Sunday, June 29, 2008

സാമൂഹ്യപാഠഭേദം

മതം നേടിയ ജീവന്‍
സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കള്‍ ഹെഡ്മാസ്റ്ററെ വന്ദിച്ചു
"ഗുഡ്മോര്‍ണിങ്ങ്‌ ഫാദര്‍"
"പ്രെയിസ്‌ ദ ലോര്‍ഡ്‌. ഫീസുകളും ബില്‍ഡിങ്ങ്‌ ഫണ്ടിലേക്കുള്ള സംഭാവനയും അടച്ചല്ലോ?"

"അടച്ചു."
"ശരി, മോന്റെ പേരെന്താ? "
"ജീവന്‍"
"ഹിന്ദുവാണല്ലേ? സാരമില്ല, പണം തന്നല്ലോ. ജീവന്‍ നമ്പൂതിരി, ജീവന്‍ മേനോന്‍, ജീവന്‍ നായര്‍ എന്നെന്തെങ്കിലും...?"
" ഹിന്ദുവല്ല സര്‍, സോറി.. ഫാദര്‍"
"ക്രിസ്ത്യാനിയാണോ? എങ്കില്‍ അതു തിരിച്ചറിയുന്ന രീതിയിലുള്ള പേരിട്ടൂടേ ഹേ?"
"ക്രിസ്ത്യാനിയല്ല. എന്റെ പേര്‍ അന്‍വര്‍ റഷീദ്‌..."
"മുസ്ലീമാണെന്ന് ആദ്യമേ പറയാഞ്ഞതെന്തേ? തനിക്കു മകനു ഈ നശിച്ച പേരേ ഇടാന്‍ കിട്ടിയുള്ളോ?"
"ഭാര്യയുടെ പേര്‍ ലക്ഷ്മീദേവി എന്നാണ്‌."

"നിങ്ങള്‍ക്കു വിവരമില്ലേ ഹേ? മതം മാറി കല്യാണം കഴിക്കണമെങ്കില്‍ ആദ്യം ഒരാള്‍ മറ്റേയാളിന്റെ മതത്തിലേക്ക്‌ മാറണമെന്ന് അറിയില്ലേ?"
"അബദ്ധം പറ്റിപ്പോയി."
"സാരമില്ല, രണ്ടാളും ഈ ഞായറാഴ്ച്ച പള്ളിയിലേക്ക്‌ വരൂ, രണ്ടുപേരും കര്‍ത്താവിന്റെ മാര്‍ഗ്ഗം സ്വീകരിച്ച്‌ സ്വര്‍ഗ്ഗരാജ്യത്തിലേക്ക്‌ പോകാനുള്ള വഴി ഞാന്‍..."
"അതൊന്നും വേണ്ട ഫാദര്‍, ഞാന്‍ ഇസ്ലാമായിക്കോളാം" ലക്ഷ്മീദേവി പറഞ്ഞു. "ഒന്നുമില്ലെങ്കിലും ഇക്കാന്റെ നാട്ടിലെങ്കിലും
ഞങ്ങള്‍ക്ക്‌ അടിയും എറിയും കൊള്ളാതെ നടക്കാമല്ലോ."

"ശരി, എങ്കില്‍ അതു കഴിഞ്ഞ്‌ മകനെ ചേര്‍ക്കാം."

രണ്ടാഴ്ച്ച കഴിഞ്ഞ്‌ രക്ഷിതാക്കള്‍ വീണ്ടുമെത്തി.
"എന്താ മകന്റെ പേരിപ്പോള്‍?"
"റഫീക്ക്‌ റഷീദ്‌"
"കൊള്ളാം, നല്ല പേര്‍. ഇരിക്കൂ, കുട്ടിയെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യട്ടെ."

"ശ്രീനാരായണഗുരു ആരായിരുന്നു?"
"ഹിന്ദു." റഫീക്‌ പറഞ്ഞു.
""അബ്രഹാം ലിങ്കണ്‍?"
"ദൈവനിഷേധിയായ പാപി"
"ദൈവത്തെ നിഷേധിച്ചാല്‍ എന്തു സംഭവിക്കും?"
"നരകത്തി പോവ്വും" റഫീക്ക്‌ പറഞ്ഞു.
"ദൈവനിഷേധികളെ കണ്ടാല്‍ നമ്മള്‍ എന്തു ചെയ്യണം?"
"തല്ലിക്കൊല്ലണം ഫാദര്‍."
"അന്യമതസ്ഥരെ കണ്ടാലോ?"
"കഴിയുന്നത്ര വെറുക്കണം. പറ്റുമെങ്കില്‍ അടിക്കണം. ഇല്ലെങ്കില്‍ ദൈവം കോപിക്കും"
"വെരി ഗുഡ്‌. ഇത്ര നല്ലവനായ നിന്നെ എടുക്കാതെയിരിക്കാന്‍ ആര്‍ക്കു കഴിയും?"

ബാല്‍ താക്കറെ:
ബാല്‍ താക്കറേയുടെ പ്രസംഗത്തില്‍ നിന്നൊരു ഭാഗം-
" ഇസ്ലാമിക ഭീകരതയെ ഫലപ്രദമായി ചെറുക്കാന്‍ ഹിന്ദു ഭീകരതയ്ക്കു മാത്രമേ കഴിയൂ. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരേയൊരു മാര്‍ഗ്ഗം ഹിന്ദു ചാവേര്‍ ആക്രമണകാരികള്‍ ഉണ്ടാവുക എന്നതു മാത്രമാണ്‌."

(പോസ്റ്റ്‌ ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക്‌ വേണ്ടി മാത്രം. )

15 comments:

പാമരന്‍ said...

ബലേ ഭേഷ്!!

nalan::നളന്‍ said...

ഒപ്പ്

രാജേഷ് സൂര്യകാന്തി said...

അടിപൊളി... അസ്സലായി..

മാണിക്യം said...

ന്റെ അന്തോനീസു പുണ്യാളാ
ഇതൊക്കെ പുസ്തകമാകും മുന്‍പേ
പഠിച്ചിറങ്ങിയത് എന്റെ ഭാഗ്യം!!

പരാജിതന്‍ said...

അതു തന്നെ, ആന്റണീ. മലയാളത്തില്‍ പഠിപ്പിക്കുമ്പോള്‍ മലയാളിപ്രാതിനിധ്യത്തിനായി ബാല്‍ താക്കറേയുടെ ഡയലോഗിന്റെ കൂടെ ശശികലടീച്ചറുടേതും വേണം. “അര്‍‌ജ്ജുനന്‍ ആയുധമെടുത്താലേ കൃഷ്ണന്‍ (ദൈവം) സഹായിക്കുകയുള്ളു. അതുകൊണ്ട് ഹിന്ദുയുവാക്കളേ, നിങ്ങള്‍ മുന്നിട്ടിറങ്ങൂ..” എന്നോ മറ്റോ ഉള്ള കസര്‍‌ത്ത് ചേര്‍‌ത്താല്‍ മതി.

ഇതേ പോലൊരു പോസ്റ്റ് ഡോ.ബാബുരാജും ഇട്ടിരുന്നു. ഇവിടെ.

പരാജിതന്‍ said...

ബാബുരാജ് മാഷിന്റെ പോസ്റ്റിന്റെ ലിങ്ക്:

http://orumalayaliblogan.blogspot.com/2008/06/7.html

നേരത്തെയിട്ടതു തെറ്റിപ്പോയി.

മാരീചന്‍‍ said...

ആക്ഷേപം കലക്കി.......

ചിതല്‍ said...

സൂ‍പ്പര്‍..............

ഒരു “ദേശാഭിമാനി” said...

(!)
;0)

മറ്റൊരാള്‍\GG said...

:)

കൂമന്‍ said...

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പണ്ട് “മി. ആ‍രാണ്ടോ”
പറഞ്ഞതെത്ര ശരി.

അജ്ഞാതന്‍ said...

ചിലരുടെ കമന്റുകള്‍ കണ്ടാല്‍ കേരളത്തിന്റെ മൊത്തം പ്രശനവും മതം കാരണം ആണെന്ന് തോന്നും ....വളര്‍ന്നു വരുന്ന കുട്ടികള്‍ യുക്തിവാദികല്‍ ആയാല്‍ കമ്മ്യൂണിസ്റ്റ് കാര്‍ ഹാപ്പി ..കാരണം പിന്നെ വരും തിരഞ്ഞെടുപുകളില്‍ മത പാര്‍ടികള്‍ക്ക് [മുസ്ലിം ലീഗ് ,ബി ജെ പി ]വോട്ട് ഇല്ലാലോ ...ഈ വരും തിരഞെടുപ്പില്‍ പൊട്ടും എന്ന് ഏതാണ്ട് ഉറപായി കഴിഞ്ഞു .ഇപ്പോ ഏഴാം ക്ലാസിലെ കുട്ടികള്ക്ക് 12 വയസ്സ് ...

ഒരു ആര് കൊല്ലം കഴിഞ്ഞാല്‍ എല്ലാവരും യുക്തിവാതികള്‍ ..നിരീശ്വരവാദികല്‍ .എല്ലാ തിരഞ്ഞെടുപുകളിലും കംമുസ്നിസ്റ്റ് പാര്‍ടി ഭരണത്തില്‍ .. ഇതു വരെ വിചാരിച്ചിരുന്നത് അമേരിക്കകും ഇസ്രായേലിനുമൊക്കെ മാത്രമേ ദീര്‍ഖ കാലടിഷ്ടാനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തയാറാക്കാന്‍ കഴിയു എന്നാണു ...കേരളത്തിലെ കമ്മ്യൂണിസ്റ്റു ക്കാരും ഈ കാര്യത്തില്‍ മോശം അല്ല എന്ന് തെളിയിചിരുക്കുന്നു .....

വേണു venu said...

:)

ജയരാജന്‍ said...

:)

അരുണ്‍ നെടുമങ്ങാട് said...

മാഷിന്റെ പോസ്റ്റ് നന്നായി..ആക്ഷേപ ഹാസ്യം ആണെങ്കിലും പ്രബുദ്ധ കേരളത്തിന്റെ നാശത്തിലേക്കുള്ള പോക്കാണ് ഈ അനാവശ്യ വിവാദം..
അല്ലയോ അജ്ഞാതനായ കൂട്ടുകാരാ... ഈ സമൂഹ്യ പാഠം പുസ്തകം പഠിച്ചു കഴിഞ്ഞ എല്ലാ കുട്ടികളും നിരീശ്വരവാദികള്‍ ആയിത്തീരും എന്ന് അങ്ങ് കരുതുന്നുണ്ടോ...
അങ്ങനെയെങ്കില്‍ എത്രയോ വര്‍ഷങ്ങള്‍ കമ്യൂണലിസം മാത്രം പഠിപ്പിച്ച റഷ്യയില്‍ എന്താണ് സംഭവിച്ചത്....

സമൂഹത്തീല്‍ നടക്കുന്നത് കണ്ടും കേട്ടും മനസിലാക്കാനാണ് സാമൂഹ്യ പാഠം.... താങ്കളുടെ വാക്കുകള്‍ കേട്ടിട്ട് ഒന്നു ചോദിച്ചോട്ടേ... ഇങ്ങനെ പുസ്തകം പഠിച്ച് ഈ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധരാകുമെങ്കില്‍ എന്തേ ഇത്രയും കാലം സാമൂഹ്യ പാഠം പഠിച്ചവരൊക്കെ കോണ്‍ഗ്രസ്കാര്‍ ആകാത്തത്.. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി യത്നിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോരാട്ട കഥകള്‍ ഇല്ലാത്ത സാമൂഹ്യപാഠം പുസ്തകങ്ങള്‍ ഉണ്ടോ???