ഒര് സ്റ്റാര്‍ട്ടര്‍.
ആര്‍മേച്ചര്‍ വൈന്‍ഡിങ്ങ് നിര്‍ത്തി കുട്ടമ്മേശിരി ഞാന്‍ മേശപ്പുറത്തടിച്ച നാണയങ്ങളില്‍ നോക്കി.
നീയെത്ര സ്റ്റാറിട്ട് ആന്റോ?
മൂന്ന്.
എന്റെ കടേന്ന് വാങ്ങീല്ലല്ല്?
ഞാന്‍ തന്നെ കെട്ടിയതാ.
ആര് പടിപ്പിച്ചത്?
ഞാങ്ങ് നോക്കിപ്പടിച്ച്.
സ്റ്റാര്‍ട്ടറിട്ട് മിന്നിച്ചാല്‍ ഫ്യൂസടിച്ചു പോവുമെടാ.
ഞാന്‍ ഫ്യൂസു കെട്ടിക്കോളാം. മിന്നീല്ലേല്‍ സ്റ്റാറ് അയ്യം.
സ്റ്റാര്‍ട്ടറിന്റെ മിന്നിക്കലിനു പോതരമില്ലല്ല്. സ്റ്റാറു മിന്നുന്നതിനു ഒരു താളം വേണ്ടേ?
കുട്ടമ്മേശിരി വാലുകളുള്ള ഒരു സൂത്രം എടുത്തു കാട്ടി. ഇതെന്തരാന്നറിയൂല്ലേ?
സര്‍ക്യൂട്ട് ആള്‍ട്ടര്‍നേറ്റര്‍.
വെറുതേ നിക്കറിന്റെ കീശ പരതി. ഒരമ്പതു രൂപ അവിടെ പെട്ടെന്നു പ്രത്യക്ഷപ്പെട്ടെങ്കില്‍.
കണക്ഷന്‍ കൊടുക്കാന്‍ അറിയാവോ ഇതിനു?
അറിയാം.
ന്നാ നീ എടുത്തോ.
എന്തരാവും വെല?
പണിയെടുക്കുന്നടത്ത് അതികം വന്നതാടാ. നീ ചുമ്മാ എടുത്തോ. ഒന്നും തരണ്ട.
അയാള്‍ക്ക് മനസ്സെങ്ങാന്‍ മാറുമെന്ന് ഭയന്ന് വേഗം അതെടുത്തുകൊണ്ട് ഓടി. മുടുക്കു തിരിയും മുന്നേ ഒന്നു തിരിഞ്ഞ് കടയിലേക്ക് നോക്കിയപ്പോള്‍ പൂച്ചക്കണ്ണുകള്‍ കൊണ്ട് സൂക്ഷം വച്ച് വെള്ളത്താടിയും ഫാനിന്റെ കാറ്റില്‍ പറത്തി കുട്ടമ്മേശിരി ഇരുന്ന് ചെമ്പുകമ്പി ചുറ്റുന്നു. കടത്തിണ്ണയില്‍ ഡോന്‍ഡറും ക്യുപിഡും റുഡോള്‍ഫും കോമറ്റും എനിക്കു പേരറിയാത്ത വേറേ മാനുകളും പരന്ന കൊമ്പുകള്‍ ആട്ടിക്കൊണ്ട് കിടന്ന് സിനിമാ പോസ്റ്ററുകള്‍ ചവയ്ക്കുന്നു.
5 comments:
സാന്തക്ലോസ് എന്നാല്‍ നന്മയാണല്ലേ?
ക്രിസ്തുമസ് ആശംസകള്‍..
adipoLi christmas antochaayo :)
ഓര്‍മ്മകള്‍ക്കെന്തൊരു സുഗന്ധവും മധുരവും :)
ഹാപ്പി ക്രിസ്ത്മസ് ആന്റോച്ചായാ
ഇത്തരം കുട്ടമ്മേശിരിമാര്‍ ഇപ്പോഴുമുണ്ടോ?
പോക്കറ്റില്‍ ഏതാനും നാണയങ്ങളുമായിമായി മാത്രം വന്ന ചെക്കന് അന്‍പതു രൂപേടെ ആള്‍ട്ടര്‍നേറ്റര്‍ ഫ്രീയായി നല്‍കുന്നവര്‍..
ഡോന്‍ഡറും ക്യുപിഡും റുഡോള്‍ഫും കോമറ്റും എനിക്കു പേരറിയാത്ത വേറേ മാനുകളും.. എന്നൂ വച്ചാല്‍ സ്വപ്നമായിരുന്നോ?
എന്തായാലും നക്ഷത്രങ്ങള്‍ മിന്നട്ടെ...മാനുകള്‍ സിനിമാ താരങ്ങളെ ചവച്ചരക്കട്ടെ...ഹാ..ഹാ..ഹാ
ആശംസകള്‍
മെറി, ചെറി, ബെറി ക്രിസ്മസ് അനോണ്‍സ് !
Post a Comment