടക്ക്.
എന്നാല്‍ ഞാന്‍ പോട്ടേ?
ഉം. കീപ്പ് ഇന്‍ ടച്ച്.
17 comments:
പോയി ആരെയെങ്കിലും തൊട്, കെട്ടിപ്പിടി....
വെരി ടച്ചിംഗ് സ്റ്റോറി!
പുതുവത്സരാശംസകള്‍.
ഗംഭീരായി, ഉജ്ജ്വലായീന്നൊക്കെപ്പറഞ്ഞാല് കുറഞ്ഞുപോകും ഫ്രോയ്ഡേ !
റിയലി 'റ്റചിംഗ്'.
:)
parayanullath parayathe parannju.
എന്നാലും ഇല്ല പേടികള്‍ ഒള്ളവന്റെ കൂടെ തോളേല് കയ്യിട്ട്... ശ്ശൊ ശ്ശൊ..
നല്ല സ്റ്റോറി:)
സ്പര്‍ശനം ചുവന്ന രക്താണുക്കളുടെ വര്‍ധനയ്ക്കു കാരണമാവും എന്നു എവിടെയൊ വായിച്ചു..ഒള്ളതു തന്നെ?
ഇതിപ്പൊ ഇങ്ങനേ സംഗതികള്‍ ഉണ്ടല്ലേ...!!!കൊള്ളാം..;)
ദിപ്പൊ എങ്ങനാ
ഇവിടെ തൊടാന്‍ ആരും ഇല്ല :(
അതന്നെ.കീപ് ഇന്‍ റ്റച്ച്.
അതന്നെ കാര്യം. നമ്മുടെ പല ആള്‍ദൈവങ്ങള്‍ മുതലാക്കുന്നതും ഇതു തന്നെ, സ്പര്‍ശനത്തിന്റെ രസതന്ത്രം. നന്നായെഴുതിയിരിക്കുന്നു.
:):)
ഇതു പോലൊന്ന് തന്മാത്രയില് ബ്ലെസ്സി പറഞ്ഞിരുന്നു.
കുറെ ചത്ത ഹാന്‍ഡ് ഷേക്കുകളല്ലാതെ ആരെങ്കിലും എന്നെ തൊട്ടിട്ട് മാസങ്ങളായി...ഈ വായന ഒരുതരം എമോഷണല്‍ ഇന്‍സെക്യൂരിറ്റിയെ ഓര്‍മ്മപ്പെടുത്തി...
സുഹൃത്തിന്റെ ഒരു വയസ്സുകാരന് മകനെ വാരാന്തത്തില്‍ ചെന്നൊന്ന് എടുക്കണമെന്ന് നിരന്തരം തോന്നിപ്പിച്ചിരുന്നതിന്റെ മനഃശാസ്ത്രം. അതിന്റെ സ്റ്റോറീസ്: ഇവിടെ, ഇവിടെ (സെല്‍ഫ് പ്രൊമൊ)
സത്യം!!!
അദോണ്ടാണോ എല്ലാരും പറേന്നത് “കീപ് ഇന്‍ റ്റ്ച്ച്” എന്ന്?
പിന്നെ കണ്ണൂരാന്‍ പറഞ്ഞത് വേറൊരു സത്യമെന്ന് എനിയ്ക്കും തോന്നുന്നു.!
So Keep In Touch.
എവരി സ്കിന്‍ ഡിസയേഴ്സ് റ്റു ബി റ്റച്ചഡ് എന്നാ ആന്റണി.
ലളിതം, സുന്ദരം. നല്ല എഴുത്ത്. നിറയെ കാമ്പ്. നന്നായി വരട്ടെ.
കുഞന്ന.
jaddoo ki jappii..ennu munnabhai mbbs
Post a Comment