Tuesday, October 18, 2011

വീഴ്ച

അണ്ണാ, ഉരുണ്ട് വീണ പരിക്കുമായി ഒരാളെ ആശൂത്രീല്‍ കൊണ്ട് വന്നാല്‍ അണ്ണന്‍ എന്തു ചെയ്യും?
എത്ര ഒയിരേന്ന്.

ഒയിരേന്നല്ല, ഇത് നിലത്തു നിന്ന് ഉന്തിയിട്ടതാണെന്ന് വച്ചോ.
പടിയിലാണോ? വല്ലേടത്തും തലയടിച്ചോ?

അറിയൂല്ല.
ആംബുലന്‍സ് വിളി. ആളിനു ബോധമുണ്ടോ? ഇപ്പോ സംസാരിക്കുന്നോ?

ഇത് ഒരു അക്കാഡമിക്ക് ഇന്ററസ്റ്റിനു ചോദിക്കുന്നതാ. ഒരാളു രണ്ട് ദിവസം ആശുപത്രീല്‍ ആയിരുന്നു.

ഒരുപാട് നോക്കണമെടേ. ബോധമുണ്ടോ, ശ്വസിക്കുന്നോ, തലച്ചോറിനു മുറിവ് പറ്റിയോ, രക്തസ്രാവമുണ്ടോ, തലയോട് പിളര്‍ന്നോ, നട്ടെല്ലു പൊട്ടിയോ, എന്നൊക്കെ ആദ്യം നോക്കണം.
അതില്ലെങ്കില്‍?

ചെവിയില്‍ നിന്ന് ചോര വരുന്നോ, ചെവി കേള്‍ക്കാമോ, വെള്ളം കുടിക്കാമോ, ശ്വാസം വലിക്കുമ്പോള്‍ നെഞ്ചു വേദന ഉണ്ടോ, എല്ലു പൊട്ടിയിട്ടുണ്ടോ, പിച്ചും പേയും പറയുന്നോ, വീണ വഴി ബോധം പോയിട്ട് പിന്നെ വന്നതാണോ എന്നൊക്കെ നോക്കണം.

പിച്ചും പേയും ഒഴിച്ച് ഒന്നുമില്ല. അതിപ്പോ ആ ഏരിയയില്‍ ഉള്ളവരു മുഴുവന്‍ പിച്ചും പേയും പറഞ്ഞു നടപ്പാണ്‌. ഈ രോഗി പറയുന്നത് വീണശേഷം തുടങ്ങിയതാണോ എന്ന് അറിയില്ല.

പിന്നെ തൊലിപ്പുറത്തെ മുറിവു വല്ലോം ഉണ്ടെങ്കില്‍ അതിനു മരുന്നു വയ്ക്കണം.

അതുമില്ലെങ്കി?
ചതഞ്ഞ വേദനയ്ക്ക് പ്രിസ്ക്രിപ്ഷന്‍ കൊടുത്ത് വീട്ടി വിടാം.

അതുമില്ലെങ്കി
നിനക്കൊന്നുമില്ലെടേ, വീട്ടിപ്പോന്ന് പറഞ്ഞ് വിടാം.

രണ്ട് ദിവസം ആശുപത്രീല്‍ കിടക്കണോ പിന്നെ?
ഹ്ം. സ്വകാര്യ ആശുപത്രിയാണോ? വീണത് പണച്ചാക്കാണോ?

കാശിന്റെ കാര്യം അറിയൂല്ല. സര്‍ക്കാരാശുപത്രിയാ.
വേണ്ടി വരണമെങ്കില്‍ എന്തെങ്കിലും പ്രത്യേക സംഗതി കാണും. ആട്ടെ രോഗിയെന്താ പറഞ്ഞത്?

തൊപ്പി തെറിച്ചു പോയെന്ന്.
എനിക്ക് ഈ പുതിയ സ്ലാങ്ങൊന്നും അറിയൂല്ലെടേ. "തൊപ്പി തെറിപ്പിക്കും" എന്നൊക്കെ സിനിമയില്‍ പോലീസുകാരോട് പറയുന്ന കേട്ടിട്ടുണ്ട് എന്തു പറ്റിയെന്ന് മനുഷ്യേനു മനസ്സിലാവുന്ന ഭാഷയില്‍ പറ.

അണ്ണാ, ആളു തലയില്‍ വച്ചിരുന്ന തൊപ്പി താഴെ പോയെന്ന്. അതിനാണു ആശുപത്രീല്‍ വന്നത്.
എന്നാ പിന്നെ വല്ല പത്രക്കാരനും അനാവശ്യമായി സി ടി സ്കാന്‍ എഴുതുന്നുണ്ടോന്ന് അറിയാല്‍ ഒളി ക്യാമറയുമായി വന്നതായിരിക്കും അത്. അയാളെ പിടിച്ച് രണ്ട് ദിവസം കിടത്തിയോ?

ഇതതല്ല. എങ്കിലും ഏതാണ്ട് സംശയം ക്ലീയറായി. താങ്ക്യൂ.

4 comments:

അനില്‍ശ്രീ... said...

ആശുപത്രിയില്‍ എത്തിയ രോഗിയോട് ഡോക്ടര്‍ : എന്താ പറ്റിയത്..

രോഗി: എന്തരോ എന്തോ, അവരെല്ലാം പറയണി നമുക്കെന്തെരോ പറ്റിയെന്ന്...

ഡോക്ടര്‍ : ആര് പറയണ് ?

രോഗി: വലിയ നേതാക്കന്മാര് ..അവരൊക്കെ എന്തോ കണ്ടു പോലും... പീഢനം നടന്നെന്നോ മറ്റോ, തൊപ്പി പോയ എനിക്ക് ഒന്നും ഓര്‍മയില്ല ഡോക്ടര്‍.. വല്ലവരും ഇടിച്ചാതാണോ, വണ്ടി ചാമ്പിയതാണൊ എന്നൊന്നും ഓര്‍മയില്ല... തൊപ്പി പോയി കരഞ്ഞ ഞാന്‍ പിന്നെ കണ്ണു തുറക്കുന്നത് ആശുപതിയിലാണെന്നാ ഓര്‍മകള്...
ഒന്നു പരീശോദിക്കപ്പീ... അവിടെ കിടന്ന് ശ്വാസം മുട്ടുന്നവനെയൊക്കെ വീട്ടില്‍ പറഞ്ഞു വിടു .. എന്നെ അഡ്മിറ്റ് ചെയ്യു.. അല്ലെങ്കില്‍ ഡോക്ടറുടെ കോട്ട് തെറിക്കും കെട്ടാ.. പറഞ്ഞില്ലെന്ന് വേണ്ട..

ഡോക്ടര്‍ : സിസ്റ്റര്‍, അഡ്മിറ്റ് ചെയ്യു.... ഗ്ലൂക്കോസ് കേറ്റൂ.... മൂക്കില്‍‍ പഞ്ഞി വക്കണ്ട... .. പീഡനം നടന്നോ എന്ന് കൂടി നോക്കു,,,, അവന്മാര്‍ക്കിട്ട് പണി കൊടുക്കാനുള്ളതാ ... നമുക്കും വേണ്ടേ ഒരു ജീവിതം....

ഷാരോണ്‍ said...

വീണവരേക്കാള്‍ വല്യവായില്‍ വീഴ്ത്തിയോര്‍ കരയുന്നുണ്ട്.

ആ സിംടം കാണാതെ പോകരുത്.

ജനശക്തി said...

http://jagrathablog.blogspot.com/2011/10/blog-post_824.html "ഗുരുതരമായി" പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാര്‍ഡ് ആശുപത്രിയില്‍നിന്നു മുങ്ങിയണ്ണാ .. :)

അനില്‍@ബ്ലോഗ് // anil said...

എന്തെല്ലാം കാണണം !! :)