Thursday, October 29, 2009

കവിത

Salmon Fry


Sardine Fry

13 comments:

മൂര്‍ത്തി said...

ലോകത്തിലെ ആദ്യത്തെ (വി) ‘ചിത്ര’കവിത!

കവിതയില്‍ ക്ലിക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്. സംവേദനക്ഷമത വര്‍ദ്ധിക്കുന്നു. സാങ്കേതികവിദ്യയുടെ പ്രയോഗം എങ്ങിനെ ആസ്വാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു എന്നതിനു ഒരു തെളിവു കൂടി.

ചായപ്പൊടി ചാക്കോ said...

ഒരു വ്യാഖ്യാനം കൂടി എഴുതട്ടെ.
വൈയക്തികമായി പറഞ്ഞാല്‍ സാല്‍ മണ്‍ മീനും സാര്‍ ഡിന്‍ മീനും പൊരിച്ചെടുത്താല്‍ അനുഭവപ്പെടുന്ന മണത്തെക്കുറിച്ചാണ് ഈ കവിതയെന്ന് നിസ്സമ്ശയം പറയാം . ചാള പൊരിച്ചതും അയല പൊരിച്ചതും തമ്മിലുള്ള വ്യത്യാസം പോലെ തന്നെ ആലങ്കാരികമായി ഈ ചിത്രകവിത രേഖപ്പെടുത്തിയിരിക്കുന്നു. മലയാളത്തില്‍ ഇനി വികസിച്ച് വരാന്‍ പോകുന്ന ഒരു കാവ്യശാഖയുടെ തുടക്കം ആന്റണിയില്‍ നിന്നായാതിലും ഒരു ഭാഷാസ്നേഹി എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു.

വിശാലന്‍ പറഞ്ഞ് പോലേ ഒരു ഉറുമ്പിന്‍ 1000 ആനയേ കടിക്കാം എന്നാല്‍ 1000 ആനയ്ക്ക് ഒരു ഉറുമ്പിനെ കടിക്കാന്‍ പറ്റൂല്ലല്ലോ, നമ്മള്‍ ഇവിടെ അതിനു "കൊതുകിനുമുണ്ടൊരു കൊതം കടി" എന്ന് പറയും :).

ഓഫ് : അയല ഫ്രൈയിലും നല്ലത് ചാള തന്നെ കാര്യം ഇച്ചിരേ മണമൊക്കെ വരുമെങ്കിലും

ചാര്‍ളി (ഓ..ചുമ്മാ ) said...

ആഹാ എത്ര മനോഹരമായ കവിതകള്‍ ( ആചാരങ്ങള്‍ !!)
രണ്ടാമത്തെ കവിത ഞാന്‍ എഴുതാന്‍ ഇരുന്നതാ..അപ്പോഴേക്കും അന്തോണിച്ചന്‍ പണി തന്നില്ലേ..

ചന്തയില്‍ നിന്നും വാങ്ങിയ മത്തികള്‍
കുത്തിയിരുന്ന് വെട്ടിയ മത്തികള്‍
ചട്ടിയിലിട്ട് കഴുകിയ മത്തികള്‍
ഉപ്പു പുരട്ടി വച്ചൊരു മത്തികള്‍
മുട്ടയെടുത്ത് മാറ്റിയ മത്തികള്‍
മഞ്ഞള്‍ മുളക് കുരുമുളക് പൊടി
ചേര്‍ത്ത മസാലയില്‍ മുങ്ങിയ മത്തികള്‍
ചട്ടയിലെ വെളിച്ചെണ്ണയതില്‍ മെല്ലേ
കരുമുരു കരുമുരു വറുത്തൊരു മത്തികള്‍
മത്തി വറുത്തതും മോരുകറിയും
ഉണ്ണാന്‍ വേണോ വേറേ കറികള്‍..
മത്തികള്‍ മത്തികള്‍ എങ്ങും മത്തികള്‍
കൊതിയായിട്ടു മേലാ എങ്കിലും
ഞെട്ടിയെണിറ്റു നോക്കും നേരം.
കട്ടിലില്‍ തന്നെ, കണ്ടതു സ്വപ്നവും.

എന്തെമ്മോ..എന്തൊരു ഗവിത...എനിക്കു രോമാഞ്ചം വരുന്നു.
ഇനി മുകളിലത്തെ വരികളില്‍ മത്തികള്‍ എന്നു കാണുന്നിടത്ത് അയലകള്‍ എന്നു ചേര്‍ത്തു നോക്കൂ..
അയലക്കവിതയും റെഡി.. ഹാ ഹാ.

കെ said...

മനസിലായില്ല എന്നു തുറന്നു പറഞ്ഞാല്‍, പിന്നെ മുണ്ടിലായോ എന്ന് തിരിച്ചു ചോദിക്കരുത്...

ബിജു കോട്ടപ്പുറം said...

ആന്റണിയണ്ണന്റെ കവിത കണ്ടപ്പോള്‍ ഓര്‍മ്മവന്നത് പെയിന്റിങ്ങുകളിലെ വ്യക്തികളെ നോവലിന്റെ കഥാപാത്രങ്ങളായി ഉപയോഗിച്ച മരിയോ വര്‍ഗാസ് യോസയുടെ രണ്ടാനമ്മയ്ക് സ്തുതി എന്ന നോവല്‍(?)ആണ്.

:: VM :: said...

നവീനമായൊരു സാധ്യതയിലേക്കാണു ആന്റണിയുടെ ഈ കവിത വെളിച്ചം വീശുന്നത്. അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പത്രത്താളുകളില്‍ നീ കണ്ട ഇന്ത്യയല്ല ഇന്ത്യ, മറിച്ച് ഫിലോമിനചേച്ചിയുടെ കയ്യിലുള്‍ല കുന്നംകുളം ചേര്‍ന്ന മേപ്പില്‍, പാക്കിസ്താന്റെ അടിയില്‍ കിടക്കുന്നതാണു ഇന്ത്യ എന്നു പറഞ്ഞ ജോസഫ് അലക്സിന്റെ ദാര്‍ശനികതകളാനിതില്‍ വെട്ടിത്തിളങ്ങുന്നത്.

ഗൂഗിള്‍ എന്നൊരു വെബ് സൈറ്റിന്റെ , സെര്‍ച് എഞ്ചിന്റെ സാധ്യതകളെ അതിസൂക്ഷമായി വിലയിരുത്തുകയാണീ കവിതയില്‍. കൂടുതല്‍ വിശകലനങ്ങള്‍ ആസ്വാദകര്‍ക്കായി ഒഴിച്ചിട്ടിരിക്കയും ചെയ്തിരിക്കുന്നു എന്നതു അത്ഭുതാവഹം തന്നെ..

സല്‍മാന്‍ എന്നത് ഒരു കൂതറ സില്‍മാ നടനല്ലെന്നും, സല്‍മാനും സര്‍ദാറും ഒക്കെ ഓരോ പൊരിച്ച മീനിന്റെ കഷ്ണങ്ങളാണെന്നും തല്പരകുക്ഷികള്‍ക്ക് ലാഭേച്ഛയില്ലാതെ നിരൂപിക്കാം, ഇതിലെല്ലാം ഉപരിയായി ഈ കവിതയുടെ സൌന്ദര്യം എന്നത്, ഒരേ സല്‍മാന്‍ ഫ്രൈ തന്നെ, പല നിറത്തില്‍തരത്തില്‍ ചെയ്യാനാവും എന്ന കാലാതിവര്‍ത്തിയായ പരമസത്യത്തെ ആന്റണി അനാവരണം ചെയ്യുന്നു എന്നതും ആത്യന്തികമായി ആസ്ചര്യപൂര്‍വ്വം നോക്കിക്കാണേണ്ട ഒന്നാണ്! ആന്റണിയുടെ പുതുസംരംഭം മലയാളഭാഷക്കു ത്അന്നെ മുതല്‍ക്കൊട്ടാവട്ടെ!

Joker said...

മീനും മീന്‍ പോരിച്ചതും മീന്‍ വില്പനകരനും അടങ്ങ്ഗിയ വലിയ സമുഹത്തിന്റെ രാഷ്ട്രീയമണ് ഈ കവിത ഉയര്‍ത്തികാട്ടുന്നത്. “അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്, നല്ല കുടം പുളീ.... എന്നു തുടങ്ങുന്ന ഗാന്ത്തിന്റെ മേലാള കീഴാള രാഷ്ട്രീയത്തിന്റെ സ്ത്രീ അടുക്കളയില്‍ മാത്രം ഒതുങ്ങേണ്ടവളല്ല എന്നു കൂടിയുള്ള ചില താക്കീതുകള്‍ കൂടി ഈ കവിത ഉള്‍ കൊള്ളുന്നുണ്ട്.

Ziya said...

മനശ്ശാസ്ത്രപരവും ദാ‍ര്‍ശനികപരവും ചരിത്രപരവും സാംസ്കാരികപരവും സെക്സ്പരവും ആസ്വാദനപരവും ആവിര്‍ഭാവപരവുമായ നിദര്‍ശനങ്ങള്‍ ആവശ്യപ്പെടുന്ന ഒരു കവിതയാണിത്.

മലയാളത്തില്‍ ഈ കവിതാസമ്പ്രദായം വേറിട്ട പുതുമയാണ് എന്ന് തോന്നുമെങ്കിലും ദര്‍ശനപരമായ ആഖ്യാനചമത്കാരം അന്യമല്ലാത്ത സാംസ്കാരികസൈകതമാണ് സഹ്യന്റെ താഴ്‌വര എന്ന് മലയാളദാര്‍ശനികന്മാര്‍ സിദ്ധാന്തിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മ്മനിയിലെ ബെര്‍ലിന്‍ മലനിരകളില്‍ ഉരുവംകൊണ്ട തീവ്രവൈകാരികപ്രസ്ഥാനമായ എക്സ്പ്രഷനിസം അമേരിക്കന്‍ ഐക്യനാടുകളില്‍ വികാരരഹിതമായ അബ്‌സ്ട്രാക്റ്റ് എക്സ്പ്രഷനിസത്തിന് ബീജാവാപം നല്‍കിയതിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകമാകെ പടര്‍ന്നു പിടിച്ച് സെര്‍ച്ച്‌പ്രഷനിസം.

ഈ സെര്‍ച്ച്പ്രഷനിസത്തിന്റെ അവധൂതധാരയെ ബ്ലോഗ് കവിതകളിലേക്ക് വിലയം പ്രാപിപ്പിക്കുകയാണ് ശ്രീമാന്‍ അനൊണി ആന്റണി ചെയ്തിട്ടുള്ളത്.
ഇതിന്റെ ആസ്വാദനപരമായ നിദര്‍ശനങ്ങള്‍ ശ്രീ.വി എം നടത്തിയിട്ടുള്ളതിനാലും ഇനിയും പലരു നടത്താനുള്ളതിനാലും ആ സാഹസത്തിന് ഞാന്‍ മുതിരുന്നില്ല.

G Joyish Kumar said...

അഭി’രുചി’ അപാരം.

ഇത്രയും എരിവും പുളിയുമുള്ള കവിതാസ്വാദനം നടാടെയാണ്. :)

“സല്‍മാന്‍ എന്നത് ഒരു കൂതറ സില്‍മാ നടനല്ലെന്നും, സല്‍മാനും സര്‍ദാറും ഒക്കെ ഓരോ പൊരിച്ച മീനിന്റെ കഷ്ണങ്ങളാണെന്നും തല്പരകുക്ഷികള്‍ക്ക് ലാഭേച്ഛയില്ലാതെ നിരൂപിക്കാം“

ഇനിയും എന്തെല്ലാം കാണണമോ എന്തൊ? :)

Ziya said...

ഒരു കടം കവിതക്ക് ഉത്തരം പറയാമോ?


ഇല്ലില്ല ഉള്ളിലെള്ളോളവും
ഇല്ല ചുരത്താനൊരുതുള്ളിയും
ഇല്ലാത്ത തുള്ളി തുളുമ്പിച്ചൊരെന്‍-
വിഷത്തുള്ളി തന്‍ പേരെന്ത് ചൊല്ല് ചൊല്ല്

ഗുപ്തന്‍ said...

ആദ്യമായി ഒരു അനോണി ആന്റണിപോസ്റ്റ് മനസ്സിലാക്കിയെടുക്കാന്‍ കുറച്ച് പാടുപെട്ടു: പോസ്റ്റില്‍ നിന്ന് കമന്റുകളിലേക്ക് വേഗം പോയതിന്റെ കുഴപ്പം. പലരും ചേര്‍ന്ന് കവിതാവിമര്‍ശനം ഒരു അരുക്കാക്കിവച്ചിരിക്കുന്നതിന്റെ കൂട്ടത്തില്‍ അന്തോണിച്ചനും കൂടി എന്നേ തോന്നിയുള്ളൂ--രണ്ടാമതൊന്നു നോക്കാന്‍ സിമി പ്രേരിപ്പിക്കുന്നതുവരെ.

ഒരുവാക്കിന്റെ വ്യതിയാനത്തില്‍ മാത്രം ജീവിതത്തെക്കുറിച്ച് ഏറേ പഠിക്കാനുണ്ട്. കവിത തന്നെ!

nalan::നളന്‍ said...

കവിതയെ കവിതയാക്കുന്നത് അതിന്റെ ലേബലു മാത്രമാണു.

നന്ദന said...

അപ്പോള്‍ ഇങ്ങനെയും കവിത എഴുതാം ......
എങ്കില്‍ ഞാനേറ്റു .. ഇഷ്ടടായി .. ട്ടോ
നന്‍മകള്‍ നേരുന്നു
നന്ദന