Monday, April 27, 2009

യാര്‍ വേലുപ്പിള്ളൈ?

അണ്ണാ പ്രഫാകരന്‍ കൊല്ലത്തുകാരന്‍ തന്നീ?
യാത് പ്രഫാകരങ്ങ്?

പുലി നേതാവ് പ്രഫാകരന്‍.
ആര്‌ പറഞ്ഞ്?

അണ്ണന്‍ പത്ര റിപ്പോര്‍ട്ട് ഒന്നും കാണാറില്ലേ?
ഇല്ല, എന്തരാ അതില്‍?

ഏതോ റിപ്പോര്‍ട്ടര്‍ കൊല്ലത്ത് കണ്ണനല്ലൂരില്‍ ഒരു വീട്ടില്‍ ഒരു സ്ത്രീയെ കണ്ടു. തന്റെ അമ്മാവന്‍ വേലുപ്പിള്ള ഇരുപത്തൊന്നു വയസ്സില്‍ നാടുവിട്ടു പോയെന്നും ജാഫ്നയില്‍ ഒരു സ്റ്റോര്‍ നടത്തുകയായിരുന്നെന്നും ജാഫ്നയില്‍ ആ വേലുപ്പിള്ള കല്യാണം കഴിച്ചെന്നും കുറച്ചു കാലം കഴിഞ്ഞ് വന്ന് മകനു പ്രഭാകരന്‍ എന്നു പേരിട്ടെന്നും പറഞ്ഞെന്ന്. സഹോദരി മരിച്ചേപ്പിന്നെ വേലുപ്പിള്ള നാട്ടില്‍ വരാറില്ലെന്ന്.

ഇതിപ്പോ എന്റെ അയലത്തൂന്ന് പണ്ടൊരു വേലുപ്പിള്ള നാടുവിട്ടു പോയെന്നും പ്രഭാകരന്‍ അയാളുടെ മോനാണെന്നും എനിക്കും പറഞ്ഞൂടേടേ?

അണ്ണനെന്താ ഇതില്‍ വിശ്വാസം പോരാത്തത്?
അത്യാവശ്യം പ്രഭാകരനെക്കുറിച്ച് വായിച്ചിട്ടുള്ളതുകൊണ്ട്. ചെല്ലാ, പ്രഭാകരന്റെ അച്ഛന്റെ പേര്‍ കണ്ണനല്ലൂര്‍ വേലുപ്പിള്ള എന്നല്ല, തിരുവെങ്കിടം വേലുപ്പിള്ള എന്നാണ്‌. ഒരു മലയാളിക്ക് തിരുവെങ്കിടം എന്ന പേര്‍ വരാന്‍ ചാന്‍സില്ല. തി. വേലുപ്പിള്ള ജാഫ്നയില്‍ സ്റ്റോര്‍ നടത്തുകയായിരുന്നില്ല, പുള്ളി ഡിസ്ക്ട്രിക്റ്റ് ലാന്‍ഡ് ഓഫീസര്‍ ആയിരുന്നു. നാടുവിട്ട് സര്‍ക്കാര്‍ ജോലിയില്‍ ചെന്നു കേറാന്‍ ശ്രീലങ്ക ഗള്‍ഫിലല്ല.

ഓ അതാണോ കാര്യം?
പിന്നെ ഈ റിപ്പോര്‍ട്ടര്‍ പറയുമ്പോലെ വേലുപ്പിള്ളയ്ക്ക് ഒരു മകന്‍ മാത്രമല്ല, ആദ്യം ജനിച്ചതും പ്രഭാകരനല്ല. നാലുമക്കളല് ഏറ്റവും ഇളയവനാണ്‌ പ്രഭാകരന്‍. അതാണ്‌ അനുജന്‍ എന്നര്‍ത്ഥമുള്ള "തമ്പി" എന്ന വിളിപ്പേര്‍ പ്രഭാകരനു കിട്ടിയത്. പ്രഭാകരന്റെ മൂത്ത സഹോദരി ക്യാനഡയിലാണ്‌ . അവര്‍ ഇടയ്ക്കിടെ ടെലിവിഷനിലും വാര്‍ത്തയിലും വരാറുള്ളത് കണ്ടിട്ടില്ലേ? പ്രഭാകരന്‍ ജനിച്ചതു മാത്രമാണ്‌ ജാഫ്നയില്‍ , വളര്‍ന്നത് വേലുപ്പിള്ള ട്രാന്‍സ്ഫര്‍ ആയി പോയ വാവുനിയ, വെല്‍‌വെട്ടിത്തുറൈ തുടങ്ങിയ സ്ഥലങ്ങളിലാണ്‌.

പ്രഭാകരന്റെ വയസ്സായ അമ്മച്ചി പാര്വ്വതിയമ്മാള്‍ തിരുച്ചിയില്‍ വയ്യാണ്ട് കിടപ്പായിരുന്നു. ഈയിടെ മരിച്ചോന്നും ഉറപ്പില്ല, ശ്രീലങ്കന്‍ സര്‍ക്കാര്‍, വേലുപ്പിള്ളയുടെ സര്‍ക്കാര്‍ ജോലിയുടെ ഫാമിലി പെന്‍ഷന്‍ അയക്കുന്നതും ക്യാനഡയിലെ മൂത്തമകള്‍ അയക്കുന്നതുമല്ലാതെ അഞ്ചു പൈസ വരുമാനമില്ലെന്ന് ഇടയ്ക്കിടെ അവര്‍ തമിഴു പേപ്പറുകളില്‍ ആണയിടാറും ഉണ്ടായിരുന്നെന്നേ.

ഇഞ്ഞി നീ പറ.
ഇഞ്ഞി എന്തര്‌ പറയാങ്ങ്?

എന്നാ ഞാങ്ങ് പറയാം.
ഷേക്സ്പീയര്‍ ഒരു അറബി ആണ്‌. ഷേഖ് പീര്‍ എന്നാണ്‌ ശരിക്കുള്ള പേര്‍.
അല്ലണ്ണാ ഷേക്സ്പീയര്‍ ഒരു പട്ടരാ. ശേഷപ്പ അയ്യര്‍ എന്നാണ്‌ പേര്‍.

നീ തെളിഞ്ഞല്ലോടേ!

13 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

അയ്യോ BRP ഭാസ്ക്കറുടെ കണ്ണുനീര്‍ ആരും കാണുന്നില്ലേ

Calvin H said...

ഹ ഹ ഹ.....

ജോലിക്കായി കേരളത്തില്‍ നിന്നും ആരും സിലോണില്‍ പോവാറില്ല എന്നു പറഞ്ഞാല്‍ എം.ടി.വി ( എംടി വാസുദേവന്‍ നായര്‍ ) സഹിക്കൂല അണ്ണാ....

ഈ അപ്ഫന്‍ നമ്പൂരി എന്നു പറയും പോലെ ആണല്ലെ തമിഴില്‍ "തമ്പി"... പുരിഞ്ചാച്ച്..

പകല്‍കിനാവന്‍ | daYdreaMer said...

ഷേക്സ്പീയര്‍ ഒരു അറബി ആണ്‌. ഷേഖ് പീര്‍ എന്നാണ്‌ ശരിക്കുള്ള പേര്‍.

ഹ ഹ ഹ :)

ശ്രീവല്ലഭന്‍. said...

അന്തോണിച്ചാ നിങ്ങളെന്റെ കോള്‍മയിര് കളഞ്ഞല്ലോ. :-)

R. said...

ആഹ!

അന്ത പീറ ഷേഖിന് ഇന്ത കമന്റ്.

വേണു venu said...

:)

ഉഗാണ്ട രണ്ടാമന്‍ said...

അണ്ണാ...

S.Harilal said...

அப்பொழுத் இம்.ஙி.ஆரும் மலயாலி அல்லவா
അപ്പൊഴുത് എം.ജി. ആറും മലയാളി അല്ലവാ?

Anonymous said...

:)

Eccentric said...

kidilam :)

ജയരാജന്‍ said...

ഷേക്സ്പീയര്‍ ഒരു അറബി ആണ്‌. ഷേഖ് പീര്‍ എന്നാണ്‌ ശരിക്കുള്ള പേര്‍.
അല്ലണ്ണാ ഷേക്സ്പീയര്‍ ഒരു പട്ടരാ. ശേഷപ്പ അയ്യര്‍ എന്നാണ്‌ പേര്‍.

:)

Junaid said...

great...
nice post

Suмα | സുമ said...

:D :D :D
ഹത് കലക്കി മാഷെ...
ആ പ്രഫാകരങ്ങ്/പറയാങ്ങ് നു 100/100