Monday, December 1, 2008

ഹെല്‍മറ്റും തോക്കും മറ്റും

ഏ ടി എസ്, എന്‍ എസ് ജി തുടങ്ങിയ സംഘങ്ങള്‍ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വളരെയേറെപ്പേര്‍ ആശങ്ക പ്രകടിപ്പിച്ചു കണ്ടു. ചില വിശദീകരണങ്ങള്‍:
സുരക്ഷാ കവചവും തൊപ്പിയും (ബാലിസ്റ്റിക് റെസിലിയന്റ് ആര്‍മര്‍- ബുള്ളറ്റ് പ്രൂഫ് എന്ന് സാധാരണ പറയുന്നത് ഒരു ആശമാത്രമാണ്‌) എല്ലായ്പ്പോഴും സം‌രക്ഷണം തരില്ല. ഹെല്‍മറ്റുകള്‍ ഫിറ്റ് ആകുന്നോ എന്നല്ല മാറി ഉപയോഗിക്കുമ്പോള്‍ നോക്കുന്നത്- ഇതെല്ലാം ഫ്രീ സൈസ് ആണ്‌. ഓരോ തരം തൊപ്പികളും കുപ്പായങ്ങളും ഓരോ തരം ഉപയോഗവും സ്വാധീനക്കേടും ഉണ്ടാക്കുന്നവയാണ്‌. പട്ടാളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ നിരന്നു മാര്‍ച്ച് ചെയ്യുന്ന പോലീസ് ഉപയോഗിക്കുന്നത് ഉള്ളില്‍ സെറാമിക്ക് പ്ലേറ്റുകളും ലോഹപ്പാളികളും ഉള്ള കവചമാണ്‌, എന്നാല്‍ സ്പെഷല്‍ എങ്കൗണ്ടറിസ്റ്റുകള്‍ക്ക് അത് മിക്കപ്പോഴും സ്വാധീനക്കേടാണ്‌. എടുത്തു ചാടാന്‍, ഓടി രക്ഷപ്പെടാന്‍, ഇടിച്ചു നിലത്തു വീഴ്താന്‍, ശ്രദ്ധിക്കപ്പെടാതെ നടന്നു കയറാന്‍, ഒളിച്ചിരിക്കാന്‍, സാധാരണക്കാരനെന്ന് നടിക്കാന്‍ ഒക്കെ സൗകര്യം എത്ര വേണോ അവര്‍ക്ക് എന്നതിനനുസരിച്ചും; എതിരാളിയുടെ കയ്യില്‍ എന്താണ്‌ ആയുധം, അവര്‍ എവിടെയാണ്‌, ആളുകളെ ബന്ദിയാക്കിയിട്ടുണ്ടോ, ആക്രമിച്ചു മരിക്കുമോ അതോ ഓടി രക്ഷപ്പെടുമോ എന്നിങ്ങനെ ഒരുപാടു വേരിയബിളുകളുടെ ട്രേഡ് ഓഫ് ആണ്‌ അത്. ഒട്ടുമിക്കപ്പോഴും തുണിയില്‍ വസ്തുക്കള്‍ ചേര്‍ത്ത ഒരു ലഘുകവചമേ അവര്‍ക്ക് ധരിക്കാനാവൂ. (ഇന്ത്യയിലല്ല, ലോകത്ത് എല്ലായിടത്തും)‌ സാധാരണ ബുള്ളറ്റുകളെയും കത്തിക്കുത്തിനെയും ഒരു പരിധിവരെ ചെറുക്കുമെന്നല്ലാതെ കവചവേധ വെടിയുണ്ടകള്‍ (മിക്കവാറും ടങ്ങ്സ്റ്റണ്‍ തുടങ്ങിയ ലോഹങ്ങളാല്‍ നിര്മ്മിച്ചവ) ചെറുക്കാന്‍ അവയ്ക്ക് ആവില്ല. നൂറുശതമാനം സുരക്ഷ കമാന്‍ഡോയ്ക്ക് എന്ന രീതിയിലല്ല സുരക്ഷാകവചങ്ങള്‍
തിരഞ്ഞെടുക്കാറ്‌, പകരം പരമാവധി കാര്യക്ഷമത എന്ന രീതിയിലാണ്‌. ചിലപ്പോഴൊക്കെ ഇട്ടിരിക്കുന്ന ഷര്‍ട്ടിനു മീതെയോ ഉള്ളിലോ എന്തെങ്കിലും ധരിച്ചാല്‍ അത് കൊയാളിക്ക് കാഴ്ചയില്‍ സംശയം തോന്നുമെന്നതിനാല്‍ യാതൊരു സുരക്ഷ കവചവും ധരിക്കാന്‍ നുഴഞ്ഞുകയറ്റാദി കമാന്‍ഡോകള്‍ക്ക് നിര്വ്വാഹവുമില്ല.

കൃത്യമായി അകത്തുള്ളവന്റെ ഉദ്ദേശം പ്രവര്‍ത്തി എന്നിവ അറിയാന്‍ കഴിയില്ലാത്ത സാഹചര്യം വിട്ടുകളഞ്ഞാല്‍ തന്നെ, സെക്യൂരിറ്റിയും ക്യാമറക്കണ്ണുമുള്ള ഒരു ഹോട്ടലില്‍ നുഴഞ്ഞു കയറുന്ന ഒരു ഭീകരന്‍ സാധാരണ ഉള്ളില്‍ കടത്താന്‍ സാദ്ധ്യതയുള്ള തരം ആയുധങ്ങളും വെടിക്കോപ്പുകളുടെ എണ്ണവും ഊഹിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍. ഇരകളെ ബന്ദിയാക്കി ഒരാവശ്യം അവര്‍ ഉന്നയിക്കും എന്ന് ന്യായമായും കരുതി ഇരിക്കുകയും ആയിരുന്നു.

തോക്കുകള്‍:

ഭീകരന്റെ കയ്യില്‍ ഓട്ടോമാറ്റിക്ക് റൈഫിള്‍ പോലീസിനു ഷോട്ട് ഗണ്ണോ എന്ന് മറ്റേതോ ബ്ലോഗില്‍ കണ്ടു. അസാള്‍ട്ട് തോക്കുകള്‍ അതിഭയങ്കര റീ കോയില്‍ മൂലം കൃത്യ ലക്ഷ്യത്തേക്ക് നിറയോഴിക്കാന്‍ സ്വാധീനക്കുറവുള്ളവയാണ്‌. ഏ കേ നാല്പ്പത്തേഴുകള്‍ ചീര്‍പ്പന്‍ നിറയൊഴിക്കാന്‍ കേമമായതുകൊണ്ട് അത് ജനക്കൂട്ടത്തെയാകെ വകവരുത്താനോ കൂട്ടം കൂടിയിരിക്കുന്നവരെ കൊന്നുകളയാനോ കാര്യക്ഷമമാണ്‌. ഭീകരര്‍ക്ക് ഇത്തരം തോക്കുകള്‍ പ്രിയങ്കരമാകുന്നത് ഇതുകൊണ്ടാണ്‌. എന്‍‌കൗണ്ടറില്‍, പ്രത്യേകിച്ചും ഇരകള്‍ നിസ്സഹായരായി തെക്കുവടക്ക് ഓടുമ്പോള്‍ ഇത്തരം കൃത്യതയില്ലാതെ ചീര്‍പ്പനുതിര്‍ക്കുന്ന തോക്കുകള്‍ നാശമേ ചെയ്യൂ. സ്നൈപ്പര്‍മാര്‍ (പതുങ്ങിയിരുന്ന് ലക്ഷ്യത്തേക്ക് കൃത്യമായി നിറയൊഴിക്കുന്നവര്‍) സാധാരണ റൈഫിളുകളില്‍ ടെലസ്കോപ്പിക് സൈറ്റ് മൗണ്ട് ചെയ്ത് അതില്‍ ടെഫ്ലോണ്‍ കോട്ടിങ്ങ് ഉള്ള പ്രത്യേകതരം തിരകള്‍ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്) . ലോകത്തിലെ ഏറ്റവും പ്രശസ്ത സ്നൈപ്പര്‍ തോക്കായ റെമിങ്ങ്ടണ്‍ എം 24 സ്നൈപ്പര്‍ ബോള്‍ട്ട് വലിച്ച് നിറയൊഴിക്കുന്ന (അതേ നിങ്ങള്‍ എന്‍ സി സിയില്‍ ഉപയോഗിച്ച രണ്ട് രണ്ട് എന്‍ഫീല്‍ഡ് റൈഫിളിന്റെ സം‌വിധാനത്തില്‍) പ്രവൃത്തിക്കുന്നതാണ്‌ . സിനിമകളും ഹൈ ടെക്ക് ന്യൂസ് റിപ്പോര്‍ട്ടര്‍മാരും ഏറെയൊന്നും കാണിച്ചിരുന്നില്ലെങ്കിലും റെമിങ്ങ്ടണ്‍ എം 24 ഈ അടുത്തകാലത്തു തന്നെ പലതവണ - അമേരിക്ക ഇറാക്ക് യുദ്ധത്തിലും ഇസ്രയേല്‍-ലെബനോണ്‍ യുദ്ധത്തിലും അഫ്ഘാന്‍ അനിനിവേശത്തിലും കാര്യക്ഷമമായി അമേരിക്കന്‍ പട്ടാളവും ഇസ്രയേലും വളരെ ഉപയോഗിച്ച് ഫലം കണ്ടിരുന്നു.


ബന്ദികളെ റെസ്ക്യൂ ചെയ്യുന്നതുപോലെ ഓടിക്കയറിയും നുഴഞ്ഞും ഒളിച്ചും കടന്നും സര്‍പ്രൈസ് ചെയ്യുന്നവര്‍ ഓട്ടോമാറ്റിക്ക് കൈത്തോക്കുകളാണ്‌ ഒട്ടുമിക്കപ്പോഴും ഉപയോഗിക്കുന്നത്. ശരീരത്തില്‍ തിരുകി വയ്ക്കാനുള്ള സൗകര്യം, ക്ലോസ് റേഞ്ചിലെ കൃത്യത, ഓടിക്കയറാനും ചാടി ഒഴിയാനും എങ്ങോട്ടും വെട്ടിത്തിരിയാനും സൗകര്യപ്രദം. എന്നാല്‍ നിരവധി പേര്‍ ചേര്‍ന്ന് കുറച്ചു പേരെ ആക്രമിക്കുന്ന രീതിയാണെങ്കില്‍ ഓട്ടോമാറ്റിക്ക് റൈഫിളുകളും മറ്റും ഉപയോഗിച്ചേക്കാം (ഭീകരാക്രമണത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ തീരെക്കുറവാണ്‌)

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്‍ എസ് ജി അയ്യായിരം പേരെ കൊല്ലാന്‍ ഉദ്ദേശിച്ചരുന്ന ബോംബുകളില്‍ മിക്കതുംക് കണ്ടെടുക്കുകയും നിര്വീര്യമാക്കുകയും ചെയ്തത് ചെറിയകാര്യമല്ല.

ശ്രദ്ധിക്കുക-
ഇന്റലിജന്‍സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ കാര്യക്ഷമത, ബോര്‍ഡര്‍ ശെക്യൂരിറ്റി, എന്‍ എസ് ജി വിന്യാസം വേണ്ടിവരുമോ എന്ന തീരുമാനം എടുക്കാന്‍ വേണ്ടിവന്ന സമയം, റിസോര്‍സ് മൊബിലൈസേഷന്‍ പീരിയഡ് എന്നിവയെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ഇതിനെക്കുറിച്ചെല്ലാം വളരെയധികം ആശങ്കകള്‍ നിലനില്‍ക്കുന്നു. മറ്റൊന്ന് പത്രക്കാരെ പമ്പകടത്താതിരുന്നതാണ്‌. ഭീകരരര്‍ക്ക് ബ്ലാക്ക് ബെറിയിലൂടെ അവസാന നിമിഷം വരെ അപ്പ്ഡേറ്റ് ഉണ്ടായിരുന്നെന്ന് കേള്‍ക്കുന്നു പുറത്തെ നീക്കങ്ങള്‍.

ഈ പോസ്റ്റ് മുംബൈ ആക്രമണത്തെക്കുറിച്ച് മാത്രവുമല്ല.

25 comments:

:: VM :: said...

Very Good Article
Thxs

Kichu $ Chinnu | കിച്ചു $ ചിന്നു said...

very informative

Joker said...

Good Article

A Cunning Linguist said...

Purely off topic:

Canadian soldier Corporal Rob Furlong, formerly of the PPCLI (Operation Anaconda, Afghanistan) - holds the record for the longest-ever recorded and confirmed sniper kill at 2,430 meters (1.509 miles) using a .50 caliber (12.7 mm) McMillan TAC-50 rifle.

തള്ളേ... രണ്ടര കിലോമീറ്റര്‍!!!

SOURCE

അരവിന്ദ് :: aravind said...

പക്ഷേ ആന്റണിച്ചായന്‍സ്

എനിക്ക് ഒരു സംശയമേയുള്ളൂ. നമ്മുടെ കമാന്റോസിന്റെ കൈയ്യില്‍ രാസായുധങ്ങള്‍ ഇല്ലേ?
ലോകത്തൊരിടത്തും ഇല്ലേ? റഷ്യക്കാര്‍ ചെയ്തത് പോലെ വിഷ ഗ്യാസ് കേറ്റി ബന്തികളടക്കം എല്ലാറ്റിനേം കൊല്ലാനല്ല, അറ്റ് ലീസ്റ്റ് ഒന്നു മയക്കാന്‍? ഡിസ്‌ ഓറിയന്റഡ് ആക്കാന്‍?
നരിമാന്‍ ഹൊഉസില്‍ കമാന്റോസ് ജനലിലൂടെ ഗ്രനേഡെറിയുന്നത് കാണാമായിരുന്നു. അതിനു പകരം ഒരു ഗ്യാസ് ഗ്രനേഡ് എറിഞ്ഞിരുന്നെങ്കില്‍ അവര്‍ രക്ഷപെടില്ലായിരുന്നോ? ഈ ഗ്യാസ് പരിപാടി പ്രാവര്‍ത്തികമല്ലേ?

പിന്നെ രാത്രിയില്‍ ഓപ്പറേഷനിടക്ക് താജിലെ ഇലക്ട്രിസിറ്റി എന്തേ ഓഫാക്കാഞ്ഞത്? നൈറ്റ് വിഷന്‍ ഗോഗിള്‍സ് ഇട്ട് കമാന്റോസ് ചെന്നിരുന്നെങ്കില്‍ ഇരുട്ടില്‍ കമാന്റോസിന് ബുദ്ധിമുട്ടാകുമായിരുന്നോ? (യുദ്ധം നടക്കുന്നിടത്ത് ലൈറ്റ് ഉണ്ടായിരുന്നോ എന്നുറപ്പില്ല, പല മുറികളിലും ഉണ്ടായിരുന്നു. ട്രൈഡന്റിലും)

പല കമാന്റോസും പല വേഷങ്ങളില്‍ ആയിരുന്നു. ചിലരുടെ തൊപ്പി വെറും ചട്ടി പോലെ തോന്നി. ഡല്‍ഹിയിലായ്രുന്നപ്പോള്‍ ഒരു ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട് (കഴുത്ത് ഒടിയാഞ്ഞത് ഭാഗ്യം). അത് പോലെ തോന്നിയില്ല. ചിലര്‍ വെറും ക്യാന്‍‌വാസ് ഷൂ ധരിച്ചിരിക്കുന്നു. ഇങ്ങനെ വ്യത്യസ്ത വേഷങ്ങളില്‍ ഉള്ള കമാന്റോസിനെ ആദ്യായി കാണുകയാണ്. കം‌ഫര്‍ട്ടബിള്‍ ആയത് ധരിക്കുക എന്ന ലക്ഷ്യം വെച്ചായിരിക്കണം. പക്ഷേ മറ്റു ഓപ്പരേഷനുകളില്‍ ഇങ്ങനെ ചിട്ടയില്ലാതെ കണ്ടിട്ടില്ല. ആന്റി സ്വറ്റ് കൈയ്യുറകള്‍ സിനിപ്പേര്‍സിനും കമാന്റോസിനും ഇല്ലായിരുന്നു. മങ്കി ക്യാപ്പ് ആരും ഇട്ടിരുന്നില്ല..അതിന്റെയൊക്കെ ആവശ്യമുണ്ടോ ആവോ? അതോ വെറും "സ്റ്റൈലിന്" മറ്റുള്ളവര്‍ ഇടുന്നതാണോ?

കമാന്റോകള്‍ മുളയേണിയേന്തി ഓടി വരുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി.

കൈയ്യിലെ ഗണ്‍ നല്ലതായിരുന്നു. ഹെക്ക്‌ലര്‍ ആന്റ് കോഖ് എം‌പി ഫൈവ്, അവരുടെ തന്നെ പി എസ് ജി ഫൈവ് (സ്നിപ്പര്‍) ആയിരുന്നു ഉപയോഗിച്ചത് എന്നു തോന്നുന്നു. ഉസ്സി ആണോന്ന് സംശയം. ഇന്‍സാസിന്റെ ഡൂക്കിലി ലോക്കല്‍ റൈഫിള്‍ ആയിരുന്നു പോലീസിന്റെ കൈയ്യില്‍? പിന്നെ അപ്പൂപ്പന്‍ 303 ഉം.

ആന്റണിയോട് യോജിക്കുന്നു. At the end of the day, the operation was a huge success as the number of casualities were significantly limited both on the civilian and forces side.

ഇസ്രായേലിനെയോ ഫ്രാന്‍സിനേയോ മറ്റോ ഒരു peer‍ ആയി എടുത്തിട്ട് സ്പെഷ്യല്‍ ഫോഴ്സിനെ അതുമായി ബഞ്ച് മാര്‍ക്ക് ചെയ്ത് ഡിവലപ്പ് ചെയ്യുകയാണ് വേണ്ടത്. They must have the best of the best of every equipment and training in the world. കാശിറക്കിയാല്‍‍ സഹായിക്കാനും തയ്യാറാക്കാനും ഇഷ്ടം പോലെ രാജ്യങ്ങള്‍ ഉണ്ടാകും.

Siju | സിജു said...

ആന്റണീ,
നല്ല ലേഖനം.
എന്‍എസ്‌ജിക്കാരുടെ കയ്യില്‍ എകെ47 കൊടുക്കാത്ത ഗവണ്‍‌മെന്റിനെ കുറ്റം പറഞ്ഞു കൊണ്ട് ഒരു ഡിസ്കഷന്‍ ഇപ്പൊ കഴിഞ്ഞതേയൊള്ളൂ..

ഞാന്‍ ആചാര്യന്‍ said...

പട്ടാളക്കാര്‍ക്ക് പോകാന്‍ മൂന്നു വിമാനം മേടിച്ചേക്കാമെന്ന് ഇന്ന് തീരുമാനമായതേയുള്ളൂ.

:: VM :: said...

// ഡല്‍ഹിയിലായ്രുന്നപ്പോള്‍ ഒരു ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട് //

അത് ശരി .. ഇങ്ങേര്‍ പണ്ടേ ആളു ശരിയല്ല ല്ലേ?

എന്‍.എസ്.എ എം.കെ നാരായണേട്ടന്റെ കാര്യം പരുങ്ങലിലാ.. ഒരു കൈ നോക്കുന്നോ അരവീ? ;)

അരവിന്ദ് :: aravind said...

ഏയ്...ഇവിട്ന്ന് ഈ ആഫ്രിക്കക്കാര്‍ വിടില്യ ഇടീ. അല്ലെങ്കില്‍ നോക്കാരുന്നു. മന്‍‌മോഹനും പ്രണുവും എന്തിന് ശിവുവും (മ്മടെ പാട്ടീലേ) വിളിച്ചിരുന്നു..റ്റൈമില്ലാന്ന് പറഞ്ഞ് ഒഴിവായി.
2010 വേള്‍ഡ് കപ്പ് ഇവിടെ തന്നെ നിന്നങ്ങട് നടത്തിക്കൊടുക്കുംന്ന് ഏറ്റു പോയില്ലേ!

(ആ തൊപ്പി അവിടെ ആര്‍മീടെ എക്സിബിഷന് പോയപ്പം വെച്ചതാ! മെഷീന്‍ ഗണ്ണ് എടുത്ത് പൊക്കീട്ടുണ്ട്! ഉം!)

Dinkan-ഡിങ്കന്‍ said...

വാലിയം ഗ്യാസ് ആണോ അരവിന്ദൻ ഉദ്ദേശിച്ചത്?
(അത് വിഷവാതകമല്ലല്ലോ..)

Inji Pennu said...

അരവിന്ദേ
എന്‍.എസ്.ജി മിക്കവരും ഇസ്രായേല്‍ ട്രെയിനിഡ് അല്ലേ? എക്യുപ്മെന്റ്സും ഇസ്രായേലില്‍ നിന്ന് വാങ്ങിച്ചതിനല്ലേ സഖാക്കന്മാര്‍ എപ്പോഴൊക്കെയോ ബഹളം വെച്ചത്?

അന്തോണിച്ചോ, ഞാനും ഇതെന്ദാ ഇങ്ങിനെ കരുതി ഇരിക്കാരുന്നു. അപ്പൊ അവര്‍ക്ക് ഇല്ലാത്ത ഒരു കാര്യമാണല്ലേ ഈ തൊപ്പി. എന്നാലും ഒരു വല്ലാത്ത കോയിന്‍സിഡന്‍സായിപ്പോയി എല്ലാരും തട്ടിപ്പോയത്. :(

അരവിന്ദ് :: aravind said...

എന്റെ സംഭവബഹുലവും ധീരവുമായ സിറ്റിംഗ് റൂം കമാന്റോ പ്രവര്‍ത്തനപരിചയത്തില്‍ നിന്നും :
ലോകത്തില്‍ ഉള്ള അണ്‍ ഒഫീഷ്യല്‍ കമാന്റോ റാങ്കിങ്ങ് ഇങ്ങനെ പോകുന്നു:

ഇസ്രേലീസ്
ബ്രിട്ടന്റെ SAS
ഫ്രാന്‍സിന്റെ FFL
പിന്നെ ഇന്ത്യയുടെ NSG ആണ്. നമ്പര്‍ ഫോര്‍.

ഏറ്റവും നല്ലത് ഇന്ത്യയുടെ എന്‍ എസ് ജി ആണെന്നും ശക്തമായ അഭിപ്രായമുണ്ട്. ഒറ്റ ഓപ്പറേഷനും പരാജയമായിട്ടില്ല (നൂറിലധികം). എന്നും മിനിമം കാഷ്വാലിറ്റി ആണ്. എതിരാളികള്‍ ഏറ്റവും ശക്തരുമാണ്. ഓപ്പറേറ്റിംഗ് എന്‍‌വീറോണ്മെന്റ് കഠിനവും (അര്‍ബ്ബന്‍, ഹൈലി പോപുലേറ്റഡ്, അണ്‍പ്ലാന്‍ഡ് സിറ്റി ഏരിയ) ഇസ്രായേലികളെപ്പോലെ Relatively Easy അല്ല എന്ന്.

ലോകത്തിലെ ഏറ്റവും കഠിനമായ ട്രെയിനിംഗ് റെജിം എന്‍ എസ് ജിക്കാണെന്ന് തര്‍ക്കമില്ല.
ഇസ്രായേല്‍ മാത്രമല്ല, യു എസ്സും എന്‍ എസ് ജിയെ ട്രെയിന്‍ ചെയ്യുന്നുണ്ട്.
പല മറ്റു രാജ്യങ്ങളിലെ കമാന്റോസിനും എന്‍ എസ് ജി ട്രെയിനിംഗ് പാസ്സാവാന്‍ യോഗ്യതയില്ലെന്ന് ജോയിന്റ് ട്രെയിനിംഗ് എക്സര്‍സൈസുകള്‍ തെളിയിച്ചിട്ടുണ്ട്.

അരവിന്ദ് :: aravind said...

Dinks, വാലിയം ആണോന്നറിയില്ല.
അങ്ങിനത്തെ ഗ്യാസ് ന്ര്മ്മിക്കാന്‍ പറ്റുന്നതല്ലേയുള്ളൂ?

P.C.MADHURAJ said...

Aniya Antony,
Informative post. Thanks.
It is difficult to defeat them withou too many casualities from our side , when there are hostages- and also when we donot know how much of weaponry they have.What if they had blasted the whole of Taj; It was our luck that one of them didnot want to die, and he was the one who didn't get killed.
The best strategy is to take the fight to enenmy'e soil. One can attack then with all the might.That is why, I too feel, as many others pointed out, that we must destroy training camps in POK. It is a truth that Pakistan doesnot consider it as its territory except while dealing with India.
"Injipennu":
The leftists had opposed when military co-operation was sought from Israel, in purchase of equipment I guess. We were to purchase some IR radars for Kashmir border seuveilance from Israel.

അനോണി ആന്റണി said...

അരവിന്ദ്,
ഞാന്‍ കുറച്ചു ചിത്രങ്ങള്‍ (സോഴ്സ് ചോദിക്കരുതേ) താങ്കളുടെ പ്രൊഫൈലില്‍ കാണുന്ന മെയില്‍ അഡ്രസ്സിലേക്ക് അയച്ചിട്ടുണ്ട്. ഞാനെടുത്തതല്ലാത്തതുകൊണ്ടും എടുത്തയാളിനെ പരിചയമില്ലാത്തതുകൊണ്ടും പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ നിവൃത്തിയില്ലാഞ്ഞിട്ടാണ്‌.

വിശകലനങ്ങള്‍ക്ക് (താങ്കള്‍ അത് ഗൗരവമായി ചെയ്യുന്നെന്ന് തോന്നിയതുകൊണ്ട്) ഉപകരിച്ചേക്കും.

ചിത്രം ഒന്ന്, രണ്ട്- വിഷയം ഏണി. ഫയര്‍ ഫൈറ്റര്‍മാര്‍ അലുമിനിയം ഏണി ചാരി ആളുകളെ രക്ഷിക്കുന്നു, വെഹിക്കിള്‍ മൗണ്ട് ചെയ്ത ടെലസ്കോപ്പിക്ക് പ്ലാറ്റ്ഫോമില്‍ കയറിയും ആളെ രക്ഷിക്കുന്നു. ഫയര്‍ പ്രൂഫ് ഹെല്‍മറ്റും ഫയര്‍മാന്‍ സ്യൂട്ടും വേഷം.

ചിത്രം മൂന്ന്- കെട്ടിടത്തിനുള്ളില്‍ നിന്നും ആര്‍മിക്കാരനും രണ്ട് കമാന്‍ഡോകളും ചേര്‍ന്ന് തീവ്രവാദികള്‍ക്കു നേരേ നിറയൊഴിക്കുന്നു- സ്നൈപ്പര്‍ തോക്കുകളാണ്‌ ഉപയോഗിക്കുന്നത്. കട്ടിലില്‍ യന്ത്രത്തോക്ക് മാറ്റിവച്ചിരിക്കുന്നു (നിലത്തു പതുങ്ങിക്കിടക്കുന്നത് ആ ഫ്ലാറ്റിലെ താമസക്കാരനാകാം). ഷീല്‍ഡ് വച്ച, നെക്ക് പ്രൊടക്റ്ററും വച്ച ശക്തസുരക്ഷാ കവചമാണ്‌ മൂവരും ധരിച്ചിരിക്കുന്നത്, കാരണം അവര്‍ക്ക് ഓടേണ്ടതില്ല.


ചിത്രം നാല്‌- ഗ്രനേഡ് ലോഞ്ചര്‍ കൊണ്ട് നിറയൊഴിക്കുന്ന കമാന്‍ഡോ (സീ കമാന്‍ഡോ ആണെന്ന് തോന്നുന്നു, എയര്‍ ലിഫ്റ്റ് ചെയ്ത് വിട്ടവര്‍) എക്സ്പ്ലോസീവ് ആര്‍മര്‍ ധരിച്ചിരിക്കുന്നു.
ചിത്രം അഞ്ച്- ആര്‍മി തൊടുത്ത ഗ്രനേഡ് കയറിയ ഭീകരരുടെ ഒളിത്താവളം

ചിത്രം ആറ്‌- സാധാരണ യൂണിഫോമില്‍ സ്ഥാനം പിടിച്ച പാരാമിലിട്ടറി പോരാളി- പാറക്കല്ലിനു പിറകില്‍ ആയതുകൊണ്ടാണോ എന്തോ പുള്ളി ഒരു കവചവും ഇട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല

ചിത്രം ഏഴ്- അസാള്‍ട് റൈഫിളേന്തിയ പോലീസ് കൂട്ടം - ഫാബ്രിക്ക് ആര്‍മറും റയട്ട് ഹെഡ് ഗീയറുമാണ്‌. എന്താണു അങ്ങനെ എന്ന് മനസ്സിലായില്ല. എന്തെങ്കിലും കാരണം കാണും.

ചിത്രം എട്ട്- കയറില്‍ തൂങ്ങി കെട്ടിടത്തിനു മുകളില്‍ എത്തി താഴത്തേക്ക് വെടിവയ്ക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരന്‍- ലൈറ്റ് ആര്‍മറും ലൈറ്റ് ഓട്ടോമാറ്റിക്ക് ഗണ്ണും കയ്യില്‍- കാരണം ഊഹിക്കാവുന്നതേയുള്ളു- പുള്ളി ഭാരം കൂടിയ എന്തെങ്കിലും ധരിക്കുകയോ തൂക്കുകയോ ചെയ്താല്‍ കയറില്‍ വച്ചു തന്നെ വെടിയേറ്റേക്കാം - വെടി കൊണ്ട് പൊളിഞ്ഞ പാട് തൊട്ടു വശങ്ങളില്‍ തന്നെയുണ്ട്.

ചിത്രം ഒമ്പത്- സി എസ് റ്റി സ്റ്റേഷനില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയിക്കുന്ന ആര്‍ പി എഫ് ജീവനക്കാരന്‍- കയ്യില്‍ സാധാരണ സര്വീസ് റിവോള്വര്‍-

ചിത്രം പത്ത്- സ്നൈപ്പറുടെ കണ്ണ്!
ചിത്രം പതിനൊന്ന്- താജിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്ന പട്ടാളക്കാരന്‍- ആര്‍മര്‍ ഓടാനുള്ള സൗകര്യത്തിനുള്ളത്- ( ഗ്രോയിന്‍ കവര്‍ ഇല്ല) ചിന്‍& നെക്ക് വൈസര്‍ ഊരിയെറിയാന്‍ പാകത്തില്‍, കയ്യില്‍ ഭാരക്കുറവ്.

ചിത്രം പന്ത്രണ്ട്- ചാടിക്കയറിയ ഏടീയെസ്സ് കമാന്‍ഡോ. ഫാബ്രിക്ക് ആര്‍മര്‍ മാത്രം ദേഹത്ത്. ലോങ്ങ് ബാരല്‍ ആയുധം കയ്യില്‍. ഹെല്‍മറ്റ് ഇല്ലാത്തതിന്റെ കാര്യമെന്താണാവോ.

ചിത്രം പതിമൂന്ന്- യൂണിഫോം ഇട്ട വെടിക്കാരന്‍, അടുത്ത് സിവിലിയന്‍ വേഷത്തിലെ വെടിക്കാരന്‍

ചിത്രം പതിനാല്‌ - സിനിമക്കാര്‍ ഏറെ കാണിക്കുന്ന, എന്നാല്‍ ശരിക്കും ഏറെയൊന്നും ആളുകള്‍ക്ക് ചെയ്യാന്‍ കഴിവില്ലാത്ത രീതി- ഇരുകൈ (ആംബിഡെക്സ്ട്രസ്സ്) തോക്കുകാരന്‍- രണ്ടുകയ്യിലും രണ്ടുഭാരവും രണ്ടു രീതിയും തോക്കില്‍ ശ്രദ്ധിക്കുക.

15- ആകാശത്തുനിന്നും തൂങ്ങിയിറങ്ങുന്ന പട്ടാളക്കാര്‍.

അനോണി ആന്റണി said...

വീയെം, കിച്ചു& ചിന്നു, ജോക്കര്‍, നന്ദി.

ഞാന്‍- മാക്ക് ടാക്ടിക്കല്‍ അമ്പതും രണ്ടരക്കിലോമീറ്റര്‍ അപ്പുറത്തേക്ക് കൊള്ളിച്ച വെടിക്കാരനും അതിശയം തന്നെ!

അരവിന്ദ്- ഹൈഡ്രജന്‍ സൈനൈഡ് സരിന്‍ നേര്വ് ഗ്യാസ് തുടങ്ങിയവയൊന്നും ചിന്തിക്കാനാവില്ല. ആളുകള്‍ ഉള്ളിലില്ലേ. പിന്നെ മയക്കു ഗ്യാസുകള്‍ ആണെങ്കില്‍ അതിനു ക്ഷണം ഒരാളെ കീഴടക്കുവാന്‍ ആകുമോ, ഇല്ലെന്നു സംശയം.

രാത്രി പവര്‍ കട്ട് ചെയ്യാഞ്ഞതെന്താണെന്ന് പിടിയില്ല. എന്തെങ്കിലും കാരണം കണ്ടേക്കാം (ചിലപ്പോള്‍ ആളുകള്‍ ശ്വാസം മുട്ടി മരിച്ചേക്കാനും മതി ഏസിയില്‍ എയര്‍ വെന്റുകളും നിന്ന്)

ബെഞ്ച് മാര്‍ക്കിങ്ങും ജോയിന്റ് എക്സര്‍സൈസുകളും മറ്റും ധാരാളം നടക്കുന്നുണ്ടല്ലോ.

സിജൂ- നന്ദി

ആചാര്യന്‍- പാവം പട്ടാളക്കാര്‍ക്ക് ഫ്ലൈയിങ്ങ് കോഫിന്‍- മിഗ്ഗ് എന്നു മാറ്റിക്കൊടുത്താല്‍ വേണ്ടില്ലായിരുന്നു.

വീയെമ്മേ- അരവന്ദിന്റെ തല ആരെങ്കിലും അടിച്ചു പൊളിക്കുമെന്ന് ഭയന്നിട്ടാകും

ഡിങ്കാ, പിടിയിലായ ഭീകരനെ പരിശോധിച്ചപ്പോള്‍ അവന്‍ വന്നതു തന്നെ ഹെവി ഡോസ് മയക്കുമരുന്ന് അടിച്ചിട്ടാണത്രേ. തീട്ടം തിന്നുന്ന പന്നിയുടെ മൂക്കില്‍ വളി വിട്ടാല്‍ അതിനെന്തു നാറ്റം വരാനാ, വാലിയം ഏല്‍ക്കൂല്ലായിരിക്കും (സ്മൈലി)

ഇഞ്ചീ- സലാസ്കര്‍ പറഞ്ഞതുപോലെ ഒരു ഭാഗ്യപരീക്ഷണമല്ലേ, പറ്റിയാല്‍ പറ്റി എന്തു ചെയ്യാന്‍. പക്ഷേ എന്‍ എസ് ജിക്ക് മൂന്നു നഷ്ടമേയുള്ളു, ആര്‍മ്മിക്കും സീ കമാന്‍ഡോസിനും ആളപായമേ ഇല്ല. സിവിലിയന്‍ കാഷ്വാലിറ്റിയും തീരെക്കുറവായിരുന്നു. പ്രത്യേകിച്ച് ഭീകരര്‍ക്ക് എങ്ങനെയെങ്കിലും പരമാവധി കൊല എന്ന ലക്ഷ്യമുള്ളപ്പോള്‍

മധുരാജ്,
അതേ, ആയുധങ്ങള്‍ വാങ്ങുന്നതിലോ ജോയിന്റ് എക്സര്‍സൈസിലോ എതിര്‍പ്പ് ഉണ്ടായിരുന്നതായി അറിവില്ല. ആയോധന സഹകരണം, അതും ഇസ്രയേലുമായി എന്നതിനോട് ഇടതുപക്ഷം പ്രതിഷേധിച്ചിരുന്നു.

Jayasree Lakshmy Kumar said...

സമയോചിതമായ ഈ ഇൻഫൊർമേഷനു നന്ദി

Pongummoodan said...

നന്നായി അനോണി.

കരുണാമയം said...

nannayirikkunnu


http://karunamayam.blogspot.com/

Vadakkoot said...

quite informative...

helps to clear many misconceptions i (and many others) had...

thanks

Sathees Makkoth | Asha Revamma said...

ഇത്തരം സന്ദർൻഭങ്ങളിൽ മീഡിയായെ ഒഴിവാക്കേണ്ടതു തന്നെയാണ്

വികടശിരോമണി said...

informative...

keralafarmer said...

"ഭീകരരര്‍ക്ക് ബ്ലാക്ക് ബെറിയിലൂടെ അവസാന നിമിഷം വരെ അപ്പ്ഡേറ്റ് ഉണ്ടായിരുന്നെന്ന് കേള്‍ക്കുന്നു പുറത്തെ നീക്കങ്ങള്‍"
ഇത് തന്നെയാണ് എന്നെ ഞെട്ടിച്ചത്.

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

കുറെ തെറ്റിദ്ധാരണകള്‍ മാറ്റിത്തന്ന നല്ല ലേഖനം. നന്ദി.

അരവിന്ദ്, എന്‍ എസ് ജി ലോകത്തില്‍ നാലാം സ്ഥാനത്താണെന്നത് അഭിമാനിക്കാവുന്ന കാര്യം ആണല്ലോ.

..:: അച്ചായന്‍ ::.. said...

കൊള്ളാല്ലോ അച്ചായോ .. കുറെ കാര്യങ്ങള്‍ മനസ്സില്‍ അക്കിയപോലെ തോന്നുണ്ട് ... നന്ദി