tag:blogger.com,1999:blog-84108845028020612052024-02-19T13:23:30.097+04:00അനോണി ആന്റണിപുസ്തകമില്ല, പ്രസാധകനില്ല, എഴുത്തുകാരനുമില്ല, എഴുത്തുമാത്രമുണ്ട്.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger406125tag:blogger.com,1999:blog-8410884502802061205.post-57858381141016585732014-03-08T22:18:00.000+04:002014-03-08T22:18:15.918+04:00സങ്കോചാക്രമണംകുറച്ചു സമയം കിട്ടിയപ്പോള്‍ യുക്തിസഹമായ വൈകാരികപ്രകടന ചികിത്സ (റാഷണല്‍ ഇമോറ്റീവ് ബിഹേവിയര്‍ തെറാപ്പി- REBT ) എങ്ങനെ നടത്താം എന്ന് ചില എക്സര്‍സൈസുകള്‍ ചെയ്തു നോക്കുകയായിരുന്നു. സിക്സ് പേക്ക് മസിലൊന്നും അഭ്യാസം വഴി കിട്ടിയില്ലെങ്കിലും REBTയില്‍ പിച്ച വച്ച് നടക്കാറായി എന്നൊരു ബോധം മാര്‍ക്ക് കണ്ടിട്ടു കിട്ടി (എന്നുവച്ച് അതിന്റെ അഹങ്കാരം ഒട്ടും കുറവില്ല കേട്ടോ)
പയറ്റു പഠിച്ചാല്‍ അത് ഷ്വലിനില്‍ ചെന്നു തന്നെ പഠിക്കണം എന്നല്ലേ, സാക്ഷാല്‍ ആല്‍ബേര്‍ട്ട് എല്ലിസിന്റെ പയറ്റു മുറ തന്നെ നോക്കി. മൂപ്പരുടെ ഒരു പേഷ്യന്റ്- ഷാന- നേരിടുന്ന പ്രശ്നം ആളുകള്‍ എന്തു വിചാരിക്കും എന്നതാണ്. അതിപ്പോ നമുക്കെല്ലാം ഉള്ള തോന്നല്‍ തന്നെ, പക്ഷേ ഈ സ്ത്രീ ആളുകള്‍ എന്തു വിചാരിക്കും എന്ന ഭയങ്കരമായ ഭീതി മൂലം സകല പണിയും തുടങ്ങാതെ മുന്നോട്ട് കൊണ്ടു പോകും, ക്ലാസ്സില്‍ പോകാന്‍ പേടി, അവിടെങ്ങാന് പൊട്ടത്തരം വിളിച്ചു പറഞ്ഞാല്‍ ആളുകള്‍.. പരീക്ഷയോ, അയ്യയ്യോ എങ്ങാനും തോറ്റാലോ... കക്കൂസില്‍ പോകാന്‍ വരെ പേടി, വല്ല അപശബ്ദവും ഉണ്ടായി പുറത്തു കേട്ടാല്‍ പിന്നെ...
എല്ലിസിനുണ്ടോ കുലുക്കം. അങ്ങേരു ഷെയിം അറ്റാക്ക് തെറാപ്പി തന്നെ ഇതിനു പറ്റിയതെന്ന് തീരുമാനിച്ചു. ഇവരോട് പറഞ്ഞു, "മാഡം, ചികിത്സ എന്റെ മുറിയിലല്ല, തെരുവില്‍ വേണം. എന്നു വച്ചാല്‍ അങ്ങനെ വലിയ പണിയൊന്നുമില്ല. റോഡില്‍ ഇറങ്ങി നില്ക്കുക, വഴിയേ പോകുന്ന അപരിചിതരോട് ' സാര്‍ എനിക്കു വിശക്കുന്നു, ഒരു ഡോളര്‍ തരുമോ?' എന്ന് ഭിക്ഷ യാചിക്കുക. ആദ്യത്ത്റ്റെ ദിവസം ഷാനയ്ക്ക് വാവു പൊങ്ങുന്നില്ല, കയ്യും കാലും വിറച്ചു, തല കറങ്ങി. അഞ്ചാം ദിവസത്തെ തെണ്ടലോടെ അവര്‍ക്ക് അപമാനഭയം മാറി ഇതൊരു രസമുള്ള കളിയായി തോന്നിത്തുടങ്ങി. തിരിച്ചു എല്ലിസിന്റെ ക്ലിനിക്കില്‍ എത്തിയ അവര്‍ക്ക് ആളുകളുടെ അംഗീകാരവും അനുമതിയും മതിപ്പും ഒന്നുമില്ലെങ്കിലും തനിക്കൊരു ചുക്കും വരാനില്ലെന്ന ബോധം ഉറച്ചിരുന്നു.
അല്ല പിന്നെ.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com3tag:blogger.com,1999:blog-8410884502802061205.post-9156418017267901922012-04-27T11:53:00.000+04:002012-04-27T11:56:03.008+04:00നോണിയും അനോണിയും
http://www.mathrubhumi.com/agriculture/story-268172.html
ലേഖനം മുഴുവന്‍ വായിക്കുക, എന്തെങ്കിലും മനസ്സിലായോ?
എനിക്കിത്രയുമാണ് മനസ്സിലായത്:
1. നോണി എന്നത് കടലോരത്തു വളരുന്ന ഒരു ചെടിയാണ്.
2. ഇവയുടെ കായില്‍ എന്തൊക്കെയോ ഔഷധഗുണങ്ങളുണ്ട്- പ്രതിരോധശേഷി കൂട്ടുകയും മാരകരോഗങ്ങളെ ചെറുക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. ഇനിയും അറിയാന്‍ ഇരിക്കുന്നതേയുള്ളൂ
3. ശാസ്ത്രലോകം അടുത്തകാലത്ത് കണ്ടെത്തിയതാണിതിന്റെ ഗുണങ്ങള്‍.
4. വീട്ടുവളപ്പില്‍ വേണമെങ്കില്‍ നട്ടു വളര്‍ത്താം.
5. പഴങ്ങള്‍ നേരിട്ടു കഴിക്കരുത്, പക്ഷേ ജ്യൂസ് ആക്കി കഴിക്കാം.
പത്രം വായിച്ചിട്ട് അടുത്ത നേഴ്സറിയില്‍ പോയി ഒരു നോണിത്തൈ വേണം ചേട്ടാ, മാരകരോഗങ്ങളെ പ്രതിരോധിച്ച് അമരത്വം നേടാനാണെന്ന് തോന്നുന്നില്ലേ? അതിനു മുന്നേ ഈ ചെടിയെ നമുക്കൊന്നു പരിചയപ്പെടാം. നോണി എന്നത് താഹിതിയന്‍ ലാടഗുരുക്കള്‍ അവരുടെ ഭാഷയില്‍ ഇട്ട പേരാണ്. സംഗതി ഇന്ത്യയില്‍ ചൂടുള്ള പ്രദേശങ്ങളിലും ആസ്ത്രേലിയ, പോളിനേഷ്യ ഹവായി, താഹിതി, മലേഷ്യ തുടങ്ങി പലേ നാടുകളിലും സാധാരണ കാണുന്ന ഒരു ചെറുമരമാണ്. ശാസ്ത്രനാമം morinda citrifolia. സായിപ്പന്മാര് ഇന്ത്യന്‍ മള്‍ബെറീന്നൊക്കെ പറയും. പലേ നാട്ടിലും നാടോടികളും മറ്റും ഇതിന്റെ കായ ഭക്ഷണത്തിനു എടുക്കാറുണ്ട്.
തെക്കു പാറശ്ശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെ ഒരു വെളിമ്പറമ്പുണ്ടെങ്കില്‍ അതില്‍ ഇതൊരെണ്ണം കണ്ടിരിക്കും- ഇതേതു മരമെന്നല്ലേ? നമ്മുടെ മഞ്ഞണാത്തി. പിള്ളേരു രസത്തിനു വല്ലപ്പോഴും പിച്ചി തിന്നുമെന്നല്ലാതെ ഭക്ഷണമായൊന്നും കൂട്ടിയിട്ടില്ല മഞ്ഞണാത്തിക്കായ കേരളത്തില്‍.
ഒരു മലേഷ്യന്‍ കമ്പനി ഇത് ആയിരക്കണക്കിനു വര്‍ഷം മുന്നേ ആര്‍ഷഭാരത്തില്‍ ആയുര്വേദക്കാരു കണ്ടുപിടിച്ചെന്നും പറഞ്ഞ് ബ്രോഷര്‍ അയച്ചപ്പോള്‍ അഷ്ടാംഗഹൃദയവും മറ്റും എടുത്തു നോക്കി- അതിലെങ്ങും മഞ്ഞണാത്തി ജ്യൂസിനെക്കുറിച്ച് കണ്ടില്ല. അംഗീകരിച്ച പഠനങ്ങളിലൊന്നും ഇതിനെ ഔഷധ ഗുണത്തിനെപ്പറ്റി "ശാസ്ത്രലോകം" കണ്ടതായി കാണാന്‍ കഴിഞ്ഞുമില്ല. മിനക്കെടാന്‍ വയ്യാത്തവര്‍ വിക്കിയില്‍ പോയി ലിങ്കില്‍ ക്ലിക്കി കളിച്ചോളൂ.
http://en.wikipedia.org/wiki/Noni_juice
കായികാഭ്യാസികള്‍ മഞ്ഞണാത്തി ജ്യൂസ് കുടിച്ചാല്‍ എന്തോ ശക്തി കിട്ടുമെന്ന് പറഞ്ഞ് ഇറക്കിയ രണ്ട് ബ്രാന്‍ഡില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നു ചേര്‍ത്തതായിക്കണ്ട് നിരോധിച്ചെന്നും കാണുന്നു.
നീര്‍നായയുടെ വൃഷണം കൊണ്ട് ക്യാന്‍സര്‍ ചികിത്സിച്ച് കോടീശ്വരനായ താടിക്കാരന് സര്‍ക്കാരിനെ നന്നാക്കാന്‍ സമരം ചെയ്യുന്ന നാടാണ്, ഏതു തായിതിയന്‍ മഞ്ഞണാത്തിനീരും പോളിനേഷ്യന്‍ പപ്പടവട്ടക്കറയും കൊണ്ട് ഏതു താഹിതിക്കാരനും മലേഷ്യക്കാരനും ഈ നാട്ടില്‍ എന്തും ചികിത്സിക്കാം, ജോസഫ് ആന്റണി മാഷ് അവിടിരിക്കുമ്പോള്‍ ഇതൊക്കെ പത്രത്തിലടിച്ചു വരുന്നതു കണ്ട് എഴുതിപ്പോയെന്നേയുള്ളൂ.
അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com1tag:blogger.com,1999:blog-8410884502802061205.post-78769504817451337072011-10-30T08:23:00.002+04:002011-10-30T08:24:32.748+04:00മാപ്പ്സാര്, അകത്തോട്ട് വന്നോട്ടോ?
വരൂ, മാപ്പ് തരൂ.
മാപ്പല്ല സാര്‍, ഇത് ഒരു ടൂള്‍ ബോക്സാ.
അതല്ല, ചില തെറ്റുകള്‍ പറ്റിപ്പോയിട്ടുണ്ട്. മാപ്പ് ചോദിച്ചതാ. ആട്ടെ താന്‍ ആരാ?
സാറേ, ഞാന്‍ എലക്ട്രീഷ്യനാ. സാറിന്റെ ഓഫീസില്‍ പ്ലഗ്ഗിന്റെ ഫ്യൂസ് പോയെന്ന് പറഞ്ഞ്. അത് മാറ്റിയിടാന്‍ വന്നതാ.
പ്ലഗ്ഗിന്റെ ഫ്യൂസ് പോയതിനു മാപ്പ്. ചില സാഹചര്യങ്ങളില്‍ അങ്ങനെ പറ്റിയതാണ്.
പ്ലഗ്ഗാകുമ്പോ ചിലപ്പോ എരിഞ്ഞ് പോകും. അതിനു മാപ്പെന്തിനാ സാറേ, അതും എന്നോട്? ഇതെന്റെ വീടൊന്നുമല്ലല്ലോ.
മാപ്പ് പറഞ്ഞ് പറഞ്ഞ് ഇപ്പോ എന്തിനൊക്കെയാ പറയേണ്ടതെന്ന് അറിയാതായെടോ. താന്‍ വേഗം മാറിയിട്, കുറേ മാപ്പ്, അല്ല സന്ദര്‍ശകര്‍ കാത്തിരുപ്പുണ്ട്.
ആയിക്കോട്ടെ സാറേ, ദാ ഇപ്പോ കഴിയും.
അത് മാറിയിട്ടേച്ചും പോണ മുന്നേ താന്‍ ആ "മാനസ്വേശ്വരീ മാപ്പു തരൂ" എന്ന പാട്ടൊന്നു വയ്കണേ.
മാനസേശ്വരി ആരാ സാറേ?
അവള് ആരാണെന്ന് ആര്‍ക്കറിയാം, ആ മാപ്പു തരൂ എന്ന ഭാഗം കേള്‍ക്കുമ്പോ എന്തൊരു ഫീലിംഗ്സ് ആണ്. ഞാണിന്മേല് കളിക്കുന്നവന്റെ ടെന്‍ഷന്‍ തനിക്കറിയില്ലെടോ.
അതിനു സാറു കളിക്കുന്നില്ലല്ലോ, ഞാണേല്‍ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുവല്ലേ.
ആണോ എങ്കില്‍ അതിനും മാപ്പ്. എടോ മാപ്പു തന്നെന്ന് ഒന്നു പറഞ്ഞേച്ച് പോകാന്‍.
അത്ര നിര്ബന്ധമാണേല് സാറിനു ഞാന്‍ മാപ്പ് തന്നിരിക്കുന്നു.
സന്തോഷമായെടോ, കുറേ മാപ്പ് ഞാന്‍ ചോദിച്ചെങ്കിലും കിട്ടിയത് ഇതാദ്യമായിട്ടാ. താന്‍ ചെല്ല്.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com4tag:blogger.com,1999:blog-8410884502802061205.post-17296572750381130002011-10-29T12:43:00.002+04:002011-10-29T12:44:26.821+04:00വൈ?അണ്ണാ.
എന്താ ചെല്ലാ?
എന്തരണ്ണാ നടക്കണത്?
എന്തര് നടക്കണെന്ന്?
അല്ല നിയമസഭേലും പൊറത്തുമൊക്കെ.
നീ പിന്നെന്തരു നടക്കുമെന്നാ പ്രതീക്ഷിച്ചത് അമ്പീ?
അല്ല, നടക്കുമെന്ന് പ്രതീക്ഷിച്ചതൊക്കെ നടക്കണ്. അതുമാത്രമല്ലല്ലോ ഇപ്പ. അപവാദ പ്രചരണം, അസഭ്യ പ്രസംഗം, ജാതി വിളി, കള്ളക്കഥ, ഫയങ്കര വ്യക്തിഹത്യ. ഇതൊക്കെ പ്രതീക്ഷിച്ചില്ല. ഇതിപ്പ ആദ്യമായിട്ടല്ലല്ല് കേരളം വലത്തോട്ട് പിടിച്ചത്. പണ്ടൊന്നും ഇത്രയും കണ്ടിട്ടില്ലാത്തോണ്ട് ഇത്രയും പ്രതീക്ഷിച്ചതുമില്ല.
ചെല്ലാ, പ്രകടന പത്രികയ്ക്കു പകരം ക്രൈം വാരിക വിതരണം ചെയ്ത് വോട്ടു ചോദിച്ചപ്പോള്‍ കുത്തിയവര്‍ക്ക്..
ക്രൈം വാരികയിലെപ്പോലെയുള്ള വാചകങ്ങളും കഥകളും കേള്‍ക്കേണ്ടിയും വരുമെന്ന്, അല്ലേ?
തന്നെ. ഒരലേല് കേറിയിരുന്നിട്ട് ഒലക്കയ്ക്ക് തലയ്ക്ക് കിട്ടിയെന്ന് കരഞ്ഞിട്ടെന്തു കാര്യം ചെല്ലാ, ആരെങ്കിലും നിര്‍ബന്ധിച്ചോ അവിടിരിക്കാന്‍.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com1tag:blogger.com,1999:blog-8410884502802061205.post-49756325553701784432011-10-24T11:48:00.002+04:002011-10-24T11:48:22.803+04:00വോട്ടിങ്ങ് പാറ്റേണ്‍
അണ്ണാ, മാറിമാറി ഇടതും വലതും ഭരണത്തിലെത്തുന്നത് എങ്ങനെയാണ്?
ചെല്ലാ, കേരളത്തില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടര്‍മാരുണ്ട്. പക്ഷേ ഭൂരിപക്ഷം വലതുപക്ഷത്തിനൊപ്പം, അല്ലെങ്കില്‍ സ്വന്തംപക്ഷമെന്തെന്ന് അറിയാതെ അവിടെ നിലയുറപ്പിച്ചവരാണ്.
അപ്പോള്‍ പിന്നെ ഇടയ്ക്കിടയ്ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ വരുന്നതെങ്ങനെ?
നിനക്ക് എറക്കം ശിവനെ ഓര്‍മ്മയുണ്ടോ?
പിന്നില്ലേ.
ശിവന്റെ വീട്ടില്‍ അവനും അവന്റെ അമ്മയും മാത്രമേയുള്ളൂ. വീട്ടിലിരിക്കുന്ന കിണ്ടിയും മൊന്തയും മൊട്ടയും കോഴിയും ഒക്കെ അടിച്ചോണ്ട് പോയി വെള്ളമടിക്കും. എന്നിട്ട് തിരിച്ചു വന്ന് തള്ളയെ തന്തയ്ക്കു വിളി, അതുമിതും പെറുക്കി ഏറ്, അവരു തിരിച്ചു പള്ളു വിളിച്ചാല്‍ പിടിച്ചു നിര്‍ത്തി ഇടി.
യെന്നിട്ട്?
അടിയും ചവിട്ടും മോഷണവും സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അവര്‍ "ഓടെടാ ** നേ ഇനി എന്റെ പൊരയ്ക്കകത്ത് നിന്നെ കണ്ടു പോകരുത്" എന്നു പറഞ്ഞ് കൊടുവാളെടുത്ത് ഓടിച്ചു വിടും.
ഹോ. ഗട്സ് ഉള്ള തള്ളയാണല്ല്.
തന്നെ. പക്ഷേ അവന് എറങ്ങിപ്പോയാല്‍ അന്നു മുതല്‍ തള്ളയ്ക്ക് മനോവേദനയാണ്. എന്തെരപ്പാളിയാണേലും ഞാന്‍ പെറ്റതല്ലേ, എന്റെ ചോരയല്ലേ, അവനല്ലാതെ എനിക്കാരുണ്ട്, ചത്താല്‍ വെറകു കത്തിക്കേണ്ടവനല്ലേ... കാണുന്നവരോടൊക്കെ ഇതൊക്കെ തന്നെ പറച്ചില്.
ലവനും അതറിയാം. കുറച്ചു ദിവസി കഴിയുമ്പോ തള്ള ഇടിയുടെ വേദനയൊക്കെ മറന്ന് ലവന് വരുന്നോന്ന് നോക്കി ചോറും വച്ച് കാത്തിരിക്കും. അവന് വേലിക്കല് വരും, "അമ്മേ ഞാന്‍ നന്നായി" സ്റ്റൈല്‍ ഡയലോഗും പറഞ്ഞ് അകത്തു കേറും. അടുത്ത ദിവസം പഴയ പണി തുടങ്ങും.
"ഓ എന്തരു പറഞ്ഞാലും നീ നമ്മളെയല്ലേ അപ്പീ" ഫീലിങ്ങ്?
തന്നെ തന്നെ.
അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com0tag:blogger.com,1999:blog-8410884502802061205.post-31679471822624539032011-10-24T09:31:00.001+04:002011-10-24T09:35:10.173+04:00പണ്ഡിറ്റിനെ നിര്‍മ്മിച്ച കേരളം
സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഇറങ്ങിയത് കാണാനുള്ള തിരക്കും അതു കഴിഞ്ഞ് ഇറങ്ങിയവരുടെ പ്രതികരണവും ഒക്കെ ടിവിയില്‍ മുഖ്യവാര്‍ത്തയായിരുന്നു ഇന്നലെ. ഗൂഗിള്‍ ബസ്സിലും പണ്ഡിറ്റ് ആയിരത്തൊന്നാം തവണയും വിഷയമായി. ഇന്നലെ മുഴുവന്‍ ഞാന്‍ ഒരു കഥയുടെ പേരും എഴുതിയ ആളിനെയും ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പറ്റുന്നില്ല, ഓര്‍മ്മയില്‍ നില്ക്കാന്മാത്രം ആ കഥ എന്നെ ഇമ്പ്രസ് ചെയ്യാഞ്ഞിട്ടാവാം, പ്രായം ഏറുന്നത് അനുസരിച്ച് ഓര്‍മ്മയും കുറഞ്ഞു വരുന്നതാകാം. വാരികയുടെ ഓണപ്പതിപ്പില്‍ പത്തിരുപത്തഞ്ച് കൊല്ലം മുന്നേ വന്നതാണ്. ആ കഥ പറഞ്ഞിരിക്കുന്ന രീതി വച്ച് എഴുതിയത് എം. മുകുന്ദന് ആയിരിക്കുമെന്ന് തോന്നുന്നു.
കഥയിങ്ങനെ- നഗരത്തിലെ ഏറ്റവും വലിയ പൊങ്ങച്ച ക്ലബ്ബിന്റെ ഓണാഘോഷ തണ്ണിപ്പാര്‍ട്ടിയാണ്. പ്രമുഖരും പ്രശസ്തരും ഉന്നതരും ധനികരും അങ്ങനെ ആണെന്ന് വിശ്വസിക്കുന്നവരും ആണെന്നു നടിക്കുന്നവരും ഒക്കെ ഒത്തുകൂടി. അപ്പോഴാണ് വിരുന്നിലെ മുഖ്യാതിഥി ആരെന്ന് തീര്‍ച്ചയില്ലെന്ന് മനസ്സിലായത്. ആര്‍ക്കാണ് അതിനുള്ള യോഗ്യതയെന്ന് പല വിധ ചര്‍ച്ചകളും പൊടിപാറി. അതിഭയങ്കര ചര്‍ച്ചയ്ക്ക് നടുവില്‍ ക്ലബ് പ്രസിഡന്റ് കെട്ടിടത്തിന്റെ പിറകിലേക്ക് പോയി അവിടെ കുപ്പട്ട്റ്റിയില്‍ എച്ചില് ചികയുന്ന അവശനായ ഒരു ഭ്രാന്തനെ കൂട്ടിക്കൊണ്ട് വരുന്നു. അംഗങ്ങള്‍ സന്തോഷത്തോടെ അയാളെ ആര്‍പ്പുവിളിച്ച് എതിരേറ്റ്, പൂളില്‍ ഇട്ടു കുളിപ്പിച്ച് ഡിന്നര്‍ വസ്ത്രങ്ങള്‍ ക്ഷണം വരുത്തിച്ച് അയാളെ മുഖ്യാതിഥിയാക്കി അയാളോട് സംസാരിക്കാന്‍ ശ്രമിച്ച് ഡിന്നര്‍ അയാളൊത്ത് ആഘോഷിക്കുന്നു. ഇടയില്‍ അയാളെ പരിഹസിക്കാനും തല്ലാനുമൊക്കെ തോന്നുന്ന തരിപ്പ് മറച്ചു വച്ച്, പരിഹാസവും പുച്ഛവും ഒക്കെ ഒളിപ്പിച്ച് അയാളോട് ചിലര്‍ അയാളോട് സംസാരിച്ച് രസിക്കുന്നു . മറ്റു ചിലര്‍ പരസ്യമായി അയാളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ ഇവര്‍ വിലക്കുകയും ചെയ്യുന്നുണ്ട്. സ്വബോധം ഇല്ലാത്ത ആ സാധുവിനു ഇതു രണ്ടും തിരിച്ചറിയാനോ അവിടെ നടക്കുന്നതെന്തെന്നു മനസ്സിലാക്കാനോ കഴിയുന്നില്ല. ഇതു ഡിന്നര്‍ അവസാനിക്കുമ്പോള്‍ അവര്‍ ഇയാള്‍ക്ക് വാങ്ങിക്കൊടുത്ത കുപ്പായം വലിച്ചു കീറി, ദേഹത്ത് എച്ചിലും വാരിയെറിഞ്ഞ് കുപ്പത്തൊട്ടിയുടെ അരികെ തന്നെ തിരിച്ചു കൊണ്ടാക്കുന്നു.
യൂ ട്യൂബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന പാട്ട് ആദ്യം കണ്ടപ്പോള്‍ അതൊരു ആല്‍ബമെന്നാണ് ധരിച്ചത്. മിക്ക മലയാളം ആല്‍ബത്തിന്റെയും നിലവാരം അത് പുലര്‍ത്തുകയും ചെയ്തിരുന്നു. ഹിറ്റ് ആല്‍ബമായ "ഞാന്‍ കെട്ടിയ പെണ്ണിനു ചന്തം കുറവാണേ" എന്ന പാട്ടില്‍ നിന്നും ശുഭരാത്രിയിലേക്ക് ഏറെ ദൂരമില്ല. പിന്നീടാണ് അതൊരു സിനിമാ ചിത്രീകരണത്തിലെ പാട്ടാണെന്ന് മനസ്സിലായത്.
ഇയാളുമായി ചില ചാനലുകാരുടെ അഭിമുഖവും നേരത്തേ കണ്ടിരുന്നു. അഭിമുഖം ചെയ്യുന്നവരുടെ മുഖത്തെ നിറഞ്ഞ പുച്ഛവും ചോദ്യങ്ങളിലെ പരിഹാസവും മനസ്സിലാവാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സന്തോഷ് മറുപടി പറയുന്നതായാണ് തോന്നിയത്. ഇയാളുടെ സിനിമ ചിത്രീകരണം പൂര്ത്തിയായല് തന്നെ വിതരണമോ പ്രദര്‍ശനമോ സാധിക്കില്ലെന്നും തോന്നി. ഇത്തരത്തില്‍ സിനിമാഭ്രാന്ത് മൂത്തവരെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരില്‍ നന്നാകുമെന്ന് തോന്നിയവരില്‍ തന്നെ ഒരാളേ അല്പമെങ്കിലും ഗതിയയുള്ളൂ.
സന്തോഷിന്റെ സിനിമ ഇറങ്ങി. ആദ്യ ദിവസങ്ങളിലെങ്കിലും വന്ന വന്‍ജനക്കൂട്ടം യൂട്യൂബില്‍ ഇയാളെ പച്ച തെറിവിളിച്ച് പാട്ടുപാടിയവരുടെയും പുച്ഛത്തോടെ അഭിമുഖം നടത്തിയവരുടെയും സംഭാവനയാണ്. ആരുമല്ലാത്ത ഒരാള്‍ക്ക്, സിനിമ ഇറങ്ങും മുന്നേ ആരാധകവൃന്ദങ്ങള്‍ എന്ന് അവകാശപ്പെട്ട് വന്നവരുടേതാണ്. ഇവരൊക്കെ യാദൃശ്ചികമായി ഉണ്ടായതല്ല. സന്തോഷിലെ ബിസിനസ്സ് ജീനിയസ്സ് കൗശലപൂര്‍വം നിര്‍മ്മിച്ചതാണിതെന്ന് ഞാന്‍ വിശ്വസിച്ചേനെ, അഭിമുഖങ്ങളിലെ അയാളുടെ തികഞ്ഞ ആത്മാര്‍ത്ഥതയും പ്രതികരണവും കണ്ടില്ലായിരുന്നെങ്കില്‍. സന്തോഷിനു നിങ്ങളെ പറ്റിച്ചു തീയറ്ററിലെത്തിക്കാനുള്ള ബുദ്ധിയോ ചതിക്കാനുള്ള മനസ്സോ ഉണ്ടെന്ന് തോന്നുന്നുല്ല . മുകുന്ദന്റെ എന്ന് ഇപ്പോള്‍ തോന്നുന്ന ആ കഥ ഓര്‍മ്മ വന്നത് അങ്ങനെയാണ്.
ഒരു കാര്യത്തില്‍ ഈ മനുഷ്യനെ അഭിനന്ദിക്കാതെ വയ്യ. സിനിമയെടുക്കണം എന്ന് നിശ്ചയിച്ചിറങ്ങിയ അയാള്‍ സിനിമയെടുത്തു, തീയറ്ററില്‍ എത്തിച്ചു- ഒറ്റയ്ക്ക്. ചുറ്റും കൂടി നിന്ന് ആളുകള്‍ പരിഹസിക്കുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ മനുഷ്യന് അതിനെ നേരിട്ട രീതി എന്നെ അതിശയിപ്പിക്കുന്നു. സന്തോഷ് പണ്ഡിറ്റ് എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയത് അജ്ഞാതാരായ ഒരു ട്രൂപ്പിന്റെ ഒറിജിനല്‍ കോമ്പൊസിഷന്.
ഈയിടെ എത്തിസലാത്തിന്റെ ( UAE ലെ ഏറ്റവും വലിയ ടെലിക്കോo കമ്പനി) പ്രമോഷണം പരസ്യം വന്നത് ഇങ്ങനെ
" മണി അഞ്ചായി മോനേ ദിനേശാ. പോയി ഫോണെടുത്ത് നാട്ടില്‍ വിളിക്ക്. നീ പോ മോനേ ദിനേശാ."
നമ്മളുടെ ഹിറ്റ് ആയ ഒന്നുമില്ലായ്മകള്‍ "പോ ദിനേശാ, സവാരിഗിരി... തള്ളേ പുലിയാണു കേട്ടോ " തുടങ്ങിയവയും അതുപോലെ തന്നെ ഒരനുഭവവും തരാത്ത "ഒരു കോഴി കറുത്തതെന്നു കരുതി അതിന്റെ മുട്ടയും കറുത്തിരിക്കുമെന്ന് വിചാരിക്കരുത്" എന്ന കൃഷ്ണനും രാധയും വാചക കസര്‍ത്തും തമ്മിലെ ദൂരം എത്രയാണ്? നമ്മള് കൃഷ്ണനെയും കാണുന്നില്ല, രാധയേയും കാണുന്നില്ല, പാട്ടും കേള്‍ക്കുന്നില്ല . നമ്മള് സന്തോഷ് പണ്ഡിറ്റിനെ മുഖ്യാതിഥിയാക്കി മദ്യപ്പാര്‍ട്ടി നടത്തുകയാണ്. അയാള്‍ക്ക് അതില്‍ നിന്നും ഒരു നേരം വയറുനു നിറയുന്നുണ്ടാവും.
അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com5tag:blogger.com,1999:blog-8410884502802061205.post-2077114792982058742011-10-22T12:03:00.000+04:002011-10-22T12:03:20.708+04:00ഉത്തരക്കടലാസ്
താഴെപ്പറയുന്ന ചുരുക്കം വാക്കുകള്‍ അറിയാമെങ്കില്‍ ഏതു സാഹചര്യവും നേരിടാം:
തെറ്റു പറ്റി, വീഴ്ച പറ്റി, ഖേദിക്കുന്നു, വ്യാജാരോപണമാണ്, ഉത്തരം പറയേണ്ടത് ഞാനല്ല, അന്വേഷിക്കാം.
സംശയമുണ്ടോ? പ്രയോഗിച്ച് കാണിച്ചു തരാം.
ഇതെന്താണ് സിസ്റ്റം എന്താണ് യീയര്‍ ക്ലോസിങ്ങ് ചെയ്യാത്തത്, മറ്റന്നാള്‍ ബോര്‍ഡ് ഫൈനാന്‍ഷ്യല്‍സ് ഒപ്പിടാനുള്ളതാണ്.
ചില വീഴ്ചകള്‍ പറ്റി.
താന്‍ എനിക്കു തന്ന ചെക്കു മടങ്ങിയല്ലോ, ബാങ്കില്‍ നിന്ന് മെസ്സേജ് വന്നു.
അത് ബാങ്കിന്റെ വ്യാജാരോപണമാണ്.
താന്‍ ഗുണ്ടകളെ അയച്ച് തല്ലിച്ചെന്നാണ് അന്യായക്കാരന് പറയുന്നത്. അതിനെക്കുറിച്ച് ഞാന്‍ അന്വേഷിക്കുന്നുണ്ട്.
നിങ്ങള്‍ കള്ളുകുടിച്ച് വണ്ടിയോടിച്ച ഫൈന്‍ കമ്പനി അക്കൗണ്ടില്‍ നിന്ന് ആണോ അടയ്ക്കുന്നത്?
ഇതിനു ഉത്തരം പറയേണ്ടത് ഞാനല്ല.
എന്റെ മകള്‍ ട്യൂഷന് കഴിഞ്ഞ് വരുമ്പോള്‍ കലുങ്കില്‍ ഇരുന്ന് അവളെ നീ അനാവശ്യം പറഞ്ഞു അല്ലേടാ?
അതില്‍ ഞാന്‍ ഖേദിക്കുന്നു.
മുക്കുപണ്ടമാണല്ലോ താന്‍ പണയം വയ്ക്കാന്‍ കൊണ്ടു വന്നത്?
തെറ്റു പറ്റിപ്പോയി.
അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com1tag:blogger.com,1999:blog-8410884502802061205.post-91605923153126062632011-10-19T09:17:00.002+04:002011-10-19T09:17:37.376+04:00അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണിസുഹൃത്തുക്കളേ,
അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണിയുടെ ആദ്യയോഗമാണിത്. വിരുദ്ധ സമിതി എന്നു കേള്‍ക്കുമ്പോള്‍ മന്മഥന് സാറിന്റെ മദ്യവിരുദ്ധ സമിതിയും പത്രത്തിലൊക്കെ കേള്‍ക്കുന്ന പുകയില വിരുദ്ധ സമിതിയുമല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ വരാത്തവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. അതിന്റെ ഫലവും നമ്മള് അനുഭവിക്കുകയാണ്. ഭൂരിപക്ഷം മലയാളികള്‍ക്കും പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്റെ കൂടുതല്‍, രക്താതിസമ്മര്‍ദ്ദം, സന്ധിവാതം, ആമവാതം, അണപ്പ്, കിതപ്പ്, ചൊറി,ങ ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജപ്പാന് ജ്വരം, മലമ്പനി, കമ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട് കേരളമാകെ വലയുകയാണ്.
വിവിധ ഭക്ഷണ വിരുദ്ധ സമിതികളുടെ മുന്നണിയാണ് ഭക്ഷ്യവിരുദ്ധ മുന്നണി. ഇതിന്റെ കണ്‍വീനര്‍ സ്ഥാനമാണ് സര്‍വഭക്ഷണവിരുദ്ധന്‍ എന്നത്. ആ സ്ഥാനം തെരഞ്ഞെടുപ്പിലൂടെ എനിക്കു നല്കിയ ഓരോ വിരുദ്ധ സമിതിക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അതോടൊപ്പം ഇവിടെ നിങ്ങളോട് സംസാരിക്കാന്‍ പോകുന്ന ഓരോ വിരുദ്ധ സമിതിയെക്കുറിച്ചും കുറഞ്ഞ വാക്കുകളില്‍ ഞാന്‍ പരിചയപ്പെടുത്തട്ടെ.
കഞ്ഞി വിരുദ്ധ സമിതി
കഞ്ഞി ആരോഗ്യത്തിനു അങ്ങേയറ്റം ഹാനികരമാണ്. അമേരിക്കയിലെ ഫൂഡ്& നുട്രീഷന്‍ ബോര്‍ഡ് അംഗീകരിച്ച ദൈനം ദിന പോഷണ പട്ടിക അനുസരിച്ച് വിറ്റാമിന്‍ A,B1, B2, B6,B7,B12, E, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സിങ്ക്, എസ്സന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍, നാരുകള്‍, കൊഴുപ്പ്, അന്നജം തുടങ്ങിയവ ചേര്‍ന്നതാകണം ഭക്ഷണം. കഞ്ഞിയില്‍ ഇവയിലെ മിക്കതുമില്ല. മാത്രമല്ല, കഞ്ഞിയുടെ കൂടെ കഴിക്കുന്നതും- പപ്പടം, ചമ്മന്തി അച്ചാര്‍ മുതലായവയാണ്. അതിന്റെ ദോഷങ്ങള്‍ അതതു വിരുദ്ധ സമിതികള്‍ വിശദീകരിക്കും.
തോരന്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നതിലൂടെ പച്ചക്കറികള്‍ നാശമാക്കുകയാണ് നമ്മള് ചെയ്യുന്നത്. വെറുതേ വാങ്ങിച്ചു ചീത്തയാക്കുന്നതിനു പകരം പച്ചക്കറി വാങ്ങിക്കാതിരുന്നൂടേ? ബ്രിട്ടനില്‍ നടത്തിയ പഠനപ്രകാരം ഇലക്കറികള്‍ മറ്റു പച്ചക്കറികള്‍ എന്നിവ അരിഞ്ഞ് വെള്ളം തളിച്ച് ആവിയില്‍ വേവിക്കുമ്പോള്‍ അവയിലെ
gucosinolate എന്ന പ്രധാന അര്‍ബുദ വിരുദ്ധ ഘടകം നശിച്ചു പോകുന്നതായി തെളിഞ്ഞു. ചില പ്രധാന വിറ്റാമിനുകളും പച്ചക്കറി ആവി പുഴുങ്ങുകയും വെള്ളം തളിച്ച് വേവിക്കുകയും ചെയ്യുമ്പോള്‍ ഇല്ലാതാകുന്നുണ്ട്. തോരന്‍ വര്‍ജ്ജിക്കുന്നതിനായുണ്ടാക്കിയതാണ് ഈ സമിതി.
രസം വിരുദ്ധ സമിതി
ഒന്നോ രണ്ടോ തക്കാളിയും വെറും മസാലപ്പൊടിയും വെളുത്തുള്ളി പോലെ വായ് നാറ്റുന്ന ചിലതും മാത്രം വെള്ളത്തിലിട്ട് വെട്ടിത്തിളപ്പിച്ച് നിഷ്പ്രയോജനമാക്കി ഉപയോഗിക്കുന്നവര്‍ വെറും പച്ചവെള്ളവും നിഷ്പ്രയോജനമാക്കപ്പെട്ട ദ്രവ്യങ്ങളും മാത്രം ഉപയോഗിക്കുന്ന മൂഢരാണ്. ഇതിനെതിരേയാണ് രസം വിരുദ്ധ സമിതി.
മോരുകറി, സംഭാരം, തൈരു വിരുദ്ധ സമിതി
പ്രായപൂര്‍ത്തിയായവര്‍ പാലുല്‍പ്പന്നങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അനേകശതം പഠനങ്ങള്‍ നടന്നു കഴിഞ്ഞിട്ടും മോരുകറിയും സംഭാരവും തൈരും കൂട്ടി ചോറുണ്ട് മലയാളികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്.
സാമ്പാര്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നത് എങ്ങനെ ഹാനികരമഅണോ അതേ കാരണം അതിലും മോശമാണ് സാമ്പാറില്‍. വിശദീകരിക്കേണ്ടതില്ലല്ലോ.
ഉള്ളി വിരുദ്ധ സമിതി
ഉള്ളിക്ക് ഇടുന്ന വളം പന്നിക്കാട്ടമാണെന്നാണ് വയ്പ്പ്. എന്നാല്‍ ഉള്ളിയുടെ ലഭ്യതയും പന്നിവളര്‍ത്തലും തമ്മിലുള്ള അനുപാതക്കേട് നോക്കിയാല്‍ തന്നെ ഇതു കള്ളമാണെന്ന് മനസ്സിലാവും. മനുഷ്യമലം വരെ ഉള്ളിക്ക് വളമായി ഉപയോഗിക്കുന്നു. യൂറോപ്പിനെ നടുക്കിയ ഈ-കോളി ബാധ മുതല്‍ നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ ലീയാന്‍ഡര്‍ പയസ്സിനെ മരണത്തിന്റെ മുഖം കാണിച്ച തലച്ചോറിലെ ജീവിബാധ വരെ ഓര്‍ക്കുക. നാട വിര, സൂചിവിര തുടങ്ങിയവയും നമ്മളില്‍ സാധാരണമഅക്കിയത് ഉള്ളിയാണ്. ഉള്ളി ചേര്‍ന്നതത്രയും വര്‍ജ്ജിക്കുക.
ഉപ്പ് വിരുദ്ധ സമിതി
മനുഷ്യനാവശ്യമുള്ളതിന്റെ പല മടങ്ങ് സോഡിയമാണ് ഉപ്പ് കഴിക്കുക വഴി നമ്മള് മലയാളികള്‍ അകത്താക്കുന്നത്. രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കരള്‍ രോഗം എന്നിവ ഒഴിവാക്കാന്‍ ഉപ്പു ചേരുന്നതൊന്നും കഴിക്കരുത് എന്നാണ് ഇവരുടെ സന്ദേശം.
വെള്ളം വിരുദ്ധ സമിതി
ജലമാണ് ജീവന്റെ ആധാരം. എന്നാല്‍ നമ്മള് കഴിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍, മലാംശം എന്നിവ ആരോഗ്യത്തെ തകര്‍ക്കുന്നതേയുള്ളൂ. ജലം വഴി പടരുന്ന കോളറ, മഞ്ഞപ്പിത്തം, പോളിയോ തുടങ്ങി അനവധി രോഗങ്ങള്‍ കേരളത്തെ കൊല്ലുകയാണ്. വെള്ളം കുടിക്കരുത് എന്ന വിവേകപൂര്‍വമായ തീരുമാനം എടുത്തവരാണ് ഇവര്‍.
അമ്പതോളം മറ്റു വിരുദ്ധ സംഘടനകള്‍ രൂപമെടുത്ത് വരുന്നുണ്ട് എന്ന ശുഭ വാര്‍ത്ത കൂടി അറിയിച്ചുകൊണ്ട് ഞാന്‍ ഈ പരിപാടി ഉത്ഘാടനം ചെയ്തുകൊള്ളുന്നു. നന്ദി , നമസ്കാരം.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com9tag:blogger.com,1999:blog-8410884502802061205.post-33967248188537494852011-10-18T11:14:00.002+04:002011-10-18T11:15:44.795+04:00വീഴ്ചഅണ്ണാ, ഉരുണ്ട് വീണ പരിക്കുമായി ഒരാളെ ആശൂത്രീല് കൊണ്ട് വന്നാല്‍ അണ്ണന് എന്തു ചെയ്യും?
എത്ര ഒയിരേന്ന്.
ഒയിരേന്നല്ല, ഇത് നിലത്തു നിന്ന് ഉന്തിയിട്ടതാണെന്ന് വച്ചോ.
പടിയിലാണോ? വല്ലേടത്തും തലയടിച്ചോ?
അറിയൂല്ല.
ആംബുലന്‍സ് വിളി. ആളിനു ബോധമുണ്ടോ? ഇപ്പോ സംസാരിക്കുന്നോ?
ഇത് ഒരു അക്കാഡമിക്ക് ഇന്ററസ്റ്റിനു ചോദിക്കുന്നതാ. ഒരാളു രണ്ട് ദിവസം ആശുപത്രീല് ആയിരുന്നു.
ഒരുപാട് നോക്കണമെടേ. ബോധമുണ്ടോ, ശ്വസിക്കുന്നോ, തലച്ചോറിനു മുറിവ് പറ്റിയോ, രക്തസ്രാവമുണ്ടോ, തലയോട് പിളര്ന്നോ, നട്ടെല്ലു പൊട്ടിയോ, എന്നൊക്കെ ആദ്യം നോക്കണം.
അതില്ലെങ്കില്‍?
ചെവിയില്‍ നിന്ന് ചോര വരുന്നോ, ചെവി കേള്‍ക്കാമോ, വെള്ളം കുടിക്കാമോ, ശ്വാസം വലിക്കുമ്പോള്‍ നെഞ്ചു വേദന ഉണ്ടോ, എല്ലു പൊട്ടിയിട്ടുണ്ടോ, പിച്ചും പേയും പറയുന്നോ, വീണ വഴി ബോധം പോയിട്ട് പിന്നെ വന്നതാണോ എന്നൊക്കെ നോക്കണം.
പിച്ചും പേയും ഒഴിച്ച് ഒന്നുമില്ല. അതിപ്പോ ആ ഏരിയയില്‍ ഉള്ളവരു മുഴുവന്‍ പിച്ചും പേയും പറഞ്ഞു നടപ്പാണ്. ഈ രോഗി പറയുന്നത് വീണശേഷം തുടങ്ങിയതാണോ എന്ന് അറിയില്ല.
പിന്നെ തൊലിപ്പുറത്തെ മുറിവു വല്ലോം ഉണ്ടെങ്കില്‍ അതിനു മരുന്നു വയ്ക്കണം.
അതുമില്ലെങ്കി?
ചതഞ്ഞ വേദനയ്ക്ക് പ്രിസ്ക്രിപ്ഷന് കൊടുത്ത് വീട്ടി വിടാം.
അതുമില്ലെങ്കി
നിനക്കൊന്നുമില്ലെടേ, വീട്ടിപ്പോന്ന് പറഞ്ഞ് വിടാം.
രണ്ട് ദിവസം ആശുപത്രീല് കിടക്കണോ പിന്നെ?
ഹ്ം. സ്വകാര്യ ആശുപത്രിയാണോ? വീണത് പണച്ചാക്കാണോ?
കാശിന്റെ കാര്യം അറിയൂല്ല. സര്‍ക്കാരാശുപത്രിയാ.
വേണ്ടി വരണമെങ്കില്‍ എന്തെങ്കിലും പ്രത്യേക സംഗതി കാണും. ആട്ടെ രോഗിയെന്താ പറഞ്ഞത്?
തൊപ്പി തെറിച്ചു പോയെന്ന്.
എനിക്ക് ഈ പുതിയ സ്ലാങ്ങൊന്നും അറിയൂല്ലെടേ. "തൊപ്പി തെറിപ്പിക്കും" എന്നൊക്കെ സിനിമയില്‍ പോലീസുകാരോട് പറയുന്ന കേട്ടിട്ടുണ്ട് എന്തു പറ്റിയെന്ന് മനുഷ്യേനു മനസ്സിലാവുന്ന ഭാഷയില്‍ പറ.
അണ്ണാ, ആളു തലയില്‍ വച്ചിരുന്ന തൊപ്പി താഴെ പോയെന്ന്. അതിനാണു ആശുപത്രീല് വന്നത്.
എന്നാ പിന്നെ വല്ല പത്രക്കാരനും അനാവശ്യമായി സി ടി സ്കാന്‍ എഴുതുന്നുണ്ടോന്ന് അറിയാല്‍ ഒളി ക്യാമറയുമായി വന്നതായിരിക്കും അത്. അയാളെ പിടിച്ച് രണ്ട് ദിവസം കിടത്തിയോ?
ഇതതല്ല. എങ്കിലും ഏതാണ്ട് സംശയം ക്ലീയറായി. താങ്ക്യൂ.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com4tag:blogger.com,1999:blog-8410884502802061205.post-71089952057146713662011-07-28T15:10:00.001+04:002011-07-28T15:17:43.205+04:00പണത്തിന്റെ വില“മണി ഈസ് വാട്ട് മണി ക്യാൻ ബൈ” എന്ന് കെയ്ൻസ് പറഞ്ഞത് അതിന്റെ സാമ്പത്തിക മൂല്യത്തെ ഉദ്ദേശിച്ചാണ്. ഉപഭോഗമൂല്യത്തിലും അത് തെറ്റായി വരുന്നില്ല.
ഒരു സ്ട്രിപ്പ് ആന്റിബയോട്ടിക്ക് വാങ്ങാൻ കൊടുക്കുന്ന ഇരുപതു രൂപയ്ക്ക് ഒരു ജീവന്റെ വിലയുണ്ട്. അതേ പണം ടിപ്പായി റെസ്റ്റോറന്റിൽ കൊടുക്കുമ്പോൾ അതിനു ഒരാചാരത്തിന്റെ വിലയേ ഉള്ളൂ.
ഗുർചരൺ സിംഗ് ഷാർജ കോടതിയിൽ കെട്ടിവച്ച മൂന്നര മില്യൺ ദിർഹത്തിനു അപരിചിതരായ പതിനേഴ് മനുഷ്യരുടെ ജീവന്റെ വിലയാണ്. നന്ദി സിംഗ്.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com1tag:blogger.com,1999:blog-8410884502802061205.post-12584018243762843762011-07-27T16:09:00.004+04:002011-07-27T16:18:09.498+04:00വൈറ്റ് ഹൌസ് - ഒരു സ്മരണദന്തപാലകൻ ക്ലിനിക്ക് അടച്ചു എന്നെ കൂട്ടി ഒരു ബീയറു കടയിൽ കേറി. നല്ല സെറ്റ് അപ്പ്, പ്രത്യേകം പ്രത്യേകം ക്യൂബിക്കിൾ ഉണ്ട് ഓരോ ടേബിളിനും.
എങ്ങനൊണ്ട് ഈ സ്ഥലം, ഒരു പ്രൈവസിയൊക്കെ ഇല്ലേ?
കൊള്ളാം. പിന്നെ ബാറെത്രയായാലും ബാറു തന്നല്ല്.
നീ ഇപ്പ തൊടങ്ങും പണ്ടത്തെ നിന്റെ ഷാപ്പ് വല്യ പ്ലാറ്റോണിക്ക് അക്കാഡമി ആയിരുന്നെന്നും പറഞ്ഞ്, എനിക്ക് കേക്കണ്ടാ.
കേക്കണം. കള്ളു ഷാപ്പും ചാരായഷാപ്പും തമ്മിൽ ഉള്ള വത്യാസം സംസ്കാരങ്ങളുടേതാണ്. മുഴുത്ത കുടിയനോ കുടിച്ചില്ലേൽ കൈ വിറയ്ക്കുന്നവനോ കുടിച്ച് ശർദ്ദിച്ച് തല്ലുണ്ടാക്കുന്നവനോ ഞങ്ങടെ കള്ളുഷാപ്പിൽ ഇല്ലായിരുന്നു. അമ്മാതിരി കച്ചറകളൊക്കെ ചാരായം കുടിക്കാൻ പോയിക്കോളും. ഷാപ്പിൽ വരുന്നവരിൽ തന്നെ എല്ലാവരും എന്നും കുടിച്ചിരുന്നില്ല. പ്രൊഫസറെപ്പോലുള്ളവർ ഇടയ്ക്കു വരുമെങ്കിലും മാസത്തിൽ ഒരു തവണയോ മറ്റോ, ചിലപ്പോ അതും ഇല്ല.
അതു പിന്നെന്താ അമ്പലമാണോ എല്ലാവരും സന്ധ്യയ്ക്കു വന്ന് പ്രദക്ഷിണം ചെയ്യാൻ?
അവിടം ഒരു ജെന്റിൽമാൻസ് ക്ലബ് ആണ്. അവിടെ ചൊല്ലാത്ത കവിതയില്ല, അവിടെ ചർച്ച ചെയ്യാത്ത വിഷയമില്ല, നിനക്കവിടം ആലോചിക്കാൻ പറ്റില്ല. സ്കൂളിൽ പോയിട്ടില്ലാത്തവരും കൂലിപ്പണിക്കാരും വലക്കാരും ഒക്കെ എന്തോന്ന് ഇത്ര വല്യ കാര്യം സംസാരിക്കാൻ എന്ന് തോന്നും നിനക്ക്. ഇന്ന് കുടിക്ക് അങ്ങനെ ഒരു ജെന്റിൽ മുഖമില്ല. കുടിച്ചാൽ പെടുത്ത് കിടക്കണം. അതിപ്പോ കള്ളുഷാപ്പിൽ ചെന്നാൽ വാറ്റും ആനമയക്കിയും അടിക്കും, ബാറിൽ ചെന്നാൽ ബോധം പോകുന്നവരെയും കുടിക്കും എന്ന രീതിയിലാണ് എന്റെ നാട്ടുകാർ. എന്റെ നാട് മാത്രമല്ല, മലയാളിയുടെ മൊത്തം സെറ്റ് അപ്പ് അതാണ്.
ഇത്രേം വല്യ കാര്യഗ്ങൾ ചർച്ചയ്ക്ക് വരുന്നത് എങ്ങനെ?
ആർക്കെങ്കിലും എന്തെങ്കിലും വിശേഷമുണ്ടാവും പറയാൻ, അതൊരു ചർച്ചയാകും. ചിലപ്പോൾ അതിന്മേൽ പിടിച്ച് ഒരു തമാശയോ പാരഡിപ്പാട്ടോ ആകും. അൾട്ടിമേറ്റ് ഉദ്ദേശം ഷെയർ ചെയ്യുക എന്നതാണ്, ഇത്തിരി വിവരം ആയാലും ഒരു പൊട്ടിച്ചിരി ആയാലും.
ഇൻസ്റ്റന്റ് തമാശയും പാരഡിയുമോ?
എന്താ സംശയം?
എന്നാ നീ ഇപ്പ ഒരെണ്ണം പാട്. അടുത്തെങ്ങും ആരുമില്ലല്ല്.
ചുമ്മാ പാടുന്നതെങ്ങനെ, ഒരു വിഷയം വരണം, ഒരു വ്യക്തിയെ കളിയാക്കാൻ കിട്ടണം, ഒരു മൂഡും വേണം.
മൂഡിനു ഇതെടുത്ത് വലി, എന്നിട്ട് നിനക്കു തോന്നുന്ന ആളിനെക്കുറിച്ച് തോന്നുന്നത് പാട്.
ഓക്കെഡേ, എന്നാൽ നിന്നെപ്പറ്റി തന്നെ ആയിക്കോട്ട്. ഹും... ശ്രുതി.റെഡി.
പല്ലുകുത്തീ എരപ്പാളീ
സ്വർണ്ണം ചാർത്തിയ നിൻ നെഞ്ചാമ്മൂടിയിന്ന്
ഇഞ്ചപ്പരുവമാക്കും. നിന്നെ ഞാൻ...
പല്ലുകുത്തീ എരപ്പാളീ.
കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ...
കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ, നീ വരുമ്പോൾ
നിന്റെ... കൊരവള്ളിക്കു ഞെരിക്കുവാൻ
ഒന്നു പൊട്ടിക്കുവാൻ എനിക്കു തോന്നും
എനിക്കു തോന്നും എനിക്കു തോന്നും
പല്ലുകുത്തീ എരപ്പാളീ...
മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ...
മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ,ഇറങ്ങി വരുമ്പോൾ
നിന്റെ... റിസപ്ഷനിലിരിക്കുന്ന താടക
പറയുന്ന തുക കേട്ടാൽ ബോധം പോകും
ബോധം പോകും ബോധം പോകും
പല്ലുകുത്തീ എരപ്പാളീ...
അതു കൊള്ളാം, ഇത്തരം കലകളും അവിടെ അഭ്യസിപ്പിക്കുമോ?
ഇത് കലയൊന്നുമല്ലെടേ, ഒരു പ്രാക്റ്റീസ് ആണ്. ഇമ്മാതിരി നാലെണ്ണം കേട്ടാൽ പിന്നെ നിനക്കും ഉണ്ടാക്കാം പാരഡീസ്.
അത്തരം ഒരു ഷാപ്പ് ഉണ്ടാവേണ്ടത് സാംസ്കാരികമായ ആവശ്യമാണ് അല്ലേ?
തീർച്ചയായും. അതിനു വലിയ പ്രാധാന്യമുണ്ട്. സമൂഹം പണം, ജാതി, മതം, സ്റ്റാറ്റസ്, വിദ്യാഭ്യാസം എന്നിങ്ങനെയുള്ളതിലെ മികവ് അനുസരിച്ച് പല ചേരികൾ തിരിയുകയും ഒരു സെഗ്മെന്റിൽ ഉള്ളവർ മറ്റൊരു സെഗ്മെന്റുമായും ഇന്ററാക്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
ഒരു കള്ളുഷാപ്പ് തുടങ്ങിയാലോ? മാന്യന്മാരായ വെറും സാധാരണക്കാർക്ക് മാന്യമായി വന്നു പോകാവുന്ന ഒരിടം?
മാന്യമായി വന്നു മാന്യമായി പോകുന്ന കള്ളുകുടിയന്മാർ അക്കാലം ഭൂരിപക്ഷമായിരുന്നതുകൊണ്ട് ആണ് അങ്ങനെ ഒരു സ്ഥലം അന്നുണ്ടായത്. ഇന്ന് അത്തരക്കാർ കുറവും അലമ്പ് കുടിയന്മാർ ഭൂരിപക്ഷവും ആയതുകൊണ്ടാണ് വൈറ്റ് ഹൌസ് പോലെയുള്ള സ്ഥലങ്ങൾ സ്വാഭാവികമായും നശിച്ചു പോയത്. അതുകൊണ്ട് ഇന്ന് ഒന്നുണ്ടാക്കിയാൽ മെംബർഷിപ്പ് നിബന്ധനകളോട് കൂടി കർശനമായ പെരുമാറ്റ ചട്ടങ്ങളോടു കൂടി എല്ലാവർക്കും പ്രവേശനമില്ലാത്ത എക്സ്ലൂസീവ് സ്ഥലം ആക്കേണ്ടി വരും.
അതും ആലോചിക്കാവുന്നതാണ്. ഒരു കള്ളു ക്ലബ്.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com4tag:blogger.com,1999:blog-8410884502802061205.post-91381815103647308722011-07-27T11:18:00.002+04:002011-07-27T12:05:51.728+04:00പല്ലിട“നിന്റെ പല്ലടിച്ചു താഴെയിടും” എന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പ സാജൻ എന്നോട് പറഞ്ഞതാണ് എനിക്ക് ഓർമ്മയുള്ളതിൽ ആദ്യത്തെ കയ്യേറ്റ ഭീഷണി. അതിന്റെ ആണോ എന്തോ, പല്ലിൽ തൊടാൻ എനിക്കു പേടിയാണ്, എല്ലിൽ തൊടാൻ സമ്മതിച്ചാലും പല്ലിൽ തൊടാൻ സമ്മതിക്കൂല്ല ഞാൻ. ദന്തഗോപുരങ്ങൾ കാണുമ്പോൾ തന്നെ ഒരു ഭയം കാലീന്ന് പല്ലിലോട്ട് അരിച്ചു കേറും. പത്തിരുപത് വയസ്സായപ്പോഴേക്ക് ഒരു പല്ലിൽ വലിയ പോടായി അതു വലിയ പാടായി നീരു വന്നു വീർത്തിട്ടും ഞാൻ ഐബുപ്രൂഫൻ ഗുളികേം വാങ്ങിത്തിന്ന് അതങ്ങു സഹിച്ചതേയുള്ളൂ. എന്റെ പല്ലുവേദന അന്താരാഷ്ട്ര പ്രശ്നമാകുമെന്ന് കണ്ട വീട്ടുകാർ എന്നെ പിടിച്ചു കെട്ടി ഒരു ദന്താശുപത്രിയിൽ എത്തിക്കാൻ ഷാനവാസിനെ ഏൽപ്പിച്ചു. കറിവയ്ക്കാൻ കോഴിയെ ഓടിക്കുമ്പോലെ ഷാ എന്നെ പറമ്പിലിട്ട് ഓടിച്ചെങ്കിലും ഞാൻ നൂറേൽ പാഞ്ഞുകളഞ്ഞു. പക്ഷേ അവനടങ്ങിയില്ല. രണ്ടുപേരെക്കൂടി കൂട്ടി വന്ന് എന്നെ പിടിച്ച് ഓട്ടോയിലിട്ട് അവൻ കൊണ്ട് പോയിക്കളഞ്ഞു. വഴിയിൽ നിന്നവർ എനിക്കു വട്ട് മൂത്ത് അവരെല്ലാം കൂടെ ഊളമ്പാറയ്ക്കു കൊണ്ടുപോകുകയാണെന്നു കരുതിക്കാണും.
ദന്തായുധപാണി ഈ കൂത്തെല്ലാം കണ്ട് “ദെന്താ?” എന്നു തിരക്കുകയും ഞാനായിട്ടു തന്നെ എന്റെ ഭയത്തെക്കുറിച്ചും ഭയപ്പെട്ടാൽ ഞാൻ ആക്രമിക്കാനുള്ള സാദ്ധ്യതയെപ്പറ്റിയും പറഞ്ഞുകൊടുത്തു. എന്തോ ആ ഡോക്റ്റർക്ക് സ്വന്തം തടി രക്ഷിക്കുന്നതിൽ വലിയ താല്പര്യമില്ലായിരുന്നു. ഒരു പല്ലെടുക്കണം എന്നു പറഞ്ഞ് അങ്ങേരു കുത്തി വച്ചു. അത്രയും സമയം മൂവർ സംഘം എന്നെ വട്ടം കെട്ടിപ്പിടിച്ച് നിൽപ്പായിരുന്നു. ഇനി വിട്ടോളൂ ഒരു വേദനയും അറിയില്ല എന്ന് പറഞ്ഞ് വൈദ്യൻ കൊടിലിട്ട് എന്റെ അണപ്പല്ലിൽ വലിച്ചു. ‘ൿടിക്കോ‘ എന്നൊരു ശബ്ദം എന്റെ തലയോട്ടിയിൽ കേട്ടു. ഞാൻ അത്രയേ അറിഞ്ഞുള്ളൂ. “എന്തരു പണിയാടാ നീ കാണിച്ചത്?” എന്ന് ഷാനവാസ് ചോദിച്ചത് അങ്ങേരോടാണെന്നാണു ഞാൻ കരുതിയത്. ഞാനും അതു ചോദിക്കാൻ ഡാക്റ്റന്റെ നേരേ നോക്കിയപ്പോൾ അയാൾ വയറും തടവി നിൽപ്പാണ്. “ യെവൻ തൊഴിച്ചു കളയും എന്ന് തീരെ പ്രതീക്ഷിച്ചില്ല ഡോക്റ്റർ ” എന്ന് ഷാനവാസ് തുടർന്നപ്പോഴാണ് സംഗതി മനസ്സിലായത്. എന്റെ ചവിട്ടിന്റെ ശക്തിയിലാണോ എന്തോ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആ ഡെന്റിസ്റ്റ് മരിച്ചും പോയി.
കല്യാണം കഴിക്കാൻ നേരമാണ് പല്ലിലെ കറ, പ്ലാക്, പോട്, കേട് തുടങ്ങിയവ വൃത്തിയാക്കണം എന്ന ആവശ്യം ഉയർന്നത്. ഉയർത്തിയത് എന്റെ പ്രതിശ്രുത വധുവാണ്. മൂന്നു കൊല്ലം പ്രേമിച്ചിട്ട് ഒടുക്കം വിവാഹത്തിനു മുന്നേ ഒരു കണ്ടീഷൻ മുന്നോട്ട് വയ്ക്കുന്നത് ഒളിച്ചോടി റെജിസ്റ്റ്രാപ്പീസിൽ ചെന്ന പെണ്ണിനോട് ലവളുടെ ലവൻ ഒരു ലക്ഷം സ്ത്രീ ധനം തന്നാൽ ഞാൻ നിന്നെ കെട്ടാം എന്നു പറയുന്നതു പോലെ വെറും കൂതറ ചതിയാണെന്ന് ഞാൻ അവളോട് പറഞ്ഞു നോക്കി. ങ്ങേഹേ. പ്രേമം മൂത്താൽ പിന്നെ പ്രാണഭയവുമില്ലല്ലോ, ദന്തനെ കാണാൻ തീരുമാനിച്ചു. അപ്പോഴേക്ക് മറ്റൊരു പഴേ സ്കൂൾ മേറ്റ് ദന്തപ്പണിക്കാരൻ ആയിരുന്നു. അവനെ കാണാമെന്നു വച്ചു. ചവിട്ടിയാലും പഴേ കുളിക്കാട്ടുകാരനല്ലേന്ന് വച്ചിട്ട് അവനങ്ങു ക്ഷമിച്ചോളും.
ഓനെ ഫോൺ ചെയ്ത്.
“ഡേ ഞാനങ്ങോട്ട് വരുന്നുണ്ട്, നീ ഒരുങ്ങിക്കോ.”
“എട്ടുമണിക്ക് ക്ലിനിക്കടയ്ക്കുമെടേ, അതു കഴിഞ്ഞ് സേവ്യേഴ്സിലോട്ട് വാ.”
“വീശാനല്ലെടേ, പല്ലേൽ പണിയുണ്ട്. ഞാൻ രണ്ടെണ്ണം അടിച്ചിട്ടു വന്നാൽ കുഴപ്പമുണ്ടോ?”
“ ഡാ, മരുന്നു പ്രയോഗം കാണും മദ്യം തൊട്ടു പോകരുത്. അല്ലെങ്കിലും നീ കുടിച്ചിട്ട് ഇരിക്കുമ്പോൾ ഞാൻ നിന്റെ അണ്ണാക്കിൽ കോലിട്ട് കുത്തിയാൽ കേട്ടിട്ടില്ലേ ‘മർക്കടസ്യ സുരപാന മദ്ധ്യേ...”
“ഫ ദന്തായുധാ.”
“ആരാടേ ദന്തായുധൻ?“
“സംസ്കൃതം അറിയില്ല അല്ലേ? ദന്തായുധനെന്നാൽ പന്നി.“
ദോഷം പറയരുതല്ലോ. അവന്റെ കുത്തും കിളയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ എനിക്കും എന്റെ കടിയും തൊഴിയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ അവനും അന്നു കഴിഞ്ഞു. അതോടെ ആവശ്യമുണ്ടെങ്കിൽ ദന്തനെയും കാണും എന്ന അവസ്ഥയായി.
അതാണ് ചരിത്രം. അടുത്ത ഇടയായി പല്ലിനൊരു ക്ലീനിങ്ങ് ആവശ്യമാണെന്ന് തോന്നി വരികയായിരുന്നു. ലവന്റെ ക്ലിനിക്കേൽ വിളിച്ച് ഒരപ്പോയിന്റായിന്റുമെന്റ് വാങ്ങിച്ചു. അന്നരം മുതൽ - ഭയമല്ല- ഒരു അസ്വസ്ഥത. ഇവനൊക്കെ വാക്ക് ഇൻ സൌകര്യം ഉണ്ടാക്കിക്കൂടേ, വെറുതേ മനുഷ്യന്റെ ഉറക്കം കളയാൻ.
അങ്ങനെ ആ ദിനം വന്നു ചേർന്നു. എന്തരോ വരട്ടെന്ന് മനസ്സിൽ കരുതി ഒരു വീർപ്പ് ശ്വാസം എടുത്ത് കേറിച്ചെന്നു. പല്ലുപണിക്കാരനു ആകെ പുരോഗതി. എന്തൊക്കെയോ ഭീകര യന്ത്രങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. അതീന്ന് എന്തരൊക്കെയോ ലവന്റെ സഹായി എടുത്ത് എന്റെ നാലുചുറ്റും നാട്ടി.
“പത്തു കൊല്ലമെങ്കിലും ആയിക്കാണുമല്ലോ നിന്റെ വായിൽ ആരെങ്കിലും പണിയെടുത്തിട്ട്. എന്തരെടേ ഇത്?”
“ ചുമ്മാതല്ലല്ല്, തോനെ കാശ് തന്നിട്ടല്ലേ, നീ പണി തൊടങ്ങ് അമ്പീ.”
“ഡേ, തുമ്പിയോട് നിനക്ക് ശാപ്പാട് തരും പിന്നെന്താ കല്ലെടുക്കാൻ ഒരു മടി എന്നു ചോദിച്ചപോലാ അത്.”
“അത്ര മോശമാണോ കാര്യങ്ങൾ?”
“ഞാൻ കാണിച്ചു തരാം, ദാ ആ ടീവിയിൽ നോക്കിക്കേ, നിന്റെ വായക്കകം വീഡിയോ.”
“ രണ്ട് കറുത്ത പാട് കാണാനുണ്ട്, ആകെപ്പാടെ കറയും വേറെന്താ?”
“ദാ പോട്, ദോ പോട്, അവിടെയും ഇവിടെയും പോട്.”
“വരി തെറ്റിപ്പോയി. ഓ പോട്, ഓ പോട് എന്നല്ലേ?”
“നെനക്കു വേണേൽ അടച്ചാ മതി, ഒരു കാര്യം പറയാം- ഒരഞ്ചു കൊല്ലത്തിനപ്പുറം നിന്റെ പല്ലിൽ നല്ലൊരു ഭാഗം ഓടത്തില്ലെന്നു മാത്രമല്ല, ഒരു കൊല്ലത്തിനകം വേദനയും തുടങ്ങും. ദാ ഇതു കടിക്ക്”
“എന്തരിനു, വേദന തുടങ്ങാനോ?”
“അല്ല ഒരു എക്സ് റേ എടുക്കട്ട്.”
“ഇതു കണ്ടില്ലേ?”
“ മൊത്തം പണി ഇന്നു തീരുമോ?”
“ഹ ഹ ഹ.”
“കാര്യം ചോദിച്ചാൽ ചിരിക്കുന്നോടേ?”
“പതിനഞ്ചു വിസിറ്റെങ്കിലും വേണ്ടി വരും.”
“ഹമ്മച്ചി, അത്രേം ദിവസം ലീവില്ലെടേ.”
“എന്നാൽ ഞാൻ ക്ലീൻ ചെയ്തു വിടാം, നീ ദുബായിൽ പോയി ആരെയെങ്കിലും കാണിക്ക്.”
“സാമദ്രോഹി മനസ്സമാധാനത്തിനാണു നാട്ടിൽ വരുന്നത്, നീ അതു നശിപ്പിച്ച് വിട്ടല്ലോടേ?”
“മനസ്സമാധാനത്തിനുള്ള മരുന്നൊന്നും കൊണ്ടു വന്നില്ലേ നീ?”
“ ങു ങും. നീ കടയട, നമുക്ക് വല്ല ബീയറു കടേലും പോകാം.”അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com3tag:blogger.com,1999:blog-8410884502802061205.post-65585888380733276742011-04-04T10:45:00.001+04:002011-04-04T10:45:50.141+04:00അടിയേറ്റം
രാവിലേ വീട്ടില്‍ നിന്നിറങ്ങി കാര്‍ പാര്‍ക്കിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ആരോ കേറിപ്പിടിച്ചതുപോലെ തോന്നി. നോക്കിയപ്പോള്‍ അരയില്‍ കെട്ടിയ ബെല്‍റ്റ് അല്‍പ്പം അയഞ്ഞിരിക്കുന്നു. സംശയമില്ല, ആരോ എന്നെ ജട്ടിക്കു പിടിച്ച് നിലത്തടിക്കാന്‍ ശ്രമിച്ചതാണ്. തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ബില്‍ഡിങ്ങില്‍ താമസിക്കുന്ന കോളേജ് പ്രൊഫസര്‍ സിഗററ്റ് വലിച്ചുകൊണ്ട് നില്ക്കുന്നു.
എങ്ങനെ ഉണ്ടായിരുന്ന് അന്തപ്പാ?
എന്ത് അടിയോ?
അടി മാത്രമല്ല ഫീല്‍ഡിങ്ങും തകര്‍പ്പന്‍ അല്ലായിരുന്നോ?
ഫീല്‍ഡിങ്ങ് എന്നത് റെസ്ലിങ്ങിലെ എന്തെങ്കിലും അടവായിരിക്കും. ഇയാള്‍ എന്നെ കേറി പിടിച്ചത് മാത്രമല്ല, അത് എങ്ങനെ ഉണ്ടെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്യുന്നു. വെറുതേ വിടാന്‍ പാടില്ല, ഓഫീസീന്നു തിരിച്ചു വരുന്ന വഴി ഒരു പരാതി കൊടുക്കണം. എന്നിട്ട് പത്രത്തില്‍ വാര്‍ത്ത ഇടുകയും വേണം 'ജട്ടിക്കു പിടിച്ചടിക്കുന്ന പ്രൊഫസര്‍' എന്നോ മറ്റോ തലക്കെട്ടില്‍.
അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com4tag:blogger.com,1999:blog-8410884502802061205.post-7670691455575635272011-03-27T11:06:00.003+04:002011-03-27T11:29:37.242+04:00നാട്ടകംഅണ്ണാ, അണ്ണനൊക്കെ പത്രക്കാരന് ആയി അങ്ങ് ദില്ലിയില്‍ ഇരിപ്പോണ്ട് എന്ന ധൈര്യത്തിലല്ലേ ഞാനൊക്കെ ബ്ലോഗെഴുതി ആളാകുന്നത്.
അതിനിപ്പ എന്തരു പറ്റിയെടേ?
അണ്ണനോട് ഞാന്‍ അന്ന് ചോദിച്ചതല്ലേ പി.ബി. കൂടുമ്പ വി എസ്സിനെ നിറുത്താന്‍ ചാന്‍സുണ്ടോന്ന്, അപ്പ ഒരു ചാന്‍സും ഇല്ലെന്ന് അണ്ണന് പറഞ്ഞ്.
എടേ, പി.ബി മീറ്റിങ്ങിനു കേറാന്‍ തുടങ്ങുമ്പ ഞാന്‍ ലങ്ങേരോട് ചോദിച്ചതാ എന്തെങ്കിലും നാടകീയമായി പ്രതീക്ഷിക്കണോന്ന്.
അപ്പ?
അപ്പ അങ്ങേരു ചിരിച്ചു എന്നിട്ട് "പി ബി റിവ്യൂ ഓഫ് ക്യാന്‍ഡിഡേറ്റ്സ് ലിസ്റ്റ് ഈസ് ഏ റെഗുലര്‍ പ്രൊസീജ്വര്‍" എന്നു പറഞ്ഞിട്ട് കേറിപ്പോയി. അതു വിശ്വസിച്ചാ ഞാന്‍ നിന്നോട് പറഞ്ഞത് ഇതൊക്കെ ഒരു ചടങ്ങു മാത്രമാണെന്ന്. എന്നിട്ട് പത്തടി നടന്ന് അകത്തു കയറി നേരേ ഇങ്ങേരു വി എസ്സിനെ നിറുത്തണമെന്ന് പറഞ്ഞുകളയുമെന്ന് ആരറിഞ്ഞു?
മീറ്റിങ്ങ് കഴിഞ്ഞിട്ട് അങ്ങേരു ഇറങ്ങി "ഇക്കൊല്ലത്തെ ചടങ്ങ് ഞങ്ങള്‍ ഇങ്ങനെയാണു നടത്തുന്നത്" എന്നയര്ത്ഥത്തില് ഒരു ആക്കിച്ചിരി ചിരിച്ചിട്ടു പോയി.
അല്ലണ്ണാ, വി എസ്സ് ഉണ്ടോ എന്ന് പി ബി തീരുമാനിക്കും, സംസ്ഥാന കമ്മിറ്റി തീരുമാനിക്കും, ജില്ലാക്കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ഒരാഴ്ചത്തെ ടെന്‍ഷനോ വിഷന്‍ കണ്ടിട്ടും അണ്ണനു മനസ്സിലായില്ലേ ഇത് അടവാണെന്ന്?
നിനക്കു മനസ്സിലായില്ലേ?
എനിക്കു മനസ്സിലായില്ലായിരുന്നു.
ഞാന്‍ പിന്നെ എന്താ ഷെര്‍ലക്ക് ഹോംസിനെ ഓ...
ഛെ, തെറി പറയാതെ.
ഓര്‍മ്മിപ്പിക്കുന്ന വ്യക്തിത്വമോ എന്നായിരുന്നു.
അപ്പം അണ്ണനും എന്റെ അത്രയൊക്കെയേ ഉള്ളൂ എന്ന്.
എനിക്കല്ലെടേ, ആര്‍ക്കും മനസ്സിലായില്ല. അതല്ലേ ചെന്നിത്തല ആദ്യം "വി എസ് ഇല്ലാത്തതുകൊണ്ട് ഇടതു തോല്‍ക്കും" എന്നു പറഞ്ഞിട്ട് പിന്നെ മലക്കം മലര്‍ന്ന് "വി എസ്സിനെ വച്ച് നാടകം കളിച്ചാലൊന്നും ഇടത് ജയിക്കില്ല" എന്ന് പറഞ്ഞത്.
അല്ലണ്ണാ, ഇവിടെ ഒരു പാര്‍ട്ടിക്കും നയത്തിനും നിലപാടിനും വോട്ട് ചെയ്യുന്നവര്‍ ഇല്ലേ?
അതുണ്ട് പൊടിയാ. പക്ഷേ അവരെക്കൊണ്ട് മാത്രം ജയിക്കാനാവുമെങ്കില്‍ എന്നും ഒരു പക്ഷം തന്നെ ജയിക്കുമായിരുന്നില്ലേ, ഏത്?
എന്തരോ. എന്തായാലും മാധ്യമങ്ങള്‍ക്ക് പണി കിട്ടി അല്ലേ?
ഏയ്, മാധ്യമങ്ങള്‍ക്ക് എന്തു പണി, നമ്മള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ ന്യൂസ് കിട്ടി, അത്രയല്ലേ വേണ്ടൂ.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com4tag:blogger.com,1999:blog-8410884502802061205.post-56522948639214643092011-03-03T00:13:00.006+04:002011-03-03T00:26:09.739+04:00പെർഫോർമൻസ്എത്രയും പ്രിയപ്പെട്ട സ്റ്റാഫ് മെംബ്രന്മാരേ,
2010 സർവേയിൽ നിങ്ങളിൽ 79.34% ആളുകളും നൂറുശതമാനം പെർഫോർമൻസ് ബേസ്ഡ് ശമ്പള സംവിധാനം വേണം എന്ന് അഭിപ്രായപ്പെടുത്തിയിരുന്നു. അതിൻ പ്രകാരം ഞങ്ങൾ 2011 ജനുവരിമുതൽ പെർഫോർമൻസ് ബേസ്ഡ് പേ സിസ്റ്റം നിലവിൽ വരുത്തുന്നു.
ആദ്യമാസമായ ജനുവരിയിൽ പുതിയ സിസ്റ്റം പ്രകാരമുള്ള ശമ്പള സ്ഥിതിവിവരം ഇങ്ങനെ:
9 പേർ താന്താങ്ങളുടെ മാസശമ്പളത്തെക്കാൾ അധികം ഈ മാസം നേടി. അഭിനന്ദനങ്ങൾ.
2456 പേർക്ക് തങ്ങളുടെ സ്റ്റാൻഡേർഡ് സാലറിയുടെ 100% നും 0%നും ഇടയിലുള്ള ശമ്പളമാവും ലഭിക്കുക. അടുത്ത മാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പെർഫോർമൻസ് കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
988 സ്റ്റാഫിനു പേ സ്ലിപ്പിൽ 0 ദിർഹം എന്നായിരിക്കും വരിക. ഇതിൽ തെറ്റില്ല, നീയറസ്റ്റ് പത്ത് ദിർഹത്തിലേക്ക് റൌണ്ട് ചെയ്തപ്പോൾ ഇവർ ഏൺ ചെയ്ത ശമ്പളം പൂജ്യമായി വന്നതാണ്.
1214 പേർക്ക് പേ സ്ലിപ്പ് ഉണ്ടായിരിക്കുന്നതല്ല. ഇവർ ബില്ലിങ്ങ് സെക്ഷനിൽ പോയി തങ്ങളുടെ പേരിൽ ഉള്ള ഡെബിറ്റ് നോട്ടുകൾ വാങ്ങിപ്പോകേണ്ടതാണ്.
നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഭാവിയിലും ഇതുപോലെ പ്രയോജനപ്രദമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ഉന്നമനം ഞങ്ങളുടെ ലൿഷ്യം
എച്ച് ആർ ഡിപ്പാർട്ട്മെന്റ്
[ശരിക്കും നടന്നതല്ല കേട്ടോ. കമ്പനിയുടെ ഇണ്ട്രാനെറ്റ് ബ്ലോഗിൽ ഞാൻ എഴുതിയ ഒരു തമാശയുടെ തർജ്ജിമ]അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com3tag:blogger.com,1999:blog-8410884502802061205.post-53962088869915427242011-02-06T08:32:00.003+04:002011-02-06T08:38:19.779+04:00പഞ്ച് തന്ത്രംഅന്തപ്പാ, നീയൊക്കെ തിരക്ക് തിരക്കെന്നു പറഞ്ഞ് നടന്നോ, ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലേ?
ഇപ്പഴാ അറിഞ്ഞത് ദാരുവീശാ. സംഭവിച്ചത് സംഭവിച്ചു, മേലാ സംഭവിക്കാതിരിക്കാനുള്ള വഴി നോക്കാം.
ഓ ഇനിയെന്തരു ചെയ്യാന്‍.
ചെയ്തേച്ചു വരാം. ഇപ്പ വരാം.
ഗുഡ് മോര്‍ണിങ്ങ്!
അന്തപ്പനോ, ക്യാറി വരീം. കാണാനില്ലല്ലോ എന്ന് കരുതിയതേയുള്ളൂ.
അണ്ണാ, നമ്മള് ഇവിടെ എന്തുവാ നടത്തുന്നത്, പെര്‍ഫോര്‍മന്‍സ് അസ്സെസ്സ്മെന്റ് ആണോ അതോ വേറേ വല്ലോം ആണോ? ചുമ്മാ എഴുതാന്‍ ആണേല്‍ ബ്ലോഗ് എഴുതിയാല്‍ പോരേ, വല്ലോന്റേം ജാതകം എഴുതിക്കളിക്കണോ?
ഹും. അന്തപ്പന് വന്നപ്പഴേ ഞാന്‍ കരുതിയതാണ്. നീ വയലന്റ് ആകല്ലും, കാര്യങ്ങള്‍ പറയട്ട്.
പറയിന്‍
അതായത് മാന്ദ്യകാലം ആയോണ്ട് വെറും പിച്ചക്കാശാണ് ഇന്‍ക്രിമെന്റ്. ന്യായമായും അത് ടോപ്പ് പെര്‍ഫോര്‍മേര്‍സിനു കൊടുക്കേണ്ടതാണ്. പക്ഷേ...
അതിലും പക്ഷേ!
ലവന് മാനേജര്‍ തസ്തികയ്ക്ക് അപേക്ഷിച്ചപ്പോള്‍ നീ റിജക്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ? അന്നുമൊതല് ലവന് കണ്ണീരുമായി ഇരിക്കുകയാണ്. ഇരുപതു കൊല്ലം ഇവിടെ വിയര്‍ത്തിട്ട് ഒരവസരം വന്നപ്പോ നീ അവനെ തഴഞ്ഞെന്ന്.
മാനേജര്‍ക്കു വേണ്ടത് പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ ആണ്, യൂണിവേര്സിറ്റി ഓഫ് കുമ്പനാട് കൊടുത്ത എം ബി ഏ അല്ല. മാത്രമല്ല, അവന്റെ സ്കില്‍ മാച്ചാവണ്ടേ. അവനെ ഞാന്‍ എടുക്കാഞ്ഞതല്ല, എടുക്കാന്‍ കഴിയാഞ്ഞതാണ്.
അതവനു മനസ്സിലാകണ്ടേ, അന്നു മുതല്‍ ഇവിടെ വന്നു നിലവിളിയാണ് അവനെ ആര്‍ക്കും വേണ്ടെന്ന്. പിന്നെ ലവള്, പാവം കല്യാണമൊക്കെ കഴിഞ്ഞിട്ട് നമ്മള് ഒന്നും ചെയ്തില്ലല്ലോ.
ഗുഡ് അപ്പോള്‍ വിവാഹസമ്മാനം ഇന്‍ക്രിമെന്റായിട്ടും കൊടുക്കാം. മറ്റവന് വന്നു ഇവിടെ ജോലിയെടുത്ത് ബി പിയും കൊളസ്-ട്രോളും കൂടിയെന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ?
അതെങ്ങനെ നിനക്കു മനസ്സിലായി?
ഉണ്ണിയെ കണ്ടാല്‍ അറിയാമല്ലോ ഊരിന്റെ ജിഡിപി എത്രയുണ്ടെന്ന്. അപ്പോ ആനുവല്‍ അസെസ്സ്മെന്റ് നിനക്കു കാരുണ്യപ്രവര്‍ത്തനം ആണ് അല്ലേ?
നീ ഇങ്ങനെ തീവ്രാദര്‍ശവും കൊണ്ട് നടക്കുന്നതുകൊണ്ടാണ്. എല്ലാത്തിനും ഒരു മാനുഷികവശം ഉണ്ടല്ലോ.
ആയിക്കോട്ട്, ഞാന്‍ വന്നത് നിനക്കൊരു കഥ പറഞ്ഞു തരാനാണ്.
വേഗം തുലച്ചിട്ട് പോ, എനിക്കു പണിയുണ്ട്.
എനിക്കും ഉണ്ട്. നീ കേള്. പണ്ട് ഒരിടത്ത് രണ്ട് അമ്മമാര്‍ ഉണ്ടായിരുന്നു. രണ്ടുപേരും സുഹൃത്തുക്കള്‍. രണ്ടുപേര്‍ക്കും മൂന്നു മക്കള്‍. ആദ്യത്തെ അമ്മ കുട്ടികള്‍ വാശിപിടിച്ചു കരഞ്ഞ് ബഹളം വയ്ക്കുമ്പോള്‍ കടയില്‍ നിന്നു മധുരപലഹാരം വാങ്ങിക്കൊടുക്കും. രണ്ടാമത്തെ അമ്മ പിള്ളേരു കരഞ്ഞാല്‍ ഇഗ്നോര്‍ ചെയ്തുകളയും. പകരം സ്കൂളില്‍ നല്ല മാര്‍ക്കു വാങ്ങുന്ന ദിവസം പലഹാരം വാങ്ങിക്കൊടുക്കും. അവര്‍ പിന്നെപ്പോഴോ പിരിഞ്ഞു. വയസ്സുകാലത്ത് തെരുവില്‍ കണ്ടുമുട്ടി.
" എന്റെ രണ്ടു മക്കള്‍ വലിയ കച്ചവടക്കാരാണ്. മോളു കോളേജ് അധ്യാപികയും" രണ്ടാമത്തെ അമ്മ സന്തോഷത്തോടെ പറഞ്ഞു.
"എന്റെ മൂന്നു മക്കളും ഭിക്ഷക്കാരാണ്. എന്റെ വിധി അങ്ങനെ ആയിപ്പോയി." ആദ്യത്തെ അമ്മ കരഞ്ഞു.
"വിധിയല്ല നാത്തൂനേ, നമ്മുടെ കുട്ടികള്‍ എല്ലാം ഒരുപോലെ ആയിരുന്നു. നീ അവനെ ബെഗ്ഗേര്‍സ് ആവാന്‍ ട്രെയിന്‍ ചെയ്തു. ഞാന്‍ അവരെ പെര്‍ഫോര്‍മേര്‍സ് ആകാനും. അവര്‍ നമ്മള് പരിശീലിപ്പിച്ചതുപോലെ തന്നെ ആയി. ഇനി സങ്കടപ്പെട്ടിട്ട് എന്തു കാര്യം." രണ്ടാമത്തെ അമ്മ പറഞ്ഞു.
അന്തപ്പാ. നീ കേറി വരുന്നത് കണ്ടപ്പോഴേ എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ നീ ചങ്കില് കുത്തുമെന്ന് കരുതിയില്ല.
പഴയൊരു അരിക്ഷാമകാലത്ത് കരനെല്ലിടുന്നവര്‍ക്ക് ആയിരം രൂപ സമ്മാനം ഞാന്‍ പ്രഖ്യാപിച്ചിരുന്നു.
നാട്ടില്‍ അതിനു ശേഷം പല തവണ പോയെങ്കിലും കരനെല്ലിടുന്ന ആരെയും കണ്ടില്ല (അന്വേഷിച്ചു പോയുമില്ല) അങ്ങനെ അതങ്ങ് നീണ്ടുപോയി.
ഈയിടെ നാട്ടില്‍ ഒരു വഴിക്കു പോകുമ്പോള്‍ അടുത്തടുത്ത് മൂന്നു പറമ്പുകളിലായി നവരയിട്ടിരിക്കുന്നത് കണ്ട് വണ്ടി അവിടെ നിര്‍ത്തി ആരാണ് ഇത് ചെയ്തിരിക്കുന്നതെന്ന് അന്വേഷിച്ചു. അങ്ങനെ കരനെല്ലിട്ടതിനുള്ള അനോണി ആന്റണി അവാര്‍ഡ് ശ്രീ കെ സുകുമാരന്‍ കരസ്ഥമാക്കി.
സുകുമാരനെ എനിക്കു നേരത്തേ ചെറിയ പരിചയമുണ്ട്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്ത കാലത്ത് രണ്ടു മക്കള്‍ക്കും വന്‍ ചിലവുള്ള ചികിത്സ വേണ്ടി വന്നതിനാല്‍ അടുത്തൂണ്‍ തുക കൊണ്ട് കടം വീട്ടാന്‍ ജോലി രാജി വച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൃഷി ചെയ്യുന്ന പറമ്പ് പാട്ടത്തിനെടുത്തതാണ്. സാമ്പത്തികമായി വലിയ ഞെരുക്കത്തിലായതിനാല്‍ ഏതാനും ഏക്കര്‍ സ്ഥലത്ത് മാത്രമായി കൃഷി ചുരുക്കേണ്ടി വന്നു ഇക്കൊല്ലം എന്നാല്‍ വരും കാലങ്ങളില്‍ പറമ്പും സമീപത്തുള്ള പാടങ്ങളും മൊത്തം നെല്‍കൃഷി വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുകുമാരന്‍ പറയുന്നു.
സുകുമാരനോട് കരനെല്ലിടീലിനെക്കുറിച്ച് എന്തെങ്കിലും തിരക്കാനുള്ളവര്‍ എനിക്കു മെയില്‍ അയച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ മൊബൈല്‍ നംബര് അയച്ചു തരാം.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com11tag:blogger.com,1999:blog-8410884502802061205.post-3204635231138146272010-06-28T09:56:00.006+04:002010-06-28T10:05:07.902+04:00എസ് വടിവുള്ള അക്ഷരങ്ങള്അങ്ങനെ പോള്‍ മുത്തൂറ്റ് വധം സി ബി ഐ ഒരു കരയടുപ്പിക്കുകയാണ്. പഴയ വാര്‍ത്തകള്‍ പലതും ഗൂഗിള്‍ തരുന്നെങ്കിലും ലിങ്കില്‍ ഞെക്കി പത്രങ്ങളുടെ സൈറ്റില്‍ പോകുമ്പോള്‍ ഫയല്‍ നോട്ട് ഫൗണ്ട്, പേജ് ക്യനോട്ട് ബീ ഡിസ്പ്ലേയ്ഡ് എന്നൊക്കെ വരുന്നത് യാദൃശ്ചികം തന്നെയാവണം.
എന്‍ പി ആറിന്റെ പോസ്റ്റ് ഇപ്പോഴും സൈറ്റിലുണ്ട്. കാര്‍ ആക്സിഡന്റിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്ന കേരളാ പോലീസിന്റെ നിഗമനത്തെ പുച്ഛിച്ചു തള്ളാന്‍ എന്‍ പി ആറിനു രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.
വെറുതേ അനുമാനിച്ചതല്ല- ഒരു കുത്തിലെ മുറിവു കണ്ടാല്‍ എസ് ആകൃതിയുള്ള കത്തിയാണെന്ന് മനസ്സിലാക്കാന്‍ കേരളാ പോലീസിനെന്താ മാജിക്ക് അറിയുമോ, പിണറായി വിജയന് പോള്‍ വധക്കേസിനെപ്പറ്റി രണ്ടു പ്രാവശ്യം മാധ്യമങ്ങളോട് സംസാരിച്ചതെന്തുകൊണ്ട്, സാധാരണ എഫ് ഐ ആര് ഹെഡ് കോണ്‍സ്റ്റബിള്‍ എഴുതുമ്പോള്‍ ഇത്തവണ ഉന്നതാധികാരികള്‍ വന്നത് യഥാര്‍ത്ഥ കൊലയാളിയെ ഒളിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതുകൊണ്ടല്ലേ എന്നിങ്ങനെ പല വാലിഡ് സംശയങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു- എലിമെന്ററി , കാരിയും കൂരിയുമെല്ലാം പടച്ചുണ്ടാക്കിയ കഥയാണ്.
കേരളാ പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ട് സി ബി ഐ അന്വേഷിക്കാന്‍ അപേക്ഷിക്കാന്‍ മുത്തൂറ്റ് കുടുംബത്തിന് തീര്‍ച്ചയായും അവകാശമുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പക്ഷേ, കേരളാ പോലീസ് അന്വേഷണം വഴിതിരിച്ചു എന്ന രീതിയില്‍ ആയിരുന്നു.
ബിനീഷ് കോടിയേരിയെ അച്ഛന് കുറ്റവിമുക്തനാക്കിയെന്ന് വീക്ഷണം- ഈ കൊലയ്ക്കു പിന്നിലും ബിനീഷ് ആണെന്ന് നമുക്കുറപ്പുള്ളപ്പോള്‍ പിന്നെ ആഭ്യന്തരമന്ത്രിക്ക് തന്റെ മകനെ അങ്ങു തല്ലിക്കൊന്നൂടേ?
എസ് ആകൃതിയിലെ ഹര്‍ജ്ജിയെഴുത്തും ഉണ്ടായിരുന്നു.
നൂറ്റി എഴുപത് തെളിവുകള്‍ ആണ് രാമങ്കരി പോലീസ് കണ്ടെടുത്തത്. ഇതില്‍ ഒരെണ്ണം- എസ് കത്തി കൃത്രിമമാണെന്ന് സി ബി ഐ കണ്ടെത്തി. ആദ്യമായി എവിഡന്‍സ് പ്ലാന്റിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ മോശം തോന്നും, പക്ഷേ കോടതിയുമായി (ഏതു രാജ്യത്തെയും) അടുത്തു പരിചയമുള്ളവര്‍ക്ക് മറ്റെല്ലാത്തരത്തിലും കണ്‍വിന്‍സിങ്ങ് ആയ കേസില്‍ ഒരു എവിഡന്‍സ് ഇല്ലാതെ തള്ളിപ്പോയേക്കാം എന്ന അവസ്ഥ വരുമ്പോള്‍ പോലീസ് അത് നിര്‍മ്മിക്കാറുണ്ട് എന്ന് അറിയാന്‍ പറ്റിയേക്കും. അങ്ങനെ അറിവില്ലാത്തവര്‍ ഗൂഗിള്‍ ബുക്സില്‍ പോയി പ്ലാന്റഡ് എവിഡന്‍സ് ഫോറന്‍സിക്ക് എന്നിങ്ങനെ രണ്ടുമൂന്നു പദം ഉപയോഗിച്ചാല്‍ ആവശ്യമുള്ള റിസല്‍റ്റ് കിട്ടും. പുറത്തു പറയാന്‍ കൊള്ളരുതാത്ത സത്യം. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? ഇല്ല. ഇങ്ങനെ ചെയ്യാറുണ്ടോ, ഉണ്ട്. എന്തു ചെയ്യും? ചെയ്യരുതായിരുന്നു, പകരം ക്ഷമയോടെ അന്വേഷിച്ചാല്‍ സി ബി ഐ കത്തി കിട്ടിയേനേ. ( കൊലയ്ക്കു ശേഷം ഏതെങ്കിലും കിണറ്റിലിട്ട കത്തി കണ്ടെടുക്കാന്‍ ഒന്നുകില്‍ പ്രതിയെ ഇടിക്കുക അല്ലെങ്കില്‍ ജോത്സ്യന്റെ അടുത്തു പോകുക എന്നു രണ്ട് വഴിയേ ഉള്ളെന്ന് ഒരു പോലീസുകാരന്. )
അങ്ങനെ സിബി ഐ കുറ്റപത്രം തയ്യാറാകുന്നു, ഒന്നുകില്‍ കണ്ണടയ്ക്കാം, അല്ലെങ്കില്‍ സി ബി ഐയെ പിണറായി സ്വാധീനിച്ചതാണെന്ന് പുതിയ ക്രിമിനല്‍ വാരിയില്‍ എഴുതാം, വേറെന്തു ചെയ്യും.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com13tag:blogger.com,1999:blog-8410884502802061205.post-73661998396885866182010-04-06T14:26:00.001+04:002010-04-06T14:28:43.557+04:00എരുമയ്ക്കും മനുഷ്യാവകാശമോ?ആദ്യം വി എച്ച് പി, പിന്നെ ശിവസേനയും ബിജേപിയും ഇപ്പോള്‍ ദാ മുസ്ലീങ്ങളും പ്രതിഷേധം തുടങ്ങി. സാനിയ ഇന്ത്യക്കാരനെ കെട്ടണം. ദേശദ്രോഹം ചെയ്യരുത്. നാണമില്ലേ, മാനമില്ലേ?
ഒരു ഇന്ത്യക്കാരന് പാക്കിസ്ഥാനി സ്ത്രീയെ കല്യാണം കഴിച്ചെങ്കില്‍ ഇങ്ങനെ തുള്ളിയുറഞ്ഞ് വരുമായിരുന്നോ ആളുകള്‍? തീര്‍ച്ചയായും എന്നാണു മനസ്സില്‍ വരുന്ന ഉത്തരം, അല്ലേ? നില്ല്, പറയട്ട്.
കന്നുകാലിയും പെണ്ണുമായിരുന്നു ആദിമഗോത്രകാലത്ത് നമ്മള്‍ക്ക് ആകെയുള്ള സ്വത്തുക്കള്‍. പല പ്രാചീന ഗോത്രവര്‍ഗ്ഗങ്ങളിലും പെണ്ണു ചോദിച്ചു ചെല്ലുമ്പോള്‍ പകരം കന്നുകാലികളെ കൊടുത്ത് കടം വീട്ടുമായിരുന്നു. (പെണ്ണു കാലിയെക്കാള്‍ കൂടുതല്‍ വിലയുള്ള മൃഗമായിരുന്നെന്ന് തോന്നുന്നു, ഒരു പെണ്ണിനു പകരം ഒന്നിലേറെ കന്നുകാലികളെ കൊടുക്കണം) . നമ്മുടെ കാട്ടാളന് കുടിയിലെ ഒരു എരുമയെ ആരെങ്കിലും അഴിച്ചുകൊണ്ട് പോയാല്‍ നാം സഹിക്കുമോ? അതാണ്.
സിനിമ കാണുന്നവര്‍ക്ക് ഇത് എളുപ്പം മനസ്സിലാവും. മലയാളം സിനിമയാണെങ്കില്‍ നായകനു തമിഴുപെണ്ണിനെയോ ഹിന്ദിക്കാരിയെയോ സ്നേഹിക്കാം, കെട്ടാം, അടിച്ചു മാറ്റാം, ഓടിച്ചിട്ട് മരം ചുറ്റി കളിക്കാം. തമിഴ് നാട്ടിലാകുമ്പോള്‍ തമിഴനു മലയാളിപ്പെണ്ണിനെ സ്നേഹിക്കാം- തിരിച്ച് ? അപ്പ നമ്മള് അയ്യായിരമാണ്ട് പിറകോട്ടോടും. നമ്മ മലയാളത്താന് കുടിയിലെ എരുമയെ അടിച്ചു മാറ്റുന്ന കഥയോ? അത് ശരിയാവില്ല.
സിനിമയിലെ മലയാളിപ്പെണ്ണ് എന്നാണ് ഒരു പുറം നാട്ടുകാരനെ സ്നേഹിച്ചത്? നീലപ്പൊന്മാനിലെ റഷ്യക്കാരനെ പ്രണയിച്ച പെണ്ണ് കഴിഞ്ഞ് ഒന്നും മനസ്സില്‍ വരുന്നില്ല. തമിഴില്‍ അങ്ങനെ ഒന്ന് കണ്ട ഓര്‍മ്മയേ ഇല്ല (മൈക്കിള്‍ മദന്‍ കാമരാജനില്‍ കാമേശ്വരനും അവന് പ്രേമിക്കുന്ന പെണ്ണും പാലക്കാട്ടുകാര്‍ ആയിരുന്നു- അതിര്‍ത്തിക്കപ്പുറത്തുള്ളവന്‍ അവിടത്തെ പെണ്ണിനെ പ്രേമിച്ചോണം.). ഹിന്ദിയില്‍ ഒരു വലിയ മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു ഏക് ദുജേ കേലിയേ- ഹിന്ദിക്കാരി പെണ്ണിനെ പ്രേമിക്കുന്ന മദ്രാസി. എന്നാല്‍ ശ്രദ്ധിച്ചാല്‍ അതിലെ ഗുണപാഠവും കാണാം- ഇമ്മാതിരി പ്രേമം നാശത്തിനാണ്, ഒടുക്കം തുലഞ്ഞു പോകുകയേ ഉള്ളൂ.
ആഹാ ഞങ്ങളിവിടെ നില്ക്കുമ്പോള് സാനിയയെ കണ്ട പാക്കിസ്ഥാനി അഴിച്ചോണ്ട് പോകുമോ, എങ്ങനെ സഹിക്കും? അപ്പ ഞങ്ങള്‍ ആരായി? എടടേ പന്തം. കൊളുത്തെടേ തീ.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com11tag:blogger.com,1999:blog-8410884502802061205.post-38030055960504284592010-04-04T11:22:00.000+04:002010-04-04T11:29:58.522+04:00കല്‍പ്പിത സഭ്യത"രക്തം, മലം, മൂത്രം, കഫം, ഇന്ദ്രിയം ഇവ പരിശോധിക്കപ്പെടും." എന്നായിരുന്നു ഞാനൊക്കെ സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ മെഡിക്കല്‍ ലാബുകള്‍ വയ്ക്കുന്ന ബോര്‍ഡ് . ആദ്യം ഇതു ശ്രദ്ധിച്ചപ്പോള്‍ ഒരു ജിജ്ഞാസ തോന്നി. ആദ്യത്തെ നാലില്‍ മൂന്നും വൃത്തികേടാണ്, അഞ്ചാമത്തെ ഇന്ദ്രിയം എന്താണാവോ.
വീട്ടില്‍ ചെന്ന് നേരേ ചോദിച്ചു. എന്താണ് ഇന്ദ്രിയം?
സെന്‍സസ്- പഞ്ചേന്ദ്രിയങ്ങള്‍ എന്നു വച്ചാല്‍...
അത്രേയുള്ളൂ. ഹ കള.
കുറച്ചു കൂടെ വലുതായി കാര്യവിവരമൊക്കെ വന്നപ്പോള്‍ സംഗതി പിടികിട്ടി. ശേഷം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ എന്ന പാട്ടു കേട്ടപ്പോള്‍ അതുവരെ തോന്നാത്ത ഗൂഢാര്‍ത്ഥം എന്തോ വരികളില്‍ തോന്നുകയും ചെയ്തു.
പിന്നെ പിന്നെ ബോര്‍ഡുകള്‍ ബോള്‍ഡ് ആയി. അഞ്ചാമത്തെ വൃത്തികേടായി അവര്‍ ശുക്ലമെന്നു തന്നെ എഴുതി. "ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ" എന്നൊക്കെ പാട്ടു കേള്‍ക്കുമ്പോള്‍ 'ശുഭം' എന്നാണോ ഉദ്ദേശിക്കുന്നതെന്നൊക്കെ എനിക്കു മനസ്സില്‍ അറിയാതെ സംശയം മുളയ്ക്കുന്നത് ബാക്കിയുമായി.
തമിഴുനാട്ടില്‍ ഭാര്യ എന്ന പദം ഇതുപോലെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഉന്‍ വൈഫ് എന്നോ നിന്റെ ഉന്നോട പൊണ്ടാട്ടി, മനൈവി എന്നൊക്കെയോ പറയുന്നത് മോശമാണ്. ഇംഗ്ലീഷിലാണെങ്കില്‍ ഫാമിലി എന്നു പറയണം, തമിഴിലാണെങ്കില്‍ സംസാരം എന്നും.
പാച്ചുവും കോവാലനും കാര്‍ട്ടൂണില്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് വന്ന് മുണ്ടുപൊക്കി കാണിച്ച് അസഭ്യം പറഞ്ഞ സംഭവം പാച്ചു കോടതിയില്‍ "പ്രതി ഞങ്ങളുടെ കവാടത്തിനരികെ വന്ന് ചില ജൗളിത്തരങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പ്രാകൃതമായ രീതിയില്‍ ഞങ്ങളെ വന്ധ്യംകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു" എന്നാണ് ബോധിപ്പിച്ചത്. കോടതില്‍ വൃത്തികേട് പറയാന്‍ പാടില്ലല്ലോ. (സംഗതി ഒറിജിനലി വോഡൗസിന്റേതാണ്. I would say what the lady stated was crudely surgical എന്ന് ജീവ്സ്)
പണ്ടൊരിക്കല്‍ ഇറച്ചിക്കടയില്‍ നില്ക്കുമ്പോള് ഒരാള്‍ വന്ന് ആടിന്റെ "വെത" വേണമെന്ന് ആവശ്യപ്പെട്ടു വാങ്ങിപ്പോയി. ഇതെന്തു വിശ്വാസത്തിലാണ് ആളുകള്‍ വാങ്ങുന്നതെന്ന് എനിക്കറിയാമായിരുന്നിട്ടും ഒരു രസത്തിനു "അതെന്തു കറിയുണ്ടാക്കാനാ ഹമീദിക്കാ അയാള്‍ ആട്ടിന്റെ വെത വാങ്ങിച്ചത്." എന്നു ചോദിച്ചു. എഴുപതു വയസ്സായ ഇറച്ചിവെട്ടുകാരനു ആ അണ്മെന്‍ഷനബിള്‍ കാര്യം ഇരുപതു വയസ്സുകാരനോട് പറയാനും വാക്കുണ്ട്.
"അതോ? അത് അവനിക്ക് 'ആസത്തി' ഉണ്ടാവാനാടേ ചെല്ലാ."
ഉള്ളില്‍ മോശമെന്നു തോന്നുന്ന കാര്യത്തിനൊരു ഇല്ലാമാന്യത കല്പ്പിക്കാനാണ് സഭ്യപര്യായങ്ങള്‍ തിരയേണ്ടി വരുന്നത്. ഈയടുത്ത സമയത്ത് ഭാഷയില്‍ വന്നു കയറിയ ഒരു ഇന്ദ്രിയത്തിനെ ശ്രദ്ധിച്ചപ്പോള്‍ ഇതൊക്കെ മനസ്സില്‍ വന്നതാണ്. കൂലിത്തല്ലുകാരന്, സാമൂഹ്യവിരുദ്ധന്, അക്രമി, ആഭാസന് എന്നതിനൊക്കെ പകരമായി നമുക്ക് 'ക്വട്ടേഷന്‍' വന്നു ചേര്‍ന്നു. ആസക്തിയെ കഴപ്പെന്നു വിളിക്കാമോ, മോശമല്ലേ.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com12tag:blogger.com,1999:blog-8410884502802061205.post-79335305234544548102010-03-29T12:23:00.002+04:002010-03-29T12:27:09.200+04:00വെള്ളോം വായൂംഅന്തപ്പാ!
വാ, ഇരി. കൊറേയായല്ലോ.
നടൂനു ഇപ്പ എങ്ങനുണ്ട്?
ഇപ്പ കൊഴപ്പമൊന്നുമില്ല. ഉഷ ആറായി വരുന്നു.
ഫിഷ് ടാങ്കീ എന്തരേലും മാറിയാ? എന്തോ വത്യാസം കണക്ക്.
മാറിയതല്ല, ഞാന്‍ വയ്യാതിരുന്ന സമയത്ത് ബാലാ ഷാര്‍ക്കില്‍ രണ്ടെണ്ണം മത്സ്യസ്വര്‍ഗ്ഗം പ്രാപിച്ചു.
ഓ അതാണ്.
അതാണ്. ആറേല്‍ ഇനി നാലു ബാക്കിയുണ്ട്.
നന്നായി.
എന്ത്, മീന്‍ ചത്തതോ? യൂ മീന്‍ കഷ്ടമായി?
അല്ലല്ല, ബാലകനകമയന്മാര്‍ ചത്തത് നന്നായെന്നു തന്നെ. ഉടമസ്ഥനു വലിയ കഷ്ടകാലം വരുമ്പോള്‍ ഫിഷിനറിയാം. അവര്‍ ആ കഷ്ടം ഏറ്റുവാങ്ങി സ്വന്തം പ്രാണന് കൊടുക്കും. അന്തപ്പനു അസുഖം വന്നപ്പോള്‍ അത് ഏറ്റ് വാങ്ങിയാ ആ ഫിഷ് മരിച്ചത്. കൂടിയ അസുഖമായിരുന്നു, അതല്ലേ രണ്ടെണ്ണം ചത്തത്.
എന്ന് ആരു പറഞ്ഞു?
ചൈനീസ് ഫെങ്ങ്ഷൂയി മുതല്‍..
ഓ അങ്ങനെ.
അന്തപ്പനു അനുഭവം കൊണ്ട് ഇതിലിപ്പ വിശ്വാസം വന്നില്ലേ?
ഏത് അനുഭവം?
നിങ്ങക്ക് ഒരു കഷ്ടകാലം വന്നു. പത്തോ നാല്‍പ്പതോ കൊല്ലം ജീവിക്കേണ്ട ബാല ഷാര്‍ക്ക്...
നാല്പ്പതൊന്നും പോകില്ല, ഏറിയാ ഇരുപത്.
എത്രയോ ആകട്ട്. അത് ആ സമയം നോക്കി ചത്തു, അതും രണ്ടെണ്ണം. അപ്പ തന്നെ അസുഖം മാറുകയും ചെയ്തു. ശരിയല്ലേ?
ശരിയാണ്.
ഇപ്പോള്‍ വിശ്വാസമായോ?
ഇല്ലല്ലോ.
കൊണ്ടാലും പഠിക്കില്ലേ?
ഇല്ല മച്ചൂ. ഞാന്‍ ആശുപത്രീന്നു വീട്ടില്‍ വന്നപ്പോള്‍ ബാലഷാര്‍ക്ക് രണ്ടെണ്ണം അങ്ങനെ വടിയായി എന്ന ന്യൂസ് ഖേദപൂര്‍വ്വം അറിഞ്ഞു. ടാങ്കൊന്ന് പരിശോധിച്ചപ്പോള്‍ മൂന്നാമതൊരുത്തന് ഒരുമാതിരി "ഉച്ചാന്തല കീഴിരുക്ക് ഉള്ളം കാല് മേലിരുക്ക് നിക്കട്ടുമാ നീന്തട്ടുമാ." എന്ന പരുവത്തില്‍ തലകീഴ്ക്കാമ്പാട് പോകുന്നു.
എന്തു മനസ്സിലായി, കഷ്ടകാലം.
അതു തന്നെ കഷ്ടകാലം. എനിക്കല്ല, ഷാര്‍ക്കിന്. മരിച്ചുകൊണ്ടിരിക്കുന്നവന്‍ സ്വിം ബ്ലാഡര്‍ ഡിസോര്‍ഡറിലാണ്. ഒന്നുകില്‍ ബ്ലാഡര്‍ ഇന്ഫെക്ഷന് അല്ലേല്‍ കെമിക്കല്‍ കണ്ടാമിനേഷന്. യൂ വി സ്റ്റെറിലൈസ് ചെയ്ത ടാങ്കില്‍ ഇന്ഫെക്ഷന് വരാന്‍ വഴീല്ല. സോ ചെക്ക് ചെയ്തു. ഫില്‍ട്ടര്‍ കോട്ടണില്‍ നിറയേ വേസ്റ്റ്. അമോണിയാ കൂടിയതാകും. ടാങ്കില്‍ നാലില്‍ മൂന്നു വെള്ളം മാറി, കെമിക്കല്‍ റിമൂവറും കലക്കി.
എന്നിട്ട്?
കുഴിയിലേക്ക് കാലു നീട്ടിയ ബാലാ മൂന്നാമന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പയറു പോലെ നീന്തിക്കളിക്കാന്‍ തുടങ്ങി.
അല്ലാ, കഷ്ടകാലം കൊണ്ടല്ലേ അമോണിയ.
അല്ല, വയ്യാതിരുന്ന കാലം ടാങ്ക് ഇന്സ്പെക്ഷന് ഇല്ലായിരുന്നു.
ഹും അങ്ങനെയും ചിന്തിക്കാം.
മച്ചു അങ്ങനെ ചിന്തിക്കില്ല. രണ്ടെണ്ണം ചാകുമ്പോള്‍ കഷ്ടകാലം മാറിയെന്നു കരുതും. ബാക്കിയുള്ള ഷാര്‍ക്കും ചാകുമ്പോള്‍ കൂടുതല്‍ കഷ്ടകാലം മാറിയെന്നു കരുതും. ഒടുക്കം എല്ലാ മീനും ചാകുമ്പോള്‍ ഭയങ്കര കഷ്ടകാലം ഒഴിഞ്ഞെന്ന് ആശ്വസിക്കും.
എന്തിലെങ്കിലും വിശ്വസിക്കേണ്ടേടേ ഒരു ആശ്വാസത്തിനു?
വിശ്വാസം, അതല്ലേ എല്ലാം.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com4tag:blogger.com,1999:blog-8410884502802061205.post-119096577149984362010-02-21T11:20:00.002+04:002010-02-21T11:21:24.160+04:00നമുക്കു കണ്ടുപിടിക്കാംഅണ്ണന് ഈ പരസ്യങ്ങളൊന്നും കാണുന്നില്ലേ?
ഏത് മാന്ത്രിക ഏലസ്സിന്റെ ആണോ?
അത് പോട്ട്, ഈ ഹെല്‍ത്ത് ഡ്രിങ്കുകള്‍
അതും മാന്ത്രിക ഏലസ്സ് പോലെ തന്നെ.
അതല്ലണ്ണാ ഗവേഷണത്തില്‍ തെളിഞ്ഞെന്ന് ഇവര്‍ പറയുന്നത് പച്ചക്കള്ളമല്ലേ?
എന്തു തെളിഞ്ഞെന്ന്?
കമ്പ്ലൈന്റ് കുടിക്കുന്ന പിള്ളേര് അതു കുടിക്കാത്തവരെക്കാള്‍ എട്ടിരട്ടി വേഗം വളരുന്നു, ഹീറോക്ലിക്സ് കുടിച്ചു വളര്‍ന്നവര്‍ക്ക് അതു കുടിക്കാത്തവരെക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ മാര്‍ക്ക് കിട്ടുന്നു ബസ്റ്റ് കുടിച്ച പിള്ളേരെക്കാള്‍ പത്തിരട്ടി എന്‍ഡ്യൂറന്‍സ് കിട്ടുന്നു എന്നൊക്കെ തെളിഞ്ഞെന്ന് അവകാശപ്പെടുന്നത്. ഇതെങ്ങനെ നടക്കും?
അതൊക്കെ നടക്കും.
എന്നുവച്ചാ ഇതിന്റെ പത്തിലൊന്നു ക്ലെയിം പോലും നടത്താത്ത ബൂസ്റ്റിനെ ഇടിച്ചു പിരുത്ത അമേരിക്കന്‍ എഫ് ഡി ഏ ചെയ്തത് തെറ്റായെന്നോ?
തെറ്റു ശരികള്‍ അല്ലെടേ പറഞ്ഞത്. പിള്ളേരെ ആവശ്യമില്ലാത്ത പഞ്ചാരേം എണ്ണയും തീറ്റിക്കുന്നതൊക്കെ തെറ്റു തന്നെ. ഗവേഷിച്ച് തെളിയിക്കാന്‍ ഇന്ത്യയില്‍ പറ്റുന്നത് എങ്ങനെ എന്നതല്ലേ വിഷയം.
ശരി എന്നാ ഗവേഷിച്ച് കാണിക്ക്.
സിറ്റി സെലെക്റ്റ് ചെയ്യ്, പ്രോഡക്റ്റും പോപ്പുലേഷന്‍ സൈസും.
ഹൈദരാബാദ്, *****, അഞ്ഞൂറ്.
റെഡി?
റെഡി.
ആദ്യം ഇരുന്നൂറ്റമ്പത് *** ഡ്രിങ്ക് അടിക്കുന്ന പിള്ളേരെ പിടിക്കാം, ബാ നമുക്ക് ബന്‍ജാരാ ഹില്‍സിലേക്ക് പൂവ്വാം. ഇവിടത്തെ കൊഴുത്തു മിനുത്ത് തുടുത്ത് മിടുക്കരായി തുള്ളിച്ചാടുന്ന ഇരുന്നൂറ്റമ്പത് എണ്ണത്തെ പൊക്ക്, ഇവരെല്ലാം സപ്ലിമെന്റില്‍ കുളിക്കുന്ന കുഞ്ഞുങ്ങളാ- എന്തൊരു നീളം, പൊക്കം, സ്മാര്‍ട്ട്നെസ്സ്, ഏതു പരീക്ഷയിലാ ഇവര്‍ക്ക് മാര്‍ക്ക് കുറയുന്നത്.
ഇനി വാ ആട്ടോ വിളിച്ച് നാച്ചാറാം ലേബര്‍ കോളനിയില്‍ പൂവ്വാം. ഇവര്‍ന്മാര്‍ക്ക് ഹെല്‍ത്ത് ഡ്രിങ്ക് പോയിട്ട് കഞ്ഞിവെള്ളം കുടിക്കുന്ന ശീലമില്ല. എടുക്ക് അളവും തൂക്കോം ഐക്യൂവും.
അണ്ണാ.
ചെല്ലാ
പോക്രിത്തരം കാണിക്കരുത്.
അത് പുതിയ കണ്ടീഷന്‍ ആണ്. പോക്രിത്തരമില്ലാതെ ഗവേഷിക്കാന്‍ നീ ആദ്യമേ പറയണമായിരുന്നു.
അപ്പം അതു തെളിഞ്ഞു അല്ലേ?
വ തന്നെ.
എന്നാലും അണ്ണാ, വേറൊരെണ്ണം കണ്ടിരുന്നോ?
അതേതാടേ?
ഒരു കൊച്ചിനു വളര്‍ച്ചയില്ല, അമ്മ അതിനു പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ശ്രമിക്കുന്നു. കൊച്ചു തിന്നുന്നില്ല. ഒടുക്കം ഏതാണ്ട് ഡ്രിങ്ക് വാങ്ങിച്ചു കൊടുക്കുന്നു കാറ്റടിച്ച പാമ്പുബലൂണ്‍ പോലെ കൊച്ച് ഒരൊറ്റ വളര്‍ച്ച. അമ്മയ്ക്ക് അഭിമാനം.
ഉവ്വ, അതും കണ്ടു. ആദ്യം പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത അമ്മമാരുടെ കാര്യം ഒരു വഴിക്കാവട്ട്, പിന്നെ ഇതിനെക്കുറിച്ച് ആലോചിക്കാം.അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com17tag:blogger.com,1999:blog-8410884502802061205.post-59695702124537970912010-02-18T14:28:00.001+04:002010-02-18T14:29:28.829+04:00കൈപ്പള്ളിയും ബ്ലഡി മല്ലൂസുംഎന്റെ ഇന്‍സ്ട്രക്റ്ററായിരുന്ന ഒരു സര്‍ദാര്‍ജിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു
"സര്, താങ്കള്‍ ഡോക്റ്റര്‍ ടി എസ് ഗ്രേവാളിനെ അറിയുമോ?"
"തീര്‍ച്ചയായും. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്"
"ഓ അതേയോ, എങ്ങനെ അറിയാം അദ്ദേഹത്തെ?"
"സര്‍ദാര്‍ജിമാരില്‍ പഠിച്ച് സീ ഏ പാസ്സാകാന്‍ മാത്രം ബുദ്ധിയുള്ള മൂന്നു നാലു പേരല്ലേയുള്ളൂ, അവര്‍ക്കൊക്കെ തങ്ങളില്‍ അറിയാമല്ലേ അപ്പോള്‍"
സ്വന്തം സമൂഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞ തമാശയില്‍ ഞങ്ങള്‍ രണ്ടും ചിരിച്ചു. മറിച്ച് മലയാളിയായ ഞാന്‍ "സര്‍ദാര്‍ജിമാര്‍ക്ക് സി ഏ പാസ്സാകാനുള്ള ബുദ്ധിയുണ്ടോ?" എന്നു ചോദിച്ചിരുന്നെങ്കില്‍ അങ്ങേര് എന്റെ കരണം അടിച്ചു പൊളിച്ചേനെ. (സിദ്ദു,ഹര്ഭജന് തുടങ്ങിയവരുടെ അടി പ്രസിദ്ധമാണല്ലോ)
ഈ പറയുന്ന മല്ലുപ്രയോഗം "ഒരു തിരുവന്തോരം മലയാളി " എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തന് ചെയ്തതിലെ ധാര്‍മികതയെക്കുറിച്ചുള്ള ചര്‍ച്ച കണ്ടപ്പോള്‍ സര്‍ദാര്‍ജിസാറിനെ ഓര്‍ത്തു.
ജയറാം കറുത്തു തടിച്ച് എരുമയെപ്പോലെ ഇരിക്കുന്ന തമിഴത്തി എന്നു പറഞ്ഞാല്‍ അത് റേഷ്യല്‍ ഹേട്രഡ് ആകേണ്ടതുണ്ട്, ഞാന്‍ ഇതിനു മുന്നേ ഒരു പോസ്റ്റ് ഇട്ടിരുന്നു- കെട്ടിടം ഇടിഞ്ഞു വീണിടത്ത് തോന്ന്യാസം കാണിച്ചവരെ വിമര്‍ശിച്ചുകൊണ്ട്- ആ പോസ്റ്റും കമന്റുകളും ആന്റി മലയാളിയെന്ന് നിങ്ങള്‍ കരുതുന്നോ? എന്റെ സമൂഹത്തെ സ്നേഹിക്കുന്നതുപോലെ തന്നെ വിമര്‍ശിക്കുകയും ചെയ്യും, ചെയ്യണം.
(ഈ പ്രശ്നത്തില്‍ ആവശ്യത്തിലധികം ചര്‍ച്ച നടന്നു കഴിഞ്ഞാണ് ഞാന്‍ കണ്ടത്)
കൈപ്പള്ളിയുടെ കുഴപ്പം ഫീഡ്ബാക്ക് ഇല്ലെങ്കില്‍ പിടിച്ചു വാങ്ങിക്കാം എന്നു കരുതിയതിലാണ്. ഫീഡ് ബാക്ക് ഇല്ലേ, കിട്ടുന്നിടത്തു ചോദിക്കുക. അതല്ല യൂസര്‍മാരും ഇല്ലേ, ആവശ്യമുള്ളവര്‍ക്ക് തുറന്നു കൊടുക്കുക. "മല്ലു" ഫോട്ടോയേ ഹാര്‍വെസ്റ്റ് ചെയ്താല്‍ കിട്ടൂ എന്നുണ്ടോ? ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍മാര്‍ക്ക് എല്ലാം തുറന്നു കൊടുത്താലെന്ത്? ലക്ഷക്കണക്കിനു ഫോട്ടോകള്‍ വരട്ടെ, ദശലക്ഷക്കണക്കിനു ഹിറ്റ് വരും, അഞ്ഞൂറു ഫീഡ് ബാക്കെങ്കിലും അപ്പോള്‍ കാണുമല്ലോ?
എന്തിനും പരിഹാരമുണ്ട് ദാസാ, മുടി വലിച്ചു പറിക്കേണ്ട കാര്യമില്ല.
(കമന്റുകള്‍ അതത് ബ്ലോഗ് പോസ്റ്റുകളിലേക്ക് പോയിക്കോട്ടേ)അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-33278805335908812432010-02-17T16:18:00.002+04:002010-02-17T16:22:59.695+04:00വീണ്ടുംസഹൃദയരും സത്ഗുണസമ്പൂര്‍ണ്ണരുമായ സഹപ്രവര്‍ത്തകരേ,
മാറിയ സാമ്പത്തികലോകത്തിലേക്കാണ് നമ്മള് കാലുനീട്ടുന്നത്. ഇരുപത് പത്തില്‍ പത്തരമാറ്റ് പൊന്ന് വിളയിക്കാമെന്ന വീരവാദം ക്രിയേറ്റീവിറ്റിയുടെയും ഇന്നൊവേഷന്റേയും തലതൊട്ടപ്പന്മാരായ എസ്ബേസ്, ഗൂഗിള്‍, ബ്ലാക്ക്ബെറി തുടങ്ങിയവര്‍ പോലും നടത്തിയിട്ടില്ല. പക്ഷേ നമ്മള്..അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാത്തൊരു പ്രസ്ഥാനം കുലുങ്ങില്ല. ഏവരുടെയും അകമഴിഞ്ഞ മടിയൊഴിഞ്ഞ അളവുതീര്‍ന്ന സഹകരണവും അര്‍പ്പണവും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ ഇതാ ബഡ്ജറ്റ് സമര്‍പ്പിക്കുന്നു... ചാണക്യനും സുസുകിയും കെയിന്‍സും ഫിലിപ്പ് കോട്ലറും കണ്ഡിഫും സ്റ്റില്ലും ഗോവണിയും നമ്മെ അനുഗ്രഹിക്കട്ടെ.
പ്രൊപ്പണ്‍സിറ്റി കുറഞ്ഞ കാലം, ഇന്‍ഡിഫറന്‍സ് ഉയര്‍ന്ന കാലം, പുത്തന്‍ പുതുക്കാലം മുത്തമിട്ട കാലം... സീറോ ബേസ് ബഡ്ജറ്റിങ്ങാണ്, പ്രോഗ്രാം ബേസ്, പ്രോജക്റ്റ് ബേസ്, ആക്ഷന്‍ ബേസ്, നേവല്‍ ബേസ് തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ദാരുവീശന്റെ അടുത്തുണ്ട്.
മറ്റൊരുകാലവും ഇക്കാലം പോലെയല്ല. അതിനാല്‍ കപ്ലാന്റെ കപ്ലിങ്ങാടന്‍ അപ്രോച്ചും നോര്‍ട്ടന്റെ ഗോസ്റ്റ് അപ്രോച്ചും സിഗ്മയുടെ സ്റ്റിഗ്മയും പി ഡി സി ഏ ആധാരമാക്കാമെന്ന് പി ഡി സി വരെ പഠിച്ചിട്ടുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. വരുമാനം അക്ഷയപാത്രമല്ല, ഇലാസ്റ്റിക്കല്ല, പ്ലാസ്റ്റിക്കല്ല, പോളിത്തീന്‍ പോലുമല്ല. ചിലവ് നിശ്ചിതമാണ്, ആരെയും തട്ടരുത്, ഒന്നിനും മുട്ടരുത്, ഒന്നും പൊട്ടരുത്... ആയതിനാല്‍
ഒരിക്കല്‍ മാത്രം പരീക്ഷിച്ചു വിജയിക്കപ്പെട്ട ഒരു തന്ത്രമാണ് നമ്മള് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഒറ്റ ഡിപ്ലോയ്മെന്റ്, അതു സക്സസ്. വളരെ പഴയ തന്ത്രം. രണ്ടായിരം വര്‍ഷം മുന്നേ ഒരാള്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്, എന്താണെന്നറിയില്ല മറ്റാരും അതിനു ശ്രമിച്ചു കണ്ടിട്ടില്ല. ആ രീതി പിന്തുടര്ന്ന് നമ്മളും ഇതാ നിര്‍മ്മിച്ചിരിക്കുന്നു പ്ലാന്‍.
അതായത് വെറും അഞ്ചു പൊറോട്ടയും ഒരു പ്ലേറ്റ് ബീഫ് ഫ്രൈയും കൊണ്ട് അയ്യായിരം പോന്ന സ്റ്റാഫിനെ പന്ത്രണ്ടു മാസം തീറ്റുന്ന പ്ലാന്‍, ഈ സ്ഥാപനം നടത്താന്‍ കാശുമുടക്കിയവര്‍ക്ക് ശകലം ചാറെങ്കിലും ഒഴിച്ചു കൊടുക്കാനുള്ള പ്ലാന്‍, ഇതിനു വേണ്ടി സാധങ്ങളും സേവനങ്ങളും തന്നവര്‍ക്ക് രണ്ട് കറിവേപ്പിലയെങ്കിലും വിളമ്പാനുള്ള പ്ലാന്‍. ഇതെല്ലാം ഉള്‍ക്കൊള്ളിച്ച് ദാ മേശപ്പുറത്തടിക്കുന്നു അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസിന്റെ മാഗ്നം ഓപ്പസ്- ബഡ്ജറ്റ് 2010 !
ഏവരും കയ്യും വിസിലും അടിച്ചാട്ടേ. ഇതുണ്ടാക്കാനുള്ള ശ്രമത്തില്‍ എനിക്കെന്റെ നട്ടെല്ലിന്റെ ഒരു ഡിസ്ക് ബലി നല്‍കേണ്ടി വന്നു. മിനിമം അമ്പത് കുപ്പി ബഡ്വൈസറെങ്കിലും വിഴുങ്ങേണ്ടി വന്നു. എന്റെ മകന് പത്തടിയെങ്കിലും കൊള്ളേണ്ടി വന്നു. ഭാര്യയെ ഞാന്‍ സ്റ്റേപ്ലര്‍ എടുത്ത് എറിഞ്ഞ് പകരം പേപ്പര്‍ വെയിറ്റിന് ഏറ് തിരിച്ചു കൊള്ളേണ്ടി വന്നു. ത്യാഗസമ്പൂര്‍ണ്ണമായ ഒരു യജ്ഞമായിരുന്നു ഇതിന്റെ സൃഷ്ടി. ഇത് തീര്‍ന്ന ദിവസം ദുബായില്‍ മഴ പെയ്തു, റാസല്‍ഖൈമയില്‍ മഞ്ഞു പെയ്തു. ഭൂമിദേവി പുഷ്പിണിയായി, എന്റെ അയലത്തെ ദേവി ഗര്‍ഭിണിയായി.
ഇത് ഏറ്റു വാങ്ങുക, നെഞ്ചോട് ചേര്‍ക്കുക, നടപ്പിലാക്കുക. എല്ലാം ശുഭമായി വരുമെന്ന് ഉറപ്പുണ്ട്. സഖാക്കളേ, മുന്നോട്ട്!അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com5tag:blogger.com,1999:blog-8410884502802061205.post-91207795783190904292010-02-15T00:44:00.008+04:002010-02-15T01:30:57.713+04:00ഐതരേയമായൊരു മാംസനിര്യാസഹര്ഷംരത്നഗര്ഭയ്ക്കുമുകളില് മനുജകുലനിര്‍മ്മിതികളില്‍ ഐതരേയസ്ഥാനത്തേക്ക് ദുബായിലെ ഒരു കെട്ടിടം കടന്നെത്തുന്നതിനു സാക്ഷ്യം വഹിക്കുക എന്ന ഉദ്ദേശത്തിലാണ് ഐല്‍ ഖൈല്‍ റോഡിലെ ഒരു ചെറു മണല്‍പ്പരപ്പില്‍ എത്തിയത്. ഇവിടെനിന്നും അടുത്തേക്കു പോകാന്‍ ഇച്ഛയില്ലായ്കയില്ല, എങ്കിലും പുരുഷാരവത്തിന്റെ ആധിക്യം നല്കുന്ന വിമര്‍ദ്ദിതാവസ്ഥയെക്കുറിച്ചുള്ള വിചാരങ്ങള്‍ എന്നിലെ വിയാതനെ വിരക്തനാക്കി മാറ്റി.
ബുര്‍ജ്ജിന്റെ പേരെന്തെന്നോ ഉത്ഘാടനത്തിന്റെ പ്ലാനെന്തെന്നോ അറിയാതെ ഉഴറി ഞാന്‍ ആ മരുഭൂമിയില്‍ നിന്നു. ബുര്‍ജ്ജ് എന്റെ മുന്നില്‍ അവ്യക്തമായൊരു ആകാശചുംബിയായി.
പ്രതീക്ഷകളുടെ പാരമ്യത്തില്‍ വിദ്യുത് സ്രഗ്ദ്ധരയായി അത് ഉണര്‍ന്നുവന്നു. ബുര്‍ജ്ജ് ഖലീഫ. എന്റെ നയനദ്വയങ്ങള്‍ ധൂലികാ ധൂളീധ്വജധോരണിയില്‍ ധൃഷമായി വന്നു.
വികാരവിജൃംഭിതനായ എന്റെ ബാഹുക്കള്‍ ദീര്‍ഘപുച്ഛങ്ങളെപ്പോലെ ഉലഞ്ഞപ്പോള്‍ ഛായാമാപിനിയില്‍ പതിഞ്ഞ രൂപങ്ങളും സര്‍പ്പിളാകാരം പൂണ്ടു ഫണങ്ങള്‍ വിതിര്‍ത്തുല്ലസിച്ചു.
രക്തവര്‍ണ്ണമാര്‍ന്ന ആ സുന്ദരോരഗങ്ങള്‍ക്കു നടുവിലൂടെ ഒരു നീല നികുംഭില പാഞ്ഞു പോയി.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കു മാത്രം പ്രാപ്യമായ ഒന്നാണല്ലോ ബുര്‍ജ്ജ് എന്ന് ആലോചിച്ചു നിന്നപ്പോള്‍ എന്റെ ക്യാമറയുടെ കണ്ണിലെ ബുര്‍ജ്ജും ഒരു സ്റ്റാന്‍ഡില്‍ കുത്തി വച്ച വെള്ളിക്കരണ്ടികളുടെ രൂപമാര്‍ജ്ജിച്ചു.
ഈ ഭീമാകാരനെ നിര്‍മ്മിക്കാന്‍ പുകഞ്ഞ കോടികളെക്കുറിച്ച് സമാംനായം ചെയ്യേണ്ടതില്ലല്ലോ.
(ഈ ഫോട്ടോജേര്‍ണല്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ഫോട്ടോഗ്രഫര്‍മാര്‍ക്കു വേണ്ടി പോസ്റ്റ് ചെയ്ത് ഗുരുസ്ഥാനീയനായ ഇടിവാളിന്റെ കുഞ്ചിത പാദങ്ങളില്‍ സമര്‍പ്പിക്കുന്നു)
അനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.com7