Tuesday, June 3, 2008

മാര്‍ക്സിയന്‍ വര്‍ഗ്ഗസങ്കല്പ്പം - ഒരു വിമര്‍ശനം

ക്ഷിപ്രമെന്ന ബ്ലോഗ് സൈബര്‍സ്വര്‍ഗ്ഗത്തിലേക്ക് പോയതെങ്ങനെ എന്ന ചര്‍ച്ചയും അടിയും കശപിശയും നടക്കുന്നിടത്ത് കറങ്ങി നോക്കിയപ്പോള്‍ കിട്ടിയ ഒരു പീസ് "അടിസ്ഥാനശിലയായ വര്‍ഗ്ഗം എന്ന കോണ്‍സെപ്റ്റിനെത്തന്നെ ദളിത്‌-അക്കാദമിക്‌ ചിന്തകര്‍മുതല്‍ ഫെമിനിസ്റ്റുകള്‍ വരെയുള്ള വിവിധ മേഖലയിലുള്ളവര്‍ പല സന്ദര്‍ഭങ്ങളില്‍ എതിര്‍ക്കുകയും ഫലപ്രദമായി എതിരിടുകയും പുനര്‍വിര്‍വ്വചിക്കുകയും ചെയ്തിട്ടുണ്ട്‌." ചന്ത്രക്കാറന്‍ എഴുതിയത്. വായിച്ചപ്പോള്‍ വര്‍ഗ്ഗം എന്ന സങ്കല്പ്പത്തിനെ ആദ്യമായി വ്യക്തവിമര്‍ശനം നടത്തിയ ലിബറലിസത്തിന്റെ അച്ഛന്‍ ലുട്ട്വിക്ക് വോണ്‍ മീസെസ് വര്‍ഗ്ഗസങ്കല്പ്പത്തെ ഖണ്ഡിച്ചത് എങ്ങനെയെന്ന് എഴുതാന്‍ തോന്നി. (ല്യൂട്ടീക്ക് ഫോണ്‍ ... എന്നുച്ചരിക്കണമെന്ന് പറഞ്ഞ് വരുന്നവരേ, എന്റെ മലയാളി നാക്ക് വഴങ്ങുന്നില്ല, ക്ഷമി)


മീസെസ് മാര്‍ക്സിയന്‍ വര്‍ഗ്ഗസങ്കല്പ്പത്തെ ഇങ്ങനെയാണ്‌ കാണുന്നത്: ( അദ്ദേഹത്തിന്റെ " തീയറി ആന്‍ഡ് ഹിസ്റ്ററി" എന്ന പുസ്തകത്തിലെ "ഡയാലെറ്റിക്കല്‍ മെറ്റീരിയലിസം" എന്ന അദ്ധ്യായം)

ചരിത്രത്തിനെക്കുറിച്ചുള്ള ഏതു തത്വശാസ്ത്രവും ഏതു ചാലകശക്തി മനുഷ്യന്റെ ഭാവി എന്തിലേക്കു തിരിക്കുന്നു എന്നതിനെ വിവരിച്ചേ മതിയാകൂ. മാര്‍ക്സിയന്‍ വര്‍ഗ്ഗസങ്കല്പ്പം അത്തരത്തില്‍ ഒരുത്തരം നല്‍കാനാണ്‌ ശ്രമിക്കുന്നത്.

ഈ ശക്തിയെ വ്യക്തിതലത്തില്‍ നിന്നടര്‍ത്തി വര്‍ഗ്ഗവിവേചനത്തില്‍ കാണാനാണ്‌ മാര്‍ക്സ് ശ്രമിച്ചത് എന്നതാണ്‌ അതിന്റെ ദൗര്‍ബല്യം. വര്‍ഗ്ഗം പൊതുവില്‍ വ്യക്തിതലത്തിലെ താല്പ്പര്യങ്ങള്‍ക്കുപരി വര്‍ഗ്ഗതല താല്പ്പര്യത്തിനു വേണ്ടി വര്‍ത്തിക്കുമെന്നും അധ:കൃതവര്‍ഗ്ഗത്തില്‍ വ്യക്തിതാല്പ്പര്യം പ്രസ്ഥാനത്തിനുപരി കാണുന്ന സ്വാര്‍ത്ഥമോഹികളെ ഉത്ബോധിപ്പിച്ച് പൊതു താല്പ്പര്യത്തിലേക്ക് നയിക്കാമെന്നും മാര്‍ക്സ് നിരീക്ഷിക്കുന്നു.

വര്‍ഗ്ഗസങ്കല്പ്പം ജാതി സങ്കല്പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നെന്ന രീതിയിലാണ്‌ മാര്‍ക്സ് ഇക്കാര്യം കണ്ടത്. ഒരു ജാതിയില്‍ ജനിക്കുന്നവന്‍ എത്ര ശ്രമിച്ചാലും ജാതി മാറുന്നില്ല. അടിമവര്‍ഗ്ഗത്തില്‍ പെട്ടവര്‍ എല്ലാക്കാര്യങ്ങളും മാറ്റിവച്ച് അടിമത്തം തകര്‍ക്കാന്‍ ഒരുമിക്കാനും മരിക്കാനും തയ്യാറാകും. എന്നാല്‍ കൃത്യമായി നിയമത്തിനു മുന്നില്‍ തുല്യാവകാശമുള്ള ഒരു രാഷ്ട്രത്തില്‍ വര്‍ഗ്ഗവിഭജനം താത്വികമായി സാദ്ധ്യമാണെങ്കിലും പ്രാവര്‍ത്തികമായി അതിര്‍‌വരമ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും നിര്‍ണ്ണയിക്കാനാവാത്ത ഏറെക്കുറേ സന്തുലിതാവകാശങ്ങളും അസന്തുലിതധനവുമുള്ള ജനതയായിത്തീരും.

ധനമുള്ളവന്‍, ഇല്ലാത്തവന്‍ എന്നത് ജാതിവ്യവസ്ഥപോലെ എന്നെന്നേക്കും ഒരവസ്ഥയിലേക്ക് ഒരുത്തനെ തള്ളുന്ന സം‌വിധാനമല്ല, ഇന്ന് മാളികമുകളേറിയവന്‍ നാളെ ദരിദ്രസംഘത്തിലെ അംഗമായേക്കാം, എന്നല് ഏതച്ഛനും അമ്മയ്ക്കും ജനിച്ചു എന്നത് ഒരുത്തന്റെ ജാതി നിര്‍ണ്ണയിക്കുന്നു, അവന്റെ പരമ്പരയുടേതും.

കൃത്യമായി വര്‍ത്തിക്കുന്ന ലിബറല്‍ സംവിധാനത്തില്‍ എല്ലാവരും തുല്യരും അടയ്ക്കുന്ന നികുതിയോ മതസ്ഥാപനത്തിനോ ഗുണ്ടാവര്‍ഗ്ഗത്തിനോ കൊടുക്കുന്ന ദാനങ്ങളോ ആര്‍ക്കും കൂടുതല്‍ അവകാശം നല്‍കാത്തതോ ആയിരിക്കും. പൊതു താല്പ്പര്യത്തിനു വേണ്ടി ആര്‍ക്കും സംഘടിക്കുകയോ സമരം ചെയ്യുകയോ ആകാം, എന്നാല്‍ വര്‍ഗ്ഗം ഒരു പൊതുതാല്പ്പര്യമാകുന്നില്ല, സ്വയം നിര്‍ണ്ണയിക്കുന്ന ഭാവി മാത്രമാകുന്നു.

ഇത്തരം ഒരു സം‌വിധാനം സാദ്ധ്യമാണെന്ന് മാര്‍ക്സിയന്മാര്‍ വിശ്വസിക്കുന്നില്ല, ബൂര്‍ഷ്വാവിപ്ലവം ആയി കാണുന്ന ഇതില്‍ മാടമ്പിമാരില്‍ നിന്നും ആധുനിക യജമാനന്മാരിലേക്കുള്ള അധികാരക്കൈമാറ്റം മാത്രമാണിതെന്ന് അവര്‍ കരുതുന്നു.

മാടമ്പിത്ത സ്വത്തുധനം ഒന്നുകില്‍ ആയുധശക്തിയുപയോഗിച്ച് തട്ടിയെടുത്തതോ അല്ലെങ്കില്‍ അങ്ങനെ തട്ടിയെടുത്തവനു കീഴ്വേല ചെയ്യുന്നതിനു ദാനം കിട്ടിയതോ ആയ ഒന്ന് തന്നെ. "ദൈവം തന്ന അവകാശം" എന്നോ മറ്റോ ഈ തട്ടിയെടുക്കപ്പെട്ടവനു പട്ടം കിട്ടാന്‍ ഒരു കഥയുമുണ്ടാകും. സര്വ്വാധികാരികളായ ഇവര്‍ക്കു മുന്നില്‍ ഉപഭോക്താവ് അവകാശങ്ങളില്ലാത്ത തെണ്ടിയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് ഇക്കോണമി നിലവില്‍ വരുന്നതോടെ ഉപഭോക്താവ് രാജാവാകുന്നു, മുതലാളിത്തം അവന്റെ സേവകനും.

ഇത് അതിന്റെ സ്വതസ്വഭാവം കൊണ്ട് തന്നെ തൊഴിലാളിക്ക് ഗുണകരമാകും എന്ന് വിവക്ഷിച്ചിട്ടില്ല ഞാന്‍. എന്നാല്‍ അത് പരിപൂര്‍ണ്ണമായും സാദ്ധ്യമാകും താനും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്ന രീതി- മുതലാളിത്തവ്യവസ്ഥിതി തൊഴിലാളിയെ അരിഷ്ടിച്ച് കുടുംബം നിലനിര്‍ത്താനുള്ള കൂലി മാത്രം കൊടുക്കുകയേയുള്ളു എന്ന വീക്ഷണം ലിബറല്‍ ഇക്കോണമിയില്‍ നില നില്‍ക്കില്ല എന്നു മാത്രമാണ്‌.

മാര്‍ക്സ് വിഭാവനം ചെയ്തത് മൂലധനം വന്‍‌കിട സംരഭങ്ങള്‍ കയ്യടക്കുന്ന അവസ്ഥ സം‌ജാതമാകുന്നതോടെ അത് കയ്യാളുന്ന വ്യക്തികളും എണ്ണത്തില്‍ കുറയുമെന്നാണ്‌. മറിച്ചാണ്‌ സംഭാവ്യം. വ്യവസായങ്ങള്‍ വളരുന്നതോടെ അത് ഒരു വ്യക്തിയുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തത്ര വളര്‍ന്ന് പൊതുജനത്തിന്റെ കയ്യില്‍ വരും. തെറ്റിദ്ധരിക്കരുത്, ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും കൈവിട്ട് പോകുമെന്നല്ല ഉദ്ദേശിച്ചത്. അത് ഷെയറുകളും കടപ്പത്രങ്ങളും ബാങ്ക് ലോണുകളും മറ്റു സം‌വിധാനങ്ങളും ഉപയോഗിക്കുന്നതോടെ പൊതുജനത്തിന്റെ മുന്നില്‍ പണം ചോദിക്കുന്ന, അവരോട് സമാധാനം ബോധിപ്പിക്കേണ്ട ക്ലാസ്സിക്കല്‍ ക്യാപിറ്റലിസത്തിലെ മാടമ്പിയുടെ നേരേ എതിര്‍ സ്വഭാവക്കാരനായിത്തീരുന്നു എന്നാണ്‌.

മാസ്സ് പ്രൊഡക്ഷന്‍ ഫോര്‍ മാസ്സസ് എന്നതാണ്‌ ലിബറലിസത്തിന്റെ മൂലാധാരം. മാര്‍ക്സിയന്‍ വീക്ഷണത്തില്‍ പ്രൊഡക്ഷന്‍ എന്നാല്‍ നിര്‍ദ്ധനരായ ഭൂരിപക്ഷം ചൂഷകന്യൂനപക്ഷത്തിനു വേണ്ടി നടത്തുന്ന വൃത്തിയാണ്‌. ഉപഭോക്താക്കളിലെ ഭൂരിപക്ഷവും ഈ തൊഴിലാളികള്‍ തന്നെയെന്നത് മാര്‍ക്സ് വിട്ടുപോയി. പ്രൊഡക്ഷന്‍ ചാനലിന്റെ തുടക്കത്തിലെ തൊഴിലാളി തന്നെ ഒടുക്കത്തില്‍ ഉപഭോക്താവുമായി നില്‍ക്കുന്നു. തുടക്കത്തിലവനു കിട്ടുന്ന കൂലി തന്നെ ഒടുക്കത്തില്‍ വിലയായി അവനു തിരിച്ചു നല്‍കാനുള്ള പണമായി കയ്യില്‍ വേണം എന്ന തിരിച്ചറിവ് ലിബറലിസത്തില്‍ കഴിയുന്നതില്‍ കുറച്ച് വേതനം എന്ന ക്ലാസ്സിക്കല്‍ കൂലിസങ്കല്പ്പത്തില്‍ നിന്നും മുതലാളിയെ മാറ്റേണ്ടതുണ്ട്. എല്ലാ മഹാവ്യവസായ സം‌രംഭസാദ്ധ്യതയും ഉപഭോക്താവ് സാധാരണക്കാരനാകുന്ന മേഘലയിലേ വരൂ. ധനികര്‍ മാത്രമുപയോഗിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ആരും തന്നെ സാധാരണക്കാരനുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വന്‍‌സമ്രംഭങ്ങളെ കടത്തിവെട്ടുന്നതുപോലെ വളരാന്‍ പോകുന്നില്ല ഇവിടെ.

ഹെഗളിയന്‍ ഓപ്റ്റിമിസത്തില്‍ മതിമറന്ന മാര്‍ക്സ് സോഷ്യലിസത്തിന്റെ സാദ്ധ്യതകള്‍ മാത്രം കാണുകയും അതു മാത്രം പോം‌വഴിയാണെന്ന് വിശ്വസിക്കുകയും, അതിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഭൂരിപക്ഷത്തിന്റെ സ്വപ്നത്തിലേക്ക് മാത്രം ലോകഗതി നീങ്ങുമെന്ന് കരുതിയ മാര്‍ക്സ് പോലും അവരിലൊരുത്തനായിരുന്നില്ല, ബൂര്‍ഷ്വയുടെ മകനും ജിംനേഷ്യത്തില്‍ പഠിച്ചവനും പ്രഭുകുമാരിയുടെ ഭര്‍ത്താവുമായ മാര്‍ക്സിനു ഭൂരിപക്ഷം കാണാത്ത ഒരു പുതിയ ഗതി ലോകത്തിനു സ്വപ്നം കാണാന്‍ കഴിഞ്ഞതുപോലെ ന്യൂനപക്ഷവും ഒറ്റപ്പെട്ടതുമായ മറ്റേനകം തത്വചിന്തകര്‍ക്കും പണ്ഡിതര്‍ക്കും ഇതരവഴികള്‍ വിഭവനം ചെയ്യാന്‍ കഴിയില്ല? താത്വികശാക്തീകരണം തൊഴിലാളിയെ ഉത്ബോധിതനാക്കും എന്ന് മാര്‍ക്സ് ഇതിന്റെ ഉത്തരം കണ്ടു.

മാര്‍ക്സ് കണ്ട മുതലാളിത്തം ആദം സ്മിത്തും റൈക്കാര്‍ഡൊയും വിഭാവനം ചെയ്തതായിരുന്നു. അവയ്ക്കെതിരേ ആഞ്ഞടിച്ച മാര്‍ക്സിനു അവര്‍ക്കു ശേഷമുള്ളവര്‍ പോലും ആഭാസസാമ്പത്തികശാസ്ത്രജ്ഞരായിരുന്നു. പ്രത്യയശാസ്ത്രം ഇതിനു ബദലായി. സകലതിലും പ്രത്യയശാസ്ത്രം കൈകടത്തുകയായി. സാഹിത്യം, സംഗീതം, കല എന്നു വേണ്ട സകലതും പ്രത്യയശാസ്ത്രത്തിന്റെ അളവുകോലില്‍ നിര്‍ണ്ണയിക്കപ്പെട്ടു. മെന്‍ഡല്‍ ഹേര്‍ട്ട്സ് ഐന്‍സ്റ്റീന്‍ എന്നൊക്കെ കേട്ടാലും ബൂര്‍ഷ്വ എന്നു മാത്രം ആളുകള്‍ മനസ്സിലാക്കുന്ന അവസ്ഥയായി.

മാര്ക്സിയന്‍ തത്വശാസ്ത്രമനുസരിച്ച് ഒരു തത്വം ശരിയാണെന്നതിന്റെ പരിപൂര്‍ണ്ണ തെളിവ് അത് പ്രാവര്‍ത്തികതലത്തില്‍ സ്വയം തെളിയിക്കുന്നു എന്നതാണല്ലോ. അതേ പരിശോധനയാല്‍ വര്‍ഗ്ഗബോധമെന്ന തത്വം തെറ്റാണെന്ന് കാണാം. ഭൂരിപക്ഷ തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പ്പര്യസം‌രക്ഷണം ഉദ്ദേശിച്ച് നടന്ന ഫ്രഞ്ച് വിപ്ലവത്തില്‍ എന്താണു സം‌ഭവിച്ചത്? ഒരു പാര്‍ലിമെന്റ് പിന്‍‌താങ്ങുന്ന ഭരണകൂടത്തെ താഴെ വലിച്ചിട്ട വിപ്ലവകാരികള്‍ ന്യൂനപക്ഷമായിരുന്നു. സോവിയറ്റ് യൂണിയനില്‍ ലെനിന്‍ ജനങ്ങളുടെ വോട്ട് തേടിയപ്പോള്‍ ഇരുപത്തഞ്ചു ശതമാനം പേരേ പിന്‍‌തുണച്ചുള്ളു, അദ്ദേഹം അതോടെ കമ്യൂണിസത്തിനു സ്വേച്ഛാധികാരം കൊടുത്ത് പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ നിര്‍ബന്ധിതനായിപ്പോയി. വര്‍ഗ്ഗബോധം എന്ന സങ്കല്പ്പം അവിടെ പ്രാവര്‍ത്തികതലത്തില്‍ പരാജയപ്പെടുന്നത് കാണാം, കാരണം ഭൂരിപക്ഷത്തിന്റെ നേട്ടമുദ്ദേശിച്ചു നടന്ന വിപ്ലവത്തിനു ഭൂരിപക്ഷ പിന്‍‌തുണ ലഭിക്കാതിരുന്നതു തന്നെ.


പിന്‍ കുറിപ്പ്:
മീസസിന്റെ വാദം എടുത്തെഴുതുകമാത്രമഅണ്‌ ഞാന്‍ ചെയ്തിട്ടുള്ളത്. എന്റെ അഭിപ്രായങ്ങളൊന്നും തന്നെ ഇല്ല. പുസ്തകം നോക്കി എഴുതിയതല്ലാത്തതുകൊണ്ട് ആശയം മാത്രമാണ്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്, വരികളല്ല.

മീസസിന്റെ സങ്കല്പ്പത്തില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല, ശരിതെറ്റുകളേയുള്ളു. ഇടതും വലതുമായോ അല്ലാതെയോ ഇതിനെ വിശകലനം ചെയ്യുന്നവര്‍ക്കെല്ലാം സ്വാഗതം. മീസസ് ജൂതവംശജനാണ്‌, കമ്യൂണിസ്റ്റുകാരെ തല്ലിയോടിക്കണം, നിനക്കു വേറേ പണിയില്ലേടേ തുടങ്ങിയ കമന്റുകള്‍ സ്വാഗതം ചെയ്യുന്നില്ലെന്നല്ല, പ്രതികരണം പ്രതീക്ഷിക്കരുതെന്ന് മാത്രം.

40 comments:

Radheyan said...

വര്‍ഗ്ഗം static ആയ ഒരു സങ്കല്‍പ്പമല്ല.താങ്കള്‍ തന്നെ പറഞ്ഞ പോലെ ഒരു പൂന്താനം ലൈന്‍.
അതു കൊണ്ടു തന്നെ വര്‍ഗ്ഗബോധവും ഡിപ്പെന്‍ഡബിള്‍ അല്ല എന്നു തോന്നുന്നു.

കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ.ഒന്നു കൂടി ഞാനും വായിക്കട്ടെ.

ഡാലി said...

അന്തോണിച്ചനു വീണ്ടും സലാം. ചന്ദ്രക്കാറന്റെ ആ കമന്റ് കണ്ടതു മുതല്‍ അവിടെ ഒരു കമന്റ് ഇടണോ? ഓഫായി ഒരു കമന്റ് ഇട്ടാല്‍ എല്ലാവരും കൂടി എന്നെ സ്വര്‍ഗ്ഗത്തെത്തിക്കുമോ, ഒരു പോസ്റ്റ് ഇടണോ എന്നൊക്കെ ഞാന്‍ മനസ്സില്‍ കണ്ടത് അന്തോണിച്ചന്‍ മാനത്തു കണ്ടു.

ഞാനീ പോസ്റ്റിലെ സ്ത്രീ ഒരു വര്‍ഗ്ഗം എന്നതിനെ മാര്‍ക്സിയന്മാര്‍ എങ്ങനെ കണ്ടു എന്ന കാര്യം മാത്രം എടുക്കുന്നു. ചന്ദ്രക്കാ‍റന്റെ മുകളിലെ ഈ കമന്റ് അദ്ദേഹത്തിന്റെ ഒരു തിരിച്ചറിവാണു് എന്നു് ആദ്യം പറയട്ടെ. അതുകൊണ്ട് വളരെ അഭിനന്ദനീയമാണു. സ്ത്രീയുടെ പ്രശ്നങ്ങള്‍ സ്ത്രീയുടെ മാത്രം പ്രശ്നങ്ങളല്ല എന്നും പുരുഷന്‍ ചെയ്ത കൊള്ളരുതായ്മകളുടെ ഒരു പങ്ക് സ്ത്രീ പറ്റിയുട്ടുണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ നിലപാട്.(നമത് അവിടെ സംവാദ സാധ്യത അടച്ചതിന്നാല്‍ പിന്നീടു ഇതേ പറ്റി ചര്‍ച്ച ചെയ്യാനായില്ല) മാര്‍ക്സിയന്‍ നിലപാട് അതുതന്നെയാണു്. സ്ത്രീയെ ഒരു വര്‍ഗമായി മാര്‍ക്സ് അംഗീകരിക്കുന്നില്ല. പകരം തൊഴിലാളി സ്ത്രി, ദളിത് സ്ത്രീ, മുസ്ലിം/ഹിന്ദു/ക്രിസ്ത്യാനി സ്ത്രീ എന്ന നിലയ്ക്ക് ജാതി= വര്‍ഗ്ഗം എന്നതിന്റെ ബേസില്‍ സ്തീയെയും തിരിക്കാനാണു ശ്രമിക്കുന്നത്. മേലെ തട്ടിലുള്ള സ്ത്രീയ്ക്കും താഴെ തട്ടിലുള്ള സ്ത്രീയ്ക്കും പൊതുവായി പ്രശ്നങ്ങളില്ലെന്നും, ഒരു സ്ത്രീയുടെ പ്രശ്നങ്ങളെ ഒരു പുരുഷന്‍ പ്രതിനിധീകരിക്കുന്നതില്‍ കൂടുതലായി മറ്റൊരു സ്ത്രീയ്ക്കു പ്രതിനിധീകരിക്കാനാകില്ലെന്നും ആണു നിരീക്ഷണം. (ഈ അവസ്ഥയില്‍ ആണു സ്ത്രീ സംവരണ ബില്‍ എന്തിനു എന്നു ഒരാള്‍ ചോദിക്കുന്നതു) ഈ നിരീക്ഷണം മറ്റു വര്‍ഗ്ഗങ്ങള്‍ക്കു അപ്ലെ ചെയ്താല്‍ ലിബറല്‍, മാര്‍ക്കെറ്റ് ഇക്കണോമിയില്‍ അവയും ഒരു വര്‍ഗ്ഗമായി നില നില്‍ക്കുന്നിലെന്നു കാണാം. (അന്തോനിച്ചന്‍ പറഞ്ഞതു തന്നെ) എന്നാല്‍ അന്തോണിച്ചന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ബലാത്സംഗം തുടങ്ങീ അനേകം കാര്യങ്ങളില്‍ സ്ത്രീ എന്ന ഗ്രൂപ്പ് അതിന്റെ വര്‍ഗ്ഗസ്വഭാവം നിലനിര്‍ത്തുന്നതും കാണാം. ശ്രീമതി അംബാനിയ്ക്കും മീങ്കച്ചോടക്കാരി മറിയ ചേടത്തിയ്ക്കും പൊതുവായി ചിലപ്രശ്നങ്ങളും അവയെ പ്രതിനിധാനം ചെയ്യാന്‍ സ്ത്രീക്കു തന്നെയാണു കൂടുതല്‍ സാധിക്കുക എന്നും കാണാം. സ്ത്രീ സംവരണ ബില്‍ എന്തിനു എന്നതിനൊരുത്തരം അപ്പോഴാണു കിട്ടുക. മേലെ പറഞ്ഞ കാര്യം കൊണ്ടു തന്നെ ഫെമിനിസ്റ്റ് പ്രസ്ഥനങ്ങള്‍ വര്‍ഗ്ഗത്തെ പുനര്‍നിര്‍വചിക്കുകയും ലിംഗം, ജാതി, വര്‍ഗ്ഗം (gender, race and class.) എന്നതു തങ്ങളുടെ പരിശുദ്ധ ത്രിത്വം ആയി കാണുകയും ചെയ്യുന്നു.

N.J Joju said...

അഭിപ്രായത്തോട് യോജിക്കുന്നു.

ഇതില്‍ ഒരു ഗൌരവമുള്ള ചര്‍ച്ച പ്രതീക്ഷിയ്ക്കുന്നു.

Radheyan said...

സംശയങ്ങള്‍ സംശയങ്ങള്‍ ചോദ്യമായി അവതരിപ്പിക്കുകയാണ്. ഉത്തരങ്ങള്‍ ആര്‍ക്കും തരാം.

1.മാര്‍ക്സ് തന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത് ഫ്യൂഡല്‍ മുതലാളിത്തരീതികളെ മാത്രം മനസ്സില്‍ കണ്ടാണോ?
2.ആധുനിക ജനാധിപത്യ കമ്പോള ലിബറല്‍ സെറ്റപ്പില്‍ കമ്പോളത്തിന്റെ ആന്തരികനിയമങ്ങള്‍ മാര്‍ക്സിസത്തിന് ബദലാണോ?അത് സ്വാഭാവികമായും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിതവും ഉപ്ഭോക്താവിന് വില്യ്ക്കൊത്ത ഉല്‍പ്പന്നവും ഉറപ്പക്കുമോ?
3.ആധുനിക കാലത്തെ ജോയിന്റ് സ്റ്റോക്ക് കമ്പിനികള്‍,അവയിലെ വര്‍ദ്ധിച്ച ജനാധിപത്യം,സ്റ്റോക്ക് മാര്‍ക്കറ്റിന്റെ സുതാര്യത,ഊഹക്കച്ചവടവും മറ്റും നിയന്ത്രിക്കാനുള്ള കൂടുതല്‍ സര്‍ക്കാര്‍ മാധ്യമ ഇടപെടലുകള്‍ ഇവയൊക്കെ ആധുനിക മുതലാളിത്തത്തെ കൂടുതല്‍ രചനാത്മകമാക്കിയിട്ടുണ്ടോ?
4.പുതിയ കാലഘട്ടത്തിനു ചേരുന്ന ഭാവുകത്വങ്ങള്‍,പുതിയ കാലഘട്ടത്തിനു ചേരുന്ന മൂല്യബോധം എന്നിങ്ങനെ പലതിനെ കുറിച്ചും ചര്‍ച്ച വരുന്നു.പുതിയ കാലത്തിലേക്ക് മാര്‍ക്സിസം അപ്രസക്തമാണെന്ന് കരുതുന്നുണ്ടോ?അല്ലെങ്കില്‍ പുതിയ കാലത്തിനുതകുന്ന രീതിയില്‍ മാര്‍ക്സിസത്തെ എങ്ങനെ ഉടച്ചു വാര്‍ക്കാം

5.റ്റെക്നോളജിയുടെ കുതിപ്പില്‍ ലോകത്ത് ഇനി 2 വര്‍ഗ്ഗമ്മേ ഉള്ളൂ.അത് അറിവിലേക്ക് വഴി തുറക്കപ്പെട്ടവനും അത് ഇല്ലാത്തവന്‍/നിഷേധിക്കപ്പെട്ടവനും ആണെന്ന വാദങ്ങളോട് യോജിക്കുന്നുവോ.അല്ലെങ്കില്‍ റ്റെക്നോളജിയിലും കമ്മ്യൂണിക്കേഷനിലുമുണ്ടായ വിസ്ഫോടനകരമായ മാറ്റങ്ങള്‍ എന്ത് മാറ്റമാണ് സാമൂഹിക അവസ്ഥയില്‍ ഉണ്ടാക്കുന്നത്,ഉണ്ടാക്കാന്‍ പോകുന്നത്?

N.J Joju said...

രാധേയന്‍,

രണ്ടു കാര്യത്തിലേ എനിയ്ക്ക് എന്തെങ്കിലും അഭിപ്രായമുള്ളൂ.

2.ആധുനിക ജനാധിപത്യ കമ്പോള ലിബറല്‍ സെറ്റപ്പില്‍ കമ്പോളത്തിന്റെ ആന്തരികനിയമങ്ങള്‍ മാര്‍ക്സിസത്തിന് ബദലാണോ?അത് സ്വാഭാവികമായും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിതവും ഉപ്ഭോക്താവിന് വില്യ്ക്കൊത്ത ഉല്‍പ്പന്നവും ഉറപ്പക്കുമോ?

അങ്ങനെ വേണം കരുതാന്‍. വിപണിയില്‍ മത്സരം ഉള്ളിടത്തോളം കാലം,വിപണിയില്‍ ഏതെങ്കിലും കമ്പനിമാത്രമായിയ് കുത്തക ഉണ്ടാക്കുന്നില്ലെങ്കില്‍ ഉപഭോക്താവിന് വിലയും ഗുണനിലവാരവും തമ്മിലുള്ള ഒരു ഒത്തു തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ഉത്പന്നം കിട്ടാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ഒരു സാഹചര്യവും അനുഭവവും വച്ച് തൊഴിലാളിയ്ക്കും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളുണ്ട്. അത് തൊഴിലാളികളുടെ ദൌര്‍ലഭ്യം കൊണ്ടുണ്ടാവുന്ന താത്കാലിക അവസ്ഥമാത്രമാണോ എന്ന് സംശയമുണ്ട്. അതേ സമയം പുത്തന്‍ മാനേജുമെന്റു സമ്പ്രദായങ്ങളില്‍ തൊഴിലാളിയുടെ സംതൃപ്തിപരിഗണ്ണിയ്ക്കപ്പെടുന്നുണ്ട്.

3.പുതിയ കാലത്തിലേക്ക് മാര്‍ക്സിസം അപ്രസക്തമാണെന്ന് കരുതുന്നുണ്ടോ?അല്ലെങ്കില്‍ പുതിയ കാലത്തിനുതകുന്ന രീതിയില്‍ മാര്‍ക്സിസത്തെ എങ്ങനെ ഉടച്ചു വാര്‍ക്കാം

അപ്രസക്തമാണ് എന്നു തന്നെയാണ് തോ‍ന്നുന്നത്. മാര്‍ക്സിസത്തെക്കുറിച്ച് സൈധാന്തികമായ അറില്ലാത്തതുകൊണ്ട് എന്റെ അഭിപ്രായം ബയാസ്ഡ് ആയി കൂടാ എന്നില്ല. എന്റെ കാഴ്ചപ്പാടില്‍ ഒരു കാലഘട്ടത്തിലെ പ്രശ്നങ്ങളോട് സംവദിയ്ക്കാനാണ് മാര്‍ക്സിസം ഉണ്ടായത്. കാലം മാറുന്നതോടെ അതിന്റെ പ്രസക്തിയും നഷ്ടപ്പെടും. ഉടച്ചു വാര്‍ക്കുക എന്നത് അപ്രസക്തമാണ്, കാരണം മാര്‍ക്സിസം മാര്‍ക്സിസം അല്ലാതായി മാറാം. കാലാനുസൃതമായി പുതിയ പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും ഉരുത്തിരിയട്ടെ.

brinoj said...

ആന്റണിയുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്‌..പ്രൊഡ്ക്ഷന്‍ രങ്കത്ത്‌ ജോലി ചെയ്തതു കൊണ്ട്‌ പോസ്റ്റുമായി ബന്ധമുണ്ടെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ കമന്റായി ഇടുന്നു..

പൂര്‍ണമായ ലിബറള്‍ എക്കണോമി എന്നത്‌ മാര്‍ക്സിന്റെ വര്‍ഗാധിപത്യ സോഷ്യലിസത്തിന്റെ മറുവശം മാത്രമായേ തോന്നുന്നുള്ളൂ.രണ്ടു കാര്യങ്ങളും അതിന്റെ ഒറിജിനല്‍ ഉദ്ദേശ്യ ശുദ്ധിയില്‍ നടപ്പിലാക്കാന്‍ കഴിയില്ല.

തൊഴിലാളി ഉപഭോക്താവ്‌ കൂടി ആയതു കൊണ്ട്‌ കൂലി കൂട്ടി കൊടുക്കതിരിക്കാന്‍ നിവര്‍ത്തിയില്ല എന്ന കാര്യം ശരിയാണെന്നു തോന്നുന്നില്ല.(indiaയില്‍ പ്രത്യേകിച്ചും).40 ശതമാനത്തോളം കാഷ്വല്‍ തൊഴിലാളികളെ വെച്ചാണു ബഹുരാഷ്ട്ര കമ്പനികള്‍ പോലും ഇവിടെ പ്രവര്‍തിക്കുന്നത്‌.ഇവരുടെ വേതനം ദിവസം 80 രൂപയോളമാണ്‍്‌..കൂടെ മറ്റ്‌ ബാധ്യതകള്‍ ഒന്നുമില്ല.(പി.എഫ്‌ മുതലായവ).ഉല്‍പന്നത്തിന്റെ ഗുണത്തെ ബാധിക്കുന്ന പ്രവര്‍ത്തികളില്‍ പോലും പ്രവര്‍ത്തി പരിചയമില്ലാത്ത ഇത്തരം തൊഴിലാളികളെ നിയമിക്കുന്നതിനു പിന്നില്‍ "കഴിയുന്നതും കുറച്ച്‌ കൂലി" എന്നുള്ള പഴയ വികാരം തന്നെയാണ്‍്‌,സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെട്ടിട്ടുള്ളത്‌ സ്തിരം ജോലിക്കാര്‍ക്ക്‌ മാത്രമാണ്‍്‌.മൊത്തമായി എടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക്‌ (ഉല്‍പന്നത്തെ അനുസരിച്ചിരിക്കും) വേണ്ടി മൂലധനം കൈവശമുള്ളവര്‍ സ്പെഷ്യലിസേഷനില്ലാത്ത തൊഴിലാളികളെ ചൂഷണം ചെയ്യുന്നു എന്നു പറയേണ്ടി വരും.

പുതിയ മാനേജ്‌മന്റ്‌ സമ്പ്രദായങ്ങളില്‍ പരിഗണിക്കപ്പെടുന്ന തൊഴിലാളിയുടെ സംത്രിപ്തിയും ഇതു പോലെ തന്നെ.കൃത്യമായ ബൗണ്ടറി ലൈനുകളുണ്ട്‌.

മാര്‍ക്സിസത്തിന്റെ പ്രസക്തി കുറഞ്ഞ പക്ഷം സൈദ്ധാന്തികമായെങ്കിലും നിലനില്‍ക്കുന്നുണ്ട്‌.ചൂഷണങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്‌,ദ്രാവകാവസ്തയോളം എത്തിയ ഇരുമ്പു റോഡുകള്‍ ഒരു വിധതിലുള്ള സേഫ്റ്റി എക്വിപ്മെന്റുകളും ഇല്ലാതെ കൊടിലുകള്‍ കൊണ്ട്‌ കൈകാര്യം ചെയ്യുന്നവരുണ്ട്‌..ചുട്ടു പഴുത്ത ദ്രാവകം മോള്‍ഡിലേക്കൊഴിക്കുമ്പോള്‍ തെറിച്ചു വീണു ദേഹം പൊള്ളി മരിക്കുന്നവരുണ്ട്‌,നിരോധിക്കപ്പെട്ട ക്രോമിന്‍-6+ ദിവസം മുഴുവന്‍ വെറും കൈകള്‍ കൊണ്ട്‌ ഉപയോഗിക്കുന്നവര്‍ ഉണ്ട്‌.(india തന്നെ..2008 ല്‍ തന്നെ).ഇവയില്‍ പലതും സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികളാണു.

വര്‍ഗബോധം എന്ന സങ്കല്‍പം അല്‍പമെങ്കിലും പ്രയോജനപ്പെടുന്ന പല മേഖലകളും ഇന്നുമുണ്ട്‌.അസംഖടിത തൊഴിലാളി മേഖലകളില്‍ പ്രത്യേകിച്ചും.(ഇതിന്റെ വിപരീതമായി പലയിടത്തും ജോലി ചെയ്യാതെ ശമ്പളം പറ്റുന്ന സംഖടിത വര്‍ഗവുമുണ്ട്‌).

മുതലാളിത്തവും സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വിധേയമായിട്ടില്ല.ടെക്നോളജി അതിനെ കൂടുതല്‍ ശക്തിപെടുത്തി എന്നല്ലാതെ.ചുരുക്കം ചിലര്‍ മാനേജ്‌മന്റ്‌ രീതികളിലും മറ്റും വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടത്തി തൊഴിലാളിയുടെ സന്തുഷ്ടിയും ലാഭവും ഒരുമിച്ചു നേടുന്നതില്‍ വിജയിച്ചിട്ടുണ്ട്‌.(ലീന്‍ മാനുഫാക്ചറിംഗ്‌ തുടങ്ങിയ രീതികള്‍)
മുതലാളിക്ക്‌ ലാഭവും തൊഴിലാളിക്ക്‌ ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള അവസ്തയും എന്ന ലക്ഷ്യത്തിലേക്ക്‌ എത്താന്‍ പ്രായോഗികമായ വഴികള്‍ ഉണ്ടാവണം. പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും പ്രവചനങ്ങളില്‍ ഒതുങ്ങി പ്രായോഗിക തലത്തില്‍ പരാജയം ആകുന്ന പതിവ്‌ തുടരാതിരിക്കണം.അതിനുള്ള സാധ്യതകള്‍ ഇല്ല എന്നറിയാം.എങ്കിലും..

namath said...

ഓടോയ്ക്ക് മാപ്പ് ആന്‍റണി. എന്‍റെ നിലപാടിന് എനിക്കു അപരിചിതമായ ഒരു വ്യാഖ്യാനം ഡാലിയുടെതായി കണ്ടു." സ്ത്രീയുടെ പ്രശ്നങ്ങള്‍ സ്ത്രീയുടെ മാത്രം പ്രശ്നങ്ങളല്ല എന്നും പുരുഷന്‍ ചെയ്ത കൊള്ളരുതായ്മകളുടെ ഒരു പങ്ക് സ്ത്രീ പറ്റിയുട്ടുണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ നിലപാട്.(നമത് അവിടെ സംവാദ സാധ്യത അടച്ചതിന്നാല്‍ പിന്നീടു ഇതേ പറ്റി ചര്‍ച്ച ചെയ്യാനായില്ല)"
അങ്ങനെ ഒരു നിലപാട് എനിക്കോ പോസ്റ്റിനോ ഇല്ല. അങ്ങനെ വ്യാഖ്യാനിക്കാവുന്ന വാചകങ്ങളും. മൈ ക്വസ്റ്റ്യന്‍ വാസ് സിംപിള്‍. പെണ്ണെഴുത്തെന്ന ലേബല്‍ എഴുത്തിനു ഗുണം നല്‍കിയിട്ടുണ്ടോ? ഖേദിക്കുന്നു ആന്‍റണി ഫോര്‍ ടേക്കിങ്ങ് യുവര്‍ വാല്യുബിള്‍ സ്പേസ്!! പ്ലീസ് റിമൂവ് ഇഫ് യു ഫീല്‍ ഇന്‍അപ്രോപ്രിയേറ്റ്!

ബാബുരാജ് ഭഗവതി said...

വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയം..
ചില കാര്യങ്ങള്‍ മാത്രം പറയട്ടെ ..
മാക്സ് പലപ്പോഴും വര്‍ഗ്ഗങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരു വര്‍ഗ്ഗമെന്നല്‍ എന്തെന്നതിന് ഒരു ഡെഫനിഷന്‍ ഒരിടത്തും കൊടുത്തിട്ടില്ലെന്നാണ് എന്റെ അറിവ്.
ലെനിനാണ് അത് ചെയതത്.
ലെനിന്‍ എഴുതുന്നു..
“സാമൂഹ്യ സമ്പദ്ഘടനയുടെ സുനിശ്ചിതാമായ വ്യ്‌വസ്ഥിതിയില്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്നു എന്നതു കൊണ്ട് ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തിന്റെ അദ്ധ്വാനം തട്ടിയെടുക്കുന്ന സാഹചര്യമുണ്ടാകൌന്നു. ഈ ജനവിഭാഗങ്ങളാണ് വര്‍ഗ്ഗങ്ങള്‍..“(മഹത്തായ തുടക്കം. ലെനില്‍)

മറ്റൊരു നിര്‍വചനം..
“ഉല്പാദനൊപാധികളുമായുള്ള നിയമപരമായി സുസ്ഥിരവും വ്യ്‌വസ്ഥപിതവുമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലും, സാമൂഹ്യോല്പാദനത്തിന്റെ പങ്ക് ഏതളവില്‍ ഏതു രീതിയില്‍ ആര്‍ജ്ജിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലും സാമൂഹ്യോല്പാദനത്തിന്റെ ചരിത്ര്പരമായി സുനിശ്ചിതമാക്കപ്പെട്ട സ്ഥാനങ്ങളില്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളാണ് വര്‍ഗ്ഗങ്ങള്‍“
“മഹത്തായ തുടക്കം”

ഇതാണ് മാക്സിയന്‍ വര്‍ഗ്ഗ സങ്കല്‍പ്പം .
ഇവിടെ സാമ്പത്തിക നിര്‍ണ്ണയവാദത്തിന് ഒരു സാധ്യതയുമില്ലെന്നു വ്യക്തമല്ലേ?
ഒരിടത്ത് മക്സുതന്നെ അതു പറയുന്നുണ്ട്.
ചരിത്രത്തിന് സാമ്പത്തികവുമായ അടിസ്ഥാനമുണ്ടെന്ന് അംഗീകരിക്കാതിരുന്ന കാലത്ത് അത്തരം പ്രശ്നങ്ങളെ കുറിച്ച് കൂടുതല്‍ എഴുതേണ്ടി വന്നതുകൊണ്ട് ജനങ്ങള്‍ തങ്ങളെ സാമ്പത്തിക നിരണ്ണയവാദികളായി കാണുന്നുവെന്ന് ഒരിടത്ത് അദ്ദേഹം വിലപിക്കുന്നുണ്ട്.

ഒന്നുകൂടി നല്ലവണ്ണം വായിച്ചതിനുശേഷം കമന്റാം

ബാബുരാജ് ഭഗവതി said...

രാധേയന്‍ ചര്‍ച്ച തുടരണം,
നേരമില്ലാത്തതിനാല്‍ തല്‍ക്കാലം വിട.

അനോണി ആന്റണി said...

നമതേ, ഡാലി പറഞ്ഞിരിക്കുന്നത് നമതിന്റെ പോസ്റ്റില്‍ ചന്ത്രക്കാരന്‍ പ്രകടിപ്പിച്ച അഭിപ്രായത്തെപ്പറ്റിയാണെന്നാണ്‌ വായിച്ചിട്ട് എനിക്കു തോന്നിയത്. താങ്കള്‍ക്കോ ആ പോസ്റ്റിനോ ആ അഭിപ്രായമുണ്ടെന്ന് വിവക്ഷിച്ചിട്ടുണ്ടെന്ന് തോന്നിയില്ല, പിന്നെ ഒരു വാചകം കൊണ്ട് എന്താണര്‍ത്ഥമാക്കിയതെന്ന് എഴുതിയയാള്‍ തന്നെ പറഞ്ഞാലേ ക്ലീയറാവൂ, ഡാലി പറയൂ.

ഡാലീ,
ചന്ത്രക്കാറന്‍ അഭിപ്രായം മാറിയെന്നും പറഞ്ഞിട്ടില്ല, ഫെമിനിസ്റ്റുകളും ദളിത് അക്കാഡമിക്ക് ചിന്തകരുമൊക്കെ എതിര്‍ക്കുകയും ഫലപ്രദമായി നേരിടുകയും പുനര്‍ നിര്‍‌വചിക്കുകയും ചെയ്തിട്ടുണ്ട് എന്നു മാത്രമേ പറഞ്ഞുള്ളു! അതെല്ലാം താന്‍ അംഗീകരിച്ചു എന്ന് പറഞ്ഞിട്ടില്ലല്ലോ?

(മീസസിന്റെ അഭിപ്രായമാണ്‌ എന്റേതല്ല എന്നു ഞാന്‍ പറഞ്ഞതുപോലെത്തന്നെ എനിക്ക് തോന്നിയത്‌


ശരിയാണ്‌ മാര്‍ക്സിയന്‍ വര്‍ഗ്ഗനിര്‍ണ്ണയത്തില്‍ സ്ത്രീ ഒരു വര്‍ഗ്ഗമല്ല, പലവര്‍ഗ്ഗങ്ങളിലായി പരന്നു കിടക്കുന്ന പരസ്പരം പൊതുവായൊന്നുമില്ലാത്ത സംഘമാണ്‌. ഇതിനെക്കുറിച്ച് എന്റെ അഭിപ്രായം (മാര്‍ക്സിന്റേതും മീസസിന്റേതുമല്ലാത്ത ഇവയെല്ലാം സ്വാധീനിച്ചതും എന്നാല്‍ എന്റെ വ്യക്തിപരമായതുമായതുമായ അഭിപ്രായം രാധേയന്‍ ചോദിച്ച അഞ്ചു കാര്യങ്ങളിലെ എന്റെ അഭിപ്രായത്തിലൂടെ തെളിയേണ്ടതാണ്‌)

namath said...

ചന്ദ്രക്കാറന്‍റെതായ ഒരു കമന്‍റ് ആ പോസ്റ്റില്‍ ഓര്‍ക്കുന്നില്ല. അഭിപ്രായം ചന്ത്രക്കാറന്‍റെതാണെങ്കില്‍ ചന്ത്രക്കാറന്‍ പറയേണ്ട വിഷയമാണത്.

ആന്‍റണി. മാണിച്ചായന്‍ എന്തു പറയുമോ ആവോ? പാലാ ഫ്ലേവറുള്ള ഒരു വര്‍ഗ്ഗവിശകലനം അദ്ദേഹവും നടത്തിയിട്ടുണ്ട്.

ഡാലി said...

അന്തോണിച്ചാ,

മീസസിന്റെ അഭിപ്രായമാണ്‌ എന്റേതല്ല എന്നു പറയുമ്പോളും വര്‍ഗ്ഗത്തെ കുറിച്ചു് അന്തോണിച്ചനും മാര്‍ക്സിന്റേതില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ടെന്നല്ലേ വ്യക്തമാകുന്നതു്‌. അതുപോലെ പണ്ടത്തെ അഭിപ്രായത്തില്‍ നിന്നും ചന്ദ്രക്കാറനും മാറി ചിന്തിച്ചു എന്നാണു ഞാന്‍ പറഞ്ഞതു്/ പറയാന്‍ ഉദ്ദേശിച്ചതു. ദളിത്/ഫെമിനിസ്റ്റ് ചിന്തകളില്‍ നിന്നും അദ്ദേഹത്തിന്റെതായ അഭിപ്രായം ഉണ്ടാക്കിയിരിക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ.

നമതേ, കമന്റു വായിക്കൂക. ദയവായി അവിടെ കൊടുത്തിരീക്കുന്ന ലിങ്ക് ക്ലിക് ചെയ്യുക. പെണ്ണെഴുത്തിനെ കുറിച്ചല്ല, ‘സ്ത്രീ ഒരു കമോഡീറ്റിയില്‍‘ നടന്ന ചര്‍ച്ചയാണു ലിങ്ക് ചെയ്തിരിക്കുന്നതു്. താങ്കളെ കുറിച്ചോ താങ്കളുടെ അഭിപ്രായത്തെ കുറിച്ചോ അല്ലേയല്ല. താങ്കള്‍ക്കു തെറ്റിദ്ധാരണയുണ്ടായതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. എന്റെ കമന്റ് കുഴപ്പിച്ചതാനെങ്കില്‍ ക്ഷമിക്കുക.

namath said...

ഹ്ഹ്ഹ.. അതാരുന്നോ? ഇപ്പോഴും പെണ്ണെഴുതിയതിന്‍റെ ഹാങ്ങോവര്‍ കിടക്കുന്നു. കുറച്ചു മോരു കുടിക്കട്ടെ. വളരെ പഴയ പോസ്റ്റ് !! എന്താരുന്നെന്നു പോലും ഓര്‍ക്കുന്നില്ല. ചന്ത്രക്കാറന്‍റെ കമന്‍റ് കണ്ട ഓര്‍മ്മയുണ്ട്. ഖേദിക്കുന്നു ഡാലി.

അനോണി ആന്റണി said...

രാധേയാ, ജോജൂ,
ഈ ചോദ്യങ്ങളില്‍ ഞാന്‍ എന്റെ വ്യക്തിപരമായ, ശരിയെന്നോ തെറ്റെന്നോ അവകാശവാദമില്ലാത്ത സ്വന്തമായ അഭിപ്രായം പറയാം. ഉത്തരങ്ങളില്‍ ആവര്‍ത്തനവിരസത ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ചോദ്യങ്ങളുറ്റെ സീക്വന്‍സ് മാറ്റിയിട്ടുണ്ട്, അതില്‍ കുഴപ്പമില്ലല്ലോ?

ചോദ്യം നാല്‌: " പുതിയ കാലഘട്ടത്തിനു ചേരുന്ന ഭാവുകത്വങ്ങള്‍,പുതിയ കാലഘട്ടത്തിനു ചേരുന്ന മൂല്യബോധം എന്നിങ്ങനെ പലതിനെ കുറിച്ചും ചര്‍ച്ച വരുന്നു.പുതിയ കാലത്തിലേക്ക് മാര്‍ക്സിസം അപ്രസക്തമാണെന്ന് കരുതുന്നുണ്ടോ?അല്ലെങ്കില്‍ പുതിയ കാലത്തിനുതകുന്ന രീതിയില്‍ മാര്‍ക്സിസത്തെ എങ്ങനെ ഉടച്ചു വാര്‍ക്കാം?"

ആദ്യത്തെ സാമ്പത്തികശാസ്ത്രപുസ്തകമെന്ന് കരുതപ്പെടുന്ന അര്‍ത്ഥശാസ്ത്രമെഴുതിയ കൗടില്യന്‍ മുതല്‍ രാഷ്ട്രസ്വത്തിനെക്കുറിച്ചുള്ള അന്വേഷണം എന്ന ബൃഹദ് ഗ്രന്ഥം വരെ രാജാവ് അല്ലെങ്കില്‍ ഭരണം കയ്യാളുന്നവന്‍ എന്ന സൂപ്പര്‍ ഗുണ്ടയുടെ ഖജനാവില്‍ എങ്ങനെ ധനം കുമിച്ചുകൂട്ടാം എന്നതിന്റെ പലതരം പ്രസന്റേഷനുകള്‍ ആയിരുന്നു. രാജഗുരുക്കന്മാരും പണ്ഡിതസഭകളും എല്ലാം അതിന്റെ വകഭേദങ്ങള്‍ മാത്രമായിരുന്നു. സ്മിത്തിന്റെ സ്വത്തെങ്ങനെ കുമിച്ചു കൂട്ടാം എന്ന ആലോചനയ്ക്കുള്ള പലതരം ഇക്കണോമിക്ക് മറുമരുന്നുകള്‍ പലരും ഉരുത്തിരിച്ചെങ്കിലും ജനകീയ സാമ്പത്തികശാസ്ത്രമെന്ന തുടക്കമിട്ടത് മാര്‍ക്സിന്റെ സോഷ്യലിസ്റ്റ് ചിന്തയായിരുന്നു.

ലിബറലിസവും സോഷ്യലിസവും ക്ലാസ്സ് റൂം മോഡലുകള്‍ മാത്രമാണ്‌. എക്കണോമിക്സിലെ ബാലന്‍സ്ഡ് ഗ്രോത്തും അണ്‍ബാലന്‍സ്ഡ് ഗ്രോത്തും മാനേജ്മെന്റിലെ തീയറി എക്സും തീയറി വൈയും പോലെ പരസ്പരം നിഷേധിക്കുന്ന പരസ്പരപൂരകങ്ങളായ ത്വത്തശാസ്ത്രങ്ങള്‍ മാത്രമാണിവ. ക്ലാസ് റൂമിനു പുറത്ത്, യഥാര്‍ത്ഥ ലോകത്തില്‍ ഒരിടത്തും സോഷ്യലിസമില്ല, ലിബറലിസമില്ല, ബാലന്‍സ്ഡ് ഗ്രോത്തും അണ്‍ബാലന്‍സ്ഡ് ഗ്രോത്തും എക്സ് ടൈപ്പ് മാനേജുമെന്റും വൈ ടൈപ്പ് മാനേജുമെന്റുമില്ല. സംഭവിക്കുകയുമില്ല.

ഇവയെ എല്ലാം മോഡലാക്കിയ പല ചേരുവയില്‍ എല്ലാം കൂട്ടിച്ചേര്‍ക്കുകയോ വന്നു ചേരുകയോ ചെയ്ത പല നിറത്തിലെ പീസുകളുള്ള ഒരു പൈ ഡയഗ്രം ആണ്‌ യഥാര്‍ത്ഥത്തലെ അവസ്ഥ- മിലിട്ടറി ഡിക്റ്റേട്ടര്‍ഷിപ്പോ ലെയിസസ്സ് ഫെയര്‍/ സിവില്‍ വാറോ അല്ലാത്ത ഏതു രാജ്യഭരണാവസ്ഥയിലും.


ബോല്‍ഷേവിസം കമ്യൂണിസ്റ്റ് സോഷ്യലിസം ആയിരുന്നില്ല, ചൈനീസ് ഭരണം കമ്യൂണിസമല്ല. എല്ലായിടത്തും കമ്യൂണിസ്റ്റ് സോഷ്യലിസം ഇന്‍സ്പയര്‍ ചെയ്ത എന്നാല്‍ അതിന്റെ എല്ലാവശങ്ങളും ഉള്‍ക്കൊള്ളാനാവാത്ത ഭരണസം‌വിധാനമഅയിരുന്നു. കാരണം മുകളില്‍ പറഞ്ഞതാണ്‌.

എവിടെയാണ്‌ ലിബറലിസം നിലവിലുള്ളത്? മാര്‍ക്കറ്റ് ഫോഴ്സുകളെ ഒന്നും സ്വാധീനിക്കാതെ സ്വയം വളരുന്ന ഒരു ഭരണസം‌വിധാനവും നടപ്പാക്കിയിട്ടില്ല. ചുങ്കങ്ങളില്ലാത്ത, മാര്‍ക്കറ്റിനെ നിയന്ത്രിക്കാന്‍ യാതൊരു നിയമവുമില്ലാത്ത, ഫിസ്കല്‍ പോളിസികളില്ലാത്ത, ഭരണകൂടത്തിന്റെ കയര്‍ വീഴാത്ത ലിബറലിസം നിലവില്‍ വരുത്താനാവില്ല. കാരണം അതും ഒരു ക്ലാസ്സ് റൂം മോഡല്‍ മാത്രമാണ്‌ എന്നതാണ്‌.

ഫ്രീ ഇക്കോണമി എന്ന നിലയില്‍ പേരുകേട്ടതാണ്‌ ദുബായ്. എന്തിനാണ്‌ റെന്റ് കണ്ട്റോള്‍ ക്യാപ്പ്? വാടക കൂടിക്കൂടി ഒടുക്കം ഉപഭോക്താക്കളെല്ലാം വാടക കൊടുക്കാനില്ലാതെ നാടുവിട്ടു പോയി അങ്ങനെ സ്വാഭാവികമായും വാടക താഴേണ്ടതല്ലേ? പിന്നെന്തിനു നിയമം?

അമേരിക്ക ഒരു ക്യാപിറ്റലിസ്റ്റ് ലിബറല്‍ ഭരണ സം‌വിധാനമാണോ? ആണെങ്കില്‍ ആദായത്തിന്റെ മേല്‍ നികുതി ചുമത്തി ആര്‍ജ്ജിത ധനത്തിന്റെ ഒരു ഭാഗം ഗവര്‍ണ്മെന്റ് സ്വത്താക്കി അതില്‍ നിന്നും നിര്‍ദ്ധനരെ സം‌രക്ഷിക്കുന്ന സോഷ്യലിസ്റ്റ് നടപടി എന്തിനാണ്‌? മാര്‍ക്കറ്റ് ഫോഴ്സസിനെ ചുങ്കം കൊണ്ട് പിടിച്ചു നിര്‍ത്തുന്നതും ഫിസ്കല്‍ പോളിസിയാലെ മൂലധനത്തിന്റെ ഫ്ലൈറ്റിന്റെ നിരന്തരം സ്വാധീനിക്കുന്നതും എന്തിനാണ്‌?

ഈ ഒരു പൈ ഒറ്റനിറത്തിലാക്കാന്‍ കഴിയില്ല എന്നതുകൊണ്ട് മാര്‍ക്സിസമോ ലിബറലിസമോ കാലഹരണപ്പെടുന്നില്ല, അവ നിയമാവലിയായി പദാനുപദം നടപ്പിലാക്കേണ്ട ഓപ്പറേഷന്‍ മാനുവല്‍ ആകുന്നില്ലെന്ന് മാത്രം. അവയെല്ലാം, സാക്ഷാല്‍ കുടിലതന്ത്രങ്ങള്‍ മുതല്‍ ഇന്നിന്റെ ജ്ഞാനമൂലധനതത്വം വരെ എവിടെയെങ്കിലും സത്യം സാക്ഷ്യപ്പെടത്തിക്കൊണ്ടേയിരിക്കുന്നു.

അമേരിക്കയില്‍ തുടങ്ങിയതുകൊണ്ട് അവിടെത്തന്നെ തുടരട്ടെ. ക്യാപിറ്റലിസം അതിന്റെ ഉച്ചകോടിയില്‍ ഇമ്പീരിയലിസം കാണിക്കുമെന്ന് ബോല്‍ഷേവിക്ക് ലെനിന്‍ പറയുന്നു. ശരിയെന്നു തോന്നുന്നോ ഇവരുടെ കാര്യത്തില്‍? ആ ശരി ബോല്‍ഷേവിസത്തെ ശരിവയ്ക്കുകയും ലിബറലിസം തെറ്റായ തീയറിയാണെന്നും കാലഹരണപ്പെട്ടെന്നും വാദിക്കാന്‍ ഉദാഹരണമാവുന്നോ? മാര്‍ക്സിന്റെ കാര്യത്തിലും എന്റെ വീക്ഷണം അതാണ്‌.

ഒരു ഭരണസം‌വിധാനം അതിന്റെ പലമുഖങ്ങള്‍ കാട്ടിക്കൊണ്ടേയിരിക്കും, സ്ഥാനാര്‍ത്ഥിത്വത്തിനു മത്സരിക്കുന്ന ബരാക്ക് ഒബാമയെപ്പറ്റി പെട്ടെന്ന് ഇയാള്‍ ഇന്തോനേഷ്യയില്‍ മദ്രസയില്‍ പഠിച്ചിട്ടുണ്ടെന്നും വീട്ടില്‍ ഖുര്‍‌ആന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ഈമെയിലുകളും വാര്‍ത്തയും വരുന്നു. ഒബാമ പക്ഷം പാഞ്ഞു നടന്ന് ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ കഷ്ടപ്പെടുന്നു. ഒരു ഖുറാനു ഡെമോക്രസിയിലെന്താണു പ്രസക്തി? അതില്ലെന്നു പറയാന്‍ ഒബാമ നിലവിളിക്കുന്നതെന്ത്? അമേരിക്കന്‍ ഭരണത്തിലെ തീയോക്രസി തുണ്ട് ആണ്‌ ഇത്. അവിടെ മാത്രമല്ല, ലോകത്തെവിടെയും ഭരണ സമ്വിധാനങ്ങള്‍ പല പ്രപോര്‍ഷനില്‍ ക്യാപ്പിറ്റലിസം, സോഷ്യലിസം അരിസ്റ്റോക്രസി, തീയോക്രസി, ലിബറലിസം, കോര്‍പ്പറേറ്റോക്രസി, ടെക്നോക്രസി, കൊളോണിയലിസം ഒക്കെ ചെറുതും വലുതുമായി ചേരുന്ന അവിയലുകളാണ്‌. തത്വശാസ്ത്രങ്ങളില്‍ മാത്രമാണ്‌ ഇവ പരസ്പരം എക്സ്ക്ലൂഡ് ചെയ്യുന്നത്.

Radheyan said...

കാര്യങ്ങള്‍ എന്റെ ചിന്താഗതിക്കനുസരിച്ച് വരുന്നതില്‍ സന്തോഷമുണ്ട്.

ബ്രിനോജിന്റെ കമന്റും അന്തോണിച്ചന്റെ അവസാന കമന്റും തെളിയിക്കുന്നത് ചൂഷണമെന്ന അടിസ്ഥാനവിഷയം അസ്തമിക്കുന്നില്ല എന്നു തന്നെയാണ്.ലാഭം കുമിഞ്ഞു കൂടാന്‍ ചൂഷണം കൂടിയേ കഴിയൂ എന്നും.പല തട്ടുകളില്‍ ഉള്ളവര്‍ അനുഭവിക്കുന്ന ചൂഷണത്തിന്റെ തോത് പലതായിരിക്കുമെന്ന് മാത്രം.ചൂഷണം നിലനില്‍ക്കുന്നിടത്തോളം മാര്‍ക്സിസം അല്ലെങ്കില്‍ അത് പോലെ ജനകീയമായ മറ്റൊന്ന് നിലനില്‍ക്കും എന്ന് എനിക്ക് തോന്നുന്നു.

അനോണി ആന്റണി said...

ചോദ്യം 1 : "മാര്‍ക്സ് തന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത് ഫ്യൂഡല്‍ മുതലാളിത്തരീതികളെ മാത്രം മനസ്സില്‍ കണ്ടാണോ?"

തീര്‍ച്ചയായും അല്ല. മാര്‍ക്സോ മീസസോ ആ അബദ്ധം കാണിച്ചിട്ടില്ല.

മാര്‍ക്സ് കണ്ട കോണ്ടിന്യവം ഇങ്ങനെയായിരുന്നു (മൂലധനം, വിവിധ അദ്ധ്യായങ്ങള്‍)

ആദ്യം സ്വത്തില്ലായിരുന്നു. ശേഷം കൃഷിയിടങ്ങള്‍ കൃഷിക്കാരന്റെ സ്വത്തായി. പിന്നെ കയ്യൂക്കുള്ളവന്‍ ഭൂമിയും സ്വത്തും പിടിച്ചടക്കിയതോടെ കാര്‍ഷികമുതലാളിയുടെയും അടിമയുടെയും തുടക്കമായി. പലരുടെ അദ്ധ്വാനത്തിന്റെ ഫലം ന്യൂനപക്ഷത്തിനായതോടെ വ്യാവസായിക മൂലധനമായി. അത് വ്യാവസായിക മുതലാളിയുടെ ഉത്പത്തി കുറിച്ചു. ഇവിടം വരെ ചരിത്രം, ഇനി ഭാവി

വ്യാവസായിക മൂലധനം ലാഭം ക്രമമായി ഒഴുകി സ്വയം വര്‍ദ്ധിക്കും, ഇത് പരസ്പരം പിടിച്ചു തിന്നും അല്ലാതെയും വളരുന്ന വ്യാവസായിക ഭീമന്മാരെ ഉണ്ടാക്കും. സ്വത്ത് കയ്യാളുന്നവരുടെ എണ്ണം കുറയും. ഒരാള്‍ക്ക് കണ്ണെത്താത്ത ദൂരത്തോളം വ്യവസായ ശൃംഖലകളുണ്ടാകുന്നതോടെ വലിയ അധികാര പദവികളും തീരുമാനസ്വാതന്‍ത്ര്യവും വേതനവും പെറ്റി ബൂര്‍ഷ്വകള്‍ക്ക് നല്‍കേണ്ടിവരും. ഇത് ബൂര്‍ഷ്വാവിപ്ലവ സ്റ്റേജിലെത്തിക്കും.

സ്വത്തുവക ഉള്ളവര്‍ക്ക് മാത്രം അത് കുമിഞ്ഞുകൂടുന്നതുകൊണ്ട് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ നിലനില്പ്പ് ആശങ്കയിലാകുകയും അവര്‍ സംഘടിതശക്തിയായി സ്വത്ത് കയ്യാളുന്ന വിപ്ലവത്തിലേക്ക് നീങ്ങുകയും ചെയ്യും. അത് സോഷ്യലിസ്റ്റ് ഇക്കോണമിയിലേക്ക് കാര്യങ്ങള്‍ നീക്കും. ശുഭം

ക്രോണോളജിക്കല്‍ ഫ്ലോച്ചാര്‍ട്ടില്‍ ഇത് എഴുതിയാല്‍
ചിതറിയ മൂലധനം>>കൂട്ടിച്ചേര്‍ത്ത മൂലധനം>>വിതരണം ചെയ്യപ്പെട്ട മൂലധനം

മീസസ് കണ്ട കോണിന്യും തുടക്കം മാര്‍ക്സിന്റേത് തന്നെ, കാരണം അത് ചരിത്രമാണല്ലോ:
ആദ്യം സ്വത്തില്ലായിരുന്നു. ശേഷം കൃഷിയിടങ്ങള്‍ കൃഷിക്കാരന്റെ സ്വത്തായി. പിന്നെ കയ്യൂക്കുള്ളവന്‍ ഭൂമിയും സ്വത്തും പിടിച്ചടക്കിയതോടെ കാര്‍ഷികമുതലാളിയുടെയും അടിമയുടെയും തുടക്കമായി. പലരുടെ അദ്ധ്വാനത്തിന്റെ ഫലം ന്യൂനപക്ഷത്തിനായതോടെ വ്യാവസായിക മൂലധനമായി. അത് വ്യാവസായിക മുതലാളിയുടെ ഉത്പത്തി കുറിച്ചു. ഇവിടം വരെ ചരിത്രം, ഇനി ഭാവി

വ്യാവസായിക മൂലധനം ലാഭം ക്രമമായി ഒഴുകി സ്വയം വര്‍ദ്ധിക്കും, ഇത് വ്യവസായഭീമന്മാരെ ഉണ്ടാക്കും. വ്യവസായഭീമന്മാര്‍ മാസ് പ്രൊഡക്ഷനിലേക്ക് തിരിയും, മാസ്സ് പ്രൊഡക്ഷന്‍ മാസ്സ് കണ്‍സമ്പ്ഷന്‍ ഓഫ് മാസസിലേക്ക് നയിക്കും, ഇത്രയും കണ്‍സമ്പ്ഷന്‍ ഉണ്ടാകണമെങ്കില്‍ സാധാരണക്കാരനായ കണ്‍സ്യൂമറിനു ഇതു വാങ്ങാന്‍ ആഗ്രഹവും പണവും കയ്യില്‍ വേണം. കൂലി വര്‍ദ്ധിക്കും, തൊഴിലാളി പുരോഗമിക്കും, അവന്റെ മിച്ചം ബാങ്കുകളിലും കടപ്പത്രങ്ങളിലും (ഷെയറുകളിലും) ഒക്കെ കൂടി വ്യവസായത്തിലേക്ക് തിരിയും. അങ്ങനെ മൂലധന വര്‍ദ്ധനവ് വിതരണം ചെയ്യപ്പെടും

ക്രോണോളജിക്കല്‍ ഫ്ലോച്ചാര്‍ട്ടില്‍ ഇത് എഴുതിയാല്‍
ചിതറിയ മൂലധനം>>കൂട്ടിച്ചേര്‍ത്ത മൂലധനം>>വിതരണം ചെയ്യപ്പെട്ട മൂലധനം എന്നു തന്നെ വരും!!!

ലിബറലിസം ഭാവിയില്‍ കണ്ട മുതലാളിത്തവും മാര്‍ക്സിസം കണ്ട മുതലാളിത്തവും തമ്മിലുള്ള ഒറ്റ വത്യാസം വിപ്ലവത്തില്‍ മാത്രമായിരുന്നു. ആ വിപ്ലവം എങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞ ഭാഗം ഇവിടെ
(കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അദ്ധ്യായം ഒന്ന് - ബൂര്‍ഷ്വയും പ്രോലിറ്റെറിയനും, അവസാന അദ്ധ്യായം)

"ഇതുവരെ കര്‍ഷകകുത്തകമുതലാളിക്ക് കൂലിക്കാരനായി ചിതറിയും തങ്ങള്‍ക്കിടയില്‍ കാര്യമായ മാത്സര്യം കൂലിക്കു വേണ്ടി ആവശ്യമില്ലാത്തവരുമായി കഴിഞ്ഞു പോന്നിരുന്ന അടിസ്ഥാനവര്‍ഗ്ഗം ആധുനിക വന്‍ വ്യാവസായിക മുതലാളിക്കു മുന്നില്‍ ഒന്നിച്ചു ചേര്‍ന്നു ഒരിടത്തു പണിയെടുക്കുകയും ജോലിക്കായി തങ്ങളില്‍ തങ്ങളില്‍ മത്സരിച്ച് കുറഞ്ഞ വേതനം വാങ്ങുകയും ചെയ്യുന്നവരായിത്തീരും. ഫ്യൂഡല്‍ തൊഴിലാളിക്ക് ഒരു പെറ്റിബൂര്‍ഷ്വയായും അവിടെ നിന്നും ബൂര്‍ഷ്വയായും മാറാന്‍ നേരിയ സാദ്ധ്യതയെങ്കിലുമുണ്ടായിരുന്നു, ആധുനിക വര്‍ഗ്ഗത്തിനു അതുമില്ലാതെ വരും. കൂലി കുറഞ്ഞും സ്വത്ത് ചിലരില്‍ മാത്രം വന്‍‌വേഗത്തില്‍ കുമിഞ്ഞും പലര്‍ പാപ്പരാവും. പാപ്പരുമാരുടെ എണ്ണം സ്വത്ത് വര്‍ദ്ധനയുടെ തോതിനെക്കാള്‍ ഉയരുന്നതോടെ ബൂര്‍ഷ്വയുടെ നിലനില്പ്പിനാവശ്യമായ വില്പ്പനയിലൂടെയുള്ള മൂലധന വര്‍ദ്ധന നടക്കാതെ അവന്റെ നിലനില്പ്പ് അവതാളത്തിലാകും . (മീസസ് ആരോപിച്ച മാര്‍ക്സ് തൊഴിലാളി തന്നെ ഉപഭോക്താവാവുന്ന അവസ്ഥ കണക്കിലെടുത്തില്ല എന്നത് ശരിയല്ല എന്നും ഇവിടെ മനസ്സിലാകും) . അങ്ങനെ ചിതറിക്കിടന്നവനെ ഒന്നിപ്പിച്ചും അവന്റെ നിലനില്പ്പ് അവതാളത്തിലാക്കുക വഴി സ്വന്തം ശവക്കുഴി തോണ്ടിയും ബൂര്‍ഷ്വ സ്വയം നശിക്കുന്നു "

ഈ പോയിന്റിലാണ്‌ ലിബറലിസത്തിന്റെ പ്രവചനം കൂടുതല്‍ ശരിയാകുന്നത്.

N.J Joju said...

കുറച്ചു വിവരം വയ്ക്കുന്നുണ്ട്റ്റ്.
അനോണിആന്റണിയ്ക്കു നന്ദി

അനോണി ആന്റണി said...

5. റ്റെക്നോളജിയുടെ കുതിപ്പില്‍ ലോകത്ത് ഇനി 2 വര്‍ഗ്ഗമ്മേ ഉള്ളൂ.അത് അറിവിലേക്ക് വഴി തുറക്കപ്പെട്ടവനും അത് ഇല്ലാത്തവന്‍/നിഷേധിക്കപ്പെട്ടവനും ആണെന്ന വാദങ്ങളോട് യോജിക്കുന്നുവോ.അല്ലെങ്കില്‍ റ്റെക്നോളജിയിലും കമ്മ്യൂണിക്കേഷനിലുമുണ്ടായ വിസ്ഫോടനകരമായ മാറ്റങ്ങള്‍ എന്ത് മാറ്റമാണ് സാമൂഹിക അവസ്ഥയില്‍ ഉണ്ടാക്കുന്നത്,ഉണ്ടാക്കാന്‍ പോകുന്നത്?

വിവരസാങ്കേതില വിസ്സ്ഫോടനം ഏവര്‍ക്കും വിവരം എന്ന അവസ്ഥയിലേക്ക് നയിക്കുകയാണ്‌. ഇന്നത്തെ അവസ്ഥയില്‍ അത് മദ്ധ്യവര്‍ഗ്ഗത്തിനും മുകളിലോട്ടും അളവറ്റവിവരം എന്നതില്‍ വരെ എത്തി. നാളെയത് എല്ലാവര്‍ക്കുമാകും.

വിവരം എവിടെയും എത്തുന്നതോടെ അത് രണ്ട് മാറ്റമുണ്ടാക്കും:
ഒന്ന്- വിവരത്തിനു വിവരക്കേടിനെക്കാള്‍ വലിയ വിലയൊന്നും ഇല്ലാതെയാക്കും. ഡയമണ്ട്- വാട്ടര്‍ പാരഡോക്സ് എന്ന് സാമ്പതിക ശാസ്ത്രജ്ഞര്‍ പറയുന്ന അവസ്ഥ അതായത് ജലമില്ലെങ്കില്‍ സകലജീവനും ഒടുങ്ങും വജ്രമില്ലെങ്കില്‍ ഒരാപത്തും വരില്ല, പക്ഷേ ജലം ഇഷ്ടമ്പോലെയുള്ളതുകൊണ്ട് വജ്രത്തിനാണു വില.

രണ്ട്- അറിവ് ആയുധവും സ്വത്തുമാക്കി അറിവില്ലാത്തവനെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇല്ലാതെയാകും.വേദം ഓണ്‍ ലൈനിലുണ്ട് സാര്‍, ഈയം എവിടെ ഉരുക്കിയൊഴിക്കും ഇനി? കോര്‍ റൗട്ടറിന്റെ മേലെയോ:)


അറിവ് എല്ലാവര്‍ക്കുമാകുന്നതോടെ പഠിച്ചവന്‍ എന്ന കണ്‍സപ്റ്റ് അര്‍ത്ഥരഹിതമാകും , ജ്ഞാനി എന്നതിനു വലിയ വിലയുമാകും. അറിവും ഞ്ജാനവും (information & erudition)
തീര്‍ത്തും ഭിന്നമാണ്‌. രാധേയനെത്തന്നെ ഉദാഹരണമായി എടുക്കട്ടേ, സങ്കടമില്ലല്ലോ?


ചെന്നൈ നുങ്കമ്പാക്കം ഹൈറോഡിലോ ദില്ലി ഇന്ദ്രപ്രസ്ഥ മാര്‍ഗ്ഗിലോ പത്തു രണ്ടായിരം രൂപ അടച്ചാല്‍ കിട്ടുന്ന പുറം ചട്ടയും കോണാനുമില്ലാത്ത പരുന്തുമുദ്രവച്ച പത്തു നാല്പ്പതു കിലോ പാഠപുസ്തകങ്ങള്‍ നല്‍കുന്ന മൊത്തം വിവരത്തിന്റെ മൊത്തം വിലയുടെ പലമടന്‍ഗ്ങ് ഒരു ദിവസം ശമ്പളമായിത്തന്ന് നിങ്ങളുടെ സേവനം വാടകയ്ക്ക് വാങ്ങാന്‍ ഒരു കമ്പനിയെ പ്രേരിപ്പിക്കുന്നതെന്താണ്‌? അതേ വിവരം പ്രോസസ്സ് ചെയ്ത് നിങ്ങള്‍ക്കുണ്ടായ ജ്ഞാനം ഏതൊരുത്തന്‍ പ്രോസസ് ചെയ്താലും കിട്ടുന്ന ഒന്നല്ലാത്തതുകൊണ്ടാണ്‌. വിവരവുംഞ്ജാനവും ഇന്‍പുട്ടും ഔട്ട്പുട്ടുമാണ്‌. ആ പ്രോസസിന്റെ വില ഇടിക്കാന്‍ വിവരസാങ്കേതിക വിപ്ലവത്തിനു കഴിയില്ല, എന്നാല്‍ കഴിയുന്ന ഒന്നുണ്ട്, ഞ്ജാനനിര്‍മ്മാണത്തിനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമാക്കിക്കൊടുക്കാന്‍.

ടെക്നോളജി ഒരുത്തനെ ടെക്നീഷ്യന്‍ ആക്കും. ടെക്നീഷ്യന്‍ സ്കില്‍ഡ് വര്‍ക്കര്‍ എന്ന നിലയില്‍ സാധാരണ തൊഴിലാളിയെക്കാളും ഉയര്‍ന്ന ശമ്പളവും വാങ്ങും. എന്നാല്‍ ഞ്ജാനം വില്‍ക്കുന്ന തൊഴിലാളി അതിലും കൂടുതല്‍ വില പേശാവുന്ന വില്പ്പനക്കാരനാണ്‌, നമുക്ക് ഞ്ജാനികളാകാം, കോര്‍പ്പറേറ്റ് ലോകത്തെ ഏറ്റവും വിലയുള്ള ചരക്കാണത്, ഉയര്‍ന്ന വിലയ്ക്ക് കച്ചവടമാകുന്ന, എവിടേക്കും കയറ്റുമതി ചെയ്യാവുന്ന ദൗര്‍ലഭ്യം വജ്രമാക്കിയ സാധനം. വിവരവിസ്ഫോടനം പലപ്പോഴും അറിവിനെ ജ്ഞാനമായി തെറ്റിദ്ധരിക്കാന്‍ കാരണമാവുന്നു എന്നതാണ്‌ അതിന്റെ പ്രശ്നം.

Radheyan said...

ചെന്നൈ നുങ്കമ്പാക്കം ഹൈറോഡിലോ ദില്ലി ഇന്ദ്രപ്രസ്ഥ മാര്‍ഗ്ഗിലോ പത്തു രണ്ടായിരം രൂപ അടച്ചാല്‍ കിട്ടുന്ന പുറം ചട്ടയും കോണാനുമില്ലാത്ത പരുന്തുമുദ്രവച്ച ----ഞമ്മന്റെ പുസ്തകം കണ്ടിട്ടുണ്ടല്ലേ അന്തോണിച്ചാ.....

ഗംഭീരമായിരിക്കുന്നു.കുറേ കൂടി ആളുകള്‍ ഇടപെടേണ്ടതായീരുന്നു ഈ ചര്‍ച്ചയില്‍.എന്ത് ചെയ്യാം കൊച്ചുവര്‍ത്തമാനത്തിനും നൊവാള്‍ജിയക്കുമുള്ള സുഖം ഇതില്‍ കിട്ടില്ലായിരിക്കും

Promod P P said...

വിവരവിസ്ഫോടനം പലപ്പോഴും അറിവിനെ ജ്ഞാനമായി തെറ്റിദ്ധരിക്കാന്‍ കാരണമാവുന്നു എന്നതാണ്‌ അതിന്റെ പ്രശ്നം.

അന്തോണിച്ചാ ഈ പറഞ്ഞത് ഒന്നു കൂടെ പരത്തി പറയാമോ? കുറച്ചു കൂടെ എലോബൊറേറ്റെഡ് ആയിട്ട്

ബാബുരാജ് ഭഗവതി said...

1. "വര്‍ഗ്ഗസങ്കല്‍പ്പം ജാതി സങ്കല്‍പ്പത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നെന്ന രീതിയിലാണ്‌ മാക്സ്‌ കണ്ടത്‌."
ഈ വരികള്‍ ചില മുന്‍ വിധികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വര്‍ഗ്ഗം ജാതിയുമായി സമീകരിക്കുന്നെന്നു പറയുമ്പോള്‍ ജാതി മാറാത്ത ഒരു എന്റിറ്റി ആണെന്നും അതിലെ ഒരംഗത്തിന്‌ അതിനു പുറത്തേക്ക്‌ പോകാന്‍ കഴിയുകയില്ല എന്നും എന്നാല്‍ വര്‍ഗ്ഗം അങ്ങിനെ അല്ല എന്നാണല്ലോ അര്‍ത്ഥമാക്കുന്നത്‌.

ഇവിടെ ജാതി എന്നു പറയുന്നത്‌, ഉദാഹരണത്തിന്‌ കേരളത്തിലെ കാര്യമെടുത്താല്‍ നായര്‍ ,ഈഴവന്‍ ,പുലയന്‍ എന്നിങ്ങനെ ഉള്ളവയെ ആയിരിക്കുമല്ലോ. ഈ നായര്‍ ജാതിയില്‍ നിന്ന് ഒരാള്‍ക്ക്‌ പുറത്ത്‌ കടക്കാന്‍ കഴിയില്ലെന്നും എന്നാല്‍ തൊഴിലാളിയായിരിക്കുന്ന ഒരാള്‍ക്ക്‌ തന്റെ വര്‍ഗ്ഗത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയുമെന്നുമാണല്ലോ ഈ വാദത്തിന്റെ അന്തസത്ത.അതുകൊണ്ട്‌ വര്‍ഗ്ഗസങ്കല്‍പ്പം ദുര്‍ബലമാണെന്നും വായിച്ചെടുക്കാം.

ഒരു ചോദ്യം
നായര്‍ എന്ന ഒരു ജാതി യഥാര്‍ത്ഥത്തില്‍ ഉണ്ടോ?
(ഇതൊരു എല്ലാം മായ എന്ന മട്ടിലുള്ള ഒരു ചോദ്യമല്ല.)
സത്യത്തില്‍ ഇല്ല. ജാതി ഒരു നിര്‍മ്മിത (അനലറ്റിക്കല്‍) ഗണമാണ്‌.ഒരു മനുഷ്യനും നായരായി ജനിക്കുന്നില്ല. ഒരാള്‍ പിറക്കുന്നത്‌ അയാളുടെ ഉപജാതിയിലാണ്‌.അഥവാ വിളക്കത്തല നായരായോ വെളുത്തേടന്‍ നായരായോ ആണ്‌. ആ ഉപജാതികളുടെ കൊള്ളകൊടുക്കലുകള്‍ക്കിടയില്‍ പലപ്പോഴും അധികാരവുമായി ബന്ധപ്പെട്ടോ അതിനോട്‌ ഏറ്റുമുട്ടിയോ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ഒരു ഗണം മാത്രമാണ്‌ ജാതി.ചരിത്രത്തില്‍ എല്ലായ്പ്പോഴും ഇത്തരം ജാതികള്‍ നിലനിന്നിട്ടില്ല.കേരളചരിത്രത്തില്‍ നായര്‍ ജാതി സൃഷ്ടിക്കുന്നതില്‍ മന്നത്തു പത്മനാഭന്റെ പങ്കു ഓര്‍ക്കുക.അതപ്പോള്‍ സൃഷ്ടിക്കപ്പെടുന്നതാണെന്നര്‍ത്ഥം.ഒരു നിര്‍മ്മിത ഗണമെന്നര്‍ത്ഥം. അത്‌ ആ അര്‍ത്ഥത്തില്‍ മാത്രമാണ്‌ നിലനില്‍ക്കുന്നത്‌. അല്ലാതെ ഒരു കോണ്‍ക്രീറ്റ്‌ റിയാലിറ്റിയല്ല.അതു നിര്‍മ്മിക്കാന്‍ ഒരു ബോധപൂര്‍വ്വമായ ശ്രമം വേണമെന്നര്‍ത്ഥം.ജാതി (ഉപജാതിയല്ല)ജാതി ബോധത്തിലൂടെ ആണ്‌ നിലനില്‍ക്കുന്നത്‌.ഈ പറഞ്ഞതിന്റെ പ്രായോഗിക അര്‍ത്ഥം ഇതാണ്‌ :'വിളക്കത്തല നായര്‍' ഒരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യവും 'നായര്‍' ഒരു നിര്‍മ്മിത കാറ്റഗറിയും.ദളിത്‌, ഒബിസി എന്നിവയൊക്കെ ഇത്തരത്തിലാണ്‌ നിലനില്‍ക്കുന്നത്‌. ദളിത്‌ അവബോധത്തിലൂടെയാണ്‌ ഇത്‌ നിര്‍മ്മിക്കപ്പെടുന്നത്‌. ഒ.ബി,സി. എന്നതും അങ്ങിനെ തന്നെ.( നിര്‍മ്മിത യാത്ഥാര്‍ത്ഥ്യം എന്നാല്‍ മനസ്സില്‍ മാത്രം നിലനില്‍ക്കുന്നതെന്ന അര്‍ഥത്തില്‍ എടുക്കരുത്‌.)

വര്‍ഗ്ഗവും ഒരു നിര്‍മ്മിത ഗണമാണ്‌. ഒരു കാപ്പറ്റലിസ്റ്റ്‌ സമൂഹത്തില്‍ തൊഴിലാളി വര്‍ഗ്ഗം ,മുതലാളി വര്‍ഗ്ഗം എന്നിവ ഒരു 'യാഥാര്‍ത്ഥ്യമായി' നിലനില്‍ക്കുന്നില്ല.മറിച്ച്‌ ഇന്നത്തെ പോലുള്ള സമൂഹത്തിലെ ഉല്‍പ്പാദന രീതികളുമായി വിവിധജനങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അനലറ്റിക്കല്‍ ആയ കണ്‍സപ്റ്റുലൈസേഷനിലൂടെ നിര്‍മ്മിക്കപ്പെട്ടതാണ്‌.അതായത്‌ വര്‍ഗ്ഗബോധമാണ്‌ വര്‍ഗ്ഗത്തെ നിര്‍മ്മിക്കുന്നത്‌. വര്‍ഗ്ഗബോധത്തിന്റെ അഭാവത്തില്‍ വര്‍ഗ്ഗം എന്ന സങ്കല്‍പ്പത്തിന്‌ നിലനില്‍പ്പില്ലെന്നര്‍ത്ഥം.


ഇങ്ങനെ പരിശോധിക്കുമ്പോള്‍ ......
"അടിമവര്‍ഗ്ഗത്തില്‍ പെട്ടവര്‍ എല്ലാക്കാര്യങ്ങളും മാറ്റിവച്ച് അടിമത്തം തകര്‍ക്കാന്‍ ഒരുമിക്കാനും മരിക്കാനും തയ്യാറാകും. എന്നാല്‍ കൃത്യമായി നിയമത്തിനു മുന്നില്‍ തുല്യാവകാശമുള്ള ഒരു രാഷ്ട്രത്തില്‍ വര്‍ഗ്ഗവിഭജനം താത്വികമായി സാദ്ധ്യമാണെങ്കിലും പ്രാവര്‍ത്തികമായി അതിര്‍‌വരമ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും നിര്‍ണ്ണയിക്കാനാവാത്ത ഏറെക്കുറേ സന്തുലിതാവകാശങ്ങളും അസന്തുലിതധനവുമുള്ള ജനതയായിത്തീരും." ഈ വിമര്‍ശനം ഒരു തെറ്റിദ്ധാരണയില്‍ന്നിന്നും രൂപപ്പെടുന്നതായി കാണാം.

ബാബുരാജ് ഭഗവതി said...

വര്‍ഗ്ഗസങ്കല്‍പ്പത്തെക്കുറിച്ച്‌ 1-ആം പോയിന്റില്‍ ഉന്നയിച്ച വിശദീകരണത്തിന്റെ വെളിച്ചത്തില്‍ ..."ധനമുള്ളവന്‍ എന്നത്‌ ജാതിവ്യവസ്ഥപോലെ....എന്നെന്നേക്കും ഒരുവനെ തള്ളുന്ന സംവിധാനമല്ല" എന്ന ആശയം നിലനില്‍ക്കത്തക്കതല്ല. കാരണം ഇവിടെ ശ്രീ മീസസ്സിന്റെ (ഇദ്ദേഹത്തിന്റെ കൃതികള്‍ ഞാന്‍ വായിച്ചിട്ടില്ല)വാദങ്ങളെ ഇങ്ങനെ കാണാം. വര്‍ഗ്ഗത്തെക്കുറിച്ച്‌ മാക്സ്‌ ഇങ്ങനെ ആണ്‌ കരുതുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട്‌ അദ്ദേഹം ഒരു ആശയം മുന്നോട്ടുവെക്കുന്നു. എന്നിട്ട്‌ ആ ആശയം തെറ്റാണെന്നു തെളിയിക്കുന്നു.അദ്ദേഹം മുന്നോട്ടു വെക്കുന്ന വര്‍ഗ്ഗ സങ്കല്‍പ്പമാകട്ടെ അദ്ദേഹത്തിന്റെ മനസ്സില്‍ മാത്രമുള്ളതാണ്‌, നിര്‍ബന്ധമായും മാക്സിന്റെതല്ല.
മാക്സിന്റെ വിമര്‍ശകര്‍ പലരും പരിശോധിക്കാതിരിക്കുന്ന ഒരു കാര്യമാണ്‌ വര്‍ഗ്ഗബോധത്തെകുറിച്ചുള്ള മാക്സിന്റെ സങ്കല്‍പ്പങ്ങള്‍.
ലെനിന്‍ എഴുതി.."തൊഴിലാളി സ്വാഭാവികമായും തൊഴിലാളി വര്‍ഗ്ഗമാകുന്നില്ല, വര്‍ഗ്ഗ ബോധമാണ്‌ തൊഴിലാളിവര്‍ഗ്ഗത്തെ ഉണ്ടാക്കുന്നത്‌."(ലെനിന്‍: പഠന കുറിപ്പുകള്‍)
വര്‍ഗ്ഗത്തെക്കുറിച്ച്‌ പല ഇടതുപക്ഷക്കാരും ഇത്തരത്തില്‍ തെറ്റായാണ്‌ കാണുന്നതെന്നതാണ്‌ പരിതാപകരം

വര്‍ക്കേഴ്സ് ഫോറം said...

'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന കൃതിയില്‍ മാര്‍ക്സ് ഇങ്ങനെ പറയുന്നു. "ഉല്പാദനത്തിന്റെ എല്ലാ ഉപകരണങ്ങളിലും വച്ച് ഏറ്റവും വലിയ ഉല്പാദനശക്തി വിപ്ലവകാത്മകമായ വര്‍ഗ്ഗം തന്നെയാണ്. വിപ്ലവാത്മക ശക്തികളെയെല്ലാം ഒരു വര്‍ഗ്ഗമെന്ന നിലയില്‍ സംഘടിപ്പിക്കുകയെന്നു പറയുമ്പോള്‍ പഴയ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറന്നു വീഴേണ്ട എല്ലാ ഉല്പാദന ശക്തികളും നിലവില്‍ വന്നു കഴിഞ്ഞുവെന്നാണ് കരുതേണ്ടത്.'' വിപ്ലവകാരിയായ തൊഴിലാളിവര്‍ഗ്ഗം എന്നത് കേവലം ഒരു ഉല്പാദക ശക്തിയല്ല. മറിച്ച് ബൂര്‍ഷ്വാ സമൂഹത്തിലെ ഉല്പാദന ശക്തികളുടെ വികാസത്തിന്റെ ഏറ്റവും ഉന്നത തലത്തെ പ്രതിനിധാനം ചെയ്യുന്ന ശക്തിയാണ് അത്.”

http://workersforum.blogspot.com/2008/05/blog-post_27.html എന്ന പോസ്റ്റില്‍ പ്രൊഫസര്‍ പ്രഭാത് പട്‌നായിക്ക് സോഷ്യലിസത്തെക്കുറിച്ച് നടത്തുന്ന പുനരാലോചനയുടെ പൂര്‍ണ്ണരൂപം നല്‍കിയിട്ടുണ്ട്.

അദ്ദേഹം പറയുന്നു, “ബൂര്‍ഷ്വാ സമൂഹം സ്വയം പ്രവര്‍ത്തനക്ഷമവും സ്വയംചലനാത്മകവുമായ വ്യവസ്ഥയാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ, അത് കാരുണ്യപൂര്‍വവും പുരോഗമനാത്മകവുമായ ഒരു വ്യവസ്ഥയല്ല, മറിച്ച് തികച്ചും വിരുദ്ധമായ, ചൂഷണത്തിലധിഷ്ഠിതമായ, ഒരു വശത്ത് സമ്പത്തിന്റെ കനത്ത വളര്‍ച്ചയും മറുവശത്ത് ദുരിതത്തിന്റെ കനത്ത കൂമ്പാരവും പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥയാണെന്ന് കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥ സൃഷ്ടിക്കുന്ന, ദുരിതപൂര്‍ണ്ണവും മനുഷ്യത്വരഹിതവുമായ പരിണത ഫലങ്ങള്‍, ഈ വ്യവസ്ഥയുടെ വിപ്ലവാത്മകമായ തകര്‍ത്തെറിയല്‍, അനിവാര്യമാക്കുന്നു.”

പോസ്റ്റിനു നേരിട്ടുള്ള മറുപടി അല്ലെങ്കിലും ഈ പോസ്റ്റ് കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട് എന്ന് തോന്നുന്നു..

എന്താണ് വര്‍ഗ്ഗം എന്നതിനെക്കുറിച്ച് ബാബുരാജ് നല്‍കിയ ലെനിന്റെ നിര്‍വചനം കൂടുതല്‍ സ്വീകാര്യമായി തോന്നുന്നു.

ബാബുരാജ് ഭഗവതി said...

2. "കൃത്യമായി വര്‍ത്തിക്കുന്ന ഒരു ലിബറല്‍ സംവിധാനത്തില്‍ ...."
ഒരു സാധ്യതയെക്കുറിച്ച്‌ പറയുകയാണ്‌....
അദ്ദേഹം താന്‍ ആഗ്രഹിക്കുന്നിടത്തുനിന്നാരംഭിക്കുന്നു..യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നല്ല.
ഒരു സങ്കല്‍പ്പത്തിന്‌ എവിടെനിന്നുമാരംഭിക്കാം..
അത്‌ യാഥാര്‍ത്ഥ്യവുമായി പൊരുത്തപെടണമെന്നുമാത്രം.

വര്‍ഗ്ഗം നേരത്തെപറഞ്ഞതു പോലെ വെറുമൊരു ഒരു സാമ്പത്തിക ഗ്രൂപ്പ്‌ മാത്രമല്ല,സ്വന്തം താല്‍പര്യങ്ങളും ആവശ്യങ്ങളും രാഷ്ട്രീയ മണ്ഡലത്തില്‍ ഉന്നയിക്കുന്ന ഉല്‍പ്പാദനത്തിന്റെ നിശ്ചിത മണ്ഡലത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഗ്രൂപ്പാണ്‌.
എന്നാല്‍ ഈ വര്‍ഗ്ഗബോധത്തിന്റെ വികാസം എന്നത്‌ വളരെ ലളിതമായ ഒന്നല്ല.പൊടുന്നനെ ഉണ്ടാകുന്നതുമല്ല.നിശ്ചിത ചരിത്രഘട്ടങ്ങളില്‍ സമൂഹം വലിയതോതിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോളാണ്‌ ഒരു ഗ്രൂപ്പ്‌ വര്‍ഗ്ഗമാകുന്നത്‌. അതുകൊണ്ടുതന്നെ ഒരു ചരിത്രഘട്ടത്തില്‍ സാഹോദര്യത്തോടെ സഹവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ മറ്റൊരു ഘട്ടത്തില്‍ ശത്രുതാപരമായി മാറിയേക്കാം.
എത്ര കൃത്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളും നിശ്ചിത ഘട്ടങ്ങളില്‍, പ്രതിസന്ധി ഘട്ടങ്ങളില്‍, ശത്രുതാപരമായി മറുന്നുണ്ടെന്നതിന്‌ ചരിത്രം സാക്ഷി.


3."മൂലധനം വന്‍കിട സംരഭങ്ങള്‍ കൈയാളുമ്പോള്‍ അത്‌ കൈയടക്കുന്നവരുടെ എണ്ണം കുറയുന്നു."
മുകളിലെ വാചകം സംശയാസ്പ്ദമാണ്‌.ഉദാഹരണത്തിന്‌ അദ്ദേഹത്തിന്റെ വാദഗതി 1995 ല്‍ 100 പേരുടെ കൈയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന മൂലധനം 2000 ത്തില്‍ എത്തുമ്പോള്‍ 90 പേരുടെ കൈയില്‍ എത്തുമെന്ന അര്‍ത്ഥത്തിലാണെങ്കില്‍ , ശരി തന്നെ അതു തെറ്റുതന്നെ...
പക്ഷേ കാര്യങ്ങള്‍ അങ്ങിനെ അല്ല.

തീര്‍ച്ചയായും മൂലധനം കേന്ദ്രീകരിക്കുന്നുണ്ട്‌.
1997 ലെ ലോകബാങ്ക്‌ റിപ്പോര്‍ട്ടില്‍ നിന്ന്.

*1970 ല്‍ ആഗോള സമ്പത്തിന്റെ 73.9%വും ഏറ്റവും ധനികരായ 20%ത്തിന്‌ പോകുന്നു.
*1980 ല്‍ ഇത്‌ 76.3%
*1989 ഇത്‌ 82.7%


ഏറ്റവും ദരിദ്രരായ 20% ത്തിന്റെ സ്വത്ത്വഹകള്‍

*1960ല്‍ മൊത്തം സമ്പത്തിന്റെ 2.3% ആയിരുന്നുവെങ്കില്‍
*1989 ല്‍ അത്‌ 1.4 % ആണ്‌.

ഇനി പറയൂ മൂലധനം കുറച്ചാളുകളുടെ കൈയില്‍ കേന്ദ്രീകരിക്കുകയണെന്നകാര്യത്തില്‍ ലോകബാങ്കിന്‌ സംശയമില്ല.
കേവലമായ എണ്ണത്തെക്കുറിച്ച്‌ മാക്സ്‌ പ്രത്യേകിച്ച്‌ ഒന്നും പറയുന്നില്ല്ലെന്നു തോനുന്നു.
ഇക്കാര്യത്തിലും മീസ്സസ്‌ തെറ്റാണെന്നതില്‍ സംശയമുണ്ടോ?

ബാബുരാജ് ഭഗവതി said...

വ്യവസായങ്ങള്‍ വളരുന്നതോടെ അത് ഒരു വ്യക്തിയുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തത്ര വളര്‍ന്ന് പൊതുജനത്തിന്റെ കയ്യില്‍ വരും. തെറ്റിദ്ധരിക്കരുത്, ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും കൈവിട്ട് പോകുമെന്നല്ല ഉദ്ദേശിച്ചത്. അത് ഷെയറുകളും കടപ്പത്രങ്ങളും ബാങ്ക് ലോണുകളും മറ്റു സം‌വിധാനങ്ങളും ഉപയോഗിക്കുന്നതോടെ പൊതുജനത്തിന്റെ മുന്നില്‍ പണം ചോദിക്കുന്ന, അവരോട് സമാധാനം ബോധിപ്പിക്കേണ്ട ക്ലാസ്സിക്കല്‍ ക്യാപിറ്റലിസത്തിലെ മാടമ്പിയുടെ നേരേ എതിര്‍ സ്വഭാവക്കാരനായിത്തീരുന്നു എന്നാണ്‌.
പൊതുജനങ്ങളുടെ കൈയില്‍ പണം വന്നുചേരുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും ഇതാ മൂലധാനം കുറച്ചാളുകളുടെ കൈയില്‍ കേന്ദ്രീകരിക്കുകയാണ്.
മീസ്സസ്സിന് ഇവിടെയൂം തെറ്റുന്നെന്നു തോനുന്നു

ബാബുരാജ് ഭഗവതി said...

പോസ്റ്റില്‍ നിന്ന്
മാര്‍ക്സിയന്‍ വീക്ഷണത്തില്‍ പ്രൊഡക്ഷന്‍ എന്നാല്‍ നിര്‍ദ്ധനരായ ഭൂരിപക്ഷം ചൂഷകന്യൂനപക്ഷത്തിനു വേണ്ടി നടത്തുന്ന വൃത്തിയാണ്‌....
മാക്സ് ഉല്പാദനത്തെകുറിച്ച് പറയുമ്പോള്‍ ഈ അര്‍ത്ഥത്തില്‍ ഒരിടത്തും പറയുന്നില്ല.
എവിടെയെങ്കിലും പറയുന്നെങ്കില്‍ തന്നെ അത് അതിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചാണ്.
സത്യത്തില്‍ മാക്സ് മുതലാളിത്തത്തെ അഭിനന്ദിച്ചിരുന്നതു പോലെ മറ്റാരും ചെയ്തിരുന്നില്ല,ഒരു ബൂര്‍ഷ്വചിന്തകന്‍ പോലും.
മുതലാളിത്വത്തിന് ഒരുപാടു വിമോചന മൂല്യം അദ്ദേഹം കൊടുത്തിരുന്നു.ആ വിമോചനമൂല്യമാകട്ടെ ഉര്‍പാദനമെന്ന സംഗതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വിലയിരുത്തിയിരുന്നത്.
ഉല്‍പ്പാദനം മാക്സിന് വെറും വസ്തുക്കള്‍ ഉണ്ടാക്കല്‍ മാത്രമായിരുന്നില്ലെന്നര്‍ത്ഥം.

nalan::നളന്‍ said...

"ചരിത്രത്തിനെക്കുറിച്ചുള്ള ഏതു തത്വശാസ്ത്രവും ഏതു ചാലകശക്തി മനുഷ്യന്റെ ഭാവി എന്തിലേക്കു തിരിക്കുന്നു എന്നതിനെ വിവരിച്ചേ മതിയാകൂ. മാര്‍ക്സിയന്‍ വര്‍ഗ്ഗസങ്കല്പ്പം അത്തരത്തില്‍ ഒരുത്തരം നല്‍കാനാണ്‌ ശ്രമിക്കുന്നത്.
ഈ ശക്തിയെ വ്യക്തിതലത്തില്‍ നിന്നടര്‍ത്തി വര്‍ഗ്ഗവിവേചനത്തില്‍ കാണാനാണ്‌ മാര്‍ക്സ് ശ്രമിച്ചത് എന്നതാണ്‌ അതിന്റെ ദൗര്‍ബല്യം."


വ്യക്തിതലത്തില്‍ നിന്നടര്‍ത്തിയതില്‍ തെറ്റില്ലല്ലോ. ചരിത്രഗതിയെ വ്യക്തിതലത്തില്‍ നിയന്ത്രിക്കാനാകുമെന്നു കരുതാന്‍ ഒരു നിര്‍വ്വാഹവുമില്ല. ഇനി മാര്‍ക്സിനു തെറ്റുപറ്റിയത് ഇത് വര്‍ഗ്ഗവിവേചനത്തില്‍ കണ്ടതാണെന്നു പറഞ്ഞാല്‍ പോലും അതും ശരിയാകുമെന്നു തോന്നുന്നില്ല. സത്യത്തില്‍ മനുഷ്യന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ചാലകശക്തിയെ കണ്ടെത്തുന്നതില്‍ ഇത്തരം വര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

ഒരു പക്ഷെ മാര്‍ക്സ് വിട്ടുപോയത് ജനാധിപത്യത്തിനു കമ്പോളമുതലാളിത്തില്‍ ചെലുത്താനാകുന്ന സ്വാധീനവും അതുവഴി മാറ്റങ്ങളും കമ്പോളമുതലാളിത്തത്തിന്റെതന്നെ പ്രതിരോധശേഷിവരെയുമായിരുന്നിരിക്കണം. മാര്‍ക്സിന്റെ കാലത്ത് ജനാധിപത്യം അതിന്റെ ശൈശവാവസ്ഥയിലായിരുന്നെന്നോര്‍ക്കണം. ജനാധിപത്യത്തെ മാര്‍ക്സ് കണക്കുകൂട്ടിയിരുന്നില്ലന്നാണു അറിവ്.
യൂറോപ്പിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പലതും ‘കമ്യൂണിസ്റ്റെന്ന’ പേരുപേക്ഷിച്ച് സോഷ്യലിസ്റ്റ് സ്വത്വത്തിലേക്ക് ചുവടുമാറ്റിയത് ഈ തിരിച്ചറിവില്‍ (ജനാധിപത്യത്തിന്റെ സ്വാധീന ശക്തിയും, ഇതാണ് കൂടുതല്‍ ഉയര്‍ന്ന സംവിധാനമെന്നും) നിന്നാകണം. എന്നിരുന്നാലും അവരൊന്നും മാര്‍ക്സിസത്തെ ഉപേക്ഷിച്ചതായറിവില്ല. തീര്‍ച്ചയായും മാര്‍ക്സ് വിട്ടുപോയത്, ജനാധിപത്യത്തിനു അതിന്റെ അര്‍ഹപ്പെട്ട പ്രാധാന്യം നല്‍കി മാര്‍ക്സിസ്റ്റുകാര്‍ പുനര്‍നിര്‍വചിക്കുമ്പോള്‍ ചിലപ്പോള്‍ കമ്യൂണിസം എന്ന ആശയം തന്നെ ഉപേക്ഷിക്കേണ്ടിവരും.

മാര്‍ക്സ് പറഞ്ഞതുപോലെ ചൂഷിത വര്‍ഗ്ഗങ്ങള്‍ സംഘടിച്ചു സായുധവിപ്ലവത്തിനൊരുങ്ങുന്ന അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ മുതലാളിത്തില്‍ ജനാധിപത്യം ചെലുത്തിയ സ്വാധീനം തന്നെ. ഇന്നും മാര്‍ക്സ് പറഞ്ഞപോലെ മനുഷ്യന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ചാലകശക്തികള്‍ പ്രവര്‍ത്തിക്കുന്നത് വര്‍ഗ്ഗബോധത്തില്‍ തന്നെയാണു, അതിനൊരു സായുധവിപ്ലവച്ചുവയില്ലെന്നു മാത്രം, മറിച്ച് ബാലറ്റു പെട്ടിയും ജനാധിപത്യരീതിയിലുള്ള പ്രതിരോധങ്ങളുമാണു, വ്യക്തമായി ഡിഫൈന്‍ ചെയ്യാനാകാത്തതെങ്കിലും ഈ വര്‍ഗ്ഗബോധവും അതിന്റെ സബ് എന്റിറ്റീസും തന്നെയാണു ചരിത്രഗതിയെ നിയന്ത്രിക്കുന്നത്, അതു ജനാധിപത്യമാര്‍ഗ്ഗത്തിലൂടെയായാലും.

ചന്ത്രക്കാറന്‍ said...

വായിക്കുന്നുണ്ട്‌, നിര്‍ഭാഗ്യവശാല്‍ ഇടപെടാന്‍ സമയമില്ല. ചര്‍ച്ച തുടരട്ടെ, വീക്കെന്റില്‍ വരാം.

മൂര്‍ത്തി said...

Working Class and Communist Manifesto എന്ന സുകോമള്‍ സെന്‍ എഴുതിയ ലേഖനം

അനോണി ആന്റണി said...

പ്രിയ ബ്രിനോജ്,
സ്വാഗതം. രാധേയനുള്ള കമന്റില്‍ പറഞ്ഞതുപോലെ കമ്യൂണിസവും ലിബറലിസവും പരസ്പര നിഷേധികളായ തീയറികള്‍ മാത്രമാണ്‌, വര്‍ക്കിങ്ങ് ലൈവ് മോഡലായി രണ്ടിനെയും ഒരിടത്തും കാണിക്ക വയ്യ. അതു പോകട്ടെ, മാര്‍ക്സിയന്‍ തീയറിയുടെ മൂലാധാരമായി വര്‍ഗ്ഗം എന്നതിനെ വയ്ക്കുന്നതുപോലെ ലിബറലിസം മൂലാധാരമായി വയ്ക്കുന്നത് "എല്ലാവരും ഏറ്റവും കുറഞ്ഞത് നിയമത്തിന്റെ മുന്നിലെങ്കിലും തുല്യസം‌രക്ഷണവും അവകാശങ്ങളുമുള്ള സമൂഹം " എന്നതാണ്‌.

ഇന്ത്യയില്‍ അത് സ്വപ്നം പോലും കാണാവുന്ന അവസ്ഥയില്ല. നിയമം പറയുന്നു കുട്ടികളെ യാതൊരു കാരണവശാലും അപകടം പിടിച്ച പണികള്‍ ചെയ്യിക്കരുതെന്ന്. ശിവകാശി പടക്കക്കമ്പനികളില്‍ പതിനായിരക്കണക്കിനു കുട്ടികള്‍ പണിയെടുക്കുന്നു. നിയമം പറയുന്നു ഇത്ര മണിക്കൂറില്‍ കുറഞ്ഞത് ഇത്ര കൂലിക്കും സൗകര്യങ്ങളിലുമേ ജോലി ചെയ്യിക്കാവൂ എന്ന്. ആര്‍ക്കു മുന്നിലാണ്‌ ഈ നിയമം വഴങ്ങിക്കൊടുക്കുന്നത്? നിയമം പറയുന്നു എന്റെ ജീവനു സം‌രക്ഷണം തരാന്‍ സര്‍ക്കാരാണ്‌ ബാദ്ധ്യസ്ഥരെന്ന് . ആശുപത്രിയില്‍ പോകാന്‍ പണമില്ലാത്ത എത്രപേര്‍ക്ക് സര്‍ക്കാര്‍ മരുന്നു നല്‍കുന്നു? കഴിക്കാന്‍ ഭക്ഷണമില്ലാത്ത എത്രപേര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം കൊടുക്കുന്നു? നൂറുകോടിയില്‍ എത്ര കോടിയുടെ ജീവനെ സര്‍ക്കാര്‍ സം‌രക്ഷിക്കുന്നു?

ബേസിക്ക് ഗ്രൗണ്ട് പോലും വിഭജിക്കപ്പെട്ടിരിക്കുകയാണ്‌. ഇന്ത്യയില്‍ കണ്‍സ്യൂമര്‍ എന്നാല്‍ മദ്ധ്യവര്‍ഗ്ഗവും മുകളിലോട്ടും ആണ്‌. എല്ലാ മാര്‍ക്കറ്റും അവനു വേണ്ടിയാണ്‌. താഴെയുള്ളവന്‍ "ജോലിക്കാരന്‍ തന്നെ ഒടുക്കം ഉത്പന്നത്തിന്റെ ഉപഭോക്താവും " എന്ന ചാനലില്‍ വരാത്ത, പഴയ ഫ്യൂഡല്‍ പ്രഭുവിന്റെ കൃഷിയിടത്തിലോ ആ പ്രഭുവിന്റെ പുതിയ മുഖം മാത്രമായ കമ്പനി മുതലാളിക്കോ മുന്നിലെ യാചകനാണ്‌. എത്തിക്കല്‍ ബിസിനസ്സ് എന്നൊക്കെ ആലോചിക്കും മുന്നേ ഇത്തരം തീയറികളുടെ ചവിട്ടുപലക ആയ " തുല്യ നിയമ സം‌രക്ഷണം" എന്ന സാധനം കാല്‍ക്കീഴില്‍ വേണ്ടേ, അതില്ല. ഇല്ലേയില്ല.

ധനാഢ്യനു ഇരുന്നൂറു ശതമാനവും മദ്ധ്യവര്‍ഗ്ഗത്തിനു അന്‍പതു ശതമാനവും ദരിദനു അഞ്ചു ശതമാനവും നിയമസം‌രക്ഷണം കിട്ടും എന്ന അവസ്ഥയില്‍ എന്തു ലിബറലിസം എവിടെ വരാന്‍? ഇന്നത്തെ നമ്മുടെ ഇക്കണോമിക്ക് സം‌വിധാനം ഒരുതരത്തില്‍ പറഞ്ഞാല്‍ സെല്‍ഫ് കണ്ടൈന്‍ഡ് ഇമ്പീരിയലിസമാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഫ്യൂഡലിസമാണ്‌. ഇനിയുമൊരു തരത്തില്‍ നോക്കിയാല്‍ പ്ലൂട്ടോക്രസിയാണ്‌. ഇവിടെ നിന്നെങ്ങോട്ട്?

അനോണി ആന്റണി said...

ബാബുരാജ് ഭഗവതി,
മീസസിന്റെ വീക്ഷണങ്ങളെ ഇവാല്യുവേറ്റ് ചെയ്യുന്നതിനു വളരെ നന്ദി. താങ്കളുടെ ഓരോ കമന്റിനും എന്റെ (സ്വന്തം, തെറ്റുകുറവുകളുള്ള ) അഭിപ്രായം കൂടി ചേര്‍ക്കാന്‍ ദിവസങ്ങളെടുക്കും അതിനാലുള്ള കാലവിളംബം ക്ഷമിക്കുമല്ലോ.

വര്‍ക്കേര്‍സ് ഫോറം, സ്വാഗതം. ശ്രീ ബാബുരാജും വര്‍ക്കേര്‍സ് ഫോറവും പറഞ്ഞ കാര്യങ്ങള്‍ ആ ലിങ്കിലെ ലേഖനം കൂടി വായിച്ച ശേഷം ഒരു കമന്റ് എഴുതാന്‍ എനിക്കാഗ്രഹമുണ്ട്.

ബാബുരാജിന്റെ രണ്ടാം കമന്റിനെക്കുറിച്ച്.

"കൃത്യമായി വര്‍ത്തിക്കുന്ന ലിബറല്‍ സം‌വിധാനം" ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ഒരു ക്ലാസ് റൂം മോഡല്‍ മാത്രമാണ്‌. കമ്യൂണിസം ഇതുവരെ കൃത്യമായി വര്‍ത്തിക്കാത്തതുപോലെ ലിബറലിസവും കൃത്യമായി വര്‍ത്തിച്ചിട്ടില്ല. മറ്റെന്തൊക്കെയോ (സോഷ്യലിസം മുതല്‍ ഇമ്പീരിയലിസം വരെ) കൂടിക്കുഴഞ്ഞ് വര്‍ത്തിക്കുന്ന ഉദാഹരണങ്ങളേ യഥാര്‍ത്ഥ ലോകത്തുള്ളു.


മൂലധനം വിതരണം ചെയ്യപ്പെടും എന്നതില്‍ മീസസിനു തെറ്റു പറ്റിയിട്ടില്ലെന്നു തന്നെ ഞാന്‍ പറയും, അതെത്ര തോതില്‍ വിതരണം ചെയ്യപ്പെടും എന്നതിലാണു പിഴച്ചത്. പല ലിബറല്‍ സം‌വിധാനത്തിലും തൊഴിലാളികടുടെ ജീവിത നിലവാരം മറ്റു തരം സം‌വിധാനങ്ങളിലേതിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌. പക്ഷേ എണ്ണത്തില്‍ കുറഞ്ഞ ആ ധന്യാഢരുടെ വളര്‍ച്ച തൊഴിലാളിയുടെ പുരോഗതിയുമായി യാതൊരു വിധത്തിലും താരതമ്യം ചെയ്യാന്‍ കഴിയുന്നതല്ലെന്ന് മാത്രം. (ശരാശരി എന്ന ഓമനപ്പേരില്‍ ധനാഢ്യരുടെ നൂറു കോടിയുംദരിദ്രന്റെ ആയിരം രൂപയും കൂട്ടിച്ചേര്‍ത്ത് തലയെണ്ണം കൊണ്ട് ഭാഗിക്കുന്ന തട്ടിപ്പുകണക്കിനെക്കുറിച്ചല്ല , സെഗ്മെന്റ് ആയി നോക്കിത്തന്നെ പല (എല്ലാമല്ല) ലിബറല്‍ ഇക്കോണമിയിലെയും സാധാരണ തൊഴിലാളിയുടെ വരുമാനം കഴിഞ്ഞ നൂറു വര്‍ഷം കൊണ്ട് മെച്ചപ്പെട്ടതായി തോന്നുന്നില്ലേ?

നളന്‍, ചന്ത്രക്കാറന്‍, സ്വാഗതം. കമന്റുകള്‍ക്ക് ഒപ്പം ഓടിയെത്താന്‍ ശ്രമിക്കുകയാണ്‌ ഞാന്‍.

അനോണി ആന്റണി said...

തഥാഗതന്‍, സ്വാഗതം. സംഭവം ചോദിച്ചത് രാധേയനായതിനാല്‍ അദ്ദേഹത്തിനു എളുപ്പം മനസ്സിലാവുന്ന രീതിയില്‍ എഴുതിപ്പോയി, അത് ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് എന്റെ ട്യൂബ് ലൈറ്റില്‍ കത്തിയില്ല, സോറി.

അറിവും ഞ്ജാനവും തമ്മിലുള്ള വത്യാസം പൗരാണിക തത്വചിന്തകര്‍ മുതലിങ്ങോട്ട് പലരും വ്യക്തമാക്കിയിരുന്നു. കൃത്യമായി, ആധുനിക രീതിയില്‍ സെഗ്മെന്റ് ചെയ്തത് റസല്‍ അകോഫ് ആണ്‌.
പലയിടത്തും അദ്ദേഹമതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചുന്‍ വെയ് ചൂ, നിക്ക് ബോണ്ടിസ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ "സ്ട്രാറ്റെജിക്ക് മാനേജ്മെന്റ് ഓഫ് ഇന്റലക്‌ച്വല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ നോളജ്" എന്ന സമാഹാരത്തില്‍ അകോഫും വിന്‍സന്റ് ബ്റാബയും ജോണ്‍ പോര്‍ദഹ്നാഡും എഴുതിയ ഇരുപതാമദ്ധ്യായത്തില്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു (തര്‍ജ്ജിമയല്ല)

ഡാറ്റ (അസംസ്കൃത വിവരം) ഇന്‍ഫര്‍മേഷന്‍ (സംസൃത വിവരം), അണ്ടര്‍ സ്റ്റാന്‍ഡിങ്ങ് (മനസ്സിലാക്കല്‍‌, നോളജ്ജ് (അറിവ്), വിസ്ഡം ( ഞ്ജാനം) എന്നിവ തങ്ങളിലെ വ്യത്യാസം കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്‌.

ഡാറ്റ ഇന്‍ഫര്‍മേഷന്റെ അസംസ്കൃതവസ്തുവാണ്‌. ആവശ്യമുള്ളതോ അനാവശ്യമായതോ ഉപയോഗപ്രദമോ ചെത്തിമിനുക്കേണ്ടതോ ആയ എന്തും. (എന്റെ ഉദാഹരണം. മാക്രി ചാടും, കുട്ടികള്‍ സമരം ചെയ്യും, സൂര്യന്‍ കിഴക്കുദിക്കും, ഒന്നാന്തീയതി ശമ്പളം കിട്ടും, ഒന്നാന്തീയതി ശമ്പളം കിട്ടില്ല, മാക്രി ഇരിക്കും, കുട്ടികള്‍ പഠിക്കും, കുട്ടികള്‍ ജയിക്കും കുട്ടികള്‍ തോല്‍ക്കും, മിടുക്കന്മാര്‍ ജയിക്കും, മിടുക്ക് വികസിപ്പിക്കാം, മനുഷ്യന്റെ കഴിവ് പരിമിതമാണ്‌. ഒരു ഡേറ്റാ വെയര്‍ഹൗസ് ഇങ്ങനെ പോകുന്നു)

ഇന്‍ഫര്‍മേഷന്‍ എന്നാല്‍ ഒരു ലക്ഷ്യത്തിനായി ശേഖരിച്ച് ചെത്തി മിനുക്കി സീക്വന്‍സ് ചെയ്ത ഡാറ്റയാണ്‌.
(ലക്ഷ്മി ഗോപാലസ്വാമി സുന്ദരിയാണ്‌, സുന്ദരിമാരെ എനിക്കിഷ്ടമാണ്‌, അവര്‍ നര്‍ത്തകിയുമാണ്‌, സുന്ദരികള്‍ നൃത്തം ചെയ്യുന്നത് കാണാന്‍ എനിക്കിഷ്ടമാണ്‌, അവര്‍ തടിച്ചിട്ടാണ്‌, തടിച്ചവര്‍ നൃത്തം ചെയ്യുന്നത് എനിക്കിഷ്ടമല്ല, ലക്ഷ്മിയുടെ നൃത്തം അടുത്താഴ്ച്ച ദുബായിലുണ്ട്, ടിക്കറ്റ് നൂറു രൂപയാണ്‌, അടുത്താഴ്ച്ച ഞാന്‍ ദുബായില്‍ കാണും, എന്റെ കയ്യില്‍ നൂറു രൂപ ഇല്ല, ടിക്കറ്റ് ക്രെഡിറ്റ് കാര്‍ഡ് കൊടുത്താലും വാങ്ങാം... ) ഞാന്‍ ലക്ഷ്മിയുടെ നൃത്തം കാണാന്‍ പോകുന്നുണ്ടോ എന്ന പ്രശ്നത്തെ സംബന്ധിച്ച് കോടാനുകോടി ഡേറ്റ അരിച്ച്, റിഫൈന്‍ ചെയ്ത് ഉണ്ടാക്കിയ ഇന്‍ഫര്‍മേഷന്‍

അണ്ടര്‍സ്റ്റാന്‍ഡിങ്ങ്- ഈ ഇന്‍ഫര്‍മേഷന്‍ എല്ലാം കൊണ്ട് നമ്മള്‍ അനുമാനിക്കുന്ന കാര്യങ്ങള്‍. ഒരേ ഇന്‍ഫര്‍മേഷന്‍ കൊണ്ട് ഓരോരുത്തര്‍ പല അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ എത്തും

ഇന്‍ഫര്‍മേഷന്‍ ഇതാണെന്നു വയ്ക്കുക. രാജനെ ഇടി വെട്ടി, രാജനെ പാമ്പ് കടിച്ചു.
ഒരാളുടെ അണ്ടര്‍സ്റ്റാന്‍ഡിങ്ങ് " രാജന്റെ ജാതകപ്രകാരം കഷ്ടകാലമായിരിക്കും"
മറ്റൊരാളിന്റേത് "അപൂര്വ്വമായൊരു യാദൃശ്ചികത"
മൂന്നാമന്‍ "രാജന്‍ വീട്ടില്‍ ലൈറ്റ്നിങ്ങ് അറസ്റ്റര്‍ വയ്ക്കുകയും നടക്കുമ്പോള്‍ ടോര്‍ച്ചു തെളിച്ച് താഴെ നോക്കി നടക്കുകയും ചെയ്യാത്ത വിഢിയാകുന്നു"

അങ്ങനെ പോകും

നോളജ്ജ് എന്നാല്‍ ഇതുവരെ ശേഖരിച്ച അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെയും ഒരാവശ്യം വരുമ്പോള്‍ ആ അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഉണ്ടാക്കാനുള്ള ഒരു വ്യക്തിയുടെ കഴിവുമാണ്‌. മുകളിലത്തെ മൂന്നാമത്തെയാള്‍ രാജന്‍ സംഭവം കഴിഞ്ഞ് ഇരുപതു വര്‍ഷത്തിനു ശേഷം വീടുവയ്ക്കുമ്പോള്‍ ചെയ്യുന്ന നൂറുകണക്കിനു കാര്യങ്ങളിലൊന്ന് വീട്ടില്‍ ലൈറ്റ്നിങ്ങ് അറസ്റ്റര്‍ വയ്ക്കുകയും രണ്ട് ഫ്ലാഷ് ലൈറ്റ് വാങ്ങി വയ്ക്കുകയുമാണ്‌. ഇത്തരത്തിന്റെ പരകോടി കാര്യങ്ങള്‍ ചേരുമ്പോള്‍ അയാളുടെ നോളജ്ജ് ആയി.

വിസ്ഡം അഥവാ ഞ്ജാനം അവസാന പടിയാണ്‌. മുന്നിലുള്ളവര്‍ക്ക് സ്വയം ഡാറ്റ പ്രോസസ്സ് ചെയ്ത് ഇന്‍ഫര്‍മേഷന്‍ ആക്കി, അണ്ടര്‍സ്റ്റാന്‍ഡ് ചെയ്ത്, നോളജ്ജ് ആക്കിയാലും കിട്ടാത്ത മെച്ചപ്പെട്ട തരം നോളിജ്ജ് ഉണ്ടാക്കാനുള്ള കഴിവും അറിവും കൂടിച്ചേരുന്നതാണത് അത്. ഞ്ജാനം ആപേക്ഷികമാണ്‌. കൊച്ചു കുട്ടിയ്ക്ക് അച്ഛനമ്മമാര്‍ ഞ്ജാനികളാണ്‌, സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ചില അദ്ധ്യാപകര്‍ ഞ്ജാനികള്‍ ആകും, ലോകമൊട്ടാകെ ഐന്‍സ്റ്റീന്‍ ഞ്ജാനിയെന്നും വിശ്വസിക്കുന്നു [എന്റെ അയല്‍ക്കാരന്‍ "സന്ദീപ് ചൈതന്യ" നല്ല വിജ്ഞാനമുള്ള ആളാണെന്ന് പറഞ്ഞ് എന്നെ ഒരു പ്രോഗ്രാം കാട്ടി. അതില്‍ ചൈതന്യ "ശബരിമലയില്‍ പേട്ട തുള്ളുന്നവര്‍ സ്വാമി തിന്തകത്തോം എന്നു പറയുന്നതിലെ തിന്തകത്തോം അര്‍ത്ഥം സ്വാമി നിന്റെ അകത്ത് ഓം എന്നത് ലോപിച്ചതാണ്‌ എന്നൊക്കെ തുടങ്ങി. ധീം തക തോം ധിമി എന്ന ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ആദിദ്രാവിഡ ഡാന്‍സ് സിലബിള്‍സ് അറിയാവുന്ന എനിക്ക് അതോടെ ചിരി പൊട്ടിപ്പോയി. അയല്‍ക്കാരനു ഞ്ജാനിയെന്നു തോന്നിയ മനുഷ്യനെ എനിക്കങ്ങനെ തോന്നിയില്ല എന്നു കാണിക്കാന്‍ ഉദാഹരിച്ചത്]

ramachandran said...

സുകോമള്‍സെന്നിന്റെ ലിങ്ക് വളരെ പഠനാര്‍ഹമായ ഒന്നാണെന്നു തോന്നുന്നു.
മീസസിന്റെ എല്ലാ സങ്കല്‍പ്പനങ്ങളെയും തുറന്നു കാണിക്കുന്ന, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്ന പഠനാര്‍ഹമായ ഒരു ലേഖനം.
വര്‍ഗ്ഗം എന്നാല്‍ എന്തെന്നും വര്‍ഗ്ഗസമരമെന്തെന്നും സേവനമേഖലയിലും വാണിജ്യമേഖലയിലും പണിയെടുക്കുന്നവര്‍ മിച്ചമൂല്യം സൃഷ്ടിക്കുന്നതെങ്ങെനെയെന്നും കൂടുതല്‍ വരുമാനം കിട്ടുന്നതനുസരിച്ച് വര്‍ഗ്ഗ ബോധം കുറഞ്ഞു പോകുമോ , അതല്ല കുറയുന്നില്ലെങ്കില്‍ അതിന്റെ കാരണമെന്ത് എന്നിവക്കെല്ലം മറുപടി വളരെ നന്നായി തന്നെ പറഞ്ഞിരിക്കുന്നു. ഇനി ആന്റ്ണിയുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു. അതിനുശേഷമാകം അതിനുമേല്‍ ചര്‍ച്ച എന്നു തോന്നുന്നു. ആരെങ്കിലും ഇതിന്റെ ഒരു മലയാളം തയ്യാറക്കിയെങ്കില്‍...

അനോണി ആന്റണി said...

പ്രിയ ബാബുരാജ്,
നായര്‍ എന്നാല്‍ ഒരു മതം തന്നെ ആയിരുന്നു എന്നാണ്‌ (എം പി നാരായണപിള്ളയെപ്പോലെ) പലരുടെയും വാദം. കാരണം ഹിന്ദു മതത്തിലെ ചാതുര്വര്‍ണ്യം പോലെ അതിനുള്ളിലും പല ജാതികള്‍ ഉണ്ട്. നമ്പൂതിരി എന്ന പുരോഹിതന്‍ വേണ്ടാത്ത മത ചടങ്ങുകളായിരുന്നു . പ്രാര്‍ത്ഥനയ്ക്കു വീട്ടുവളപ്പില്‍ തന്നെ കാവുകളും വിവാഹച്ചടങ്ങുകള്‍ വെറും പുടവകൊടയും താലികെട്ടുമായിരുന്നു, മരണകര്‍മ്മങ്ങള്‍ നടത്തുന്നത് വിളക്കിത്തല നായരായിരുന്നു.
പ്രഭുക്കന്മാരും പടയാളികളും (മില്ലക്കാര്‍) കര്‍ഷക മുതലാളിമാര്‍(സ്വരൂപത്തു നായര്‍ അഥവാ കിരിയത്തില്‍) കച്ച്വടക്കാര്‍ ( മണിഗ്രാമം) തൊഴിലാളികള്‍ (പാദമംഗലം), ക്ഷുരകര്‍ (വിളക്കിത്തല) എണ്ണയാട്ടുകാര്‍ (ചക്കാല) അലക്കുകാര്‍ (വെളുത്തേടന്‍) അങ്ങനെ ഉപജാതികളുമുണ്ടായിരുന്നു, ഇതെല്ലാം കൂടി നായര്‍ ജാതി എന്നു പറഞ്ഞത് മന്നത്തിന്റെയും മറ്റും രാഷ്ട്രീയ തന്ത്രങ്ങളും.

ഞാന്‍ ചോദിക്കുന്നത് നായര്‍ ജാതിയെപ്പറ്റിയല്ല, പൊതുവില്‍ ജാതികളെക്കുറിച്ചാണ്‌. പിന്നോക്ക വിഭാഗത്തില്‍ ജനിച്ച സത്യം ഗംഗാറാം ഉന്നത വ്യവസായിയും കേന്ദ്രഗവണ്മെന്റിന്റെ അത്യുന്നത ചുമതലകളിലൊന്ന് വഹിക്കുകയുമൊക്കെ ചെയ്ത സാം പിട്രോഡ ആകുന്നതോടെ അദ്ദേഹത്തിനു സ്ഥാനമാനങ്ങളും പദവിയും ധനവും ബഹുമാന്യതയുമൊക്കെ നേടാനായി. വര്‍ഗ്ഗം മാറി എന്നു ചുരുക്കം. പക്ഷേ ഇത്രയും അറിവും കഴിവുമുള്ള ഈ മനുഷ്യനെ ബ്രാഹ്മണനോ ക്ഷത്രിയനോ ആയി മാറ്റാന്‍ ആവുമോ?

ജാതിയില്‍ നിന്നും പുറത്താക്കാം. ഭ്രഷ്ടു കല്പ്പിക്കാം, പണ്ട് പുലപ്പേടിയും മണ്ണാപ്പേടിയും ഒക്കെ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പക്ഷേ ജാതി കിട്ടുമോ?

അഹിന്ദുവായി ജനിച്ച്, മതേതരനഅയി ജീവിച്ച ഒരുത്തന്‍. ആന്റണി എന്നു പേരിട്ടുകൊള്ളൂ. ഒരു സാധാരണ ഹിന്ദുവിനെക്കാള്‍ ഭംഗിയായി ഉപനിഷത്തുക്കളെയും ഒരു വേദത്തെയും മനസ്സിലാവും ഇയാള്‍ക്ക്. വിദ്യാഭ്യാസം ലഭിച്ച, ഭേദപ്പെട്ട ജോലി ചെയ്യുന്ന ഒരാള്‍. ഇയാളെ ഉപനയനം നടത്തി ബ്രാഹ്മണനാക്കി ആ സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനാവുമോ? പോകട്ടെ ഒരു നായരോ ഈഴവനോ പട്ടികജാതിക്കാരനോ ആക്കി കാണിച്ചു തരാമോ? ജാതി ജാത്യാല്‍ വന്നു കൂടുന്നതാണെന്ന് പറയുന്നത് അത്രയേ ഉള്ളു.

കുറിയേടത്തു താത്രിയെ വിചാരം ചെയ്ത സ്മാര്‍ത്തന്‍ ആരെയൊക്കെയോ നമ്പൂതിരിയില്‍ നിന്നും താഴ്ത്തി പിഷാരടി ആക്കിയെന്ന് വായിച്ചിട്ടുണ്ട്. മറ്റു ജാതിമാറലുകള്‍ ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല.

വേദം കൂടിയാല്‍ കൃസ്ത്യാനിയാകാം, പൊന്നാനിയില്‍ പോയി തൊപ്പിയിട്ടാല്‍ മുസ്ലീമാകാം, വിശ്വാസം പ്രകടിപ്പിച്ചാല്‍ ബുദ്ധമതക്കാരനാകാം, ആചാരങ്ങളനുഷ്ടിച്ചാല്‍ ശിഖനാകാം, ജൈനനാകാം ജൂതനാകാം.. എനിക്ക് ഒരു മതത്തിലല്ല, ജാതിയില്‍ കയറിപ്പറ്റണം. നടക്കുമോ എന്നു ആലോചിച്ചാല്‍ ജാതി അങ്ങനെ മാറാവുന്നതല്ല എന്നു തോന്നില്ലേ?

എന്റെ ഒരു വീക്ഷണം പറഞ്ഞെന്നേയുള്ളു.

അനോണി ആന്റണി said...

പ്രിയ നളന്‍,
മൂര്‍ത്തി തന്ന സുകോമള്‍സെന്നിന്റെ ലിങ്കിലും ഏതാണ്ട് അങ്ങനെ തന്നെ പറഞ്ഞിരിക്കുന്നതെന്ന് തോന്നുന്നു. വരികളില്ല, മൊത്തത്തിലെ ഫീല്‍.

വെല്‍ത്തി നേഷന്‍ എന്നായിരുന്നു ചാണക്യന്‍ മുതല്‍ ആഡം സ്മിത്ത് വരെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ സങ്കല്പ്പം. (മാര്‍ക്സിനു തൊട്ടുമുന്നേയുള്ള ചില സോഷ്യലിസ്റ്റുകളുടെ സംഭാവന അടക്കം) പോസ്റ്റ് മാര്‍ക്സിയന്‍ ഇക്കണോമിക്സിലാണ്‌ അത് വെല്‍ഫെയര്‍ നേഷന്‍ എന്നായത്. സോഷ്യലിസത്തിന്റെ ഇഴ പാകാത്ത തീയറികളൊന്നും ശേഷകാലം ഉണ്ടായിട്ടില്ല.

അതുകൊണ്ട് മാത്രമാണ്‌ ലിബറലിസ്റ്റ് ചിന്തകളിലും വെല്‍ഫയര്‍ തത്വങ്ങള്‍ വന്നതെന്ന് പറഞ്ഞുകൂടാ, പക്ഷേ ക്ലാസ്സിക്കല്‍ ഇക്കണോമിക്സിന്റെ പ്രതിചിന്ത എങ്ങനെ മാര്‍ക്സിയന്‍ തീയറിക്കു കാരണമായോ അതുപോലെ തന്നെ ലിബറലിസം മാര്‍ക്സിസത്തിന്റെ പ്രതിചിന്തയായിത്തന്നെ വന്നതാണ്‌ (രണ്ടും നല്ലതെന്നോ ചീത്തയെന്നോ പറഞ്ഞിട്ടില്ല ഞാന്‍)

പ്രിയ രാമചന്ദ്രന്‍, സ്വാഗതം.
സുകോമള്‍ സെന്നിന്റെ വീക്ഷണത്തെക്കുറിച്ച് തീര്‍ച്ചയായും ഞാന്‍ എഴുതുന്നുണ്ട്.

ബാബുരാജ് ഭഗവതി said...

അനോനി..
ഞാനും പൊതുവില്‍ജാതിയെ കുറിച്ചുതന്നെ ആണ് പറയുന്നത്.അതിന് ഒരു ഉദാഹരണമായി നായര്‍ എന്നു പറഞ്ഞു എന്നേ ഉള്ളൂ.
പിന്നെ ജാതിയുടെ അടഞ്ഞ സ്വഭാവത്തെ മറന്നു കൊണ്ടല്ല ഞാനും പറഞ്ഞത്. പലപ്പോഴും ജാതിയും ഉപജാതിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ പരിഗണിക്കാറില്ല. സത്യത്തില്‍ ഉപജാതിയാണ് നിലനില്‍ക്കുന്നത്.ജാതി നേരത്തെ പറഞ്ഞതുപോലെ ഒരു നിര്‍മ്മിത യാഥാര്‍ത്ഥ്യമാണ്.അതുപോലെ ഉപജാതിയില്‍ നിന്ന് പുറത്തുകടക്കാനും കഴിയില്ല. എന്നാല്‍ ഉപജാതി ജാതിയില്‍ നിന്ന് എങ്ങിനെ വ്യത്യസ്ത്മായിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഈ അര്‍ത്ഥത്തില്‍ വര്‍ഗ്ഗവും ജാതിയും തമ്മില്‍ ഒരു സാമ്യവുമുണ്ട്.വര്‍ഗ്ഗത്തെ ആളുകള്‍ മനസ്സിലാക്കുന്നതിലുള്ള ഒരു പ്രശ്നത്തെ ചൂണ്ടിക്കാനാണിത് പറഞ്ഞത്.പ്രത്യേകിച്ചും താങ്കളുടെ പോസ്റ്റില്‍ വര്‍ഗ്ഗവും ജാതിയും തമ്മിലുള്ള ഒരു പരാമര്‍ശം നിലനിന്നിരുന്നതിനാല്‍.
ജാതിയുടെ മാറാന്‍ കഴിയായക് എന്ന ‘വിശേഷഗുണത്തെകുറിച്ച്‘ എനിക്കൊരു സംശയവുമില്ല. വര്‍ഗ്ഗം മാറിയാലും ജാതി നിലനില്‍ക്കുമെന്ന ഒരു യാധാര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുന്നു.100%.
പക്ഷേഎന്നിട്ട് എന്തുകൊണ്ടാണ് ഞാന്‍ അതു ഉന്നയിച്ചത്?
താങ്കളുടെ പോസ്റ്റില്‍ പറയുന്നതു നോക്കുക..
വര്‍ഗ്ഗസങ്കല്‍പ്പത്തെ ജാതിസങ്കല്‍പ്പത്തോടു ചേര്‍ത്തുവെച്ചുകൊണ്ടാണ് മാക്സ് കണ്ടെതെന്നു പറയുന്നു.(മീസെസ്സ്)
നോക്കുക ശ്രീ മീസെസ്സ് ജാതിയെയും ഉപജാതിയെയും തമ്മില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.മാത്രമല്ല വര്‍ഗ്ഗത്തെയും തെറ്റിദ്ധരിച്ചിരിക്കുന്നു.സത്യത്തില്‍ അദ്ദേഹത്തിന്റെ ധാരണപ്രകാരം ജാതി സ്വയമേവ നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണ്.പക്ഷേ സത്യത്തില്‍ സ്വയമേവ നിലനില്‍ക്കുന്ന സ്ഥാപനം ഉപജാതിയാണ്. വര്‍ഗ്ഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം (വര്‍ഗ്ഗത്തെകുറിച്ചുള്ള വാദം മുഖവിലക്കെടുത്താല്‍)ശരിയ്യാവണമെങ്കില്‍ അവിടെ അദ്ദേഹം ഉപജാതി എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്.അപ്രകാരം അദ്ദേഹം പറയാതിരുന്നത് ജാതിയെയും ഉപജാതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവില്ലായ്മ മൂലമായിരിക്കും എന്നു കരുതാം.
ഇതേ തെറ്റ് വര്‍ഗ്ഗത്തെകുറിച്ചും ഉണ്ടെന്നതിനാലാണ് ജാതിയുടെ പ്രശ്നം ഞാന്‍ വിശദമായി പറഞ്ഞത്.
വര്‍ഗ്ഗവും നേരത്തെപറഞ്ഞതു പോലെ ഒരു സ്വയമേവ നിലനില്‍ക്കുന്ന ഗണമല്ല.അതായതു ഉപജാതി പോലെ .മറിച്ചു ജാതിയെ പോലെ നിര്‍മ്മിക്കപ്പെടേണ്ടതാണ്.ഈ ഒരു പ്രശ്നം പല ഇടതു പക്ഷ്ക്കാരും അംഗീകരിക്കാറില്ല.

ഈ ജാതി സ്വത്വം ഉപജാതി സ്വത്വത്തില്‍ നിന്നും രൂപപ്പെടുന്നതിന് എത്രമാത്രം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവന്നുവെന്ന് അക്കാലഘട്ടത്തെ വിലയിരുത്തിക്കൊണ്ട് ചൂണ്ടിക്കാണിക്കാന്‍ കഴിയും.
അതൊരു പഠന മേഘലയാണ്.
പക്ഷേ ഒരിക്കല്‍ രൂപപെട്ടു കഴിഞ്ഞാല്‍ അത് ‘സത്യ‘മായിമാറുമെന്നും കാണാം.അതിനുദാഹരണമാണ് ജാതി.
ഒരര്‍ത്ഥത്തില്‍ വര്‍ഗ്ഗത്തെകുറിച്ചുള്ള മാക്സിയല്‍ കാഴ്ചപ്പാടും ഈ രീതിയില്‍ തന്നെയാണ്.
വര്‍ഗ്ഗത്തെ വിമര്‍ശിക്കാന്‍ തുടങ്ങുന്ന പലര്‍ക്കും (മീസെസ്സിന്)വര്‍ഗ്ഗത്തെകുറിച്ചുള്ള ശരിയായ കാഴ്ചപാടില്ല.
തിയററ്റിക്കലായി ഉന്നയിക്കുന്ന ഒരു പ്രശ്നമെന്ന നിലയില്‍ ആണ് ജാതിയെയും വര്‍ഗ്ഗത്തെയും കുറിച്ചുള്ള പരാമര്‍ശം ഞാന്‍ ഗൌരമയീ എടുത്തത്.

ബാബുരാജ് ഭഗവതി said...

നിര്‍മ്മിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ദുര്‍ബലമല്ല എന്നും ജാതിയുടെകുറിച്ഛുള്ള വിശകലനം തെളിയിക്കുന്നു.
വര്‍ഗ്ഗത്തിന്റെ കാര്യവും അതുപോലെത്ത്ന്നെ.

Rajeeve Chelanat said...

മീസസ്സിന്റെയും (അനോണിയുടെയും) നിരീക്ഷണങ്ങളുടെ രത്നച്ചുരുക്കം താഴെപ്പറയുന്നവയാണെന്ന് (എനിക്ക്))തോന്നുന്നു.

1)...അതേ പരിശോധനയാല്‍, വര്‍ഗ്ഗബോധമെന്ന തത്വം തെറ്റാണെന്ന് കാണാം

2)എന്നാല്‍ വര്‍ഗ്ഗം ഒരു പൊതുതാല്പ്പര്യമാകുന്നില്ല, സ്വയം നിര്‍ണ്ണയിക്കുന്ന ഭാവി മാത്രമാകുന്നു.

3)ലിബറലിസവും സോഷ്യലിസവും ക്ലാസ്സ് റൂം മോഡലുകള്‍ മാത്രമാണ്‌...തത്വശാസ്ത്രങ്ങളില്‍ മാത്രമാണ്‌ ഇവ പരസ്പരം എക്സ്ക്ലൂഡ് ചെയ്യുന്നത്.

4)പല ലിബറല്‍ സം‌വിധാനത്തിലും തൊഴിലാളികടുടെ ജീവിത നിലവാരം മറ്റു തരം സം‌വിധാനങ്ങളിലേതിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌..... സെഗ്മെന്റ് ആയി നോക്കിത്തന്നെ പല (എല്ലാമല്ല) ലിബറല്‍ ഇക്കോണമിയിലെയും സാധാരണ തൊഴിലാളിയുടെ വരുമാനം കഴിഞ്ഞ നൂറു വര്‍ഷം കൊണ്ട് മെച്ചപ്പെട്ടതായി തോന്നുന്നില്ലേ?

5)..സോഷ്യലിസത്തിന്റെ ഇഴ പാകാത്ത തീയറികളൊന്നും ശേഷകാലം ഉണ്ടായിട്ടില്ല.

ബാബുരാജ് സൂചിപ്പിച്ചതുപോലെ ഒരു സ്വതന്ത്രമായ സങ്കല്‍പ്പത്തില്‍നിന്ന് തന്റെ വിചാരങ്ങള്‍ തുടങ്ങുകയാണ് മീസ്സസ്സ് ചെയ്തിരിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനുമെന്ന വൈരുദ്ധ്യത്തിന്റെ പരിഹാരമാണ് മാര്‍ക്സിന്റെയും മാര്‍ക്സിനുമുന്‍പും പിന്‍പുമൂള്ള എല്ലാ സാമൂഹ്യശാസ്ത്രപഠനങ്ങളുടെയും ലക്ഷ്യവും.അതിലെ ഒരു പ്രധാന ഘടകം എന്ന നിലക്കാണ് വര്‍ഗ്ഗത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ ചിന്തയും. വര്‍ഗ്ഗവും, വര്‍ഗ്ഗത്തിന്റെ മേല്‍ക്കയ്യും ഈ പുതിയ കാ‍ലഘട്ടത്തിലും കൂടുതല്‍ക്കൂടുതല്‍ പ്രസക്തമാവുന്നു എന്നു തന്നെയാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നും നമുക്ക് കിട്ടുന്ന സൂചനകളും. അതിന്റെ ക്ലാസ്സിക് അര്‍ത്ഥത്തില്‍ തന്നെ ഒരു പ്രൊലറ്റേറിയന്‍ ജനത ഇന്നും നിലനില്‍ക്കുന്നുമുണ്ട്. കാര്‍ഷിക-വ്യാവസായിക-വിവരസാങ്കേതിക കാലഘട്ടങ്ങളെ അതിജീവിച്ചുകൊണ്ടുതന്നെ. ലിബറല്‍ ഇക്കണോ‍മികളില്‍പ്പോലും അവരുടെ ജീവിതനിലവാരം കൂടുതല്‍ നരകതുല്യമാകുന്നുവെന്നും അറിയാന്‍ വലിയ ജ്ഞാനമോ ക്രാന്തദര്‍ശിത്വമോ ഒന്നും വേണ്ട. വര്‍ഗ്ഗം എന്നത് പൊതുതാത്‌പര്യമാകുന്നുണ്ടെന്ന് ചുരുക്കം. സ്വയം നിര്‍ണ്ണയിക്കുന്ന ഭാവി എന്ന നിലക്കാണെങ്കില്‍പ്പോലും. ബ്രിനോജ് അതിനെക്കുറിച്ച് ഭംഗിയായി പറഞ്ഞിട്ടുമുണ്ട്.

ലിബറലിസവും സോഷ്യലിസവും ക്ലാസ്സ്‌‌റൂം മോഡലുകളാണെന്നത് ശരിയല്ലെന്നു വേണം പറയാന്‍.ചിലയിടങ്ങളില്‍ അതിര്‍വരമ്പുകള്‍ മായുന്നുണ്ടെന്നു തോന്നുമെങ്കിലും (non-exclusive)(ഉദാ: ദുബായിലെ റെന്റ് കണ്‍‌ട്രോള്‍ ക്യാപ്പ് സര്‍ക്കാരിന്റെ നിയന്ത്രണം എന്നൊക്കെ തോന്നുമെങ്കിലും റിയല്‍ എസ്റ്റേറ്റിനെയും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന കമ്പോളത്തെയും രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. അമേരിക്കയിലെ ‘മൂലധനത്തിന്റെ ഫ്ലൈറ്റിനെ’(!!) അമേരിക്കന്‍ സര്‍ക്കാര്‍ ഫിസ്കല്‍ പോളിസിയാല്‍ തളക്കുന്നത് എങ്ങിനെയാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. അമേരിക്കക്കുപോലും അത്തരത്തിലുള്ള ഒരു അവകാശവാദവുമില്ല. അവിടെനിന്ന് വരുന്ന വാര്‍ത്തകളും മറിച്ചൊരു ചിത്രമല്ല തരുന്നത്). സോഷ്യലിസവും ലിബറലിസവും പല സ്ഥലങ്ങളിലും പരീക്ഷിക്കപ്പെടുന്നുണ്ട്. അവ വിജയിക്കുന്നുണ്ടോ എന്നത് മറ്റൊരു കാര്യം.. ലോകത്താകമാനമുള്ള പ്രൊലറ്റേറിയന്‍ വര്‍ഗ്ഗത്തിന്റെ ചിലവില്‍ ലിബറലിസം താത്ക്കാലികമായി വിജയിക്കുന്നുണ്ടെന്നും സമ്മതിച്ചുതരാം. പക്ഷേ ആദ്യം പറഞ്ഞ, ഉള്ളവനും ഇല്ലാത്തവനുമെന്ന അടിസ്ഥാന വൈരുദ്ധ്യത്തെ മറികടക്കാന്‍ ലിബറലിസത്തിനോ മുതലാളിത്തത്തിനോ ആത്യന്തികമായി കഴിയില്ലെന്ന് നാള്‍ക്കുനാള്‍ തെളിയുകതന്നെയാണ്. പ്രൊലറ്റേറിയന്‍ സ്വപ്നങ്ങള്‍ തീരെ കയ്യൊഴിഞ്ഞവരെന്ന് നമ്മള്‍ ലേബലൊട്ടിച്ച ‘സ്മാര്‍ട്ട് സിറ്റി’ വിഭാഗങ്ങളില്‍‍പോലും ഇന്ന് വര്‍ഗ്ഗബോധം രൂഢമൂ‍ലമാകുന്നതാ‍ണ് കാണുന്നത്.

സോഷ്യലിസത്തിന്റെ ഇഴപാകാത്ത തിയറികളെങ്കിലും കാണുന്നില്ലെന്നിടത്തോളം താങ്കള്‍ സമ്മതിക്കുകയും ചെയ്യുന്നുണ്ടെന്നത് നല്ലതുതന്നെ. പ്രയോഗത്തിലേക്ക് അധികം ദൂരമില്ലെന്ന തോന്നലും അതുളവാക്കുന്നുണ്ട്, ചിലരിലെങ്കിലും. അന്വേഷണങ്ങളും, വിവിധ പരീക്ഷണങ്ങളും പലയിടങ്ങളിലായി നടക്കുന്നുമുണ്ട്.

ജാതിയെപ്പോലെതന്നെ, ഉപജാതിയും ഒരു കോണ്‍ക്രീറ്റ് റിയാലിറ്റിയൊന്നുമല്ല എന്നൊരു വ്യക്തിഗതനിരീക്ഷണവും ഇവിടെ ചേര്‍ക്കട്ടെ. നിര്‍മ്മിത യാഥാര്‍ത്ഥ്യം എന്നനിലയില്‍ വര്‍ഗ്ഗവും ജാതിയും തമ്മില്‍ സാമ്യം കാണാവുന്നതാണ് എന്ന ബാബുരാജിന്റെ വാദത്തിനോടും വിയോജിപ്പുണ്ട്. ജാതി നിര്‍മ്മിത യാഥാര്‍ത്ഥ്യം ആണ് (projected reality എന്നാണ് ഉദ്ദേശിച്ചതെങ്കില്‍) വര്‍ഗ്ഗം അതല്ല. അതൊരു entity തന്നെയാണ്.

എന്നിരിക്കിലും, ബാബുരാജിന്റെ നിരീക്ഷണങ്ങളാണ് ഈ ചര്‍ച്ചയില്‍ കൂടുതല്‍ തെളിമയും വ്യക്തതയുമുള്ളത് എന്നും അഭിപ്രായമുണ്ട്.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

അനോണി,

ഗൌരവമുള്ള ഒരു ചര്‍ച്ചക്ക് വേദിയൊരുക്കിയതിലുള്ള നന്ദികൂടി അറിയിക്കട്ടെ.

ഡാലിയോടും ഒരു വാക്ക്,

സ്ത്രീ എന്ന പൊതുവായ വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്തകള്‍ മാര്‍ക്സും ലെനിനും ധാരാളം അവതരിപ്പിച്ചിട്ടുണ്ട്. ലെനിന്റെ Emancipation of Women-ലും മറ്റും ഇതിനെക്കുറിച്ച് ധാരാളം ചിന്തകള്‍ കാണാം. അതില്‍ സ്ത്രീയെ,ദളിതും, തൊഴിലാളിയും, ജാതി-മതവിഭാഗങ്ങളായും ശിഥിലീകരിക്കുന്നതായി വായിച്ചിട്ടില്ല. പെട്രോഗ്രാഡിലെ തൊഴിലാളി സ്ത്രീകളെക്കുറിച്ചൊക്കെ മറ്റൊരു കോണ്‍‌ടക്സ്റ്റിലാണ് എഴുതുന്നത്. ഒരു വര്‍ഗ്ഗമെന്ന നിലക്കുതന്നെയാണ് സ്ത്രീ വിഷയത്തെ അവര്‍ സമീപിക്കുന്നത്. എങ്കിലും ഈ പറഞ്ഞ രീതിയിലും സ്ത്രീവിഷയത്ത ചിലപ്പോള്‍ സമീപിക്കുന്നതില്‍ തെറ്റുണ്ടെന്നും തോന്നുന്നില്ല.ഒരേസമയ്യം വര്‍ഗ്ഗങ്ങള്‍ക്കകത്തും അവക്കിടയിലുമുള്ള (inter, intra) വൈരുദ്ധ്യങ്ങളെയും കണ്ടില്ലെന്നു നടിക്കാന്‍ അവര്‍ക്കാവുമായിരുന്നില്ലല്ലോ.

അഭിവാദ്യങ്ങളോടെ

രാജേഷ്.കെ.വി. said...

മാക്സിസ്റ്റ് വര്‍ഗസങ്കല്പ്പത്തെ സംബന്ധിച്ച്` അനൊനി അന്തൊനി തുടങി വെച്ച ചര്‍ച്ച ഗുണപരമായ തലത്തെ സൂചിപ്പിക്കുന്നുവെങ്കിലും ചര്‍ച്ചയുടെ തലം ആശയവാദതിന്റെതായ അടിതറയിലാണെന്നു പറയാതെ വയ്യ. മിസെസ്സിനെ ഉദ്ധരിചുകൊന്റ്` അനൊനി ഉന്നയിച്ച വിഷയങളെ മനസിലാക്കാനും അതിന്റെ അശാസ്ത്രീയത വെളിപെടുത്തുന്നതിനും ബാബുവിന്റെ വാദഗതികല്‍ പര്യാപ്തമായിട്ടുണ്ട്` എന്നാല്‍ ബാബുവിന്റെ വാദതിന്റെ അടിതറയും ആശയവാദതിന്റെതായിപോയി എന്നാണു എനിക്കു തോന്നുന്നത്`. പ്രത്യേകിച്ച്` വര്‍ഗബോധമാണു വര്‍ഗത്തെ നിര്‍മ്മിക്കുന്നതെന്ന വാദം തികച്ചും ആശയവാദമാണ്‌. (ലെനിനെ പഠനകുറിപ്പ്` ഞാന്‍ വായിച്ചിട്ടില്ല.) പൊതുവില്‍ ഭൌതികവാദം ബോധത്തെ അസ്തിത്വതിന്റെ സന്തതിയായി വ്യാഖ്യാനിക്കുകയാണ്` ചെയ്തത്`. നെരെ മറിച്ചല്ല. അതുകൊന്ട്` മനുഷ്യസമൂഹത്തിന്റെ സാമൂഹ്യജീവിതത്തില്‍ പ്രയോഗിക്കുന്പോള്‍ ഭൌതീകവാദം സാമൂഹ്യബോധത്തെ വിശദീകരിക്കേണ്ടത്` സാമൂഹ്യാഅസ്തിത്വത്തിന്റെ സന്തതിയായിടാണ്`.
അതായത്` മനുഷ്യരുടെ ബോധം അവരുടെ അസ്തിത്വത്തെ നിര്‍ണയിക്കുകയല്ല നേരെ മറിച്ച്` അവരുടെ സാമൂഹ്യാസ്തിത്വം ബോധത്തെ നിര്‍ണയിക്കുകയാണ്` ചെയ്യുന്നത്`. ഓരോ സമൂഹത്തിനകത്തും നിലപാടിലും ജീവിത സാഹചര്യങളിലുമുള്ള വിത്യാസമാണ്` വിരുദ്ധ അഭിലാഷങളുടെ ഉറവിടമായി സ്ഥിതി ച്ചെയ്യുന്നതെന്ന വിശകലനവും നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങളുടെയും ചരിത്രം വര്ഗസമരത്തിന്റെ ചരിത്രമാനെന്നും കമ്മ്യൂണിസ്റ്റ് മാനി ഫെസ്റ്റോയില്‍ മാക്സ്` അവതരിപ്പിക്കുന്നത്` അതുകൊന്ടാണ്‌.
ബാബു ഉന്നയിച്ചപോലെയാണെങ്കില്, വിത്യസ്ത വിഭാഗങളില്പെട്ട വര്‍ഗങളുടെ ചലനനിയമണ്ഗളെ -വൈരുദ്ധ്യങളെ നിര്ണയിക്കുന്നത്‌ വര്ഗബോധമാണെന്നുവരും. യഥാര്‍ഥ്തത്തില്‍ വര്‍ഗവൈരുദ്ധ്യതില്‍നിന്നു ഉരുതിരിയുന്ന വര്ഗബോധം നിയതിയെ മനസിലാക്കുന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. അതുകൊണ്ടാണ്‌ അനിവാര്യതെയെ മനസിലാക്കലാണ്‌ സ്വാതത്ര്യം എന്ന്‌ എംഗല്സ് പറഞത്‌. (ആന്റി ഡൂറിങ്) മു്‌ന്പ്` വിശദീകരിച്ച ആശയവാദതെ വ്യാഖ്യാനിക്കുന്നതിന്‌ ബാബു സ്വീകരിച്ച ജാതിയുടെ വ്യാഖ്യാനം ഒരു വശം മനസിലാക്കുന്പോള്‍ മറുവശം മനസിലാക്കതെ പോകുന്നുണ്ട്‌. വിളക്കത്തല നായരും, വെളുതേടത്‌ നായരും യാഥാര്ത്യമാണെന്നു ബാബു പറയുന്നത്‌ ഈ വിഭാഗങള്‍ ഉത്പാതനവ്യവസ്ഥയില്‍ തങളുടെതായ പങ്കു നിര്‍വഹിക്കുന്നത്` കൊന്ടാണ്‌ എന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. (ഉത്പാദനവ്യവസ്ഥയില്‍ ജാതി വഹിക്കുന്ന വേര്‍തിരിക്കാനാകാത്ത ബന്ധം അംഗീകരിക്കുന്ന ആളെന്ന നിലക്ക്‌) അതെ സമയം ഈ നായര്‍ വിഭാഗങള്‍ പൊതുസമൂഹതിലെ വര്‍ഗവിഭജനവുമായി രൂപപ്പെടതല്ലെന്നും, നായരെന്ന പൊതുജാതിയിലെ തൊഴില്‍ വിഭജന ശ്രേണിയുമായി രൂപപ്പെട്ടതാണെന്നും കാണാം. ഈ യാഥാര്‍ഥ്യം നില്ക്കുന്പോള്‍ തന്നെ ഈ വിഭാഗങള്‍ എല്ലാം ഉള്പെടെ നായര്‍ ജാതി പൊതുസമൂഹത്തിലെ തൊഴില്-വര്‍ഗവിഭജനവുമായി ബന്ധപ്പെട്` രൂപപ്പെട്ടതാണെന്നു കാണാം.
അതുകൊന്ട്‌ തന്നെ നിര്‍മിതഗണമെന്ന വാദം നിലനില്ക്കുന്നതല്ലെന്നു തോന്നുന്നു.

വഴിയെ ഇടപെടാം.