Friday, September 28, 2007

ഉറപ്പ്

ആന്റോയേ നിനക്കും ജോലിയൊക്കെ ആയെന്ന് കേട്ടല്ലോടാ?
അതെന്തരു വല്യമ്മച്ചീ നിനക്ക് കഴിഞിട്ട് ഒരു ഉം? നമ്മള്‌ ഏഴാം കൂലിയാണാ?
അതല്ലെടാ നീയൊക്കെ എന്തരു വെക്കം വളരണത് എന്ന് ഓര്‍ത്തതാ. പത്തു മുന്നൂറു രൂപാ ശമ്പളം കിട്ടുവോടാ?
കിട്ടും.
അടുത്ത ശമ്പളദെവസം നീയ് എനിക്ക് ശകലം കോഴിയെറച്ചീം അപ്പോം വാങ്ങിച്ചു തെരുവോടാ?
തെരും.
ഒരു കെട്ട് ബീഡീം.
വല്യമ്മച്ചിക്ക് ബീഡിവലീം ഉണ്ടാ? ഇത്തറ കാലം ഞാന്‍ കണ്ടിട്ടില്ലല്ല്?
ഇതുപോലെ വല്ലോരും കൊണ്ടതന്നാല്‍ വലിക്കും വല്ലപ്പഴും. മുറുക്ക്വേം ചെയ്യും.
ന്നാലു പൊകലേം വാങ്ങിച്ചു തരാം. അതേ?
ന്താടാ?
അല്ലാ, ഈ പത്ത് എണ്‍പതു വയസ്സായില്ലേ, ഇനി കോഴിയെറച്ചി ഒക്കെ ദഹിക്കുവോന്ന്.
ഹാ ഹാ ഹൂ ഹൂ ഹൂ. എനിക്ക് എറച്ചീം വേണ്ടാ എറവലും വേണ്ടാടാ ചെറ്ക്കാ.
നിങ്ങക്ക് വട്ടായാ ?
അല്ലെടാ. ചാകാന്‍ കെടക്കുമ്പോ ഇതുപോലെ വല്ല ആഗ്രഹവും തോന്നിയാല്‍ സാധിച്ചു തരാനെക്കൊണ്ട് ആളുണ്ടോന്ന് ഞാന്‍ പരീക്ഷിച്ചതല്ലേ. സന്തോഷമായെടാ. എനിക്കൊന്നും വേണ്ടാ. എനിക്ക് നീയൊണ്ടല്ല്. അതുമതി.

അപ്പോ ബീഡീം വേണ്ടേ?
നിന്റെ തന്ത വലിക്കും ബീഡി. എണീച്ചു പോടാ.

8 comments:

ആഷ | Asha said...

അമ്മച്ചി ആളു കൊള്ളാല്ലോ :)

ശ്രീ said...

ശ്ശെടാ...
സഹായിക്കാമെന്നു വിചാരിച്ചാല്‍‌ അതിനും ചീത്തയോ?
;)

മൂര്‍ത്തി said...

ഈ സൈറ്റ് നോക്കുക...
http://marumozhisangam.blogspot.com
ബ്ലോഗില്‍ വരുന്ന കമന്റുകള്‍ അഗ്രിഗേറ്ററില്‍ വരുന്നത് എങ്ങിനെ എന്നു അവിടെ പറഞ്ഞിട്ടുണ്ട്

ആരുമറിയാതെ ഒരമ്മച്ചി ഇവിടെ കിടക്കേണ്ടല്ലോ എന്നോര്‍ത്ത് പറഞ്ഞതാണേയ്...

കുഞ്ഞന്‍ said...

അമ്മച്ചിയുടെ ഒരു പരീക്ഷണം...എന്റമ്മച്ചീ....

Unknown said...

കോഴിപ്പെടയ്ക്കും കഞ്ചാവു് വലിക്കണംന്നു് നിര്‍ബന്ധായാപ്പൊ എന്താ ചെയ്യാ? കൊടുക്കാന്നു് വച്ചാ വേണ്ടാന്നും!

അനോണി ആന്റണി said...

അത്‌ നേരത്തേ കണ്ടതാണ്‌, എന്നാലും മൂര്‍ത്തി കൂടി പറഞ്ഞപ്പോള്‍ ശരിയാക്കി. ശരിയായോ?
ആഷാ, ശ്രീ, കുഞ്ഞന്‍സേ, പുത്രന്‍സേ, നന്ദി.

സഹയാത്രികന്‍ said...

ഈ അമ്മച്ചീടെ ഒരു കാര്യം...!

:)

Sathees Makkoth | Asha Revamma said...

അമ്മച്ചിയുടെ ടെസ്റ്റിംഗ്!!