Thursday, December 10, 2009

ഇയിനെ എന്തരു പ്യാരു വിളിക്കും?

മുസ്ലീം കുടുംബത്തില്‍ ജനിച്ച ചെറുക്കന്‍ ഹിന്ദു പെണ്ണിനെ പ്രേമിച്ചു കെട്ടി.

ഉത്തരം പറയാന്‍ വരട്ട്, മൊത്തം കേസ് പറഞ്ഞില്ല. മുസ്ലീം കുടുംബത്തില്‍ ജനിച്ച, നീരീശ്വരവാദിയായ ചെറുക്കന്‍ ഹിന്ദു കുടുംബത്തില്‍ ജനിച്ച വിശ്വാസിയും ഭക്തയുമായരുന്ന ഒരു കൊച്ചിനെ പ്രണയം നടിച്ച്, വളച്ച്, വശീകരിച്ച്, ചതിക്കുഴിയില്‍ പെടുത്തി, വഞ്ച്ചിച്ച്, പറ്റിച്ച്, വിവാഹം കഴിച്ച് യുക്തിവാദിയാക്കി മാറ്റിയെടുത്ത് , രണ്ടുമൂന്നു മതമില്ലാത്ത ജീവനെ ഉണ്ടാക്കി വളര്‍ത്തി ആര്‍മ്മാദിക്കുന്നു, എന്റെ കണ്‍‌വെട്ടത്ത്.


കെട്ടി ഇസ്ലാമാക്കിയെങ്കില്‍ ജിഹാദെന്നു വിളിക്കാമായിരുന്നു
കെട്ടി ക്രിസ്ത്യാനിയാക്കിയെങ്കില്‍ കുരിശുയുദ്ധം എന്നു വിളിക്കാമായിരുന്നു
കെട്ടി ഹിന്ദുവാക്കിയെങ്കില്‍ ധര്‍മ്മയുദ്ധമെന്നു വിളിക്കാമായിരുന്നു.

നിന്നെ.. ഞാന്‍ എന്തു വിളിക്കും
ആരും പറയാത്ത വാക്കിന്റെ പര്യായമെന്നോ
നിന്നെ ഞാന്‍ എന്തു വിളിക്കും?

12 comments:

Radheyan said...

കൈപ്പള്ളിയുടെ നെഞ്ചത്താണോ ആന്റ്റപ്പന്റെ പൊങ്കാല

ജയരാജന്‍ said...

അധർമ്മയുദ്ധമല്ലേ ഇത്. ഒരു മുഴുഹിന്ദുവും മൂന്ന് ഹിന്ദുക്കുഞ്ഞുങ്ങളുമല്ലേ സനാതനമതത്തിന് നഷ്ടം ... :)
ഇന്നായിരുന്നെങ്കിൽ ഒരു “ലവ്ജിഹാദ്” കേസുമായി ജയിലിൽ കിടക്കേണ്ടി വന്നേനേം :(

nishi said...

matham marathathinal hindukkalodum muslimkalodum orupole thallu kittan vakuppundayirunn ....Innanenkil

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹായ് കൊള്ളാം..ഇത്രേം മതി !

:: VM :: said...

അവനെ ആണെന്നു വിളി അണ്ണേ :)

ജിവി/JiVi said...

എന്തുപേര് വിളിച്ചാലും ഇമ്മാതിരി യുദ്ധങ്ങള്‍ കുറേക്കൂടി ഉണ്ടായിരുന്നെങ്കില്‍ ലോകം നന്നായേനെ.

ഉറുമ്പ്‌ /ANT said...

അവനെ മനുഷ്യനെന്നു വിളിക്കുന്നതല്ലേ നല്ലത്.

Manoj മനോജ് said...

ഇന്ന് ഒരു പ്രത്യേക മതമല്ല മറിച്ച് പുരുഷ മേധാവിത്വമാണ് പ്രണയ വിവാഹങ്ങളെ തുടര്‍ന്ന് സ്ത്രീകളുടെ മതം മാറ്റത്തില്‍ കലാശിക്കുന്നത്.

Jijo said...

പേരൊന്നും വിളിച്ചില്ലെങ്കിലും സാരമില്ല അന്തൊണീ, ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.

ഇതിനിടയില്‍ കൈപ്പള്ളി എന്തോ പറഞ്ഞിട്ട് പോയല്ലോ, എന്തായിരുന്നു അത്?

☮ Kaippally കൈപ്പള്ളി ☢ said...

jijo
ചുമ്മ track ചെയ്യാൻ ഒരു fullstap അടിച്ചിട്ട് deleteയതാണു്.

ഷെമി

വിജി said...

മുസ്‌ലിം പെണ്‍കുട്ടി ഹിന്ദു ആണ്‍കുട്ടിയെ വളച്ച്‌ ചതിക്കുഴീല്‍ ചാടിച്ച്‌ മതമൊന്നുമില്ലാതങ്ങനെ സഹവാസം തുടങ്ങിയാല്‍ അതിനെന്താ പേര്‌?. അതുങ്കൂടി പറഞ്ഞുതരണം, എന്റെ കണ്‍വെട്ടത്ത്‌ അങ്ങനെ ഒന്നും ഉണ്ട്‌.