കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒട്ടുമിക്ക പഠനങ്ങളും അവശ്യം വായിച്ചിരിക്കേണ്ടവയാണെങ്കിലും പലതും മിസ്സ് ആയി പോകാറുണ്ട്. അത്തരത്തില്‍ ഞാന്‍ കാണാതപോയ ഒന്നായിരുന്നു ഉഷാ വെങ്കിടകൃഷ്ണനും സുനില്‍ ജോര്‍ജ്ജ് കുര്യനും ചേര്‍ന്നെഴുതിയ കേരളത്തിലെ ബലാത്സംഗ ഇരകളെപ്പറ്റിയുള്ള പ്രബന്ധം. കേരളത്തിലെ ബലാത്സംഗക്കുറ്റകൃത്യങ്ങളെക്കുറിച്ച് ഇതുവരെ ഗവേഷണമൊന്നും നടന്നിട്ടില്ലാ എന്ന തിരിച്ചറിവാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഗവേഷകര്‍ ആമുഖത്തില്‍ പറയുന്നു. ദീര്‍ഘമായ ഈ പ്രബന്ധത്തെക്കുറിച്ച് വിശകലനം നടത്താനല്ല ഈ പോസ്റ്റ്, അതില്‍ പൊതുജനം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ പട്ടിക നിരത്തി പല തെറ്റിദ്ധാരണകളും മാറ്റാനുള്ള ഒരു ശ്രമം മാത്രമാണ്.
1.നല്ലൊരു ശതമാനം ആളുകളും അടക്കമൊതുക്കമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയില്ലെന്നും ഇര പൂര്‍ണ്ണമായും വിസമ്മതിച്ചാല്‍ കുറ്റകൃത്യം നടക്കില്ലെന്നും കരുതുന്നു. അസംബന്ധമാണ് ഇത്
2.കോടതിയും ന്യായസംവിധാനവും ബലാത്സംഗത്തിനിരയായവരെ അവഹേളിക്കുമെന്നും നമ്മുടെ നിയമസംവിധാനത്തിലെ പഴുതുകളും വിദഗ്ദ്ധരായ വക്കീലന്മാരുമൊക്കെ ചേര്‍ന്ന് പ്രതിയെ രക്ഷിക്കുമെന്നും പൊതുധാരണയുണ്ട്. ആശാവഹമായ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്നത് മറ്റു കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളില്‍ പ്രതി ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വളരെയധിമാണെന്നാണ്.
3.ഇരകളായവരില്‍ നടത്തിയ സര്വ്വേയില്‍ ഏതാണ്ട് മുഴുവന്‍ സ്ത്രീകളും എല്ലാക്കാലത്തും പോലീസിന്റെ സമീപനം വളരെ അനുഭാവപൂര്വ്വവും കൃത്യനിഷ്ഠയോടും കാര്യങ്ങള്‍ ചെയ്തു തീര്‍ത്തെന്ന് വെളിപ്പെടുത്തി. പൊതുജനധാരണ മറിച്ചാണെന്നത് കുറ്റം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാനുള്ള സാദ്ധ്യത വളരെയേറെ കൂട്ടി കുറ്റവാളികളെ സഹായിക്കുന്നു
4.ബലാത്സംഗക്കുറ്റത്തില്‍ ദൃക്സാക്ഷികള്‍ ഉണ്ടാവാറില്ല. വാദിയുടെ മൊഴി, വാദിയുടെ ബന്ധുക്കളുടെ മൊഴി, വൈദ്യപരിശോധനാറിപ്പോര്‍ട്ട് എന്നിവ നിര്‍ണ്ണായക പങ്ക് വഹിക്കും. കുറ്റം നടന്നാല്‍ എത്രയും വേഗം പോലീസിലറിച്ചാല്‍ വൈദ്യപരിശോധന കൃത്യമായ തെളിവുകള്‍ നല്‍കും. കാലവിളംബം പ്രതിക്ക് സഹായകരമാവും.
5.ബലാത്സംഗത്തിനിരയായ സ്ത്രീ നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്നില്ല. മാതാപിതാക്കളോ ബന്ധുക്കളോ മനുഷ്യാവകാശപ്രവര്‍ത്തകരോ എത്തി പരാതി നല്‍കിയാല്‍ പോലീസ് വീട്ടിലെത്തി എഫ് ഐ ആര്‍ എഴുതിയെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ചെയ്യുകയും ചെയ്യും
6.ബലാത്സംഗത്തില്‍ മഹാഭൂരിഭാഗവും ഇരയായ സ്ത്രീയുടെ വീട്ടില്‍ വച്ചാണ് നടക്കുന്നത്. അയല്‍ക്കാര്‍, പരിചയക്കാര്‍ എന്നിവര്‍ കുറ്റവാളികളിലെ സിംഹഭാഗം കയ്യടക്കുന്നു. ഒട്ടുമിക്കപ്പോഴും ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയോ പതിയിരുന്ന് ആക്രമിക്കുകയോ അല്ല ചെയ്യപ്പെട്ടത്. പൊതുധാരണ ഒറ്റപ്പെട്ട സ്ഥലത്ത് കത്തിയുമായി പതുങ്ങിയിരുന്ന് ചാടിവീഴുന്നയാള്‍ ആയിരിക്കും അക്രമി എന്ന അബദ്ധമായിരുന്നു.
7.ഏതു നിലയില്‍ ജീവിക്കുന്ന സ്ത്രീകളും ഇരകളായേക്കാമെങ്കിലും കേരളത്തില്‍ താഴ്ന്ന വരുമാനമുള്ളവരും പത്തിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ള അവിവാഹിതരായ പെണ്‍കുട്ടികളുമാണ് കൂടുതല്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് എന്ന് കാണുന്നു
8.സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ നടത്തുന്ന ലൈംഗികവേഴ്ചയാണ് ബലാത്സംഗം. സമ്മതം എന്നതില്‍ താഴെപ്പറയുന്ന തരം സമ്മതങ്ങള്‍ പെടുന്നില്ല (ഇവയില്‍ നിയമരക്ഷപ്രകാരം സ്ത്രീ വിസമ്മതിച്ചതായി കണക്കു കൂട്ടും)
കുറ്റകൃത്യം നടന്നതിനു ശേഷം വാങ്ങിയ സമ്മതം (റാറ്റിഫിക്കേന്)
തെറ്റിദ്ധരിപ്പിച്ചോ (പൂജ, വിവാഹവാഗ്ദാനം..) ഭീഷണിപ്പെടുത്തിയോ ഉള്ള സമ്മതം
സ്ഥിരബുദ്ധിയില്ലാത്തതോ (മനോരോഗം) അബോധാവസ്ഥയിലോ (മദ്യപിച്ചോ മയക്കുമരുന്നു കഴിച്ചോ) നല്‍കുന്ന സമ്മതം
പതിനാറുവയസ്സില്‍ താഴെയുള്ള കുട്ടിയുടെ സമ്മതം.
മൗനം സമ്മതമല്ല.
9. വയലന്റ് റേപ്പിലും ശിശു- ബാലികാപീഡനത്തിലും പോലീസ് പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ മറ്റു കേസുകളില്‍ കേസ് ബില്‍ഡ് ചെയ്തശേഷമാണ് അറസ്റ്റ് നടക്കാറ്.
10. പോലീസ് സാധാരണയായി ഇരയുടെ കഴിഞ്ഞകാല വൃത്തികള്‍, കുടുംബത്തിന്റെ അവസ്ഥ എന്നിവ അന്വേഷിക്കും. ഇതിന് ഇര അനാശ്യാസ്യവൃത്തികള്‍ ചെയ്തതാണെങ്കിലോ കുടുംബത്തില്‍ അത്തരം ആള്‍ക്കാരുണ്ടെങ്കിലോ പ്രതിയെ വെറുതേ വിടും എന്ന അര്‍ത്ഥം കാണരുത്. പ്രതി സാധാരണ ഗതിയില്‍ കള്ളക്കേസാണെന്നും പണത്തിനു വേണ്ടി കുടുക്കിയതാണെന്നും വാദിക്കാറുണ്ട്, അത്തരം വാദങ്ങള്‍ നിലനില്‍ക്കാതിരിക്കാനാണ് ഈ അന്വേഷണം.
11. പലകേസുകളും ബന്ധുക്കള്‍ക്ക് സെറ്റില്‍മെന്റിനു പണം നല്‍കി പ്രതി രക്ഷപ്പെടാറുണ്ട് .
12. പ്രതി സ്ത്രീ ആണെങ്കിലോ പതിനാറുവയസ്സില്‍ താഴെയുള്ള ബാലന്‍ ആണെങ്കിലോ ബലാത്സംഗം എന്ന് കണക്കാക്കില്ല. അത്തരം കുറ്റങ്ങള്‍ "അസ്വാഭാവിക കുറ്റകൃത്യം" എന്നാണ് നിയമത്തിനു മുന്നില്‍ പരിഗണനയ്ക്ക് പോകാറ്.
13.ബലാത്സംഗവും സ്ത്രീയുടെ സൗന്ദര്യവും വസ്ത്രധാരണവുമായി ബന്ധമൊന്നുമില്ല. കുഞ്ഞുങ്ങളും വികലാംഗരും മനോരോഗിണികളും യാചകികളുമൊക്കെ ഇരകളാകാറുണ്ട്.
14. "സ്ത്രീപീഡനം" എന്ന പേരില്‍ പല സംഘടനകളും കൊടുക്കുന്ന ഒട്ടുമിക്ക കേസുകളും ബലാത്സംഗങ്ങളല്ല എന്നും ഇവ സത്യത്തിലുള്ള കേസുകളെ സമൂഹം അവഹേളിച്ച് കാണാന്‍ കാരണമാവുന്നെന്നും അഭിഭാഷകരും നിയമവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
15. കോടതി നടപടികള്‍ സമയതാമസം എടുക്കുന്നവയും പലപ്പോഴും മാനസികമായി തളര്‍ത്തിക്കളയുന്നവയുമാണ്. എന്നാല്‍ അന്ത്യത്തില്‍ ഭൂരിഭാഗം പ്രതികളും കീഴ്ക്കോടതിയിലും അപ്പീലുകളിലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും
9 comments:
വീണ്ടും ഒരു ഗ്രേറ്റ് പോസ്റ്റ് ഫ്രം അന്തോണിച്ചന്‍. ശാസ്ത്ര സഹിത്യ പരിഷത്തിന്റെ പഠനങ്ങള്‍ നെറ്റില്‍ എവിടെ കിട്ടും? (സെര്‍ച്ച് ചെയ്തില്ല. കണ്ട ഉടനെ കമന്റ് ഇടുന്നു).
1,8, 13 സമൂഹം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതാണു്.
(ന്യൂയറിനോടടുത്തുണ്ടായ സംഭവങ്ങള്‍ അതിനെ തുടര്‍ന്ന വി.ഐ.പി സ്റ്റേറ്റ്മെന്റ്സ്, തുടര്‍ന്നു വന്ന ഹര്‍ജികള്‍ എല്ലാം ഓര്‍മ്മിക്കാം)
ഒരു രാഷ്ട്രീയവാദി ആകാന്‍ അനോണി പട്ടം പോലും തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുന്നു അന്തോണിസ്.
അഭിവാദ്യങ്ങള്‍
നല്ല പോസ്റ്റ് , പതിനാലാമത്തെ പോയിന്‍റ്റ് , ശ്രദ്ധേയം.
വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല അല്ലേ മാഷേ..
ബലാല്‍സംഗക്കേസിന് എപ്പോഴും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നുണ്ടോ എന്ന് സംശയം. എത്ര വര്‍ഷംവരെയാണ് ശിക്ഷ ലഭിക്കുന്നത്? ചിലപ്പോള്‍ രണ്ട്, മൂന്ന് എന്നൊക്കെയാണ് കേള്‍ക്കുന്നത്. അതൊരു ചെറിയ ശിക്ഷ മാത്രമല്ലേ എന്ന് തോന്നാറുണ്ട്. ഓര്‍ക്കുന്നു, പിഞ്ചു ബാലികയെ ബലാല്‍സംഗം ചെയ്തതിന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവന്‍ , വീണ്ടും അതു തന്നെ ചെയ്ത് കുട്ടിയെ കൊലപ്പെടുത്തിയ സംഭവം. കിട്ടിയ ശിക്ഷ കുറഞ്ഞു പോയിട്ടല്ലേ ഇങ്ങനെ?
.....
പിന്നെ ആണുങ്ങള്‍ ബലാല്‍സംഗം ചെയ്യെപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? വിരലില്‍ എണ്ണാവുന്നത് കാണും എന്ന് തോന്നുന്നു. അറിയില്ല. മാത്യുമറ്റത്തിന്റെ നോവലില്‍ വായിച്ചതോര്‍ക്കുന്നു.
തീര്‍ച്ചയായും...
സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന....
ചില കോപ്പ് സംഘടനകള്‍...
രംഗത്ത് വരും...
ഉളുപ്പിണ്റ്റെയും മാനത്തിണ്റ്റെയും
അതിര്‍വരമ്പില്‍ കയറി നിന്ന്
മുള്ളുന്ന സ്വഭാവംകാണിക്കുക
പലപ്പോഴും.... കേസുകള്‍
ഇക്കിളിപ്പെടുത്തുന്ന
കഥകള്‍ക്ക് വേണ്ടി
മാറ്റപ്പെടുമ്പോഴാണ്......
പിന്നെ പലപ്പോഴും
ബലാത്സംഗം എന്ന പദം
പ്രയോഗിക്കുന്നത് തന്നെ അനുചിതമാണെന്ന് തോന്നിപ്പോവുന്നു...
ടീനേജ് പെണ്‍പിള്ളേര്‍
ചോരത്തിളപ്പിണ്റ്റെ പുറത്ത്
പലരുമായി ഇണചേരും...
ഒടുവില്‍ പിടിക്കപ്പെടുമ്പോള്
മെയില്‍ പാര്‍ട്ണര്‍ മാത്രമാവും... കുറ്റക്കാരന്‍......
പെണ്ണ് മനസ്സറിഞ്ഞു ഇടപെട്ട
സംഗതിയാണെങ്കില്‍ കൂടി
അത് ബലാത്സംഗമായി ചിത്രീകരിക്കപ്പെടും......
തീര്‍ച്ചയായും...
സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന....
ചില കോപ്പ് സംഘടനകള്‍...
രംഗത്ത് വരും...
ഉളുപ്പിണ്റ്റെയും മാനത്തിണ്റ്റെയും
അതിര്‍വരമ്പില്‍ കയറി നിന്ന്
മുള്ളുന്ന സ്വഭാവംകാണിക്കുക
പലപ്പോഴും.... കേസുകള്‍
ഇക്കിളിപ്പെടുത്തുന്ന
കഥകള്‍ക്ക് വേണ്ടി
മാറ്റപ്പെടുമ്പോഴാണ്......
പിന്നെ പലപ്പോഴും
ബലാത്സംഗം എന്ന പദം
പ്രയോഗിക്കുന്നത് തന്നെ അനുചിതമാണെന്ന് തോന്നിപ്പോവുന്നു...
ടീനേജ് പെണ്‍പിള്ളേര്‍
ചോരത്തിളപ്പിണ്റ്റെ പുറത്ത്
പലരുമായി ഇണചേരും...
ഒടുവില്‍ പിടിക്കപ്പെടുമ്പോള്
മെയില്‍ പാര്‍ട്ണര്‍ മാത്രമാവും... കുറ്റക്കാരന്‍......
പെണ്ണ് മനസ്സറിഞ്ഞു ഇടപെട്ട
സംഗതിയാണെങ്കില്‍ കൂടി
അത് ബലാത്സംഗമായി ചിത്രീകരിക്കപ്പെടും......
Good post anoni. കുറച്ച് വിവരങ്ങള്‍ കൂടി:
75% rapes happen within family: Govt in LS
http://timesofindia.indiatimes.com/75_rapes_happen_within_family_Govt/articleshow/2879572.cms
NEW DELHI: About 75% of rapes happen within the family, the government has admitted, pointing to the inadequacies of the present laws.
Home minister Shivraj Patil told the Lok Sabha on Tuesday that often, parents and close relatives were among the perpetrators of the heinous crime.
ഡാലീ,
പരിഷത്തിന്റെ പ്രബന്ധങ്ങള്‍ മിക്കപ്പോഴും ഗവേഷര്‍ക്കോ സര്‍ക്കാരുകള്‍ക്കോ അവകാശം സമര്പ്പിക്കപ്പെട്ടവയാണെന്നതിനാല്‍ ഇന്റെര്‍നെറ്റില്‍ സൗജന്യവിതരണം അവര്‍ക്ക് സാദ്ധ്യമാകാറില്ല. പ്രിന്റിങ്ങ് ചിലവോളം നിസ്സാരമായ വിലയ്ക്ക് വാങ്ങാന്‍ കിട്ടും. പ്രൊഫൈലില്‍ കാണുന്ന വിലാസത്തിലേക്ക് ഞാനൊരു ഫയല്‍ അയച്ചിട്ടുണ്ട്.
രാധേയന്‍, തറവാടീ, നന്ദി.
അന്യന്‍, ശരിയാണ്. പക്ഷേ, വ്യാജകേസുകള്‍ എഫ് ഐ ആര്‍ എഴുതുന്ന ഏതു സാദാപ്പോലീസുകാരനും എളുപ്പത്തില്‍ തിരിച്ചറിയാം. കാരണം ശരിയായ ഒരു സംഭവം ഇരയും ബന്ധുക്കളും വിശദീകരിക്കുന്നതും കെട്ടുകഥ വിവരിക്കുന്നതും തമ്മിലെ വത്യാസവും കൊറോബറേഷന്‍ ഇല്ലായ്മയും അറിയാന്‍ വളരെ നിസ്സാരമായി കഴിയും. പിന്നെ സംഘടനകളുടെയോ മാദ്ധ്യമങ്ങളുടെയോ സമ്മര്‍ദ്ദം കാരണം അവര്‍ നിര്‍ബ്ബന്ധിതരാവുന്നെന്നേയുള്ളു.
അനില്‍ശ്രീ,
പ്രായപൂര്‍ത്തിയായ സ്വബോധമുള്ള ഒരു പുരുഷന്‍ സ്ത്രീയാല്‍ ബലാത്സംഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം, രണ്ടു കാരണമുണ്ട്. ഒന്ന് സ്ത്രീകളിലെ ക്രിമിനലുകള്‍ പോലും കൈയ്യേറ്റം ചെയ്തുള്ള ലൈംഗികവൃത്തി ആസ്വദിക്കാത്തതും മറ്റൊന്ന് വിസമ്മതനായ പുരുഷന് സസ്റ്റെയിനബില്‍ ഇറക്ഷന്‍ സംഭവിക്കാത്തതുമാണ്.
പ്രായപൂര്‍ത്തിയായ ഫ്രീ വില്‍ ഉള്ള പുരുഷനെതിരേ നടന്ന ലൈംഗികാതിക്രമണം എന്ന നിലയില്‍ കേരളത്തില്‍ എനിക്കാകെ ഓര്‍ക്കാന്‍ കഴിയുന്ന സംഭവം ഏതാണ്ട് ഇരുപതു വര്‍ഷം മുന്നേ മസ്കറ്റ് ഹോട്ടലില്‍ വച്ച് ക്രിക്കറ്റ് താരം രവിശാസ്ത്രിയെ ചില സ്ത്രീകള്‍ സംഘം ചേര്‍ന്ന് ഓടിപ്പിടിച്ച് വിവസ്ത്രനാക്കാന്‍ ശ്രമിക്കുകയും ജീവനക്കാരും മറ്റും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തതാണ്. ആരാധകര്‍ക്ക് ഭ്രാന്തിളകിയതാണെന്ന് നിരീക്ഷിച്ച ശാസ്ത്രി അത് കേസാക്കിയതുമില്ല.
പുരുഷന്മാര്‍ക്കെതിരേയുള്ള ബലാത്സംഗം എന്നു പറയാന്‍ പറ്റുന്നത് ഒന്നുകില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികവൃത്തിക്ക് സ്ത്രീ ഉപയോഗിക്കുന്നതോ (അത് അപൂര്വ്വമാണെങ്കിലും സംഭവിച്ചിട്ടുണ്ട്) പൂജ മന്ത്രവാദം എന്നെന്തെങ്കിലും പറഞ്ഞ് ലൈംഗികവേഴ്ച്ച നടത്തിക്കുന്നതോ മാത്രമാണ് (നിയമം പഠിച്ച കാലത്ത് ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു മന്ത്രവാദിനിക്കെതിരേ ഫ്രീ കണ്‍സെന്റ് അടിസ്ഥാനത്തില്‍ കേസു നടന്ന സംഭവം പാഠത്തിലുണ്ടായിരുന്നു)
ശ്രീവല്ലഭ ശ്രീവത്സാങ്കിത ശ്രീവൈകുണ്ഡഹരേ, (എനിക്കിഷ്ടമുള്ള പാട്ടായതുകൊണ്ട് പാടിയതാണേ)
ലിങ്കിനും വിവരങ്ങള്‍ക്കും നന്ദി. കേരളത്തിലെ ഡാറ്റ വച്ച് ബന്ധുക്കള്‍ ബലാത്സംഗം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ അയല്‍ക്കാരും പരിചയക്കാരുമാണ്. റെസ്റ്റ് ഓഫ് ഇന്‍ഡ്യയെക്കാള്‍ നമ്മുടെ കുടുംബബന്ധം ശക്തമാണെന്ന് ആശ്വസിക്കാം അല്ലേ?
As per various Supreme Court Judgments, an accused in a sexual offence can be convicted on the basis of the evidence of prosecutrix ( the victim) with corroborative medical evidence. Therefore the convition rate is high.
Post a Comment