Saturday, September 29, 2007

ഇന്റര്‍നെറ്റിന്റെ വില

മോനേ ആന്റോയേ, എന്റെ മോളക്കൊടെ പരീക്ഷാഫലം ഇന്റര്‍നെറ്റില്‍ ഉണ്ടെന്ന് കേട്ട്‌. അവക്കട ഫലം അവളറിയുമ്മുന്നേ അറിയാവെന്ന് നെരുവിച്ച്‌ വന്നതാണ്‌.

ശിവദാസണ്ണന്‍ ഇരി, ഇപ്പം നമ്മക്കറിയാവല്ല്.

എന്താടാ ഇന്റര്‍നെറ്റിനു വില?

മണിക്കൂറിനു മുപ്പത്തഞ്ചു രൂപാ.

മണിക്കൂറിനോ? അപ്പോ ഇത്‌ മടക്കി കൊണ്ടത്തരണോടാ, ലൈബ്രറി പോലെ?

അണ്ണന്‍ എന്തര്‌ പറയണത്‌? ഇന്റര്‍നെറ്റെന്നു വച്ചാല്‍ വീക്കിലിയും പുസ്തകവും ഒന്നുവല്ല, ഇദാ കണ്ടോ ഇത്‌ കമ്പ്യൂട്ടറ്‌. അണ്ണന്റെ കൊച്ചിന്റെ പരീക്ഷാഫലം ഇതേല്‍ കാണാം.

അപ്പോ ഓരോരുത്തര്‌ ഇവിടെ വന്നിരുന്ന് അച്ചടിച്ചോണ്ട്‌ പോണത്‌ അല്ലേടേ ഇന്റര്‍നെറ്റ്‌?

അത്‌ ഓരോരുത്തരു വേണ്ടുന്ന ഫോറങ്ങളും മറ്റും പ്രിന്റ്‌ ചെയ്യണത്‌ ആണെന്നേ.

അല്ലെടാ ആന്റോ. മോക്കട പരീക്ഷാഫലം നിന്റെ കമ്പ്യൂട്ടറ്‌ എങ്ങനെ അറിഞ്ഞ്‌?

അണ്ണാ, പരീക്ഷാഫലം യൂണിവേര്‍സിറ്റി അവര്‍ക്കടെ കമ്പ്യൂട്ടറില്‍ ഇട്ടിട്ടുണ്ട്‌, എന്റെ കമ്പ്യൂട്ടറ്‌ അവര്‍ക്കടെ കമ്പ്യൂട്ടറിനോട്‌ ചോദിച്ച്‌ അറിഞ്ഞ്‌ ദാ ഈ സ്ക്രീനില്‍ കാണിച്ചു തരും.

അതിലും എളുപ്പം നിനക്ക്‌ അവരോട്‌ ഫോണ്‍ ചെയ്ത്‌ ചോദിക്കുന്നതല്ലേടാ? നീ കമ്പ്യൂട്ടര്‍ ഓടിക്കുന്ന സമയവും അവരു അതോടിക്കുന്ന സമയവും വെറുതേ പോവത്തില്ലല്ല്?

അണ്ണാ, അത്‌ ആരും ഓടിക്കുന്നതല്ല, തനിയേ പറയും. സേര്‍വര്‍ എന്നു പറയും വിവരം പറയുന്ന കമ്പ്യൂട്ടറിനു. അതേല്‍ ആര്‍ക്കും എപ്പഴും എവിടെന്നും നോക്കാം.


അപ്പോ ആ സാധനം ഒരു യന്ത്രമനുഷ്യനാ?

തന്നെ. തന്നെ.

ഓരോ പരുവാടികളേ. ദാണ്ട്‌ പത്ത്‌. എട്ടു രൂപാ എഴുവത്തഞ്ച്‌ പൈസാ എടുത്തിട്ട്‌ നീ കാല്‍ മണിക്കൂറ്‌ ഇന്റര്‍നെറ്റ്‌ ഓടിക്ക്‌. ഞാനൊന്ന് കാണട്ട്‌. റിസല്‍റ്റും പറ പെണ്ണിന്റെ.

അഞ്ചിന്റെ കാശു വേണ്ട. അണ്ണനാണ്‌ ലോകത്താദ്യമായിട്ട്‌ ഇന്റര്‍നെറ്റ്‌ വാങ്ങി സഞ്ചിയിലിട്ട്‌ വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്‌. അണ്ണനോട്‌ കാശുവാങ്ങിയാല്‍ ചാവുദോഷം കിട്ടും.

10 comments:

അനോണി ആന്റണി said...

ഇന്റര്‍നെറ്റിന്റെ പ്രിന്റ്‌.

മൂര്‍ത്തി said...

എന്താടാ ഇന്റര്‍നെറ്റിനു വില?

മണിക്കൂറിനു മുപ്പത്തഞ്ചു രൂപാ.

മണിക്കൂറിനോ? അപ്പോ ഇത്‌ മടക്കി കൊണ്ടത്തരണോടാ, ലൈബ്രറി പോലെ?

ith sooppar

ഏ.ആര്‍. നജീം said...

ഹഹാ...എന്നെയങ്ങ് കൊല്ല് പ്ലീസ്....
:)

ശ്രീ said...

ഹ ഹ..
കലക്കി
:)

R. said...

ആഹഹ!! ജോറ് !!!

പ്രയാസി said...

അണ്ണന്റെ കൈയ്യിലു സഞ്ചി ഉണ്ടാരുന്നാ..
:) :) :)

സഹയാത്രികന്‍ said...

അണ്ണന്‍ കൊള്ളാലോ...!
:)

കരീം മാഷ്‌ said...

അഹാ..!
പാമരന്മാരെ കളിയാക്കുകയാണല്ലെ!
പാപം കിട്ടും :)

ഗുപ്തന്‍ said...

അണ്ണനോട്‌ കാശുവാങ്ങിയാല്‍ ചാവുദോഷം കിട്ടും


kittum kittum ha ha

നിരക്ഷരൻ said...

എന്നേം കൊല്ല്. :)