Friday, February 27, 2009

യാഥാര്‍ത്ഥ്യം

അണ്ണനെവിടെ ഈ പോണത്‌, ഇരി ബഡ്ജറ്റ്‌ അവതരിപ്പിക്കുന്നത്‌ കണ്ടൂടേ?
ആക്ച്വത്സ്‌ അവതരിപ്പിക്കട്ട്‌ അപ്പോ ഇരുന്നു കാണാവെടേ.

ങ്ങേ? അങ്ങനെ ഒരു ഇടപാടില്ലല്ല്. ഒണ്ടെങ്കിത്തന്നെ അത്‌ ടീവീയിലെങ്ങും വന്നൂടില്ല.
എടേ, സര്‍ക്കാരിന്റെ കണക്ക്‌ ബഡ്ജറ്റ്‌, ആക്ച്വല്‍ എന്‍കംബ്രന്‍സ്‌ എന്നല്ലേ എഴുതാറ്‌. സര്‍ക്കാരു ബഡ്ജറ്റ്‌ അടുത്തവര്‍ഷം എന്തോ വരും, വന്നാല്‍ എങ്ങനെ ചെലവാക്കും മിച്ചമുണ്ടോ കമ്മിയാണോ എന്നൊക്കെയല്ലേ?
പിന്നല്ലേ. അതല്ലേ നമ്മള്‍ രാഷ്ട്രീയബോധമുള്ളവര്‍ കുത്തിയിരുന്നു കാണേണ്ടത്‌. നമ്മടെ ഫിസ്കല്‍ പോളിസി എങ്ങനെ ഡിസൈന്‍ ചെയ്തിരിക്കുന്നു, എന്തുമാത്രം ക്ഷേമദായകവും ഫലപ്രദവുമാണ്‌ എന്നൊക്കെ അറിയണ്ടേ, അടുത്ത തവണ വോട്ടു ചോദിച്ചു വരുമ്പോ അതൂടെ കണക്കിലെടുക്കണ്ടേ.

പിന്നേ വേണം. ഫിസ്കല്‍ പോളിസിയും സ്റ്റ്രാറ്റജിയും ഒരേകദേശ ഐഡിയ ധനബില്ല് അവതരണത്തില്‍ കിട്ടും. പക്ഷേ അത്‌ SMART ആയിരുന്നോ സ്വപ്നമായിരുന്നോ, നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നോ ജനത്തെ പറ്റിച്ചോ, ഇപ്പറഞ്ഞപോലെ ഒക്കെ തന്നെയായിരുന്നോ കാര്യങ്ങള്‍, മന്ത്രി നടത്തിയത്‌ ഫൈനാന്‍ഷ്യല്‍ പ്ലാനിങ്ങ്‌ ആയിരുന്നോ അതോ അയാള്‍ കഥയെഴുതുകയായിരുന്നോ എന്നൊക്കെ അറിയണ്ടേ?
വേണം.

അതാ പറഞ്ഞത്‌, ആക്ച്വത്സ്‌ കൂടി അവതരിപ്പിക്കണമെന്ന്. മുന്നാണ്ട്‌ ആക്ച്വലും എന്‍കംബ്രന്‍സസും കാണുമ്പ അറിയാം മുന്നാണ്ട്‌ ബഡ്ജറ്റ്‌ എന്തുമാത്രം
നടപ്പിലാക്കബിള്‍ ആയിരുന്നു എന്ന്. മര്‍ഫിച്ചന്റെ നിയമം -if it happened, it was possible മാത്രമല്ല, ബഡ്ജറ്റ്‌ വേരിയന്‍സ്‌ എന്തുമാത്രം നോക്കിവേണം കാര്യക്ഷമത അറിയാന്‍, നിനൈത്തതെ മുടിപ്പവനല്ലെങ്കില്‍ പിന്നെ എന്തരിനു ചെല്ലാ നിനയ്ക്കണത്‌.

എന്നാലും ഇങ്ങനെയൊക്കെ...
എടേയ്‌ കോപ്പ..

ച്ഛേ തെറി പറയല്ലേണ്ണാ, ഒരെതിരഭിപ്രായം..
കോപ്പ്രേറേറ്റീവ്‌ സൊസൈറ്റിയുടെ റിപ്പോര്‍ട്ടിങ്ങ്‌ ബാദ്ധ്യസ്ഥത എങ്കിലും സര്‍ക്കാരിനു വേണ്ടേ എന്നു ചോദിക്കാന്‍ തുടങ്ങിയതാ, ചെല്ലന്‍ തെറ്റിദ്ധരിച്ചു.

അപ്പ എന്തരു വേണം?
ഒരു മൂന്നു കോളം ഫൈനാന്‍ഷ്യല്‍, മെമ്മറിയില്‍ നില്‍ക്കുന്നത്ര സമ്മറി മതി ഒരു പേജായി പത്രത്തിലൊന്നു കൊടുത്താല്‍ ആകാശം ഇടിയത്തില്ല. വരവ്‌ ബഡ്ജറ്റ്‌ എത്ര, യഥാര്‍ത്ഥത്തിലെത്ര, എങ്കംബര്‍ ചെയ്തതെത്ര. എന്തരാണു വേരിയന്‍സിനു കാരണമെന്ന് ടെലിവിഷനിലും പത്രത്തിലും സെന്‍സേഷനുണ്ടാക്കി കണ്‍ഫ്യൂഷനാക്കുന്ന അണ്ണന്മാര്‍ പ്രബന്ധം അവതരിപ്പിച്ചോളും.

പിന്നെന്തരാ അണ്ണാ ആരും ഇതു ചെയ്യാത്തത്‌?
അക്കൌണ്ടബിലിറ്റി ഉള്ള നാട്ടിലെല്ലാം ചെയ്യ്ന്നുണ്ടെടേ. ഇതിപ്പോ നടപ്പാക്കണേല്‍ സമയാസമയം സകലവകുപ്പുകാരനും കണക്കെഴുതണം, സമയത്ത്‌ ഏജി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കണം, ഒപ്പിട്ട്‌ സാധനം പൊറത്തെറക്കണം, നാട്ടുകാരന്‍ ഇതെന്താ സാറേ പറഞ്ഞപോലെ നടന്നില്ലല്ല് എന്ന് ചോദിക്കുമ്പോ സമാധാനോം പറയണം.
എന്തിനാ പുലിവാല്‌.

അപ്പ നാലാണ്ട്‌ ആക്ച്വലും ഒരാണ്ട്‌ ബഡ്ജറ്റും വച്ച്‌ വോട്ടിടാം സര്‍ക്കാരിന്‌ അല്ലേ?
എടേയ്‌, ഫിസ്കല്‍ നയം മാത്രമല്ല ഒരു സര്‍ക്കാര്‍ വേണോ വേണ്ടേ എന്നു തീരുമാനിക്കാന്‍ അടിസ്ഥാനമാകേണ്ടത്‌. ക്ഷേമം പണമല്ല, പണമില്ലെങ്കില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നേയുള്ളു. കാര്യക്ഷമതയുടെ ഒരുപാട്‌ മുഖങ്ങളില്‍ ഒന്നുമാത്രമാണ്‌ ധനകാര്യത്തില്‍. പക്ഷേ അതു കണക്കിലെടുക്കുന്നെങ്കില്‍ ആക്ച്വത്സ്‌ വേണം. ചെല്ലനു കാറു വില്‍പ്പനയല്ലേ, നിന്റെ ഈയാണ്ട്‌ ബോണസ്‌ സെയിത്സ്‌ ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലോ അതോ എത്രപേര്‍ വണ്ടി വാങ്ങിപ്പോയി എന്നതിന്റെ അടിസ്ഥാനത്തിലോ?

പിന്നെന്താണ്ണാ ആരും ഇതൊന്നും ആവശ്യപ്പെടാത്തത്‌?
നമ്മള്‍ നാളെയെക്കുറിച്ചല്ലേ എപ്പോഴും ചിന്തിക്കുന്നത്‌. അടുത്താണ്ട്‌ ബഡ്ജറ്റ്‌ എങ്ങനെ ഇരിക്കും, അതില്‍ ഈ അഗതിക്കു പെന്‍ഷന്‍ ഉണ്ടോ എന്നേ ദരിദ്രന്‍ ചിന്തിക്കൂ. ആ ആണ്ട്‌ തീരുമ്പോള്‍ അടുത്ത ബഡ്ജറ്റ്‌ ആയി, കഴിഞ്ഞാണ്ട്‌ പെന്‍ഷന്‍ വന്നോ എന്നല്ല ഇനിയെങ്കിലും കിട്ടുമോ എന്നാണ്‌ അവനറിയേണ്ടത്‌, അതുകൊണ്ട്‌ അവന്‍ പിന്നത്തെ ബഡ്ജറ്റേ ശ്രദ്ധിക്കൂ. ഏത്‌.
എന്നാ ഞാനും വരുന്നു. ടീവി പൂട്ടി.
വാ പെയ്യൂടാം. ഹൈലൈറ്റ്സ്‌ രാത്രി ന്യൂസിക്കാണാം

4 comments:

ധൂമകേതു said...

ഇതെല്ലാം ഒരുതരം പറ്റിക്കല്‍സല്ലേ അണ്ണാ... യഥാര്‍ത്ഥത്തില്‍ എന്താണൂ വരവെന്നും ചെലവെന്നും നാട്ടുകാരെ അറിയിക്കാന്‍ പറ്റുമോ? അതിന്‌ അണ്ണന്‍ പറഞ്ഞതു പോലെ അക്കൌണ്ടബിലിറ്റിയുള്ള രാജ്യമാകണം...

ചാണക്യന്‍ said...

ആക്ച്വലി എന്താണ് സംഭവം....

ജയരാജന്‍ said...

അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലേ?

ആക്ച്വലി ഈ "എന്‍കംബ്രന്‍സ്‌" എന്ന സാധനം ഇന്ത്യയിൽ ഉണ്ടോ? ഉണ്ടെങ്കിൽ എപ്പോ എവിടെ കിട്ടും?

Sathees Makkoth | Asha Revamma said...

ആര് ആരെ അക്കൗണ്ടബിളാക്കണം.എല്ലാം പറ്റിക്കൽ..പൊതുജനം കഴുത.അല്ലെങ്കിൽ കഴുതയുടെ ഭാഗം അഭിനയിക്കുന്നു.