Thursday, April 16, 2009

വോട്ടുകള്‍ വോട്ടുകള്‍ വോട്ടുകള്‍

ചീയേഴ്സ്.
ബീയേഴ്സ്.
മൊത്തത്തില്‍ എങ്ങനെ ഒണ്ടാരുന്നു അന്തോണീ?
അറിയൂല്ലണ്ണാ, ആവുന്നതൊക്കെ ചെയ്തു. ഇല്ലാത്ത നേരമുണ്ടാക്കി ഒള്ള കാശുനുള്ളിപ്പറക്കി വണ്ടിക്കൂലി കൊടുത്ത് നാട്ടില്‍ വന്നു, വോട്ട് ചെയ്തു. വഴിയേ നടന്നു ആളുകളോട് സംസാരിച്ചു. "ഓ എന്തര്‌ എലക്ഷങ്, യെവനോ ജയിച്ചാ നമ്മക്കെന്തരാടേ" എന്നൊക്കെ പറഞ്ഞു നടക്കുന്നവരോട് കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ...

എന്തരു പക്ഷേ?
അണ്ണന്‍ ശ്രദ്ധിച്ചില്ലേ, നമ്മടെ തിരുവന്തോരത്തെ പ്രബുദ്ധത? പത്തമ്പത്തേഴ് ശതമാനം പേരാ വോട്ട് ചെയ്തത്, അതീ തന്നെ സിറ്റിക്കകത്തു മുപ്പത്തഞ്ചേയുള്ളെന്ന്. നമ്മളൊക്കെ ഇങ്ങനെ പോരാണ്ണാ.

അതിപ്പ അങ്ങനല്ലേ വരൂ. സമൂഹത്തിന്റെ ചിലവില്‍ മിടുക്കനായി പഠിച്ചു സാമൂഹ്യവിരുദ്ധനായവനും നിയമത്തിനതീതനും നിയമം കയ്യിലെടുത്തു നടക്കുന്നവനും മറ്റു നാനാവിധ മാന്യന്മാര്‍ക്കും ഇന്ത്യന്‍ ജനാധിപത്യമെന്നാല്‍ പരമ പുച്ചമല്ലേ ചെല്ലാ. വോട്ടു ചെയ്യലൊക്കെ വെറും അഴുക്ക പയലുകളുടെ ജോലിയാ, നമ്മള്‍ ഗീര്‌വ്വാണം വിട്ടേച്ച് സ്മാളുമടിച്ച് കിടന്നുറങ്ങണ്ട ടീമല്ലേ, എന്നു ചിന്തിക്കുന്ന സാറന്മാര്‍. ദാണ്ടേ സ്ഥാന ആര്‍ത്തി പോലും
ജീവിതത്തില്‍ ആദ്യമായി വോട്ടു ചെയ്തത് താന്‍ എലഷനു നിന്നപ്പോഴാണെന്ന് പറഞ്ഞില്ലേ.

എന്നാലും അങ്ങന്‍ പറഞ്ഞ സാനാര്‍ത്തി ലിവന്മാരുടെ റോള്‍ മോഡലല്ലേ. ആ സാറിനു വോട്ടിടാനെങ്കിലും ഈ പയലുകള്‍ ജനാധിപത്യമൊന്ന് രുചിക്കുമെന്ന് നെരുവിച്ച ഞാന്‍ മണ്ടന്‍.
തന്നെ. നീ മണ്ടന്‍

സ്റ്റീഫാ ഒരു ബീഫ് ഫ്രൈ താടേ.
ഈ എണ്ണയും കൊഴുപ്പും വലിച്ചു കേറ്റുന്നത് എന്തരിനെടേ, വല്ല ചിക്കന്‍ കറീം പറ.

ഇതിനി എത്ര നാളാന്നറിയൂല്ലണ്ണാ. ആരക്കറിയാം, അടുത്ത എലഷന്‍ ആവുമ്പഴേക്ക് ബീഫ് ഇവിടങ്ങളടക്കം ഓളിന്ത്യയില്‍ നിരോധിക്കുവോന്ന്. ബീഫും ഒരു തരം വോട്ടല്ലേ.

അങ്ങനേം വോട്ടിടാവോ. സ്റ്റീഫാ ആ കാതലി വിഴുന്താള്‍ എന്ന പടത്തിലെ പാട്ടൊന്ന് ഇട്ടേടേ.
കാതലി അല്ല സാറേ വിഴുവുന്നത് കാതലില്‍ - പ്രേമത്തില്‍ വിഴുന്തേന്‍-ഞാന്‍ വിഴുന്നു.

മാടു ശത്താന്‍ മനുസന്‍ തിന്നാന്‍ തോലെ വച്ച് മേളം കട്ടി കൂത്ത് കെട്ടഡാ..
അഡ്രാഡ്രാ നാക്കു മുക്ക നാക്കു മുക്ക..

യ്യോ എന്തരു മേളമാണ്ണാ ഈ കെട്ടിയത്? വായു വെലങ്ങിക്കുന്ന ബീറ്റോ!
ഇതും ഒരു വോട്ടാ അമ്പീ. ഇമ്മാതിരി എഴുതിയാ തമിഴു നാട്ടിനു വടക്കോട്ട് സിനിമ കാണാന്‍ വന്നവരെ പച്ചയ്ക്ക് കത്തിക്കൂല്ലേ. ഇവിടേം ഇനി എത്ര കാലമോ.

എന്റെ മുത്തുമാരിയമ്മാ, ഇവിടെങ്കിലും ഒന്നും വെരുത്തല്ലേ.
അമ്മന്റെ കാര്യവും പരുങ്ങലിലാ ചെല്ലാ. അമ്മനെ എല്ലാം എളക്കി പൂണൂലിട്ടവന്റെ ഫ്രണ്‍സിനെ ഒറപ്പിച്ചോണ്ടിരിക്കുവാ ഇവിടങ്ങളിലെല്ലാം. അമ്മനും മാടനും യക്ഷിയമ്മേം ഉച്ചമകാളീം ഒക്കെ പിരിച്ചുവിടപ്പെട്ടോണ്ടിരിക്കുവാ.

സ്റ്റീഫാ ബില്‍ ഫ്രൈ കൊണ്ടുവാടേ , കള്ളടിച്ചിട്ട് ഒരു കാര്യവുമില്ല ഇന്നിനി.
ഓക്കേ ആന്റപ്പാ, അടുത്ത വരവിക്കാണാം.

11 comments:

ഭക്ഷണപ്രിയന്‍ said...
This comment has been removed by the author.
ഭക്ഷണപ്രിയന്‍ said...

"സ്ഥാന ആര്‍ത്തി " തന്നെ എല്ലാര്‍ക്കും
ഏതായാലും
ഉയര്‍ത്ത്തെഴുന്നെല്‍പ്പിന് നന്ദി

അരവിന്ദ് :: aravind said...

:-|

suraj::സൂരജ് said...

ലേറ്റസ്റ്റ് കണക്കു വച്ച് തിരുവനന്തപുരത്ത് 67% പോളിംഗുണ്ട്. കഴിഞ്ഞതവണത്തേത് 68%.

പത്തനം തിട്ടയാണ് ലാഗിംഗ് ബേബി ഇപ്പോ :)

പിന്നെ നഗരത്തിനകത്ത് അന്തോണി പറഞ്ഞത് കറക്റ്റാണ്- 35+%വാണ്. പലരേം തപ്പിച്ചെല്ലണേല്‍ വീഗാലാന്‍ഡിലോ ഊട്ടിക്കോ പോവേണ്ട സിതിയാണ് ;)

നുമ്മക്ക് കിട്ടേണ്ട വോട്ടൊക്കെ കടാപ്പൊറത്തൂന്ന് കിട്ടിയട്ടൊണ്ട്, തരൂര് പൊട്ടും, അദ് മതീന്നേ ;)

suraj::സൂരജ് said...

സ്റ്റീഫാ ഒരു ബീഫിവടേം...!

ആസാമി said...

ആന്റണിജി ഇതുപോലൊരു പോസ്റ്റിടുമെന്ന് പ്രതീക്ഷിച്ചില്ല. ആന്റണിച്ചന് അനോണിയായിരുന്നുകൊണ്ട് ബീഫിന് ഓശാന പാടാം. ബീഫിനു തീര്‍ച്ചയായും ഇന്ത്യന്‍ ഭക്ഷണത്തില്‍ സ്ഥാനമുണ്ട്. പക്ഷെ പ്രധാന ഭക്ഷണമായല്ല. പ്രതിഭക്ഷണമായി. കള്ള് ഷാപ്പുകളുടെ പരമാധികാരവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്ന രീതികളില്‍ നിന്നും പിന്മാറുമെന്നുണ്ടോ? എങ്കില്‍ അത് മണ്ടത്തരം. ചവച്ച് അരച്ച് രുചിച്ചേ എല്ലാ ഭക്ഷണവും കഴിക്കൂ എന്ന് സ്ഥിരം പറയാറുള്ളത് ഈ പോസ്റ്റോടെ പൊളിഞ്ഞു. ഇതില്‍ പറഞ്ഞിരിക്കുന്ന ബീഫ് കഴിക്കാന്‍ സൂസി ആന്റിയുടെ ചായകടയില്‍ പോയാല്‍ പോരേ? ഷാപ്പില്‍ തന്നെ പോണോ? ആന്റണിയണ്ണന്റെ പോസ്റ്റുകള്‍ മറ്റൊരു തലത്തിലാണ് കണ്ടിരുന്നത്. ഇത് വേണ്ടിയിരുന്നില്ല. ആന്റണിക്ക് ഇഷ്ടമുള്ളത് പോസ്റ്റും എന്നാണെങ്കില്‍ വെറുതെ ഒരു നിരാശ രേഖപ്പെടുത്തട്ടെ. ബീഫിനെക്കുറിച്ചുള്ള ഡാറ്റ കൈവശമുണ്ടോ? അതില്ലാതെ ഒന്നും തീരുമാനിക്കാന്‍ വയ്യ. ങ്ങളും ഫുഡ് സ്പെഷ്യലിസ്റ്റാ? ബീഫ് ഒലത്തിയത്, ബീഫ് അവിച്ചത് , ബീഫ് വറുത്തത്, ഇവ ഉണ്ടാക്കാന്‍ ഈ ഷാപ്പിന് vision & maturity എത്തിയിട്ടില്ല. കൊഞ്ചുകറിയോ കരിമീന്‍ പൊള്ളിച്ചതോ ആണെങ്കില്‍ ഓകെ. കഴിഞ്ഞ 30 വര്‍ഷമായി ഈ ഷാപ്പ് ഉടമ അങ്ങ് കിഴക്ക് നടത്തുന്ന ഷാപ്പിന്റെ ഡിവലപ്മെന്റ് ഇന്‍ഡക്സ് എത്രയാണെന്നറിയാമോ? അവിടത്തെ “ലിക്വിഡിറ്റി” അറിയാമോ? ചോദിച്ചാല്‍ ഉടനെ അപ്പുറത്തെ ടൌണീന്ന് കുടിയന്മാര്‍ വന്ന് വെള്ളമടിച്ചിട്ടു പോകുന്നു എന്ന് പറഞ്ഞേക്കരുത്. ബൂലോകത്ത് വളരെയേറെ പ്രതീക്ഷകളോഠെ വായിക്കുന്ന പോസ്റ്റുകളില്‍ ഒന്ന് ആന്റണിയുടെതായിരിന്നു. തലക്കെട്ട് കണ്ടപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. വായിച്ചപ്പോള്‍ തോന്നിയത് ഇത്രമാത്രം…കഷ്ടം…. തമിഴ്നാട്ടിലെ ഷാപ്പുകളെ നോക്കൂ..ആന്ധ്രയിലോട്ട് നോക്കൂ..നോക്കൂ.. നോക്കൂ...ഞാനൊരു ഫുഡ്ഡിന്റെയും ആളല്ല. താറാവ് കറിയെക്കുറിച്ചോ, അവിച്ച മുട്ടയെക്കുറിച്ചോ ആന്റണി പറഞ്ഞിരുന്നെങ്കിലും ഇതുതന്നെ പറയുമായിരുന്നു.

പോസ്റ്റുമായി ബന്ധമില്ല

ശ്രീഹരി::Sreehari said...

ആന്റണീ ജീ,

നഗരത്തിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ വോട്ട് ചെയ്ത് തരൂരിനെ ജയിപ്പിക്കും എന്നായിരുന്നു യു.ഡി.എഫ് അനുഭാവികള്‍ പറഞ്ഞിരുന്നത്... അവര്‍ ഇതില്‍ നിരാശപ്പെടാന്‍ സാധ്യതയുണ്ട്. ഒരു മാസം കഴിയണ്ടേ സംഗതി ഒന്നറിയാന്‍... ശ്ശ്യോ....

ഒരു പ്ലേറ്റ് ബീഫ് ഫ്രയും പൊറോട്ടയും ഇവിടെയും... :)

ആസാമിയേ,
താങ്കള്‍ ബഹുമാനിക്കുന്ന അനോണി ആന്റണിയും, ഉമേഷ് ജീയും ഒക്കെ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളൂ....

ജനാധിപത്യത്തില്‍ അരാഷ്ട്രീയതക്ക് സ്ഥാനം ഇല്ല....

മാരാര്‍ said...

ഒരു ബീഫ് ഫ്രൈ ഇവിടെയും..

സ്ഥാന ആര്‍ത്തി ജീവിതത്തിലാധ്യമായി വോട്ടു ചെയ്ത വകേല്..

Ramachandran said...

എന്റെ വകയായി ആ ആസാമീക്ക് ഒരു പ്ലേറ്റ് ബീഫ് ഒലത്തിയത്

കലക്കീട്ടുണ്ട്
:)

സിമി said...

ദാണ്ടേ സ്ഥാന ആര്‍ത്തി പോലും
ജീവിതത്തില്‍ ആദ്യമായി വോട്ടു ചെയ്തത് താന്‍ എലഷനു നിന്നപ്പോഴാണെന്ന് പറഞ്ഞില്ലേ.

അണ്ണാ, ഈ ഡയലോഗില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

അങ്ങേര് ഇത്രയും നാള്‍ എന്നാറൈ ആയിരുന്നതുകൊണ്ടല്ലേ? എന്നാറൈകള്‍ക്കു വോട്ടില്ലാത്തോണ്ട് അല്ലേ? 19-ആം വയസ്സില്‍ നാടുവിട്ട പുള്ളി നല്ല ജോലിയും വിദേശജീവിതവും ഉപേക്ഷിച്ച് നാട്ടില്‍ വന്ന് വോട്ടേഴ്സ് ലിസ്റ്റില്‍ പേരും ചേര്‍ത്ത് തിരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍, രാജ്യത്തിന് ഗുണപരമായി സംഭാവന ചെയ്യാം എന്ന് വിചാരിക്കുമ്പോള്‍ - ഇങ്ങനെ ഒഴുക്കന്‍ ഡയലോഗ് അടിക്കരുത്.

അഞ്ചുകൊല്ലം പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചിട്ട് പാര്‍ലമെന്റിലും കേറീല്ല (പുള്ളിയുടെ ലോക്സഭയിലെ പെര്‍ഫോമന്‍സ് നോക്കൂ), തിരുവനന്തപുരത്തിനും ഗുണമില്ല. ശശി തരൂറിന് തിരുവനന്തപുരം വികസനത്തിനെങ്കിലും വിഷനുണ്ട് (വിദ്യാഭ്യാസ വികസനം, ന്വിഴിഞ്ഞം പദ്ധതി), ഇന്റര്‍നാഷണല്‍ / നാഷണല്‍ അറ്റന്‍ഷന്‍ ഉണ്ട്, കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ വിദേശകാര്യമന്ത്രിയാവാനും രാജ്യത്തിന് ഗുണപരമായി പലതും ചെയ്യാനുമുള്ള ചാന്‍സുണ്ട്.

ഇത്തിരി വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ രാജ്യസേവനത്തിനായി ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത്.

ഹരിശ്രീ said...

:)