എല്ലാ കുഞ്ഞുങ്ങളെയും എനിക്കിഷ്ടമാണ് പക്ഷേ എന്റെ മകനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന് സമ്മതിക്കാന്‍ ചമ്മേണ്ട കാര്യമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കതങ്ങനെയാണ്. പ്രശസ്തിയില്‍ പരമോന്നതിയിലായ അക്കാഡമി അവാര്‍ഡ് ഞാന്‍ കണ്ടിട്ടില്ലാത്ത സിനിമയിലെ പെര്‍ഫോര്‍മന്‍സിനു ഞാന്‍ കേട്ടിട്ടില്ലാത്ത ടെക്നീഷ്യനായ റസൂല്‍ പൂക്കുട്ടി നേടുമ്പോള്‍ മനസ്സ് തുള്ളിച്ചാടുന്നത് അദ്ദേഹം ഒരു മലയാളി ആയതുകൊണ്ട് മാത്രമാണ്. അത് സമ്മതിക്കാന്‍ എനിക്കു നാണക്കേടൊന്നുമില്ല.
റഹ്മാനോ? ഒരിന്ത്യക്കാരനായതുകൊണ്ട് മാത്രമല്ല അത്. റഹ്മാന്‍ സിനിമ സംഗീത സംവിധായകനഅകും മുന്നേ തന്നെ അദ്ദേഹത്തിനെ ശ്രദ്ധിച്ചിരുന്നു. കാണാമറയത്ത് എന്ന സിനിമയിലെ "ഒരു മധുരക്കിനാവിന്‍ ലഹരിയില്‍" എന്ന പാട്ടിന്റെ റോട്ടോ ടോം ബീറ്റ് കേട്ടാല്‍ ആരും ഇത് ആരു പ്രോഗ്രാം ചെയ്ത് ആരടിച്ചെടേ എന്നു ചോദിച്ചു പോകും.(പ്രോഗ്രാം ചെയ്തത് റഹ്മാനും പെര്‍ഫോം ചെയ്തത് ശിവമണിയുമാണ്, രണ്ടുപേരും അന്ന് ബാലന്മാരായിരുന്നു) റോജ എന്ന സിനിമ ഇറങ്ങുന്നതിനു മുന്നേ "തമിഴാ തമിഴാ നാടേ" എന്നതില്‍ വന്ദേമാതരം വയലിന്‍ കോറസ് ആകുന്ന ഭാഗം കേട്ടിട്ട് ഒരാള്‍ " പേരറിയില്ല, ഇത് ആ ടൈറ്റന്‍ വാച്ചിന്റെ മ്യൂസിക്ക് സ്കോര്‍ ചെയ്ത ആളാണോ?" എന്ന് ചോദിച്ചു. റഹ്മാന്‍ ഇഷ്ടസംഗീതത്തിന്റെ ഭാഗമാണ്.
സന്തോഷം നിറച്ചും. നാണമില്ലാതെ ചമ്മലില്ലാതെ സ്വാര്‍ത്ഥമായി സന്തോഷിക്കുന്നു.
പോപ്പുലര്‍ സിനിമയും എന്റെ അഭിരുചിയും പലപ്പോഴും ഒത്തു പോകാറില്ല. ഓസ്കാര്‍ കിട്ടിയ പടങ്ങളില്‍ (എന്റെ ഇഷ്ടത്തിന്റെ റാങ്കിങ്ങില്‍) ആനി ഹാള്‍, ബ്രിഡ്ജ് ഓണ്‍ റിവര്‍ ക്വൈ, ലാസ്റ്റ് എമ്പറര്‍, ഗാന്ധി, ഫോറസ്റ്റ് ഗമ്പ് എന്നിങ്ങനെ കുറച്ചെണ്ണമേ ഉള്ളു പ്രിയപ്പെട്ടവ. . ബോറടി സഹിച്ച് മുഴുവന്‍ കണ്ട സൈലന്‍സ് ഓഫ് ദ ലാംബ്സ്, അമേരിക്കന്‍ ബ്യൂട്ടി, കുറച്ചു കണ്ടു മടുത്ത് നിറുത്തി ഇറങ്ങിപ്പോയ ടൈറ്റാനിക്ക്, ഷേക്സ്പിയര്‍ ഇന്‍ ലവ്, മില്യണ്‍ ഡോളര്‍ ബേബി, കാണണമെന്ന് തോന്നാത്ത അനേകം എന്നിവയുമായി തട്ടിക്കുമ്പോള്‍ മനസ്സില്‍ നില്‍ക്കുന്ന പടങ്ങള്‍ ന്യൂനപക്ഷത്താണ്. സ്ലം ഡോഗ് മില്യണയര്‍ കാണാന്‍ ഉദ്ദേശിക്കുന്നുമില്ല.
14 comments:
ഈ സന്തോഷം ഞാനും പങ്കിടുന്നു..
സ്ലം ഡോഗ് എനിക്ക് വലിയ ഇഷ്ടപ്പെട്ടില്ലെങ്കിലും മാഷ് ആദ്യത്തെ ഖണ്ഡികയില്‍ പറഞ്ഞ കാരണം കൊണ്ട് സന്തോഷം തോന്നുന്നു. ഒപ്പം ഒരു സാന്‍ ഫ്രാന്‍സിസ്ക്കോ ചിത്ര (മില്‍ക്ക്)ത്തിലെ അഭിനയത്തിന് ഷോണ്‍ പെന്നിന് നല്ല നടനുള്ള അവാര്‍ഡ് കിട്ടിയത് അധികസന്തോഷത്തിനുള്ള വകയായി. മൊത്തത്തില്‍ പത്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പ്രാദേശിക/വംശീയ പ്രൌഢി ;-)
ഓഫ്: ആനി ഹാള്‍, ബ്രിഡ്ജ് ഓണ്‍ റിവര്‍ ക്വൈ, ലാസ്റ്റ് എമ്പറര്‍, ഗാന്ധി, ഫോറസ്റ്റ് ഗമ്പ് എന്നീ പടങ്ങള്‍ ഇഷ്ടപ്പെട്ടെങ്കില്‍ നല്ല ഓസ്ക്കര്‍ പടങ്ങള്‍ ആയിരുന്ന അമദേവൂസ്(1984), ഷിന്‍ഡ്‌ലേഴ്സ് ലിസ്റ്റ്(1993) എന്നിവയും ഇഷ്ടപ്പെടാതിരിക്കില്ല.
കാണാമറയത്തിലെ പാട്ടിനെ കുറിച്ചുള്ള അറിവ് പുതിയത്.എന്നെ എന്നും അത്ഭുതപ്പെടുത്തിയ ബിറ്റാണത്.ശ്യാമിന്റെ എന്നല്ല അക്കാലത്തെ ഒരു സംഗീത സംവിധായകന്റെയും പാട്ടില്‍ അത്തരമൊരു സംഗതി കേട്ടിട്ടില്ല.
ഏതായാലും സന്തോഷിക്കാം...
അംഗീകാരം കിട്ടിയതില്‍ തികഞ്ഞ പ്രാദേശിക-വംശീയ സന്തോഷം. ;)
പക്ഷെ ബെസ്റ്റ് ഒറിജിനല്‍ സ്കോറിന് അവാര്‍ഡ് കിട്ടിയ ട്രാക്ക് ആരെങ്കിലും കേട്ടോ.. റഹ്മാന്റെ മ്യൂസിക് മാത്രം എങ്കിലും മുന്‍പ് കേട്ടിട്ടുള്ളവര്‍ക്ക് ചെറുതായി ചിരി വരാതിരിക്കില്ല...
സംഗീതമല്ല അത് ഈ സിനിമയിലായതുകൊണ്ട് കിട്ടി എന്ന് ഒരു മാര്‍ജിന്‍ ഇടേണ്ടിവരും
അഭിനന്ദനങ്ങള്‍ . റസൂലിനും റഹ്മാനും ...
ലൈഫ് ഇസ് ബ്യൂട്ടിഫുള്‍, ഡെഡ് മാന്‍ വോക്കിംഗ്, ബ്രേവ് ഹാര്‍ട്ട്....എങ്കിലും പൂക്കുട്ടിക്കും റഹ്മാനും പിങ്കിക്കും, സ്ലംഡോഗിലെ 'കാച്ചട്ട' ഇട്ട് ഓടുന്ന സകല മാന പിള്ളേര്‍ക്കും, പിന്നെ നമ്മക്കെല്ലാര്‍ക്കും ഓസ്കാറഭിനന്ദനങ്ങള്‍...
അനോണ്‍സ്,
അപ്പറഞ്ഞത് കറക്റ്റ്. സ്ലം ഡോഗ് മില്ല്യനയര്‍ അഗ്രജന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ബി.ആ.ച (ബിലോ ആവറേജ് ചരക്ക്) ആണ്, ഓസ്കര്‍ കിട്ടിയ മറ്റു പല പടങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍. അതിലെ റഹ്മാന്റെ മ്യൂസിക് അദ്ദേഹത്തിന്റെ മികച്ച കംപോസിങ്ങുകളില്‍ വരുന്നുമില്ല.
എന്നിരുന്നാലും, സന്തോഷം. വളരെ സന്തോഷം.
ഓസ്കാര് ഫലങ്ങള്‍ ഉദ്ദേശിച്ചതു പോലെ തന്നെ. ഷോണ്‍ പെന്നിനു പകരം മിക്കിയായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. സ്ലം ഡോഗ് തരംഗത്തില്‍ ഓസ്കാര്‍ എല്ലാം തൂത്തുവാരുമെന്ന് നേരത്തേ തന്നെ തോന്നിയിരുന്നു. നാട്ടുകാര്‍ക്കു ഓസ്കാര്‍ കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്.
“ബ്രിജ്ജ് ഓണ്‍ റിവെര്‍ കേ” പോലെ തന്നെ ഡേവിഡ് ലീനിന്റെ മിക്കവാറും എല്ലാ സിനിമകളും എന്റെ ഫേവറിറ്റാണ് (പാസ്സേജ് റ്റു ഇന്‍ഡ്യ ഒഴിച്ച്) ഡോക്ടര്‍ ഷിവാഗോ, ലോറന്‍സ് ഓഫ് അറേബ്യ തുടങ്ങിയവയെല്ലാം! (ബ്രിജ്ജ് ഓണ്‍ .... മീക്കവാറും ഭാഗങ്ങള്‍ ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്തതെന്ന് അടുത്തകാലത്ത് വീണ്ടും ഡി വി ഡിയില്‍ കണ്ടപ്പോളാണ് അറിഞ്ഞത്!)ആ വിസിലിങ്ങ് റ്റ്യൂണ്‍ എന്റെ ഫേവറിറ്റാണ്.
" സ്ലം ഡോഗ് " കുറച്ചു സെന്സിബേല്‍ ആയിട്ടു എടുത്ത ഒരു മസാല പടം ആയിട്ടെ എനിക്ക് തോനിയത് , പക്ഷെ അതില്‍ പൂകുട്ടി ചേട്ടന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി,
ജയ് ഹൊ അത്ര നല്ല പാട്ടാണോ ?? എനിക്ക് തോന്നിയില്ലാ ! , "ഫ്രോസ്റ്റ് നിക്സണ്‍ " -Frank Langella ചെയ്ത വേഷം ശരിക്കും മനസ്സില്‍ തട്ടി, അതിന് ന്താന്‍ ഒരു അവാര്‍ഡ് പ്രതീക്ഷിച്ചു.
"ദ വിസിടോര്‍" "ബെഞ്ചമിന്‍ ബട്ടണ്‍" കണ്ടിരിക്കാന്‍ പറ്റിയ പടങ്ങളായിരുന്നു!!!
അനില്‍ശ്രീ, സന്തോഷം.
ടീ കേ,
ഷിന്‍ഡ്ലേര്‍സ് ലിസ്റ്റ് കണ്ട് ഇഷ്ടപ്പെട്ട പടമാണ് അമദെവൂസ്, ലോറന്‍സ് ഓഫ് അറേബ്യ, കാസാബ്ലാങ്ക എന്നിവ മിസ്സ് ആയ ചിലതും (ഒരുപാട് സിനിമകളൊന്നും കണ്ടിട്ടില്ല). അമദെവൂസിനെ കാണാന്‍ ശ്രമിക്കാം. (ഈയിടെ ഐസ് ഏജ് ഒക്കെയാണ് കാണുന്നത്, മക്കള്‍ പറയുന്നതുപോലെയല്ലേ ജീവിക്കാന്‍ പറ്റൂ..)
രാധേയാ,
ശ്യാം ഒന്നൊന്നര പുലിയാണ്, പക്ഷേ പ്രോഗ്രാം ചെയ്യേണ്ട സ്കെയില്‍ ഒക്കെ എഴുതിവരാന്‍ മാത്രം എഫര്‍ട്ട് കൊടുക്കുക്കാനുള്ള ക്ഷമയും ഡെഡിക്കേഷനും സ്കില്ലും ഒക്കെ (അതും വെറും ഒരു സിനിമാ പാട്ടിനു വേണ്ടി) കൊടുക്കുമോ എന്ന് തിരക്കിയപ്പോഴാണ് 'അല്‍ഫുത' ബാലന്മാരെ അതിനകത്ത് കിട്ടിയത്. വളരെ പ്രശസ്തമായ ഡിസ്കോപ്പാട്ട് റസ്പുട്ടിനിന്റെ കമന്‍സ്‌മന്റ് ബീറ്റ് വരെ ചൂണ്ടിമാറ്റിയതാണെന്ന് കേട്ടപ്പോള്‍ ഈ പയ്യന്മാരെ സമ്മതിച്ചു.
ഗുപ്താ, രജീഷേ, ഇന്ന് റേഡിയോയില്‍ ആണ് ഇതിലെ സംഗീതം ഭാഗികമായി ആദ്യം കേട്ടത്.
പകല്‍ക്കിനാവന്‍, ആചാര്യന്‍, രജീഷ്, ആഘോഷത്തില്‍ ചേര്‍ന്നതിനു നന്ദി
പാഞ്ചാലീ, ലോറന്‍സ് ഓഫ് അറേബ്യ ഞാന്‍ മിസ്സ് ആയ ചിത്രങ്ങളില്‍ ഒന്നാണ്. പാസ്സേജ് റ്റു ഇന്ത്യയും ഡൊക്റ്റര്‍ ഷിവാഗോയും കാണാനുള്ള പ്രായം ആകുന്നതിനു മുന്നേ -ഒരു പന്ത്രണ്ട് വയസ്സടുത്ത്- കണ്ടതുകാരണം ആ ഇമ്പ്രഷന്‍ അങ്ങോട്ട് ശരിയായില്ല. ഗോണ്‍ വിത്ത് ദ വിന്‍ഡ് പുസ്തകമായി സുഖിചത്ര.
ബ്രിഡ്ജ് സെപ്പറേറ്റ് കമന്റ് ആക്കുന്നുണ്ട്
(സത്യമായും പാഞ്ചാലി ഞാന്‍ തന്നേ?)
പോട്ടപ്പാ, എന്തരായാലും നമ്മടെ പിള്ളാരല്ലേ, ആഘോഷിക്കാം. (ജയ് ഹോ ഇന്നാണു കേട്ടത്. എന്തരോന്തോ. ഇപ്പറഞ്ഞ പടങ്ങളൊന്നും ഞാന്‍ കണ്ടില്ല, എന്റെ പുള്ളക്കുട്ടിക്ക് തീയറ്റര്‍ അലര്‍ജ്ജിയാ, ഇനി അവന്‍ വളരട്ട്.
പാഞ്ചാലീ,
അടൂരിന്റെ പടങ്ങളോട് അതിഭയങ്കര പ്രതിപത്തിയൊന്നുമില്ലാത്ത എനിക്ക് അനന്തരത്തിലെ ഒരു ഭാഗം വളരെ ഫാസിനേറ്റിംഗ് ആയി തോന്നി, സംഗതി വളരെ നിസ്സാരമാണ്
കേന്ദ്രകഥാപാത്രം അജയന്‍ ബസ് സ്റ്റോപ്പിലിരിക്കുമ്പോള്‍ ഒരു സിറ്റിബസില്‍ അജയനെ തിരിച്ചറിയാത്ത ശോഭന(ശ് അഭിനയിച്ച കഥാപാത്രത്തിന്റെ പേരു മറന്നു) കടന്നു പോകുന്നു ബസ് "ഒരുവാതില്‍ക്കോട്ട" എന്ന സ്ഥലത്തേക്കാണ്. പിന്നീട് അതുപോലെ മറ്റൊരു ബസ് വരുമ്പോള്‍ ശോഭന സ്റ്റോപ്പിലിരിക്കുന്ന അജയനെ തിരിച്ചറിഞ്ഞ് ബസില്‍ നിന്നും ഇറങ്ങി വരുന്നു ബസ് "പെരുങ്കോട്ട" എന്ന് ബോര്‍ഡ് വച്ചിരിക്കുന്നു. എനിക്കു കൌതുകം തോന്നിയത് സിനിമയുടെ ഒരു ക്രൂഷ്യല്‍ ഭാഗം (യാഥാര്‍ത്ഥ്യത്തില്‍ നിന്നും മിഥ്യാലോകത്തേക്ക് അജയന്‍ വഴുതിപ്പോകുന്നത്) എടുത്ത സംവിധായകന് ഏറെ പ്രേക്ഷകര്‍ക്കൊന്നും ഒരുവാതില്‍ക്കോട്ട എന്ന സ്ഥലത്തേക്ക് തിരുവനന്തപുരം സിറ്റിബസ് ഓടുന്നുണ്ടെന്നും പെരുങ്കോട്ട എന്നൊരു സ്ഥലമില്ലെന്നും അറിയാന്‍ സാദ്ധ്യതയില്ല എന്ന കാര്യം ഒരു പ്രശ്നമേയല്ല എന്നതാണ്.
അതുപോലെ ഒരു കൌതുകം ആണ് കീഴടങ്ങിയ ഒരുകമ്പനി ബ്രിട്ടീഷ് പട്ടാളം കേണല്‍ ബോഗി വിസില്‍ ചെയ്തു പോകുന്നതിലൂടെ ഡേവിഡ് ലീന്‍ അവരുടെ ബെലിജറന്‍സ് വരച്ചു കാട്ടുന്നതില്‍ തോന്നിയത്. പടം ചെറുപ്പത്തില്‍ കാണുമ്പോള്‍ കേണല്‍ ബോഗി എന്ന റ്റ്യൂണ്‍ ഒരു ബ്രിട്ടീഷ് മാര്‍ച്ച് സോങ്ങ്
എന്നേ തോന്നിയുള്ളു, വളരെക്കാലം കഴിഞ്ഞാണ് അതിന്റെ ഒറിജിനലിനെക്കാള്‍ ബ്രിട്ടീഷു പട്ടാളക്കാര്‍ക്കിടയില്‍ പ്രശസ്തമായിരുന്നത് പാരഡിയായ Hitler has got only one ball ആണ് എന്നറിഞ്ഞത്. കേണല്‍ ബോഗി ഒരുപാട് ചിത്രങ്ങളില്‍ വന്നിട്ടുണ്ട് ബ്രിഡ്ജിനു മുന്നെയും പിന്നെയും, പക്ഷേ ലതാണ്.. ലതു തന്നെയാണ്.
ഷാജി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്: (പദാനുപദമല്ല, ഓര്‍മ്മയില്‍ നിന്ന്)
"ഭയത്തോടെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍വ്യൂവിനു പോയത്, ഇന്റര്‍വ്യൂവര്‍ ഋത്വിക്ക് ഘട്ടക്ക് ആണെന്ന് കണ്ടപ്പോള്‍ ആകെ ആധിയായി.
"ഇഷ്ടപ്പെട്ട ചിത്രം?" ഒരു മയവുമില്ലാത്ത ഋത്വിക്കിന്റെ ചോദ്യം
"ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ കേയ്." ഞാന്‍ അല്‍പ്പം ആലോചിച്ച് പറഞ്ഞു.
"അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രംഗം?"
ഇത്തവണ ആലോചിക്കാനില്ലായിരുന്നു
"അടുത്ത ദിവസം തകര്‍ക്കപ്പെടാന്‍ പോകുന്ന പാലത്തിന്റെ സ്ഥാപകശിലയെ കീഴടങ്ങിയ പട്ടാളമേധാവി പരിപാലിക്കുന്നത്."
"ഗുഡ്" അദ്ദേഹം അസ്പഷ്ടമായി ആത്മഗതം നടത്തി, ഞാന്‍ സീറ്റ് കിട്ടുമെന്ന് ഉറപ്പിക്കുകയും ചെയ്തു.
അറം പറ്റുക എന്നതിന് ഒരു വിപരീതപ്രയോഗമുണ്ടെങ്കില്‍ അതാണിത്.
ഈ സിനിമ തന്നെ ഒരു സ്ലംഡോഗ് ആണ്. ആരും വിചാരിക്കാതെ മിറാക്കുലസ് രീതിയില്‍ ഇപ്പോള്‍ മില്ല്യണറായി.
ഇതൊന്നും പടം കണ്ടിട്ട് എഴുതുന്നതല്ല. എങ്കിലും നല്ല സിനിമാനിരൂപണങ്ങള്‍ നടത്തിയിട്ടുള്ള പലരുടെയും അഭിപ്രായപ്രകടനങ്ങള്‍ കേട്ടതില്‍നിന്നും പറഞ്ഞുപോയതാണ്.
സിനിമ എന്തായാലും റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് കിട്ടിയതില്‍ തുള്ളിച്ചാടാതിരിക്കാന്‍ പറ്റുമോ. ഒരു മലയാളി എന്നല്ല പലപ്പോഴും എന്നോടൊപ്പമുണ്ടായിരുന്ന ഒരു അടുത്ത സുഹൃത്താണ് കക്ഷി എന്നുവരെ തോന്നിപ്പോയി.
റഹ്മാനും പ്‌ുക്കുട്ടിക്കും കിട്ടിയതില്‍ സന്തോഷം
പക്ഷെ ആ പടത്തോട് വലിയ അഭിപ്രായമില്ല..
കാണാമറയത്തെ ആ പാട്ടു എനിക്ക് വളരെ ഇഷ്ടമാണ്...
എന്റെ ബാല്യ കാലത്തെ ഇഷ്ടങ്ങളില്‍ ഒന്നു.
അറിവ് പങ്കു വച്ചതിനു മാഷിനു നന്ദി !!
ആന്റണീ എന്നെ ഓവര്‍ എസ്റ്റിമേറ്റ് ചെയ്തു. അടൂരിന്റെ പടം മനസ്സിലാക്കാനുള്ള ബോധമൊന്നും എനിക്ക് ഉണ്ടെന്ന് കരുതല്ലേ. അടൂരിന്റെ സിനിമയൊക്കെ ഇനിയും കാണാന്‍ കിടക്കുന്നതേയുള്ളൂ!
എന്റെ പഴയ ബോസിന്റെ (ബ്രിട്ടീഷുകാരന്‍) അപ്പന്‍ ഇന്‍ഡ്യയില്‍ ബ്രിട്ടീഷ് ആര്‍മിയുടെ ഫുട്ബോള്‍ കോച്ചായിരുന്നു. ബോസുമായി ഒരിക്കല്‍ സംസാരിച്ചപ്പോള്‍ ഈ മാര്‍ച്ചിങ്ങ് സോങ്ങിനെക്കുറിച്ച് അദ്ദേഹത്തിന്റെ അപ്പന്‍ പറഞ്ഞ കഥകള്‍ കേട്ടിട്ടുമുണ്ട്.
വല്യ വല്യ ആളുകളുടെ ഇഷ്ട സിനിമയാണെന്നറിയാതെ ഇഷ്ടപ്പെട്ടുപോയതാണ്; സത്യമായിട്ടും!
:)
Post a Comment