Friday, February 27, 2009

അന്തോണിക്ക്‌ അന്ത്യം കുറിക്കട്ടേ?

സഹൃദയരേ കലാസ്നേഹികളേ,

അന്തോണിച്ചന്റെ ബ്ലോഗിന്‌ ചില പ്രത്യേക ഉദ്ദേശങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത്‌ നിറവേറിക്കഴിഞ്ഞു. ബാക്കിയുള്ളവ ഒട്ടു സാദ്ധ്യവുമല്ല.

ശുന: പുച്ഛമിവവ്യര്‍ത്ഥം ബ്ലോഗങ്ങനെ തുടരുന്നെന്നേയുള്ളു. അതെനിക്കുതന്നെ അറിയാവുന്നതുകൊണ്ട്‌ ഈയിടെ എഴുതുന്നതില്‍ ഇമോഷണല്‍ കണ്ടന്റ്‌ ഇറ്റുപോലുമില്ല. നമ്മക്ക്‌ ഇതങ്ങോട്ട്‌ ഫിനിഷ്‌ ചെയ്താലോ?

വേണേല്‍ അന്തോണി എന്താരായിരുന്നു, എന്തരിനായിരുന്നു എന്തരോ മഹാനുഭാവുലു എന്നൊക്കെ ഒരു വിശകലനം നടത്താം.

ശരി? ദേ കയറും സ്റ്റൂളും ശരിയാക്കി വച്ചിട്ടുണ്ട്‌.

47 comments:

ഭക്ഷണപ്രിയന്‍ said...

അന്തോണിച്ചാ വേണ്ടാതീനത്തിനൊരുങ്ങണ്ടാ. ഞാന്‍ കയറു വെട്ടി താഴെയിടും.ങാ പറഞില്ലെന്നു വേണ്ട!

പ്രിയ said...
This comment has been removed by the author.
ധൂമകേതു said...

'ഉണ്ടോണ്ടിരുന്ന നായര്‍ക്ക്‌ പെട്ടെന്നൊരു വെളിപാടുണ്ടായി' എന്നു പണ്ട്‌ കാര്‍ന്നോന്‍മാരു പറഞ്ഞു കേട്ടിട്ടുണ്ട്‌, ഇങ്ങേരുടെ ഈ പോസ്റ്റ്‌ കണ്ടപ്പൊ അതാ തോന്നുന്നെ... ചുമ്മാ അങ്ങു തുടരെന്നേ എന്‍റെ അന്തോണിച്ചാ, ചുമ്മാ കൂതറയല്ലാത്ത നല്ല കാര്യവിവരമുള്ള നിങ്ങളുടെ ബ്ളോഗൊക്കെ നിര്‍ത്തിയാല്‍ ഞങ്ങളൊക്കെ ഇനി വല്യ കാര്യങ്ങള്‍ കുഞ്ഞു കാര്യങ്ങളായി മനസ്സിലാക്കാന്‍ എവിടോട്ടാ പൊകേണ്ടത്‌? അതും കൂടെ അന്തോണിച്ചന്‍ ഒന്നു പരഞ്ഞു താ. ഇമോഷണല്‍ കണ്ടന്‍റ്‌ അല്‍പം കുറഞ്ഞോട്ടെ ഞങ്ങള്‍ വായനക്കാര്‍ അങ്ങു സഹിച്ചോളാം. ഇതു നിര്‍ത്തണ്ട സമയമായി എന്നു തോന്നുമ്പോള്‍ ഞങ്ങള്‍ അങ്ങോട്ടു പറഞ്ഞോളാം അതു വരെ ചുമ്മാ അങ്ങു എഴുതിക്കൂട്ടെന്നേ.. യേത്‌?

അഞ്ചല്‍ക്കാരന്‍ said...

തീരുമാനം ശരിയല്ല.
തുടരണം.

പാമരന്‍ said...

അനോണിച്ചാ തൂങ്ങിച്ചാവാനെങ്ങാന്‍ ശ്രമിച്ചാ ഞാന്‍ വന്നു തല്ലിക്കൊല്ലുമേ.. ങ്ഹാ!

അനില്‍ശ്രീ... said...

നിര്‍ത്താനും തുടരാനും പറയുന്നില്ല... അതൊക്കെ സ്വന്തം ഇഷ്ടം....

അല്ല...ഞാന്‍ പറയുന്നപോലെ ചെയ്യാന്‍ ഇയാളാരാ..? അല്ലേ?....

സുപ്രിയ said...

സ്വരം നന്നായോ പാട്ടുനിര്‍ത്താന്‍?

N.J Joju said...

വായിയ്ക്കാന്‍ കൊള്ളാവുന്ന ചുരുക്കം ചില മലയാളം ബ്ലോഗുകളില്‍ ഒന്നായിരുന്നു.

“അന്തോണിച്ചന്റെ ബ്ലോഗിന്‌ ചില പ്രത്യേക ഉദ്ദേശങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത്‌ നിറവേറിക്കഴിഞ്ഞു. ബാക്കിയുള്ളവ ഒട്ടു സാദ്ധ്യവുമല്ല.”

സാധ്യമായതും അസാധ്യവുമായ ഉദ്ദ്യേശങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ ഒരു താത്പര്യം.

:: VM :: said...

ഇടി..ഇടി!!!! ങാഹ,

sHihab mOgraL said...

എന്തു കൊണ്ടാണ്‌ ഇങ്ങനെയൊരു ചിന്തയെന്ന് കൃത്യമല്ലാത്തതിനാല്‍ തീരുമാനം പറയാനാവില്ല. വായിക്കാന്‍ കൊള്ളാവുന്ന, കാമ്പുള്ള കാര്യങ്ങള്‍ എഴുതുന്ന ഒരു ബ്ലോഗാണിത്. അതു കൊണ്ടു തന്നെ തുടര്‍ന്നാല്‍ സന്തോഷത്തോടെ വായിക്കും.

സുല്‍ |Sul said...

എന്തായിപ്പോ അന്തോണിച്ചായനു പറ്റ്യേ. എന്തായാലും മുന്നറിയിപ്പു തന്നത് നന്നായി. മൊത്തം ബാക്കപ്പ് എടുത്തു വച്ചിട്ടുണ്ട്. ഇനിയും വായിക്കാലോ.

-സുല്‍

J K said...

ayyo anthinicha thoongalle... ningalude blog valare nilavaramulla onnanu...
one of my favorites..
pls continue blogging..

ചാണക്യന്‍ said...

അയ്യോ‍ാ‍ാ‍ാ‍ാ‍ോ.....
പോവല്ലേ.......

പാഞ്ചാലി said...

സൃഷ്ടിക്കുവാന്‍ മാത്രമേ നമുക്ക് അനുവാദമുള്ളൂ...സംഹാരം പാടില്ല!

ഞാന്‍ ഏറ്റവും കൂടുതല്‍ കമന്റിട്ടിരിക്കുന്ന ബ്ലോഗ് പൂട്ടുക എന്നു കേള്‍ക്കുന്നതുതന്നെ സങ്കടമാണ്. അന്തോണി അന്തോണിയായി തന്നെ തുടരട്ടെ!
:)

t.k. formerly known as thomman said...

വീട്ടുകാരത്തി (അതോ വീട്ടുകാരനോ?) പ്രശ്നമുണ്ടാക്കുന്നുണ്ടെന്ന് അറിയാം:-) എന്നാലും നിര്‍ത്തണ്ട മാഷേ. ജാടയില്ലാത്ത കുറച്ച് ബ്ലോഗുകളിലൊന്നാണ്.

മൂര്‍ത്തി said...

വിഷത്തിലെല്ലാം മായം
കയറിനു പഴയ ഉറപ്പില്ല.
തീവണ്ടി എപ്പോ വരുമെന്ന് വിശ്വസിക്കാന്‍ വയ്യ
പെട്രോളിനും മണ്ണെണ്ണയ്ക്കും ഒക്കെ തീവില.
പുഴയില്‍ വെള്ളമില്ല
കടലിലാണേല്‍ ലൈഫ് ഗാര്‍ഡ്സിന്റെ ശല്യം.

അതുകൊണ്ട് അന്തോണിച്ചാ മണ്ടത്തരമൊന്നും കാണിക്കല്ലേ...

അയല്‍ക്കാരന്‍ said...

ബ്ലോഗ് പൂട്ടണോ മാണ്ടയോന്നൊക്കെ ഇങ്ങള്‍ തന്നെയങ്ങോട്ട് തീര്‍പ്പാക്കിന്‍. പക്കേങ്കില് സ്റ്റൂളില്‍ കയറിച്ചവിട്ടല്ല്. കഴുകിക്കളയാന്‍ പെരുത്തുപാടാ.

ജയരാജന്‍ said...

ദെന്താപ്പോ ഇങ്ങനെ തോന്നാൻ?
“അന്തോണിച്ചന്റെ ബ്ലോഗിന്‌ ചില പ്രത്യേക ഉദ്ദേശങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത്‌ നിറവേറിക്കഴിഞ്ഞു. ബാക്കിയുള്ളവ ഒട്ടു സാദ്ധ്യവുമല്ല” ഭൂമിക്ക് കീഴെ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു അന്തോണിച്ചാ? സമയമുണ്ടേൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ വിഷയത്തിനാണോ പഞ്ഞം?
അന്തോണിച്ചൻ ചുമ്മാ പോ‍സ്റ്റെന്നേ, വായിക്കാൻ ഞാനുണ്ട് :)

ഓടോ:
ബ്ലോഗാത്മഹത്യ ഒന്നിനും പരിഹാരമല്ല; ഒന്നാലോചിച്ചാൽ അതും ഒരു തരം ഒളിച്ചോട്ടം തന്നെയല്ലേ?
1. ദൈവമേ, ഞാനിന്നു മേടിക്കും :(
2. ഇതൊക്കെ പറയാൻ നീ ആരാന്ന് ചോദിച്ചാൽ ... :(
3. ഈ പറയുന്ന നീ എത്ര പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് ചോദിച്ചാൽ ...:(

namath said...

മാ നിഷാദ, മാ അന്തോണിച്ചാ:-) വല്ലപ്പോഴും ഒന്നു ക്വാട്ടാനുള്ള അവസരം കളയരുത്.:-))))

namath said...

tracking

G.MANU said...

ഒന്നു ചുമ്മാ ഇരി അന്തോണി മാഷേ..
മര്യാദയ്ക്ക് അടുത്ത പോസ്റ്റിട്

kichu / കിച്ചു said...

അയ്യോ‍ ചേട്ടാ പോവല്ലേ...
അയ്യോ ചേട്ടാ പോവല്ലേ.......

മനു പറഞ്ഞതാ ശരി, കളിക്കാതെ പോയി ഒരു പോസ്റ്റിട് മാഷേ.

R. said...

സാര്‍,

ലീ ബ്ലോഗ് തൊടങ്ങിയപ്പത്തൊട്ട് കമന്റിടുന്ന ഒരാള്‍. സ്ഥിരമായി വായിക്കാറുള്ള, വായിക്കാനിഷ്ടമുള്ള ചുരുക്കം ചില മലയാളം ബ്ലോഗുകളിലൊന്ന് ഇതാകുന്നു.
I didn't care who Antony really is, nor do I want to. അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ് അല്ലേ?

ആയതിനാല്‍,
"ഇനി ചാകുവോ? ചത്താല്‍ ഞാന്‍ കൊന്നുകളയും!!" - വി.കെ.എന്‍.

അരവിന്ദ് :: aravind said...

ഓ പിന്നെ! പോയി പള്ളീ പറഞ്ഞാല്‍ മതി.
അടുത്ത പോസ്റ്റിട്ടേ അച്ചായാ.

Pongummoodan said...

മിണ്ടിപ്പോവരുത്. മര്യാദയ്ക്ക് പോസ്റ്റുകൾ ഇട്ടോണം. ഹും.

ഞാന്‍ ആചാര്യന്‍ said...

ഇങ്ങേരില്‍ നിന്ന് ഇത്തരം ദുരുദ്ദേശ്യങ്ങള്‍ കേള്‍ക്കാനുദ്ദേശമില്ല...

ബ്ലോഗാത്മഹത്യകള്‍ കൂടി വരുന്ന ഇക്കാലത്ത് മകനേ, മടങ്ങി വരിക...

ചിതല്‍ said...

:)...

(:....


അന്ത്യം കുറിക്കട്ടേ എന്നല്ലേ ചോദ്യം...
അത്കൊണ്ട്..വേണ്ട...

അളിയന്‍സ് said...

Hi Dear ,

Its a request not to stop your blog posting...
You have an ability to tell complex things in a lighter way...

So please carry on with posting...

vadavosky said...

അല്ലെങ്കില്‍ തന്നെ നിലവാരമുള്ള പോസ്റ്റുകള്‍ ഇപ്പോള്‍ കുറവാണ്‌ ബൂലോഗത്ത്‌ അപ്പോള്‍ ഇതുംകൂടി നിറുത്തിയാല്‍ എന്താവും സ്ഥിതി.


PLEASE CONTINUE

ajeeshmathew karukayil said...

വായിയ്ക്കാന്‍ കൊള്ളാവുന്ന ചുരുക്കം ചില മലയാളം ബ്ലോഗുകളില്‍ ഒന്നായിരുന്നു.
തുടരണം,മണ്ടത്തരമൊന്നും കാണിക്കല്ലേ

BS Madai said...

അച്ചായാ, അത്യാവശ്യം കാര്യങ്ങളൊക്കെ പറഞ്ഞുതരുന്ന, തെളിവുള്ള അപൂര്‍വ്വം ബ്ലോഗുകളിലൊന്നാ ഇത്. വേണ്ടാത്തതൊന്നും തീരുമാനിക്കല്ലേ മാഷെ...

കെ said...

ധൈര്യമായി നിര്‍ത്തിക്കോ.. നല്ല ബ്ലോഗെഴുതാന്‍ ഞാനിപ്പോഴും ബൂലോഗത്തുണ്ട്... :)

മി | Mi said...

please dont stop.. yours were one among the very few blogs which were really worth reading. please..

കാളിയമ്പി said...

അനോണി ഭയങ്കര സംഭവമാരുന്ന്. അന്തരീകി വന്ദനമുലു. സുന്ദരമായി ബ്ലൊഗ് പൂട്ടിക്കോളുക അന്തോണിച്ചാ. ഈ ബ്ലോഗിലെ ഒരൊറ്റ പോസ്റ്റുപോളും നഷ്ടപ്പെടരുത് അതുകൊണ്ട് ബ്ലോഗ് ഡിലീറ്റരുത്.കണ്ടന്റ് ക്രിയേറ്റ് ചെയ്തു കഴിഞ്ഞല്ലോ അതിവിടെ സെര്‍വറുകളുള്ളകാലത്തോളം ഉണ്ടാകും. ഗൂഗിളെന്നും സെര്‍ച്ചുബോക്സുകളില്‍ അനോണിയുടേ ഗാഥകള്‍ പാടും:)

എഴുതാതിരിയ്ക്കാനാവില്ലാത്തതുകൊണ്ട് വേറെയെവിടേലും വേറൊരാന്റണിയായോ കരുണാകരനായോ വീണ്ടുമെഴുതുമല്ലോ. പരീക്ഷണം വീണ്ടും വിജയിയ്ക്കും എന്നുറപ്പ്... നൂറുതരം. വെട്ടമുള്ളിടത്തോട്ട് ഈയലുകള്‍ പറന്ന്ചെല്ലുമ്പോലെ അവിടേയും ഇതേയാളുകള്‍ തന്നെ വന്ന് വായിയ്ക്കും കമന്റിടും ..പന്തയം വയ്ക്കാം.:)
അപ്പ അസ്തലവിസ്റ്റ ബ്യേബ്യേ...

ജിവി/JiVi said...

കയറും സ്റ്റൂളും എടുത്തുവെച്ചതുകൊണ്ടെന്തു കാര്യം അന്തോണിച്ചാ? അന്തോണിച്ചന്റെ സീലിങ്ങ് ആകാശമല്ലേ? (അതോ അതിനുമപ്പുറമുള്ള എന്തെങ്കിലുമോ?)

ഉദ്ദേശങ്ങള്‍ റിവൈസ് ചെയ്യണം. ബ്ലോഗ് തുടരണം.

ഗുപ്തന്‍ said...

അംബിയണ്ണന്‍ മുകളില്‍ പറഞ്ഞതുപോലെ അന്തോണിഅണ്ണന്റെ കയ്യില്‍ ഇവിടെ ക്കണ്ടതിനപ്പുറം നമ്പരുകള്‍കാണുമെന്നറിയാം.

കൂടുതല്‍ ഇഫക്റ്റീവാകുന്ന എന്തെങ്കിലൂം വഴി ഉറപ്പായി കാണുന്നതുവരെ ഇതു തുടര്‍ന്നാലും കുഴപ്പമില്ല.

ബുക്കായോ മിനിമം ഇ-ബ്ബുക്കായെങ്കിലും ഇതിലെ തികച്ചും കോണ്ടെക്സ്ച്വലായ പോസ്റ്റുകള്‍ ഒഴിവാക്കി ഒരു സമാഹാരംവേണം.

അനോണിവന്നതിന് ശേഷം ചെറുതായി ഒതുങ്ങിപ്പോയ ചിലയിടങ്ങളില്‍ നല്ല കല്ലുപീളര്‍ക്കുന്ന അനാലിസിസുകള്‍ സനോണിയായിതന്നെ വരണം.:)

ഇതിനൊക്കെ തയ്യാറാണെങ്കില്‍ ഒരു മാറ്റം നല്ലതാണെന്ന് എന്റെ അഭിപ്രായം :)

സഞ്ചാരി said...

NOOOOOOOOOOOOOOO...........


vendayeeeeeeeeeeee...........


i have enjoyed ur post about sAtyam!

and i found u worthy to the label!

plz continue

എതിരന്‍ കതിരവന്‍ said...

ആത്മഹത്യാ ഫീഷണി! എന്റെയടുത്തോ?
ആറുവയസ്സോ മറ്റോ ഉള്ളപ്പോൾ കഠിന അസ്തിത്വ ദുഃഖം മൂലം (തയ്പ്പിച്ച ഷറ്ടിന്റെ നിറം ചേട്ടന്റേതു പോലെ തന്നെ) ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. രാത്രിയിൽ ഫീഷണി മുഴക്കി. അടുത്തുള്ള തോട്ടിൽ ചാടി ചാകാൻ പോകുകുയാണ്. തോട്ടു വക്കു വരെ ആരെങ്കിലും ടോർച്ചുമായി വരാമോ?

അതെന്തിനാടാ? ചേട്ടന്മാരും ചേച്ചിമാരും.

‘വഴിയിൽ പാമ്പു വല്ലതും.....’
മുഴുവൻ ഞാൻ തന്നെ കേട്ടില്ല. കൂട്ടച്ചിരിയിൽ മുങ്ങി.


ആ എന്നോടാണോ ഇതു പറയുന്നത് ആന്റണീ. കഴുത്തേൽ വാസ്ലീൻ പുരട്ടിയാൽ കയറു മുറുകുമ്പോൾ അധികം നോവുകയില്ലെന്നു കേട്ടിട്ടുണ്ട്.

പാഞ്ചാലി said...

:))

എതിരാ ഈ കമന്റ് കണ്ട് അന്തോണി ഓടിപ്പോയി അടുത്ത പോസ്റ്റ് റ്റൈപ്പിങ്ങ് തുടങ്ങിക്കാണും!

Visala Manaskan said...

വേണ്ട റ!

അനോണി ആന്റണി said...

പീപ്പിള്‍സ് മാന്‍ഡേറ്റ് വാങ്ങിച്ചു വടിയാകാമെന്നു വച്ചപ്പോള്‍ കുളമായി. സാഹചര്യസമ്മര്‍ദ്ദം മൂലം ജീവിക്കാന്‍ തീരുമാനിച്ചു എന്നു പറയേണ്ട ഗതിയായല്ലോ എന്റെ മാതാവേ. പോസ്റ്റ് ഇടുന്നു. ഈ ചതിക്ക് പോസ്റ്റിട്ട് പകരം വീട്ടിയില്ലെങ്കില്‍ അന്തോണിയെ സനോണി എന്നു വിളിച്ചോ!

ഞാന്‍ ആചാര്യന്‍ said...

അന്തോണിച്ചായന്‍ തോറ്റേ.. കഴിഞ്ഞാഴ്ച ബ്ലോഗാത്മഹത്യക്കൊരുങ്ങിയ കാപ്പിലാനെ ഇതുപോലെ കമന്‍റടിച്ചെണീപ്പിച്ചതേ ഒള്ള്...അച്ചാന്‍ വേഗം അടുത്ത പോസ്റ്റിടച്ചാ...ഒന്ന് വായിക്കട്ട്

Kaippally said...

അനോണി ആന്റണി ഈ ബ്ലോഗ് നിർത്തിയാൽ പിന്നെ ഒരാൾ എന്നോടു പറഞ്ഞ പല പരമ രഹസ്യങ്ങളും ഇവിടെ വെളിപ്പെടുത്തും.

അതുകൊണ്ടു ഇതൊരു ഭീഷണിയായി കരുതി, എഴുത്തു് തുടരുക.

Sathees Makkoth | Asha Revamma said...

ബ്ലോഗ് നിർത്തിക്കാനായി ഭീഷണിയൊന്നുമില്ലല്ലോ. പിന്നെന്തിരപ്പി വേണ്ടാതീനം?

Siju | സിജു said...

സംഗതി പരസ്യമായ രഹസ്യമാണെങ്കിലും എല്ലാം അവിടത്തെയിഷ്ടം. എന്നാലും അഭിപ്രായം ചോദിച്ചാല്‍ വേണ്ടെന്നേ പറയൂ..

Siju | സിജു said...

അടുത്തത് കണ്ടില്ല..
ഒരു ആഡ്‌വൈസ് പാഴായി :-(

ശുക്രൻ said...

എന്റെ പ്രിയ ബ്ലോഗാണിത്...