മാന്ദ്യം ബാധിച്ച് ചെല്ലാ, ദാരിദ്ര്യമാ.
ഈ ദാരിദ്ര്യമൊക്കെ ആപേക്ഷികമല്ലേ അണ്ണാ.
വെരിഗുഡ്. ഉടല്‍തേടി അലയുമാത്മാവിനോട് അദ്വൈതമുരിയാടുന്ന പണി നിനക്കുണ്ടെന്ന് അറിഞ്ഞില്ല. അറിഞ്ഞെങ്കില്‍ ഞാനിത് പറയില്ലായിരുന്നു.
എത്ര പണമില്ലെങ്കിലാ അണ്ണാ ദാരിദ്ര്യമാകുന്നത്?
ആ നമ്പര്‍ എന്നോട് വേണ്ടാ, എന്റെ കയ്യില്‍ അഞ്ചു രൂപയേ ഉള്ളെന്ന് പറഞ്ഞാല്‍ അഞ്ചുരൂപ തെരുവില്‍ വിശന്നു നില്‍ക്കുന്ന കുട്ടിക്ക് സ്വപ്നം കാണാന്‍ പറ്റാത്തത്ര വലിയ തുകയാണെന്നു പറയാനല്ലേ?
ശരി. അണ്ണന്‍ അഡോള്‍ഫ് മെയ്കെലിയെപ്പറ്റി കേട്ടിട്ടില്ലേ?
എവിടെയോ കേട്ട ഒരോര്‍മ്മ.
അങ്ങേരു സാമ്പത്തിക മാന്ദ്യം ബാധിച്ച് ഈയിടെ ആത്മഹത്യ ചെയ്തു. മൂന്നു ബില്യണ്‍ ഡോളറല്ലേ ആ പാവത്തിന്റെ കട്ട പൊഹ പൊഹഞ്ഞു പോയത്.
എങ്ങനെ സഹിക്കും, വെറുതേയല്ല ആത്മഹത്യ ചെയ്തത്. ഭാര്യേം മക്കളുമൊക്കെ വഴിയാധാരമായോ.
അത് ആപേക്ഷികമാ. ഒരു ഒമ്പതു ബില്യണ്‍ ആസ്തിയുള്ളയാള്‍ വഴിയാധാരമാണോ അല്ലേ എന്ന് അവരോട് തന്നെ ചോദിക്കണം.
ആ അത്രയും മിച്ചമുണ്ടായിരുന്നോ, ചാവണ്ടായിരുന്നു.
അയാള്‍ക്ക് ഒമ്പതു ബില്യണ്‍ ദാരിദ്ര്യമായിരുന്നു, അണ്ണനും എനിക്കുമതല്ല. ഇനി നമുക്ക് അഞ്ചുരൂപയുടെയും കുട്ടിയുടെയും കാര്യം പറയാം.
എടേ, തത്വചിന്ത എന്റെ മനസ്സില്‍ ഇപ്പ ഓടൂല്ല. വേറെന്തെങ്കിലും പറയ്, എന്നെ ഒന്നാശ്വസിപ്പിക്ക്. രണ്ട് കള്ളം പറ.
ഒക്കെ ശരിയാവും അണ്ണാ, ഒക്കെ ശരിയാവും.
ഒക്കെ ശരിയാവുവാരിക്കും
ആ, വാരിക്കും. ഞാന്‍ പോണ്.
5 comments:
ശരിയാവാതെ എവിടെ പൂവാനാ.. ഒക്കെ ശരിപ്പെടുത്തും... !
:)
ഭൂമിക്കും പൊന്നിനും ചിപ്പിനും ചിപ്സിനും നിത്യമായൊരേ വിലയുണ്ടോ അന്തോണിച്ചാ?
ഡോളറിനും ഉറുപ്പികക്കും അടക്കക്കും പൊകലക്കും സ്ഥിരം വിലയുണ്ടോ അന്തോണിച്ചാ?
ഈ കാഷ് കാഷ് എന്നു പറയുന്ന സാധനത്തിന് സ്ഥിരമായൊരു വിലയുണ്ടോ അന്തോണിച്ചാ?
ഈ വില വില എന്നു പറയുന്ന സാധനത്തിന് വല്ല നിശ്ചിതവിലയുമുണ്ടോ അന്തോണിച്ചാ?
ഉണ്ണാനും ഒറങ്ങാനും സ്ഥിരം സ്ഥലം കിട്ടുവോ അന്തോണിച്ചാ?
ഞാന്‍ കപ്പ കുത്താനും വാഴത്തടം കീറാനുമൊക്കെ നേരത്തേ പഠിച്ചിട്ടുണ്ട്. നെല്ലെറക്കാനും പച്ചക്കറി നാട്ടാനും അപ്പന്‍റെ ശിഷ്യത്വം സ്വീകരിച്ചു കഴിഞ്ഞു. ;-)
ആത്മഹത്യാഭീഷണി അവസാനിപ്പിച്ച് വീണ്ടും എഴുതിത്തുടങ്ങിയതില്‍ സന്തോഷം. എന്തര് കയറും സ്‌റ്റൂളും, അത് പോട്ടന്നേ.
എല്ലാം ആപേക്ഷികം തന്നെ അന്തോണീ...അല്ലെങ്കിലും ആത്മഹത്യ ചെയ്ത അഡോള്‍ഫിനെ എന്തിനുപറയാന്‍? ഇത്രയും നല്ല പോസ്റ്റിടുന്ന ആന്റണി ഈയീടെയായി എഴുതുന്നതില്‍ “ഇമോഷണല്‍ കണ്ടന്റില്ല” എന്നൊക്കെപ്പറഞ്ഞ് ആത്മഹത്യയ്ക്കൊരുമ്പെടുമ്പോള്‍ ഒന്നോരണ്ടോ “ലൂസ് മോഷന്‍” പോസ്റ്റിട്ട ഞാനൊക്കെ എത്ര പണ്ടേ തലതല്ലി ചാകേണ്ടതായിരുന്നു! ഇവിടെ അന്തോണി ചിന്തിച്ചതും അഡോള്‍ഫ് ചിന്തിച്ചതും ഒരു പോലെ!
സ്വന്തമായിട്ട് ഒരു ബ്ലോഗും ഞങ്ങളേപ്പോലെ നല്ല സ്ഥിരവായനക്കാരും ഉണ്ടായിരുന്നെങ്കില്‍ അഡോള്‍ഫിന് ഈ ഗതി ഒരുപക്ഷേ വരില്ലായിരുന്നിരിക്കാം!
ശരിയാകും,,ശരിയാകും.
ആപേക്ഷികമായതെന്തും ശരിയാകും. അല്ല്ലാതെവിടെപ്പോകാനാ.
Post a Comment