tag:blogger.com,1999:blog-8410884502802061205.post335232063641098026..comments2023-09-09T11:55:26.561+04:00Comments on അനോണി ആന്റണി: തീവെട്ടി, കിടുവാഅനോണി ആന്റണിhttp://www.blogger.com/profile/14999942202599166026noreply@blogger.comBlogger6125tag:blogger.com,1999:blog-8410884502802061205.post-76001621157518581452008-06-01T17:43:00.000+04:002008-06-01T17:43:00.000+04:00തീവെട്ടി ദീപയഷ്ടിയുടെ തദ്ഭവം എന്ന് ശബ്ദതാരാവലിയില്‍...തീവെട്ടി ദീപയഷ്ടിയുടെ തദ്ഭവം എന്ന് ശബ്ദതാരാവലിയില്‍ കാണുന്നതിനോട് യോജിപ്പില്ല. ദീപം എന്ന വാക്കുമായി വടക്കുനിന്നും ആളുകള്‍ വരുന്ന വരെ തീയ്ക്ക് ഒരു വാക്കില്ലായിരുന്നു എന്നു വിചാരിക്കാന്‍ വയ്യല്ലൊ.

“തീ” എന്നത് ചൂടുള്ള എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ച് സംസ്കൃതക്കാര്‍ ഒരു വാക്കുണ്ടാക്കിയതാണ് ‘തീക്ഷ്ണം’. തീ-ക്ഷണ, ക്ഷണം എന്ന് ശബ്ദതാരാവലി തന്നെ അന്വയം കൊടുത്തിരിക്കുന്നു.

‘തി-താ‘ എന്ന നൃത്തച്ചൊല്ല് തീയ്ക്കു ചുറ്റും അമ്മദൈവത്തെ പ്രകീര്‍ത്തിച്ച് (തായ്) ചുവടുകള്‍ ചവിട്ടിക്കളിച്ചതിന്റെ വായ്ത്താരിയാണെന്ന് എവിടെയോ വായിച്ചു.

പ്രസിദ്ധമായ ചക്കീചങ്കരം എഴുതിയത് കെ. സി. നാരായണന് നമ്പ്യാര്‍ (1873-1922)ആണ്. പി. രാമക്കുറൂപ്പിന്റേത് തെക്കന്‍ ചക്കീചങ്കരം എന്നറിയപ്പെടുന്നു. ആദ്യത്തേത് കെ. സി. യുടെതാണെന്നു തോന്നുന്നു.”ചക്കിപ്പെണ്ണേ ചടുലനയനേ...” എന്ന പ്രസിദ്ധശ്ലോകം ഇതിലേതാണ്.പുളിച്ചിങ്ങോത്ത് അമ്മുണ്ണിയമ്മ എന്ന പേരിലാണ് പ്രസിദ്ധപ്പെടുത്തിയത്, 1894 ല്‍. ‘ചക്കി=ശക്തി,ചങ്കരന്=ശകരന്‍ എന്നാണ് ഇതിന്റെ ധാതു‘ എന്ന് കെ. സി. തന്നെ പറയുന്നു. (ഉള്ളൂരിന്റെ സാഹിത്യചരിത്രത്തില്‍ നിന്ന്).എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-55855173756916889632008-06-01T13:01:00.000+04:002008-06-01T13:01:00.000+04:00എതിര്ജീകമ്പി കൊണ്ടുള്ള തീവെട്ടിയും കണ്ടിട്ടുണ്ട്....എതിര്ജീ
കമ്പി കൊണ്ടുള്ള തീവെട്ടിയും കണ്ടിട്ടുണ്ട്. എന്നാല്‍ വലിയ പത്രാസുള്ള അമ്പലത്തില്‍ കുഴികളുള്ള അതില്‍ തിരി തിരുകുന്ന തരം ഓടിന്റെ തീവെട്ടി കണ്ടതിനാല്‍ മറ്റേത് ഒരു ഇമ്പ്രൊവൈസേഷന്‍ ആണെന്ന് ധരിച്ചു പോയതാണ്. രണ്ടും ധാരാളം കണ്ടിട്ടുണ്ടേ.

അമ്പലത്തിന്റെ റിക്കോര്‍ഡുകള്‍ പ്രകാരം "ദീപയഷ്ടി" എന്ന് ഇതിനു പേര് കണ്ടിട്ടുള്ളതുകൊണ്ട് അത് ലോപിച്ചാണ് തീവെട്ടി ആയതെന്നുള്ള വാദം ഏതാണ്ട് പൂര്‍ണ്ണ മനസ്സില്‍ സമ്മതിച്ചതാണ്.

തീ ദീപത്തെക്കാള്‍ തീര്‍ച്ചയായും നമുക്ക് പഴയതാണ്.

തീജി എന്ന ആദിദ്രാവിഡ പദമാണ് മലയാളം തമിഴ്, കന്നഡ ഭാഷകളിലെ തീ എന്ന് പറയപ്പെടുന്നു. ദീപം എന്നതിനോട് ബന്ധപ്പെട്ട് ദീപിച്ചു ദീവച്ചു എന്നൊന്നും നമുക്കില്ല, പക്ഷേ ആദിമ തമിഴു തൊട്ടേ തീ, തീന്ത്, തീപ്പ്, തീട്ട് എന്നിങ്ങനെ പലതമ്മുണ്ട്, തീപ്പെട്ടി മുതല്‍ തീയല്‍ വരെ. തീക്കൊള്ളി രണ്ട് സുന്ദരന്‍ ആദിമപദങ്ങള്‍ ചേര്‍ത്ത സാധനമാണ്

തീയോളം പഴക്കം നെരിപ്പിനും ഉണ്ട്. നമുക്ക് ഇപ്പോ നെരിപ്പോടൊഴിച്ച് ബാക്കിയെല്ലാം പോയെങ്കിലും തമിഴില്‍ ഇവന് സ്റ്റ്റോങ്ങാ

ഏ ജെ,

ഗീതാഗോവിന്ദം മാലതീമാധവം എന്നു തുടങ്ങി ശേഷം വരുന്ന സന്ദേശകാവ്യങ്ങളും മറ്റും അസഹ്യമായ ആവര്‍ത്തനങ്ങളായ സമയത്ത് രാമക്കുറുപ്പ് എഴുതിയതാണ് ചക്കീചങ്കരം . ചക്കിയും ചങ്കരനും പോലെ എന്ന പറച്ചില് അതില്‍ നിന്നും വന്നതായിരിക്കണം (അതോ ഇനി മറിച്ചാണോ, ഉറപ്പില്ല)

നീക്കിത്തള്ളുന്ന അച്ചിയും നിരങ്ങിയുണ്ണുന്ന നായരും സാഡിസ്റ്റ് മസോക്കിസ്റ്റ് കപ്പിള്‍ പോലെ സുന്ദരന്‍ ജോഡി ആണ്. എത്ര സുന്ദരന്‍ പ്രയോഗം. അച്ചിക്ക് ഇരിക്കുന്ന ആളിനു മുന്നില്‍ വിളമ്പുന്നതിനു പകരം പാത്രങ്ങള്‍ നീക്കി ഒറ്റത്തള്ള് തള്ളുന്നതാണു രസം. അവരുടെ ഭര്‍ത്താവിനോ അവിടിവിടെയായി ഇവര്‍ നിരക്കി വച്ച പാത്രങ്ങള്‍ക്ക് ചുറ്റും നിരങ്ങി നടന്ന് ഉണ്ണുന്നതാണു രസം. ഇതിലും ചേര്‍ച്ചയുണ്ടോ.

ജോസഫേ മാക്രീടെ സൈറ്റില്‍ എന്നെക്കുറിച്ച് ഒന്നും കണ്ടില്ല (വെറുതേ ആശിപ്പിച്ചതാണോ എന്റെ നോട്ടക്കുറവാണോ)

ഭക്ഷണാ എനിക്ക് മാക്രിബ്ലോഗ് കാണാമല്ലോ?അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-13512444812215162362008-05-31T06:54:00.000+04:002008-05-31T06:54:00.000+04:00തീവെട്ടിയുടെ അറ്റത്ത് കുഴികളല്ല. ഒരു വൃത്തത്തിന്റെ...തീവെട്ടിയുടെ അറ്റത്ത് കുഴികളല്ല. ഒരു വൃത്തത്തിന്റെ വ്യാസം മാതിരി പലേ കമ്പികള്‍ ആണ്. ഈ കമ്പിയുടെ അറ്റത്ത് പഴന്തുണി ചുറ്റി അതേല് എണ്ണ ഒഴിച്ച് ആ എണ്ണ കത്ത്യ്ക്കുകയാണ്. തുണിക്കെട്ട് ധാരാളം എണ്ണ കുടിച്ചിരിക്കും അതുകൊണ്ട് തുണി കത്തിപ്പോവുകയില്ല എളുപ്പം.
ഇനി നിങ്ങടെ നാട്ടില്‍ കുഴിയും അതില്‍ എണ്ണയൊഴിപ്പും ആണോ?

തീ എന്ന വാക്ക് ‘ദീപം’ എന്നതിനു ശേഷം വന്നതാണോ?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-85163722378662092312008-05-27T19:23:00.000+04:002008-05-27T19:23:00.000+04:00മരമാക്രീ പ്രിയ മരമാക്രീ നീ നിന്റെ ബ്ലൊഗ് തുറന്നിടൂ...മരമാക്രീ പ്രിയ മരമാക്രീ നീ നിന്റെ ബ്ലൊഗ് തുറന്നിടൂ. നിന്റെ പൊസ്റ്റൂകള് വായിക്കാന്‍ ഈയിള്ളവനെ അനുവദിക്കൂഭക്ഷണപ്രിയന്https://www.blogger.com/profile/07370255355046189473noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-30729189287984611882008-05-27T18:18:00.000+04:002008-05-27T18:18:00.000+04:00മാക്രിയുടെ ഇര ഇപ്പൊള്‍ അ.ആന്റണിയാണല്ലൊ!!!മാക്രിയുടെ ഇര ഇപ്പൊള്‍ അ.ആന്റണിയാണല്ലൊ!!!ജോസഫ്https://www.blogger.com/profile/02553939208626041756noreply@blogger.comtag:blogger.com,1999:blog-8410884502802061205.post-16395656646471726512008-05-27T16:33:00.000+04:002008-05-27T16:33:00.000+04:00ഒഹ്! ഇപ്പോ തീവെട്ടി മനസ്സിലായി. കുഞ്ഞായിരുന്നപ്പോള...ഒഹ്! ഇപ്പോ തീവെട്ടി മനസ്സിലായി. കുഞ്ഞായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വഴിപ്രാര്ത്ഥനയ്ക്കു ഈ സാധനം ഉണ്ടായിരുന്നു. ഇപ്പോ പെട്രോമാക്സ് ആണു ഇങ്ങനെ വടിയില്‍ ആക്കി പിടിക്കുന്നതു്. താങ്ക്സ് അന്തോണിച്ചാ. കിടുവ ഒരു ജീവി തന്നെയാണേന്നാണു കരുതീയിരുന്നതു് എ ബിഗ് കടുവ. അപ്പോ അതലാല്ലെ :(ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.com