Monday, September 10, 2007

അബദ്ധം വാ സുബദ്ധം വാ

അമാവാസി നാളിലെ നിലവെളിച്ചത്തെ ഭോഗിച്ച്‌ ഒരു മാരുതി ഓമ്നീ വാന്‍ പാറിച്ചീഞ്ഞു വന്നു നിന്നു. അതില്‍ നിന്നും അശ്വാരൂഢരായ ആറു ചെറുപ്പക്കാര്‍ ചാടിയിറങ്ങി. അവര്‍ ഐവരും അരോഗദൃഢഗോത്രരായിരുന്നു. അവരില്‍ മുന്നില്‍ നിന്ന രണ്ടാമന്റെ കരഗാത്രത്തില്‍ ഒരു സുന്ദരിയുടെ തുടിക്കുന്ന ശവശരീരം വിലങ്ങനെ ലയിച്ചിരുന്നു. ആ ജഡവുമായി അവര്‍ മന്ദമന്ദം കടല്‍ക്കരയിലേക്ക്‌ ഓടി. തിരമാലകള്‍ മൃദുവായി അലറുന്ന മണല്‍പ്പരപ്പില്‍ അവര്‍ അവളുടെ ജഡം കുത്തനെ കിടത്തി. ഒരു മന്ദമാരുതന്‍ ആഞ്ഞു വീശി. അവളുടെ കളേബരങ്ങള്‍ കാറ്റില്‍ പറന്നു. മരിച്ചെങ്കിലും ജീവന്‍ തുളുമ്പുന്ന അവളുടെ കണ്ണുകള്‍ നേത്രം പോലെ ശോഭിച്ചു.(എന്റെയല്ല. ആര്‍ക്കും തുടരാം. അതായത്‌, ഒരു പണിയുമില്ലാത്തവര്‍ക്ക്‌ ആര്‍ക്കും)

3 comments:

സു | Su said...

ഭയങ്കര കഥ. നീ പുലിയാണ് കേട്ടോ.

(ഉപകാരം പ്രതീക്ഷിക്കുന്നില്ല. ഉപദ്രവിക്കരുത്.)

മൂര്‍ത്തി said...

ആ ചെറുപ്പക്കാരിലൊരുവന്‍ തന്റെ മൊബൈലെടുത്ത് നമ്പര്‍ കറക്കിയപ്പോള്‍, ഠേ! ഠേ! എവിടെ നിന്നോ മൂന്നു വെടിപൊട്ടി..

എനിക്കിത്തിരി പണി ഉണ്ട്..പോട്ടേ...:)

ഗുപ്തന്‍ said...

paniyaaayallaa karthaave.. njaan thanne ezhuthandi verum :)