Wednesday, December 10, 2008

കഞ്ഞിക്കലം മറിഞ്ഞത് കണ്ടന്‌..

ഹലോ.
എന്തരു കലോ? ആരാടേ പാതിരാത്രീ?
ഞാങ്ങ്, തന്നെടേ. ശബ്ദോം മറന്നോ?

എന്തരു ചെല്ലാ തോനേ നാളായിട്ട് ഒരു വിവരോമില്ലല്ല്?
ഇങ്ങനെ പെയ്യൂടണ്‌. സൂങ്ങള്‌ തന്നീ?

തന്നെ. എന്തരൊക്കെ അവിടി?
ഇവിടേം അങ്ങനെ തന്നീ.

ടേ, അമേരിക്കേലൊക്കെ ആളെ പിരിച്ചു വിടുന്നെന്ന് കേട്ട്. നിന്റെ ചീട്ട് ഇതുവരെ കീറിയില്ലേ? ഒരു കമ്പനി പറഞ്ഞു വിടുമ്പ ഒട്ടും കൊള്ളരുതാത്തവനെ എറക്കി വിട്ടോണ്ടല്ലീ ഉല്‍ഘാടനം?

ഞങ്ങടെ കമ്പനി തഴയ്ക്കണ സമയമല്ലീ ചെല്ലാ, നോ പിരിച്ചു വിടല്‍.
മാന്ദ്യക്കാലത്ത് തഴയ്ക്കുന്ന ബിസിനസ്സോ, അതെന്തരാ പൊടിയാ നിങ്ങക്ക് ശവപ്പെട്ടി കച്ചോടങ്ങള്‌‌ തന്നെ?

അല്ലെടെ പുല്ലേ. നീ ജാക്ക് ഡാനിയല്‍ ജാക്ക് ഡാനിയല്‍ എന്നു കേട്ടിട്ടില്ലേ. ഞാന്‍ അവിടാ ജോലി ചെയ്യണത്.
ആള്‍ക്കാരുടെ ഡിപ്രഷന്‍ നിങ്ങടെ ബൂം. കൊള്ളാം.

(പോസ്റ്റ് #250)

23 comments:

Umesh::ഉമേഷ് said...

ഇരുനൂറ്റമ്പതോ? അന്തോണിയെക്കാള്‍ യുഗങ്ങള്‍ മുമ്പു ബ്ലോഗിംഗ് തുടങ്ങിയ എനിക്കു 224 പോസ്റ്റേ ആയുള്ളല്ലോ.

ഇന്നു തന്നെ രണ്ടു പോസ്റ്റിട്ടിട്ടു തന്നെ ഇനി മറ്റു കാര്യം!

കംഗാരുറിലേഷന്‍സ്!

കോറോത്ത് said...

:)
രണ്ടര സെന്ച്വറി!
ഒന്നു ബാറ്റ് ഇത്തിരി പൊക്കി ബൂലോകരെ അഭിവാദ്യം ചെയ്തു, മേലോട്ട് നോക്കി ഒന്നു പ്രാര്‍ത്ഥിച്ച് ആന്‍റണി പിന്നേം മുന്നോട്ട് ;)

ധൂമകേതു said...

എണ്റ്റമ്മോ 250 പോസ്റ്റോ? നിങ്ങളാളു പുലി തന്നെ. ഫുള്‍ടൈം ഇതു തന്നപ്പീ ജ്വാലികള്‌? ഇതു ബൂലോഗത്തൊന്നാഘോഷിക്കണ്ടേ ആന്‍റണീ? അപ്പൊ ചിലവെപ്പോഴാ? ഇനിയും മുന്നോട്ടു പോകാന്‍ എല്ലാവിധ ആശംസകളൂം.

പാഞ്ചാലി :: Panchali said...

250-ആം പോസ്റ്റിനു ആശംസകള്‍!
:)

മാരീചന്‍‍ said...

ഇരുന്നൂറ്റമ്പതടിച്ചിട്ടും പുല്ലു പോലെ നിക്കണ കണ്ടില്ലീ.. ഒടുക്കത്തെ കപ്പാസിറ്റികള് തന്നണ്ണാ...

Inji Pennu said...

ശരിയാണ്. ഞാന്‍ വാ‍യിച്ചു സ്റ്റ്രിപ്പ് ക്ലബുകള്‍ ഒക്കെ ന്യൂയോര്‍ക്കിലെ ഈ പിരിച്ചുവിടലില്‍ ബിസിനസ്സ് കൂട്ടിയെന്ന്... ആളുകള്‍ക്ക് ഡിപ്രഷന്‍ അടിക്കുമ്പൊ മദ്യവും മദിരാക്ഷിയും!
പിന്നെ ഈ വീട്ടില്‍ വാങ്ങിവെക്കാന്‍ കിട്ടുന്ന ലോക്കറിന്റെ ബിസിനസ്സും കൂടിയെന്ന്. ആളുകള്‍ പൈസ എടുത്ത് ലോക്കറില്‍ സൂക്ഷിച്ച് വെക്കാണ്..ബാങ്കിനെ പേടിച്ചിട്ട് :)

ഞാനാനാണെങ്കില്‍ ഡിപ്രഷന്‍ അടിച്ചാ ഒരു മീഞ്ചട്ടി പൊട്ടിച്ചുകളയും. അത്രന്നേ.

RR said...

250 posts!! congrats!

ദീപക് രാജ്|Deepak Raj said...

:) great work buddy....

ശ്രീലാല്‍ said...

പ്രിയ അനോണി ആന്റണി നീണാല്‍ ബ്ലോഗട്ടെ.. !!

ജയരാജന്‍ said...

250-ആം പോസ്റ്റിനാശംസകൾ! ഞങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇനിയും ഒരുപാട് പോസ്റ്റുകൾ പോസ്റ്റാൻ ഉതകുമാറാകട്ടെ :)

BS Madai said...

ഈ നല്ല എഴുത്തിനു എല്ലാ ഭാവുകങ്ങളും...

ആചാര്യന്‍... said...

അടിയാന്‍റണീ നാന്നൂറ്റിരണ്ട്... പോട്ട് ആ ലാറാണ്ണന്‍റെ റെക്കോഡുകള്

...പകല്‍കിനാവന്‍...daYdreamEr... said...

അണ്ണാ കലക്കിയല്ലോ... :)

സു | Su said...

അഭിനന്ദനം. :)

ജിവി/JiVi said...

250!!

ക്വാണ്ടിറ്റിക്കൊപ്പം ക്വാളിറ്റിയും. ആശംസകള്‍.

lakshmy said...

വല്യെ കാര്യമായി ജാക് ഡാനിയല്‍ എന്താണെന്നറിയാന്‍ സെര്‍ച്ചി നോക്കിയ ഞാന്‍ ഒരു പുരാവസ്തുവാണെന്ന് സ്വയം തിരിച്ചറിഞ്ഞു. [ഛേ..എന്തൊരു നാണക്കേട്]

ഇരുന്നുറ്റമ്പത് [മെഗാഹിറ്റ്സ്] തികച്ചതിന് ആശംസകള്‍

tourismmap said...

well-done... congratulations
-------------------------------
I would like to inform all, about a free ads & blog submission web site. Visit the website and submit ur blog details and ads. Everybody can post with out registration and fee. so visit: Submit ur Blog

മാറുന്ന മലയാളി said...

ലക്ഷ്മി പറഞ്ഞപോലെ എനിക്കും ജാക്ക് ഡാനിയന്‍ എന്താണെന്ന് പെട്ടെന്നങ്ങോട്ട് പിടികിട്ടിയില്ല. അന്വേഷിച്ചു കണ്ടെത്തി....:) .

“250“ അഭിനന്ദനങ്ങള്‍.........

അപ്പു said...

ഇഞ്ചിപ്പെണ്ണിന്റെ കമന്റിൽ നിന്നാണ് ജാക് ഡാനിയെ പിടികിട്ടിയത്... ഒരു വർഷം കൊൺട് 250 പോസ്റ്റോ....അന്തോണീച്ചാ ഡോണ്ട് വറി.. അടുത്ത ദുബായ് മീറ്റിന് ങ്ങക്ക് ഒരു ബൂലോകരത്നം സർപ്രൈസായി തന്ന് ഫോട്ടൊയും എടുത്ത് ഇടുന്നതായിരിക്കും.

നമതു വാഴ്വും കാലം said...

250 നു ചിയേഴസ്. അതു തന്നെ ആയ്ക്കോട്ടെ!

പാമരന്‍ said...

congrats!

smitha adharsh said...

കമന്റ് വായിച്ചാണ് ഞാനും സംഗതി മനസ്സിലാക്കിയത്.
250 പോസ്റ്റ് തികച്ചതിന്റെ ആശംസകള്‍..

ashidh said...

ആന്റണിചേട്ടോ.. ഞാന്‍ ഈ ജാക്കിന്റെ വലിയ ഒരു ആരാധകനാണു.. പുതിയ വല്ല മിക്സിങും ഉണ്ടെങ്കില്‍ പറഞ്ഞുതരണെ......