Saturday, February 14, 2009

ഗോക്കൊക്കോള

അണ്ണന്‍ പേപ്പറു വായിച്ചോ?
ഇല്ലെടേ, ആ സമയം കൂടെ കിടന്നുറങ്ങുന്നതാണ്‌ നല്ലതെന്ന് ഈയിടെ തോന്നിത്തുടങ്ങി

ഗോമൂത്രത്തില്‍ നിന്ന് കോള നിര്‍മ്മിച്ചെന്ന്
ഓ ക്ലോണിങ്ങ്‌ അങ്ങ്‌ പുരോഗമിക്കുകയാണല്ല്

ഈ അണ്ണന്‍ എന്തരു പറയണത്‌, കാളയല്ല കോള, സോഫ്റ്റ്‌ ഡ്രിങ്ക്‌. ആര്‍ഷഭാരത സോഫ്റ്റ്‌ ഡ്രിങ്കാണു പോലും.
അതിപ്പം രണ്ടും കണക്കാടേ, കോളയ്ക്ക്‌ കാളമൂത്രത്തില്‍ പഞ്ചാരയിട്ട ടേസ്റ്റാ.

അതിനണ്ണന്‍ കാളമൂത്രം കുടിക്കാറുണ്ടോ?
ഞാന്‍ കോളയും കുടിക്കാറില്ല, ഞാനാലോചിച്ചത്‌ അതല്ലെടേ.

എന്തരാ?
സ്ത്രീകള്‍ക്ക്‌ ഈസ്റ്റ്രജന്‍ കുറവു വരുമ്പ സാധാരണ കുറിച്ചു കൊടുക്കുന്ന ഒരു മരുന്നൊണ്ട്‌, പ്രെമെറിന്‍- ക്വാണ്‍ജുഗേറ്റഡ്‌ ഈസ്റ്റ്രജന്‍ എന്ന് ബ്രാന്‍ഡില്ലാപ്പേര്‌.

അതിന്‌?
പ്രെഗ്നന്റ്‌ മെയര്‍ യൂറിന്‍ എന്നതിന്റെ ചുരുക്കെഴുത്താണ്‌ പ്രെമറിന്‍ . ഗര്‍ഭിണിയായ കുതിരയുടെ മൂത്രം. ഗോക്കളാണെങ്കില്‍ ആനിമല്‍ ഹസ്ബന്‍ഡ്രി ഡിപ്പാര്‍ട്ട്മെന്റിന്റെ നിരന്തരമായ ബലാത്സംഗം മൂലം നിത്യഗര്‍ഭിണികളും.

ഗോക്കോളയടിച്ചാല്‍ ഈസ്റ്റ്രജന്‍ അകത്തു പോയി പുലിവാലാകുമെന്നാണ്‌ അണ്ണന്‍ പറഞ്ഞു വരുന്നത്‌, അല്ലെ?
അങ്ങനെ വന്നൂടായ്കയില്ല,

അണ്ണാ, ഈസ്റ്റ്രജന്‍ അകത്തു പോയാല്‍ കുഴപ്പമാണോ?
സ്ത്രീകള്‍ക്ക്‌ ഓവേറിയന്‍ ക്യാന്‍സര്‍, ത്രോംബോസിസ്‌, സ്തനാര്‍ബ്ബുദം തുടങ്ങി പലേ അസുഖങ്ങളും കൂടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.

പുരുഷന്മാര്‍ക്കോ?
സ്തനവളര്‍ച്ച കൂടും,
മീശയും താടിയും കുറയും, ശരീരം സ്ത്രൈണമാകും, വൃഷണങ്ങല്‍ ചുരുങ്ങും, ത്രോംബോസിസും പ്രോസ്റ്റേറ്റ്‌ ക്യാന്‍സറും വരാനുള്ള സാദ്ധ്യത കൂടും.

തള്ളേ ഗോക്കോള ആളെക്കൊല്ലുവോ?
അതിപ്പോ ഏതു കോളയും കൊല്ലുവെടേ, അതുകൊണ്ട്‌

അതുകൊണ്ട്‌?
നീ വാ ഓരോ ബീയറടിക്കാം. ശുദ്ധമായ അരിപ്പൊടിയും മാള്‍ട്ടും മാത്രം ചേര്‍ന്നത്‌.
ചീയേഴ്സ്‌.

14 comments:

ചന്ത്രക്കാറന്‍ said...

“സ്തനവളര്‍ച്ച കൂടും,
മീശയും താടിയും കുറയും, ശരീരം സ്ത്രൈണമാകും, വൃഷണങ്ങല്‍ ചുരുങ്ങും“

എന്തുതിന്നിട്ടാണ് ഈ പൂജക്കുനടക്കുന്ന പരാദങ്ങളുടെ ശരീരം ഇങ്ങനെയിരിക്കുന്നതെന്ന് ആശ്ചര്യം തോന്നാറുണ്ട്, ഇപ്പഴല്ലേ കാര്യം മനസ്സിലായത്!

പശു അമ്മയാണെങ്കില്‍ കാള നിന്റെ ആരായിട്ടുവരുമെന്ന് വിവേകാനന്ദന്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്.

കാളക്കുപിറന്നതുകൊണ്ടാവണം ഇവറ്റകള്‍ വഴിയില്‍ കാണുന്നതെല്ലാം കുത്തിമറിക്കുന്നത്!

പ്രിയ said...

"അണ്ണാ, ഈസ്റ്റ്രജന്‍ അകത്തു പോയാല്‍ കുഴപ്പമാണോ?
സ്ത്രീകള്‍ക്ക്‌ ഓവേറിയന്‍ ക്യാന്‍സര്‍, ത്രോംബോസിസ്‌, സ്തനാര്‍ബ്ബുദം തുടങ്ങി പലേ അസുഖങ്ങളും കൂടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും."


ഇതൊക്കെ ഒന്നു മനസിലാക്കാന്‍ ഉള്ള വിവേകം ഉണ്ടാക്കാന്‍ അവര്‍ക്കെന്തു കൊടുക്കണം ആവോ?

നന്ദി അനോണി ആന്റണി. പതിവു പോലെ വേറിട്ടൊരു അറിവ്.

അനില്‍ശ്രീ... said...

ഇനിയിപ്പോള്‍ മൂത്രം ശേഖരിക്കാന്‍ പശുവിനൊക്കെ കവര്‍ ഫിറ്റ് ചെയ്യേണ്ടി വരുമല്ലോ, അല്ലാതെ സമയാസമയങ്ങളില്‍ പോയി "ഇച്ചിച്ചി മുള്ള് പശു...." എന്ന് പറഞ്ഞാല്‍ പശു മൂത്രിക്കില്ലല്ലോ.. അതോ എല്ലാ തൊഴുത്തിലും മൂത്രം ശേഖരിക്കാന്‍ വലിയ ടാങ്കുകള്‍ കെട്ടുമോ? കോടയുണ്ടാക്കാന്‍ കെട്ടുന്ന ടാങ്ക് പോലെ,,,

ആന മൂത്രത്തില്‍ നിന്ന് ഇങ്ങനെ വല്ലതും നടക്കുമോ? അല്ല... ഒറ്റ തവണ കൊണ്ട് പത്തുനൂറ് ലിറ്ര് കോള ഉണ്ടാക്കമല്ലോ....

പിന്നെ ഇതൊക്കെ ഉണ്ടാക്കാന്‍ നടക്കുന്നവന്മാര്‍ക്ക് കൊടുക്കുമ്പോള്‍ ഇത്തിരി കടുക്ക്കാവെള്ളം കൂടി ചേര്‍ക്കുന്നത് നല്ലതായിരിക്കും.

മൂത്രത്തില്‍ പഴുപ്പ് ഉള്ള പശുവാണെങ്കില്‍ എന്തു ചെയ്യും?

ഏതായാലും ഡിസംബറില്‍ ഇറങ്ങും എന്നാണ് അറിഞ്ഞത്. കുടിക്കുന്നവര്‍ ഫലങ്ങള്‍ ഒന്നറിയിക്കണേ...

Vadakkoot said...

ഇങ്ങനെ പോയാല്‍ മനുഷ്യന്റെ മൂത്രം കാശ് കൊടുത്ത് വാങ്ങി കുടിക്കുന്നവരേയും കാണേണ്ടി വരും :)

പാഞ്ചാലി said...

അപ്പോള്‍ സിലിക്കോണ്‍ ഇമ്പ്ലാന്റ്റ്കാരുടെ കച്ചവടം എല്ലാം പൂട്ടിപ്പോകുമോ?

ഓ.ടോ.
മൂത്രത്തില്‍ പഴുപ്പ് ഉള്ള പശുവാണെങ്കില്‍ എന്തു ചെയ്യും?

എങ്കില്‍ പിന്നെ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല.
:)

അയല്‍ക്കാരന്‍ said...

കണ്ടിവെണ്ണ മരുന്നില്‍ ചേര്‍ത്തു കഴിക്കുന്ന മലയാളിക്ക് ഗോമൂത്രത്തോട് അലര്‍ജിയുണ്ടാവാന്‍ വിശേഷിച്ചു കാരണമൊന്നും കാണുന്നില്ല തന്നെ.

ഇതു നിര്‍മ്മിക്കുന്ന ഗ്രൂപ്പുകാരോടുള്ള മറ്റു പല കാരണങ്ങള്‍ മൂലമുള്ള ചൊരുക്ക് ഒരു കാരണമാവാം. പക്ഷെ ഈ കോള നല്ലതാണെങ്കില്‍ ജനം അതങ്ങ് മറന്നുകളയും. അമേരിക്കന്‍ സര്‍ക്കാരിനെയും പട്ടാളത്തെയുമൊക്കെ പുച്ഛിക്കുമ്പോഴും ഇന്‍‌റര്‍നെറ്റിനെ നമ്മള്‍ മാനിക്കുന്നുണ്ടല്ലോ.

പിന്നെ ഗര്‍ഭിണികളുടെ മൂത്രം എടുക്കരുത് എന്ന് തീരുമാനിച്ചാല്‍ ഈസ്ട്രജന്‍ ട്രബിള്‍ വെറും ഗ്യാസായിപ്പോവില്ലേ....

ശ്രീവല്ലഭന്‍. said...

:-)

Ignited Words said...

പണ്ട് രാമർ പച്ചിലേന്നു പെട്രോളുണ്ടാക്കിയെന്നു പറഞ്ഞൊരു പുകിലൊണ്ടാക്കിയപ്പോ എന്റെ നാട്ടിലൊരുത്തൻ വേറൊരു പരീക്ഷണത്തിനൊരുങ്ങി. ചാണകത്തിന്നു എങ്ങനെ പാൽ ഉണ്ടാക്കാം. ഇപ്പോ കക്ഷി അറിയപ്പെടുന്നതു ചാണകപ്പാലെന്ന് ! എന്തു കൊണ്ട് പറ്റില്ല എന്നാണു കക്ഷിയുടെ ചോദ്യം. പച്ചിലേന്നു പെട്രോളൊണ്ടാക്കാമെങ്കിൽ ചാണകത്തിന്നു പാലും ഉണ്ടാക്കാം, മൂത്രത്തിന്നു കോളയും ഉണ്ടാക്കാം;)


അനോണിയണ്ണൻ ചുമ്മാ പരിവാരത്തിനോടുള്ള ദേഷ്യം കൊണ്ട് പറേണതല്ലെ ഇതൊക്കെ. പരിവാരം കോള കോളയുണ്ടാക്കിയതോണ്ട് മാത്രമാണു ഇങ്ങനെ അവരെ പരിഹസിക്കുന്നത്. വല്ല സായിപ്പുമായിരുന്നു ഇതെങ്ങാൻ കണ്ടുപിടിച്ചിരുന്നേൽ അമൃത് പോലെ കുടിച്ചേനെ?

ഒന്നൂമില്ലെങ്കിലെന്ത് നമുക്കഭിമാനിക്കാൻ ഒന്നൂടെ കിട്ടിയില്ലെ, ഭാരതത്തിന്റെ സ്വന്തം കോള, ഗൊക്കോള..പേറ്റന്റെടുക്കാൻ പക്ഷെ മറക്കരുത്. അല്ലേലിനി വല്ല സായിപ്പും പേറ്റന്റെടുത്തോണ്ട് പോകും.

പെപ്സീം, കോക്കും കുത്തുപാളയെടുക്കുന്ന ലക്ഷണമുണ്ട്. എനിക്കാകെക്കൂടെയുള്ള വിഷമം ഇനി സ്വയംസേവകർ പശുമൂത്രം ഛേ സോറി മൂത്രക്കോള ഛെ വീണ്ടുംറ്റ് തെറ്റി ഗൊക്കോള കുടിപ്പിക്കാനായി ദണ്ടും കുറുവടീം കൊണ്ടിറങ്ങേണ്ടി വരുമൊ എന്നാ‍ണു.:):)

കരീം മാഷ്‌ said...

ഗംഗാ ജലം കൊണ്ട്യു നിര്‍മ്മിച്ചതെന്നവകാശപ്പെട്ട ഗംഗാ സോപ്പു മാര്‍ക്കറ്റിലിപ്പോഴുമുണ്ടോ മാഷേ?

കുറുമാന്‍ said...

ഒരു ചീയേഴ്സ് മാത്രം പറയട്ടെ........ചീയേഴ്സ്.

ജയരാജന്‍ said...

"ഗോക്കളാണെങ്കില്‍ ആനിമല്‍ ഹസ്ബന്‍ഡ്രി ഡിപ്പാര്‍ട്ട്മെന്റിന്റെ നിരന്തരമായ ബലാത്സംഗം മൂലം നിത്യഗര്‍ഭിണികളും" ഹ ഹ ഹ! :)

Siju | സിജു said...

ചന്ത്രക്കാറന്റെ കമന്റ് റൊമ്പ പുടിച്ചു :-)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

“ഗോക്കൊക്കോള“ കിടിലന്‍ പേര്. പണ്ടു മൊറാര്‍ജി ദേശായി ഇറക്കിയ കോളയെ (“മൊറാര്‍ജിക്കോള”)എല്ലാവരും കൈവിട്ടോ?
അതിനെ വേണമെന്‍ങ്കില്‍ “അദ്വാനിക്കോള“,“മൂത്തലിക്ക് കോള“ തുടങ്ങിയ പോപ്പുലര്‍ ബ്രാന്റുകളാക്കി മാര്‍ക്കറ്റിലിറക്കാമായിരുന്നു.

Eccentric said...

kidilam machooo