Sunday, October 18, 2009

വൈവാഹികം

ബോണ്‍ എഗൈന്‍ ഉബുണ്ടു യുവതി, ഇരുപത്തി നാലു വയസ്സ്, അഞ്ചല്‍ സ്വദേശിനി, അഞ്ചടി അഞ്ചിഞ്ച് ഉയരം, അഞ്ചക്ക ശമ്പളം.

പുകവലി, മദ്യപാനം, മൈക്രോസോഫ്റ്റ് പ്രോഡക്റ്റ് ഉപയോഗം എന്നീ സ്വഭാവദൂഷ്യങ്ങളില്ലാത്ത വരന്മാരില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.

7 comments:

R. said...

Raleigh ബേസ്ഡ് സുമുഖനും സുന്ദരനും സല്‍സ്വഭാവിയുമായ ഫെഡോറ വരന്‍ കൈകള്‍ വിരിച്ചു നിക്കുന്നു, പിടിച്ചിങ്ങോട്ടേപ്പിക്ക് അന്തോണിച്ചാ!


ഹൈശ്, അങ്ങനെ അന്തോണിച്ചനും... എങ്ങനെ, ഇഷ്ടപ്പെട്ടാ?

A Cunning Linguist said...

ഉബുണ്ടുക്കൊച്ചിന് എക്സുബുണ്ടുപ്പയ്യന്‍. ആദ്യ കാലങ്ങളില്‍ ഉബുണ്ടു ഗോത്രമായിരുന്നു, പിന്നീട് കുബുണ്ടുവിലേക്ക് ചാടി. ഇപ്പോള്‍ എക്സുബുണ്ടു/ഉബുണ്ടു....

പുകവലി രണ്ട് മാസം മുമ്പും, മദ്യപാനം കഴിഞ്ഞ ആഴ്ചയും ഉപേക്ഷിച്ചു. മൈക്രൊസോഫ്റ്റിന്റെ ഉപയോഗിക്കില്ലെങ്കിലും ബ്രോഡ്‌കോമിന്റെയും അഡോബിന്റെയും ചില പ്രോഡക്ടുകള്‍ ഉപയോഗിക്കാറുണ്ട്. അത് പ്രശ്നമാകുമോ?

കരീം മാഷ്‌ said...

എനിക്കും കിട്ടി ഒരു പ്രപ്പോസല്‍ ഒന്ന്
വാഗ്ദാനങ്ങള്‍:-
ചെലവിനു കോടുക്കേണ്ട.
ആങ്ങള മാരുടേയും അമ്മായിയപ്പന്റെയും പൂര്‍ണ്ണ‍ വാണിജ്യ പിന്തുണ
ഏതു ഭാഷയും മനസ്സിലാക്കും ( ചുണ്ടനങ്ങിയാല്‍ മതി) ബെസ്റ്റ് ട്രന്‍സിലേഷന്‍ & ആക്സിബിലിറ്റി
കൂടെയുള്ളതെല്ലാം ഫ്രീ സോഫ്റ്റ്വേര്‍സ് ( പേടിക്കാതെ ഉപയോഗിക്കാം)

നരിക്കുന്നൻ said...

സോറി, ഞാൻ തിരക്കിലാ..

അഞ്ചല്‍ക്കാരന്‍ said...

ങേ..ഹേ..

അഞ്ചല്‍ക്കാരീ,

ഞാനിവിടെയുണ്ടേ...

പുകവലി പലതവണ നിര്‍ത്തിയിട്ടുണ്ട്. മദ്യപാനം ഹോ അതു പിന്നെ എല്ലാവര്‍ഷവും ഡിസംബര്‍ മുപ്പത്തി ഒന്നാം തീയതി അര്‍ത്ഥരാത്രി നിര്‍ത്താറുണ്ട്.

മൈക്രോസോഫ്റ്റ് പോഡക്ട് ? ഹതെന്നാ സാദനം?

പിന്നെ അഞ്ചല്‍ക്കാരന്‍ ആണെന്നുള്ള പരിഗണനകൂടി ചേര്‍ത്ത് എന്നോടൊപ്പം കൂടാമല്ലോ അല്ലേ?

ഹപ്പോ മറുപടി ഹെപ്പോ കിട്ടും?

Chau Han said...

മദ്യപാനം ഒരു കുറ്റമാണോ അന്തോണിച്ചാ?

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മദ്യപാനി ആണെന്ന പേരില്‍ (വെട്ടിരുമ്പ് എന്നായിരുന്നു അങ്ങേരുടെ ഇരട്ടപ്പേര്‍ :) ) ഒരു മകന്‍ ആ അച്ഛനെ സ്വന്തം വിവാഹത്തിന് കൂട്ടിയില്ല. ആ മകന്റെ വിട്ടില്‍ ഇപ്പോള്‍ ചെന്നാല്‍ കാണാന്‍ കഴിയുന്നത് സ്വന്തം മക്കളുമൊത്ത് ‘മധുപാന്‍’ ചെയ്യുന്നതായിരിക്കും. ഹേയ് പഴയ വെട്ടിരുമ്പ് അല്ല കേട്ടോ, നല്ല നാടന്‍ ഫോറിന്‍ സാധനം. (മദ്യപിക്കില്ല എന്ന് പറയാന്‍ നാണക്കേട് ആയതു കൊണ്ട് പറഞ്ഞതാ :) )

പിന്നെ മൈക്രോസോഫ്റ്റ് - ഉമ്പുട് പുളിക്കും - അതിനെ വിട്ടുള്ള കളി ബേണ്ട. മൈക്രോസോഫ്റ്റ് ഇല്ലാതെ നമ്മുക്കെന്തോന്ന് ആഘോഷം :)

അനോണി ആന്റണി said...

എല്ലാവരുടെയും വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇനി അയച്ചത് എം. എസ് ഔട്ട്ലുക്കില്‍ നിന്നായതുകൊണ്ട് അവര്‍ തുറക്കാതെ ഡിലീറ്റ് ചെയ്തോ എന്തോ...