Wednesday, February 10, 2010

സ്ക്രോളിങ്

ടെലിവിഷം ഇന്നലെ വച്ചപ്പോള്‍ പാട്ടു പ്രോഗ്രാമായിരുന്നു. അടീക്കുടെ ടിക്കറില്‍ സ്ക്രോള്‍ ചെയ്യുന്ന എസ് എം എസ് സന്ദേശങ്ങള്‍ വായിച്ചപ്പോഴാണ്‌ മനസ്സിലായത് ഇതു കുത്തിയിരുന്നു വായിക്കേണ്ട സാധനം ആണെന്ന്. പതിനഞ്ചു മിനുട്ടുകൊണ്ട് തിരഞ്ഞെടുത്ത പതിന്നാലെണ്ണം ദാണ്ടേ.

1.Advanced Wedding wishes to Haritha & Kiran by Sneha- ബേസിക്ക് വിഷസ് ഒന്നും മതിയാവില്ലെന്നേ.
2.Where are you living, yesterday?- ഇന്നലെകളിലാണോ നീ ജീവിക്കുന്നതെന്ന് ചോദ്യം.
3.I love you Smitha my *********** - അല്ല, നിങ്ങള്‍ ഉദ്ദേശിച്ചതാവില്ല. മൊബൈല്‍ നമ്പറുകള്‍ മാസ്ക് ചെയ്താണ്‌ വരുന്നത്.
4.Kunjumol, happy birth day to all of us- ആട്ടപ്പിറന്നാള്‍ മാത്രമല്ല, കൂട്ടപ്പിറന്നാളുമുണ്ട്.
5.Sam from Eranakulam I love you.- എര്‍ണാളത്തിരുന്ന് ഞാന്‍ നിന്നെ പ്രേമിക്കുന്നു.
6.Good night for a sweet dreams- എന്തരാവോ ഇത്
7.Why you call sometimes? - മേലാല്‍ വിളിക്കരുത്.
8.Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?
9.Meet me in Asianet singing 9.30 at night - പുളിയറക്കോണം സ്റ്റുഡിയോയില്‍ കാണാം
10.Call me Orkut haridass- ഓര്‍ക്കുട്ട് നല്ല വിളിപ്പേരല്ലേ? .
11.Prasoon, what is studying? - നിര്‍‌വചിക്കെടാ പ്രസൂനാ.
13.If I call you to bike will you sit- സൈക്കിള്‍ ചവിട്ടാന്‍ പറഞ്ഞാല്‍ നീ ഇരിക്കുമോടീ?
14.Hassan loves Nimisha over boundary - വേലിപ്പൊറത്തൂടെ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ.

മുടങ്ങാതെ കാണണം.

17 comments:

Devadas V.M. said...

Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?

ഇതാണ്‌ ഹൈലൈറ്റ് :))

Roby said...

If I call you to bike will you sit- സൈക്കിള്‍ ചവിട്ടാന്‍ പറഞ്ഞാല്‍ നീ ഇരിക്കുമോടീ?


ഇവിടെയിരുന്ന് ഉറക്കെ ചിരിക്കാനും വയ്യല്ലോ. വൈകിട്ട് വീട്ടിൽ ചെല്ലട്ടെ...:)

സജി said...

Prasoon, what is studying? - നിര്‍‌വചിക്കെടാ പ്രസൂനാ..

ഹ ഹ ഹ ............

റോഷ്|RosH said...

ഈ സ്ക്രോളിങ് മെസ്സേജുകള്‍ കഷ്ടപ്പെട്ടു വായിക്കാനിരിക്കുന്നവരെ കുറിച്ചോര്‍ത്തു അത്ഭുതപ്പെടാറുണ്ടാരുന്നു. ആ സംശയം ഇപ്പൊ മാറി..
:) പൊളിച്ചു.

സന്തോഷ്‌ കോറോത്ത് said...

Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?

ha ha ha ha....super :):)

manuspanicker said...

നിങ്ങള്‍ക്ക് ചിരിക്കാം.. പക്ഷെ കഷ്ടപ്പെട്ട് ഓരോന്നിനെ വളക്കാന്‍ ഈ സാധനം എല്ലാം അടിച്ചു വിടുന്നവന്മാരുടെ കാര്യം ഒന്നാലോചിച്ചു നോക്കിയാല്‍ കഷ്ടംതോന്നില്ലേ???

manuspanicker said...

നിങ്ങള്‍ക്ക് ചിരിക്കാം.. പക്ഷെ കഷ്ടപ്പെട്ട് ഓരോന്നിനെ വളക്കാന്‍ ഈ സാധനം എല്ലാം അടിച്ചു വിടുന്നവന്മാരുടെ കാര്യം ഒന്നാലോചിച്ചു നോക്കിയാല്‍ കഷ്ടംതോന്നില്ലേ???

Calvin H said...

if you love me also, I love if you!

Unknown said...

ഹ ഹ ഹ... ഇതു കലക്കി...
ഞാനും ഇതു കണ്ടിട്ടുണ്ട് ,വ്യാഖ്യാനം നന്നായി.
ഷാജി ഖത്തര്‍.

തറവാടി said...

ആ പതിമൂന്നാമത്തെ ലവനില്ലെ , ഇഫ് വെച്ചുതുടങ്ങുന്നത്, സിനിമ ഓര്‍മ്മയില്ല ജഗദീഷ് പറയുന്ന ഇഫ്/ഇഫ്/ഇഫ് ഓര്‍മ്മ വന്നു.

ആന്റണി താങ്കള്‍ പഴഞ്ചനാണെന്ന് മനസ്സിലായി ;)

പിന്നെ ചില നിര്‍‌വചനങ്ങള്‍ തെറ്റാണല്ലോ! ;)

aswin said...

പൊളിച്ചു...

ഉറുമ്പ്‌ /ANT said...

ആരാ അണ്ണാ ഈ പോള്‍ ബാര്‍ബര്‍ ?
:))

അതുല്യ said...

pls underwear my love, i love u umma umma umma ന്ന് പണ്ടൊരിയ്ക്കല്‍ സ്ക്രോളിങില്‍ വന്നിരുന്നു അന്തോണി, അതീ പിന്നെ, ഇപ്പോ i love u ന്ന് പറയണകേട്ടാല്‍ പോലും ഒരു പുച്ഛമാണു തോന്നാറ്.

അരുണ്‍ കരിമുട്ടം said...

അണ്ണാ നമിച്ചു, അറിയാതെ ചിരിച്ച് പോയി :)

ശാശ്വത്‌ :: Saswath S Suryansh said...

Call me Orkut haridass- ഓര്‍ക്കുട്ട് നല്ല വിളിപ്പേരല്ലേ?

:)

Raveesh said...

ഹ ഹ !! .. ചിരിച്ച് ഒരു വഴിക്കായി !!

African Mallu said...

polichadukki