ഒന്ന്
എന്തരെടേ ആന്റോ ഇത് പട്ടിയോ ചീവീടോ? എരണം കെട്ട നശൂലം ചെലയ്ക്കാതിരിക്കാന്‍ പറ.
ടാക്സീ, അടങ്ങെടാ.
ടാക്സിയോ, എന്തര് പ്യാര്.
ലിവന്റെ കറുപ്പും മഞ്ഞേം നിറം കണ്ട് പ്രൊഫസറിട്ട പേരാ, രായണ്ണന്‍ ക്യാറി വരി.
വേണ്ടാ, ഇഞ്ഞോട്ട് എറങ്ങിവാ, അത്യാവശ്യവൊണ്ട്.
എങ്ങോട്ട് പിടിച്ചോണ്ട് പെയ്യൂടണത്, വെള്ളത്തി തെള്ളിയിട്ട് കൊല്ലാനോ?
എടേ, നീ ആരോടും പറയരുത്.
അതിന് എന്നോടും ഒന്നും പറഞ്ഞില്ലല്ല്?
ലങ്ങേര് തൂങ്ങിയത് അറിഞ്ഞല്ല്?
ഹും. ബോഡി പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപെയ്യെന്ന് ക്യാട്ട്. എനിക്ക് ആള് തൂങ്ങിനില്‍ക്കുന്നത് കണ്ടാ വല്ലാതെ വെരും അതാ വെരാഞ്ഞെ.
ഞാനാ ബോഡി എറക്കിയത്. തപ്പിയപ്പ പോക്കറ്റി ഒരെഴുത്തൊണ്ടാരുന്നു. ആരും കാണാതിങ്ങ് പൊക്കി.
എന്തര് പണിയാ രായണ്ണാ ചെയ്തത്? ആത്മഹത്യക്കുറിപ്പ് എവിഡന്‍സ് ആണ്. അത് നശിപ്പിക്കുന്നത് കുറ്റമാ. അല്ലേല്‍ തന്നെ പോക്രിത്തരവല്ലീ?
എടേ, ഇത് നാട്ടി സാധാരണയാ. ചത്താള് ജീവിച്ചിരിക്കുന്നവരെ കൊഴപ്പിക്കുന്ന വല്ലോം എഴുതിയേച്ചാന്നോ പോയതെന്ന് അറിയണ്ടീ. ഇനി കൊഴപ്പമൊന്നുമില്ലേല്‍ അങ്ങ് തിരിച്ചു വെച്ചാ മതിയല്ല്.
തിരിച്ചോ? ബോഡിയിപ്പോ പോലീസ് പരിശോധിച്ചില്ലേ.
ബോഡീ വെയ്ക്കണതെന്തരിന് . തിരിച്ചു വെയ്ക്കണേല്‍ അവരുടെ വീട്ടിലെ വല്ല മേശവിരീടേം കീഴി കൊണ്ട് വെച്ചാ പോരീ.
രണ്ട്
എന്തരാ രായണ്ണാ ലങ്ങേരടെ കത്തില്‍?
നീ തൊടണ്ട, ഞാന്‍ വായിച്ച് കേപ്പിക്കാം.
ആരോടുമുള്ള ദേഷ്യം കൊണ്ടല്ല ഞാന്‍ ഇങ്ങനെ തീരുമാനിച്ചത്. എന്റെ ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ഒരുപാടു നാളായി സംശയം തുടങ്ങിയിട്ട്. ഈ കഴിഞ്ഞ മാസം ലാസ്റ്റാഴ്ച ഞാന്‍ ആരോടും പറയാതെ പോയി വാസാഷ്ടമി ഓപ്രേഷന്‍ നടത്തി. എന്നിട്ട് ഈ മാസം അവള്‍ ഗര്‍ഭിണിയായിട്ടുണ്ട്. എനിക്ക് പരാതിയൊന്നുമില്ല. ആരാണോ ഉത്തരവാദി അവന്റെകൂടെ അവള്‍ പോയിക്കോട്ടെ. ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ എന്റെ ആണേലും അല്ലേലും ഉപേഷിക്കാതെ അവരെക്കൂടെ നോക്കാന്‍ അവളോട് പറഞ്ഞാല്‍ മതി.
മൊത്തം കേട്ടോടേ?
ഉം.
എനിക്കങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല ആ പെണ്ണ് ദോഷക്കാരിയാണെന്ന്.
പിന്നേ, ദോഷം ചെയ്യുന്നവരെല്ലാം അണ്ണന്റെ അടുത്ത് വന്ന് സമ്മതം വാങ്ങിച്ചിട്ടല്ലേ പോണത്.
എടേ ഇങ്ങനെ എന്തെങ്കിലും ഒണ്ടേല്‍ അത് നാട്ടില്‍ ആരെങ്കിലും അറിയുവെന്ന്, നിനക്ക് ഇമ്മാതിരി വാര്‍ത്ത താല്പ്പര്യമില്ലാത്തതുകൊണ്ട് കേക്കാത്തതാരിക്കും.
അതെന്തരേലും ആട്ട്, അണ്ണന്‍ ആ എഴുത്ത് തിരിച്ചു കൊണ്ട് വെയ്. മരിച്ചാളിന് എന്തരായിരുന്നു പറയാന്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയണം.
നിനക്കറിയാഞ്ഞിട്ടാ ആന്റോ, പോലീസല്ല ഒരൊറ്റ മനുഷ്യന്‍ അറിഞ്ഞാല്‍ ആ പെണ്ണ് ആള് അവിഹിതമാണെന്ന് നാട്ടില്‍ പാട്ടാവും, പത്രത്തിലും അടിച്ചു വെരും. ഒള്ളവന്‍ ചത്ത് ഒറ്റയ്ക്ക് ജീവിക്കണ്ട പെണ്ണാ, നാളെത്തൊടങ്ങി ആള്‍ക്കാര് രാത്രി കതവേ മുട്ടും, ഈ പറയുന്ന ഞാനും ചെറ്റപൊക്കാന്‍ പോയിട്ടൊള്ളവനാ. അവള്‍ ഇനി അങ്ങനത്തവളല്ലെങ്കില്‍ പിന്നെ ഒടനേ അവളും തൂങ്ങണ്ടി വരത്തേയൊള്ള്. ഒരുതരത്തിലും ആളുകള് ജീവിക്കാന്‍ സമ്മതിക്കൂല്ല.
മൂന്ന്
അണ്ണാ അണ്ണനാണോ തീരുമാനിക്കുന്നത് ഇതൊക്കെ?
എനിക്കറിയണ്ടത് ഈ എന്തരത് , വാസാഷ്ടമി, ചെയ്തു കഴിഞ്ഞാ ഗര്‍ഭിണിയാകുവോന്നാ, എന്തരേലും ചാന്‍സ് ഒണ്ടോടേ?
അണ്ണാ, വാസെക്ടമി-ഞരമ്പുമുറിക്കല്‍ ശസ്ത്രക്രിയ ലിങ്ങേര്‍ ചെയ്ത ഒടനേ ആണ് ഭാര്യ ഗര്‍ഭിണിയായതെന്നല്ലേ. ഈ ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞാല്‍ ഒന്നുരണ്ട് മാസം കൂടി ബീജങ്ങള്‍ മുറിച്ചശേഷമുള്ള ഭാഗത്ത് കാണും. അത് ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കാന്‍ ധാരാളം മതി. ഡോക്ടര്‍മാര്‍ അതു പറഞ്ഞുകൊടുക്കാഞ്ഞതാവാം, ഇദ്ദേഹത്തിനതു മനസ്സിലാവാഞ്ഞിട്ടാണോ. കത്തു വായിച്ചതില്‍ നിന്നും തോന്നുന്നത് ഓപ്പറേഷന്‍ കഴിഞ്ഞുടനേ ഭാര്യയോട് ബന്ധപ്പെട്ടുകാണുമെന്നാണ്.
അല്ലാന്റോ, ഈ ഓപ്രേഷന്‍ കഴിഞ്ഞാല്‍ പിന്നൊന്നും പുറത്ത് പോകത്തില്ലാന്നല്ലീ.
അണ്ണാ, പുറത്തു പോകുന്നതില്‍ ബീജങ്ങള്‍ കാണത്തില്ല എന്നേയുള്ളു. പക്ഷേ, അതീനൊരു ടൈം ഗ്യാപ്പ് വേണം. അണ്ണന്‍ മെയിന്‍ വാല്വ് അടച്ചാലും കുളിമുറിയിലെ പൈപ്പില്‍ അല്പ്പനേരം കൂടി വെള്ളം വരില്ലേ, അതുപോലെ ഞരമ്പില്‍ ബാക്കിയായ ബീജങ്ങള്‍ വിസര്‍ജ്ജിച്ചു തീരണം.
അപ്പോ അതാണ് കാര്യം അല്ലീ, ഞാന്‍ വിചാരിക്കുവായിരുന്ന് ശരിക്കും അവള്‍ പോക്കടിച്ചോന്ന്.
അങ്ങനെയും ആകാന്‍ വലിയ സാദ്ധ്യത ഉണ്ടെന്നേയുള്ളണ്ണാ. മറിച്ചും ആയിക്കൂടായ്കയൊന്നുമില്ല. സത്യം ആ സ്ത്രീക്കല്ലേ അറിയൂ..
ഞാന്‍ നിരുവിക്കണത് നീ പറഞ്ഞപോലെ കൊച്ച് അയാക്കടെ തന്നേന്നാ. ആന്റോ, കത്തങ്ങ് കത്തിക്കട്ടേടേ?
അണ്ണനു കൈവിറയ്ക്കൂല്ലേണ്ണാ ഇതു കത്തിക്കാന്‍? ഒരു മനുഷ്യന്‍ ലോകത്തോട് അവസാനം പറയാന്‍ ഉദ്ദേശിച്ച കാര്യമാണ് ഇനിയിപ്പോ ആരും കേള്‍ക്കാതയാവുന്നത്.
മരിച്ചവന്‍ ഇനി എന്തരു പറഞ്ഞാലും തിരിച്ചെഴിച്ച് വരൂല്ല. ജീവിച്ചിരിക്കുന്നവള്‍ ആ മനുഷ്യന്‍ തന്നെ സംശയിച്ച് ചത്തതാന്ന് നിരുവിക്കാതെ നല്ല കാര്യങ്ങള്‍ അയാളെക്കുറിച്ച് മനസ്സി വച്ചേക്കട്ട്. അതുവല്ല കാര്യം, കണ്ടവനെല്ലാം നാളെ മൊതല്‍ ഇരുട്ടുമ്പ ഇരുട്ടുമ്പ അവടെ അതിരിക്കകത്ത് ചാടിക്കേറി വരത്തുവില്ല. പോയവന്‍ പോയി ബാക്കിയൊള്ളോരുടെ കാര്യവല്ലേ ഒള്ള്.
ഞാന്‍ കേക്കണത് ഇതൊക്കെ നമ്മളെന്തിനാ തീരുമാനിക്കണതെന്നാ.
പെട്ടുപോയില്ലേടേ. സാതനം കയ്യിലായി ഇനി എന്തരേലും തീരുമാനിച്ചല്ലീ പറ്റുവൊള്ള്. എന്തരു ചെയ്താലും ചങ്കിച്ചിരി വേദനിക്കും. ഒരു പാഠം പഠിച്ച്, മേലാ ചത്തവന്റെ പോക്കറ്റടിക്കൂല്ല ഞാങ്ങ്.
ഞാനും ഒരു പാഠം പഠിച്ചണ്ണാ. മേലാ ആരേലും വന്ന് ആരോടെങ്കിലും പറയുവോ എന്ന് എന്തരേലും തൊടങ്ങിയാ "ആരോടും പറയാന്‍ പറ്റാത്തതാണെങ്കി എന്നോടും പറയണ്ട" എന്ന് ഞാന്‍ പറയും.
നീയും ഞാനും ഇത് കണ്ടിട്ടില്ല.
ഉം. പക്ഷേ കത്തിക്കാനും വേണ്ടാന്നും ഞാന്‍ പറഞ്ഞിട്ടുമില്ല.
16 comments:
ഞാനിത് വായിച്ചിട്ടുമില്ല...
രായണ്ണന്‍ സംഗതി രഹസ്യമാക്കി വച്ചിട്ട് ഒറ്റക്കുണ്ണാനുള്ള പ്ലാനാണോടേയ്?
....വായിച്ച് മനസ്സീ തോന്നിയതൊന്നും കമന്റീട്ടുമില്ല!
ഞാനും ഒരു പാഠം പഠിച്ചനോണീ. മേലാ ആരേലും വന്ന് ആരോടെങ്കിലും പറയുവോ എന്ന് എന്തരേലും തൊടങ്ങിയാ "ആരോടും പറയാന്‍ പറ്റാത്തതാണെങ്കി എന്നോടും പറയണ്ട" എന്ന് ഞാനും പറയും.
ഗുണപാഠം : വാസക്ടമി എന്താണെന്നറിഞ്ഞില്ലേല്‍ ആത്മഹത്യ ചെയ്യേണ്ടി വന്നേക്കാം
ഒരു സമയത്ത് ഒരാളോട് മാത്രം പറയുന്നതല്ലണ്ണേ ഈ രഹസ്യന്നൊക്കെ പറയണത്?
ഞാനിതരാടും പറയൂല്ല രായണ്ണ, പക്ഷേങ്കിലു സ്കാന്‍ ചെയ്ത് ആ കത്ത് നാളെ ബ്ലോഗ്ഗിലിടും, അതെയുള്ളു.
അണ്ണാ പേലകളും പേലകളുടെ പട്ടികളുമെങ്ങാനും പുറകെ മണത്ത് മണത്ത് വരുമോ?....
മേലാ ആരേലും വന്ന് ആരോടെങ്കിലും പറയുവോ എന്ന് എന്തരേലും തൊടങ്ങിയാ "ആരോടും പറയാന്‍ പറ്റാത്തതാണെങ്കി എന്നോടും പറയണ്ട" എന്ന് ഞാന്‍ പറയും.
Best lesson.
പെട്ടുപോയാ..(പെട്ടുപോയാ മാത്രം) അന്തോണിയോട് ചോദിച്ചാലുമില്ലെങ്കിലും നമ്മളുതന്നെ തീരുമാനമെടുക്കണമെന്നും അത് നമ്മളുതന്നെ ഇമ്പ്ലിമെന്റ് ചെയ്ത് വരുംവരാഴികകള്‍ അനുഭവിയ്ക്കണമെന്നും ഒരു പാഠം ഞാനിവിടുന്ന് പഠിച്ചാല്‍ എനിയ്ക്ക് പെനാല്‍റ്റി മാര്‍ക്കിട്വോ മാഷേ..
പാവം രായണ്ണൻ; ആന്റോയെ വിശ്വസിച്ച് പറഞ്ഞ രഹസ്യമാണ് ഇപ്പോൾ ബ്ലോഗിൽ പാട്ടായത് :)
എന്നാലും ഒരു വാസാഷ്ടമി (ഇതെന്തര് അഷ്ടമി ?!) വരുത്തിവച്ച വെനയേ !
:-) Good
ഞാന്‍ ഈ നാട്ടുകാരനല്ലേ
:)
പലതും പറയാനും ചോദിക്കാനും ഒകെ ഇണ്ട്...എന്നാലും ഇനി ഞാന്‍ ആയിട്ട ആ പെണ്ണിന്‍റെ ജീവിതം കുളം ആക്കുന്നില്ല...
അപ്പോ അന്തോനിച്ചാ എല്ലാരേം പറഞ്ഞു കളിപ്പിച്ചിട്ടു സ്വയം ആത്മഹത്യ ചെയ്തു കളഞ്ഞല്ലെ?
Post a Comment